1
2021 നവംബറിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും കണ്ടെത്തിയ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം

ഉത്തരം :: ഒമിക്രോൺ

  • ദക്ഷിണാഫ്രിക്കയിൽ 2021 നവംബറിൽ സ്ഥിരീകരിച്ച കോവിഡിന്റെ ഏറ്റവും പുതിയ വകഭേതമായ ബി.1.1529 ന് ഒമിക്രോൺ എന്നാണ് പേര് നൽകിയിരിക്കുന്നത്.
2
2021 നവംബറിൽ നീതി ആയോഗ് പ്രസിദ്ധീകരിച്ച പ്രഥമ ദാരിദ്ര സൂചിക പ്രകാരം (Multidimensional Poverty Index (MPI) ദരിദ്രർ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്

ഉത്തരം :: കേരളം

  • ജനസംഖ്യയുടെ 0.71 ശതമാനം പേർ മാത്രം ദരിദ്രരായിട്ടുള്ള കേരളമാണ് നീതി ആയോഗ് 2021 നവംബറിൽ പ്രസിദ്ധീകരിച്ച ബഹുമുഖ ദാരിദ്ര്യ സൂചികയിൽ ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനമായത്.
  • പട്ടികയിൽ ഏറ്റവും കൂടുതൽ ദരിദ്രരുള്ള സംസ്ഥാനം ബീഹാറാണ്, ജനസംഖ്യയുടെ 51.91 ശതമാനം പേരും ദരിദ്രരാണ്.
  • പോഷകാഹാര ലഭ്യത, ശിശുമരണം, വിദ്യാഭ്യാസം, പാചകഇന്ദനം, ശുചിത്വം, ശുദ്ധജലം, വൈദ്യുതി, വീട് തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് Multidimensional Poverty Index (MPI) നീതി ആയോഗ് തയ്യാറാക്കിയിരിക്കുന്നത്.
  • Multidimensional Poverty Index (MPI) പ്രകാരം ഇന്ത്യയിൽ ജനസംഖ്യയുടെ 25.01 ശതമാനം പേർ ദരിദ്രരാണ്, ഇവരിൽ 32.75 ശതമാനം പേർ ഗ്രാമീണമേഖലയിലും, 8.81 ശതമാനം പേർ നഗരമേഖലയിലുമാണ്.

3
2021 നവംബറിൽ നീതി ആയോഗ് പ്രസിദ്ധീകരിച്ച പ്രഥമ ദാരിദ്ര സൂചിക പ്രകാരം (Multidimensional Poverty Index (MPI) ഇന്ത്യയിൽ ദരിദ്രർ ഇല്ലാത്ത ഏക ജില്ല ഏതാണ്

ഉത്തരം :: കോട്ടയം (കേരളം)

  • കേരളത്തിൽ വയനാട്ടിലാണ് ഏറ്റവും കൂടുതൽ ദരിദ്രർ ഉള്ളതെന്നാണ് നീതി ആയോഗ് പ്രസിദ്ധീകരിച്ച ദാരിദ്ര സൂചികയിൽ പറയുന്നത്.
  • കേരളത്തിൽ ദരിദ്രർ കുറവായ രണ്ടാമത്തെ ജില്ല എറണാകുളമാണ്.
4
ജസ്റ്റിസ് വി.ആർ.ക്യഷണയ്യർ പുരസ്കാരത്തിന് 2021 നവംബറിൽ അർഹനായത്

ഉത്തരം :: എം.സി.മേത്ത

  • ദി ലോ ട്രസ്റ്റിന്റെ ജസ്റ്റിസ് വി.ആർ.ക്യഷണയ്യർ പുരസ്കാരത്തിന് 2021 നവംബറിൽ അർഹനായത് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ എം.സി.മേത്തയ്ക്കാണ്.
5
ധവള വിപ്ലവത്തിന്റെ പിതാവായ ഡോ.വർഗീസ് കുര്യനെക്കുറിച്ച മകൾ നിർമല സമാഹരിച്ച ലേഖനങ്ങൾ അടങ്ങിയ പുസ്തകം കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല 2021 നവംബറിൽ പ്രകാശനം ചെയ്തിരുന്നു. ഏതാണാ പുസ്തകം ?

ഉത്തരം :: അട്ടേർലി, ബട്ടേർലി മിൽക്മാൻ

6
2021 നവംബറിൽ നടന്ന 6-മത് ബ്രിക്സ് (BRICS) ഫിലിം ഫെസ്റ്റിവൽ അവാർഡിൽ മികച്ച നടനായി തിരഞ്ഞെടുത്തത്

ഉത്തരം :: ധനുഷ്

  • അസുരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് നടൻ ധനുഷ് ആണ് മികച്ച നടനായി 6-മത് ബ്രിക്സ് ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുത്തത്.
  • ഗോവയിൽ നടക്കുന്ന 52-മത് രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ബ്രിക്സ് അവാർഡുകൾ പ്രഖ്യാപിച്ചത്.
  • 6-മത് ബ്രിക്സ് ചലച്ചിത്രോത്സവം അരങ്ങേറിയത് IFFI യുടെ വേദിയിൽ തന്നെയായിരുന്നു, 2021 നവംബർ 20 മുതൽ 28 വരെയായിരുന്