1
ലോക AIDS ദിനം എന്നാണ്.

ഉത്തരം :: ഡിസംബർ 1

  • എയ്സ്സ് എന്ന മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണ ദിനമായ ഡിസംബർ 1 ആണ് ലോക എയിഡ്സ് ദിനമായി ആചരിക്കുന്നത്.
  • ലോകാരോഗ്യ സംഘടനയിലെ ജെയിംസ് ഡബ്ലിയു ബന്നും, തോമസ് നെട്ടരും ചേർന്ന് 1987 ൽ മുന്നോട്ടു വച്ച എയ്സ് ബോധവൽക്കരണ ദിനമെന്ന ആശയം ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് വിഭാം മേധാവി ജോനാഥൻ മാൻ അംഗീകരിക്കുകയും, 1988 ഡിസംബർ 1 ആദ്യ ലോക എയിഡ്സ് ദിനമായി ആചരിക്കുകയും ചെയ്തു.
  • 1996-ൽ ആരംഭിച്ച UNAIDS - Joint United Nations Programme on HIV/AIDS ആണ് ലോകത്ത് എയ്ഡ് ബോധവത്കരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
  • ലോകാരോഗ്യ സംഘടന (WHO), UNHCR, UNICEF, UNDP, UNFPA, UNESCO, ILO, WFP, UNODC, World Bank എന്നീ സംഘനകൾ UNAIDS പരിപാടിയുടെ പ്രധാന പങ്കാളികളാണ്.
  • 2021-ലെ World AIDS Day യുടെ UN ന്റെ പ്രമേയം എന്താണ് - End inequalities. End AIDS. End pandemics.
  • 2021-ലെ World AIDS Day യുടെ US ന്റെ പ്രമേയം എന്താണ് - Ending the HIV Epidemic: Equitable Access, Everyone’s Voice
  • 2020-ലെ World AIDS Day യുടെ UN ന്റെ പ്രമേയം എന്തായിരുന്നു - Global Solidarity Shared Responsibility
  • ദേശീയ (ഇന്ത്യ) എയിഡ്സ് നിയന്ത്രണ സംഘടന - NACO (National AIDS Control Organisation)
  • കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സംഘടന - KSACS (Kerala State Aids Control Society)
2
എല്ലാവർഷവും ഡിസംബർ ആദ്യവാരം വേഴാമ്പൽ മേള (Hornbill Festival) നടക്കുന്നത് എവിടെയാണ്

ഉത്തരം :: നാഗാലാന്റ്

  • എല്ലാവർഷവും ഡിസംബർ 1 മുതൽ 10 വരെയാണ് വേഴാമ്പൽ മേള (Hornbill Festival) നാഗാലാന്റിൽ നടക്കുന്നത്.
  • Festival of Festival എന്നറിയപ്പെടുന്നത് Hornbill Festival ആണ്
  • ഗോത്രവർഗ്ഗങ്ങൾ കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ് നാഗാലാന്റ്. ഈ ഗോത്രവർഗ്ഗങ്ങൾ തമ്മിൽ പരസ്പരം ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും നാഗാലാൻഡിന്റെ തനതായ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് നാഗാലാൻഡ് സർക്കാർ എല്ലാ വർഷവും ഡിസംബർ ആദ്യവാരം വേഴാമ്പൽ ഉത്സവം സംഘടിപ്പിക്കുന്നത്.
  • 2000-ലാണ് ആദ്യ വേഴാമ്പൽ മേള (Hornbill Festival) നടന്നത്.
  • നാഗാലാന്റ് സംസ്ഥാനം രൂപീകൃതമായത് - 1960 ഡിസംബർ 1
  • നാഗാലാന്റിന്റെ തലസ്ഥാനം - കൊഹിമ
  • നാഗാലാന്റിലെ ഏറ്റവും വലിയ നഗരം - ദിമാപൂർ
  • നാഗാലാന്റ് മുഖ്യമന്ത്രി - നെയ്ഫിയു റിയോ
  • നാഗാലാന്റ് ഗവർണർ - ജഗദീഷ് മുഖി (അഡീഷണൽ ചാർജ്ജ്)
  • നാഗാലാന്റിന്റെ ഔദ്യോഗിക ഭാഷ - ഇംഗ്ലീഷ്
  • നാഗാലാന്റിന്റെ ഔദ്യോഗിക മൃഗം (സസ്തനി) - മിഥുൻ
3
അന്റാർട്ടിക്ക ദിനമായി ആചരിക്കുന്ന ദിവസം

ഉത്തരം :: ഡിസംബർ 1

  • 1959-ൽ അന്റാർട്ടിക്ക് ഉടമ്പടി ഒപ്പുവച്ചതിന്റെ വാർഷികം അംഗീകരിക്കുന്ന ഒരു അന്താരാഷ്ട്ര അവധിയാണ് അന്റാർട്ടിക്ക ദിനമായി ആചരിക്കുന്നത്.
  • എല്ലാ വർഷവും ഡിസംബർ 1-ന് ഇത് ആഘോഷിക്കുന്നു.
  • മിഡ് വിന്റർ ഡേയ്‌ക്കൊപ്പം, അന്റാർട്ടിക്കയിലെ രണ്ട് പ്രധാന അവധി ദിവസങ്ങളിൽ ഒന്നാണിത്.
4
ലോകമേ തറവാട്" എന്ന പേരിൽ കലാപ്രദർശനം നടന്നുകൊണ്ടിരിക്കുന്നത് എവിടെയാണ്

ഉത്തരം :: ആലപ്പുഴ

  • കൊച്ചി മുസിരിസ് ബിനാലെ ഫൌണ്ടേഷൻ ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന പ്രദർശനമാണ് "ലോകമേ തറവാട്"
  • പൈത്യക നഗരമായി ആലപ്പുഴയെ അടയാളപ്പെടുത്തുക, രാജ്യാന്തര സന്ദർശകരെ ആകർഷിക്കുക, സാമ്പത്തിക അവസരങ്ങൾ സ്യഷ്ടിക്കുന്ന എന്നിവയാണ് ഈ കലാപ്രദർശനത്തിലൂടെ കൊച്ചി ബിനാലെ ലക്ഷ്യമിടുന്നത്.
  • ലോകം ഒരു കുടുംബം (The World is one Family) എന്നതാണ് ഈ കലാപ്രദർശനത്തിന്റെ പ്രധാന സങ്കൽപ്പം.
  • വ്യത്യസ്ത രാജ്യങ്ങളിലും സംസ്കാരത്തിലും ജീവിക്കുന്ന വ്യത്യസ്തരായ 267 കലാപ്രവർത്തകരുടെ സൃഷ്ടികളാണ് ലോകമേ തറവാട് എന്ന കലാപ്രദർശനത്തിന്റെ ഭാഗമായി ആലപ്പുഴയിലെ 7 വേദികളിൽ പ്രദർശിപ്പിക്കുന്നത്.
  • 2021 ഓഗസ്റ്റ് 14-ന് ആരംഭിച്ച പ്രദർശനം 2021 ഡിസംബർ 31 വരെയാണ് നടക്കുന്നത്.

5
2021 നവംബർ മാസം പാർലമെന്ററി റിപ്പബ്ലിക്കായി പ്രഖ്യാപിച്ച ബ്രിട്ടന്റെ ആദ്യകാല അടിമരാജ്യം

ഉത്തരം :: ബാർബഡോസ്

  • കോളനി വാഴ്ചക്കാലം കഴിഞ്ഞിട്ടും ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയോടു വിധേയത്വം പുലർത്തിയിരുന്ന രാജ്യമാണ് ബാർബഡോസ്.
  • 1966-ലാണ് ബാർബഡോസ് ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്, സ്വാതന്ത്ര്യം നേടിയതിന്റെ 55-ാം വാർഷികത്തിലാണ് ബാർബഡോസ് റിപ്പബ്ലിക് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
  • 1627-ലാണ് ബാർബഡോസിൽ ആദ്യ ബ്രിട്ടീഷ് കുടിയേറ്റം നടന്നത്, തുടർന്ന് ബ്രിട്ടീഷുകാർ ആഫ്രിക്കയിൽ നിന്ന് അടിമകളെ എത്തിച്ച് കരിമ്പുകൃഷി നടത്തി, 1834-ലാണ് അടിമത്തം നിരോധിച്ചത്.
  • ബാർബഡോസിന്റെ തലസ്ഥാനം - ബ്രിഡ്ജ്ടൗൺ
  • ബാർബഡോസിന്റെ പുതിയ പ്രസിഡന്റ് - സാന്ദ്ര മേസൺ
  • ബാർബഡോസിന്റെ പുതിയ പ്രധാന മന്ത്രി - മിയ മോട്ടിലി
  • ബാർബഡോസിന്റെ കറൻസി അറിയപ്പെടുന്നത് - ബാർബഡിയൻ ഡോളർ
6
സമൂഹമാധ്യമമായ ട്വിറ്ററിന്റെ സിഇഒ (CEO) ആയി 2021 നവംബറിൽ നിയമിതനായ ഇന്ത്യൻ വംശജൻ

ഉത്തരം :: പരാഗ് അഗ്രവാൾ

  • ഇന്ത്യൻ വംശജനായ അമേരിക്കകാരൻ പരാഗ് അഗ്രവാൾ ആണ് ട്വിറ്ററിന്റെ സിഇഒ പദവിയിൽ 2021 നവംബറിൽ എത്തുന്നത്.
  • 2011 മുതൽ ട്വിറ്ററിൽ ചീഫ് ടെക്നോളജി ഓഫീസർ ആയി ചുമതല വഹിച്ചുകൊണ്ടുവരികയായിരുന്നു.
7
എസ്.കെ.പൊറ്റക്കാടിന്റെ ഏത് നോവലിന്റെ സുർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് മലയാള മനോരമ ദിനപത്രം ഭാഷാ പോഷിണി സെമിനാർ സംഘടിപ്പിക്കുന്നത്.

ഉത്തരം :: ഒരു ദേശത്തിന്റെ കഥ

  • "ഒരു ദേശത്തിന്റെ കഥ" എന്ന എസ്.കെ പൊറ്റക്കാടിന്റെ നോവലിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എസ്.കെ.പൊറ്റെക്കാട് സാംസ്കാരിക കേന്ദ്രത്തിന്റെയും മലബാർ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗത്തിന്റെയും സഹകരണത്തോടെ മലയാളമനോരമ സംഘടിപ്പിക്കുന്ന സെമിനാർ ആണ് ഭാഷാപോഷിണി.

ഒരു ദേശത്തിന്റെ കഥ

  • ശ്രീധരൻ എന്ന യുവാവ് താൻ ജനിച്ചു വളർന്ന അതിരാണിപ്പാടം ഗ്രാമം സന്ദർശിക്കാനായി എത്തുന്നതും, അവിടെവച്ച്, അയാൾ തന്റെ ബാല്യകാലത്ത് അവിടെ നടന്ന സംഭവങ്ങൾ ഓർത്തെടുക്കുന്നതുമാണ് ഒരു ദേശത്തിന്റെ കഥ എന്ന നോവലിലെ പ്രമേയം.
  • 1972-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും, 1980-ൽ ജ്ഞാനപീഠം പുരസ്കാരവും എസ്.കെ.പൊറ്റക്കാടിന് നേടിക്കൊടുത്ത കൃതിയാണ് ഒരു ദേശത്തിന്റെ കഥ.
  • ഒരു ദേശത്തിന്റെ കഥയുടെ ഇംഗ്ലീഷ് പതിപ്പായ "Tales of Athiranippadam" വിവർത്തനം നടത്തിയത് ശ്രീദേവി.കെ.നായരും, രാധിക.പി.മേനോനും ചേർന്നായിരുന്നു.
8
മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആയി 2022 ജനുവരിയിൽ നിയമിതയാകുന്നത്

ഉത്തരം :: ഷിയമാര കാസ്ട്രോ

  • ഹോണ്ടുറാസിന്റെ തലസ്ഥാനം - ടെഗുസിഗാൽപ
    ഹോണ്ടുറാസിന്റെ കറൻസി അറിയപ്പെടുന്നത് - ലെമ്പിറ
9
ഇന്ത്യയിൽ ആദ്യമായി റീസൈക്കിൾസ് PVC പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമ്മിച്ച Credit Card പുറത്തിറക്കിയ ബാങ്ക്

ഉത്തരം :: HSBC

10
7-മത് India International Science Festival (IISF) - 2021 ന്റെ വേദി എവിടെയാണ്

ഉത്തരം :: പനാജി (ഗോവ)

ഫ്രഞ്ച് വാർത്താ മാഗസിൻ ആയി "France Football" സമ്മാനിച്ചുവരുന്ന ഒരു വാർഷിക ഫുട്ബോൾ അവാർഡാണ് ബലോൻ ദ് ഓർ.

  • Ballon d'Or പുരസ്കാരം നേടിയ പുരുഷ ഫുഡ്ബോൾ താരം - ലയണൽ മെസ്സി (അർജ്ജന്റീന)
  • Ballon d'Or പുരസ്കാരം നേടിയ വനിതാ ഫുഡ്ബോൾ താരം - അലക്സിയ പുട്ടെല്ലസ് (സ്പെയിൻ)
  • മികച്ച സ്ട്രൈക്കർ - റോബർട്ട് ലെൻഡോസ്കി (പോളണ്ട്, ബയൺ മ്യൂണിക്)
  • മികച്ച അണ്ടർ 21 താരത്തിനുളള കോപ്പ ട്രോഫി നേടിയത് - Pedri (സ്പെയിൻ)
  • ക്ലബ് ഓഫ് ദി ഇയർ പുരസ്കാരം നേടിയത് - ചെൽസി (ഇംഗ്ലണ്ട്)
  • മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി നേടിയത് - ജിയോൻ ല്യൂജി ഡൊന്നരുമ്മ (ഇറ്റലി, പിഎസ്.ജി)
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും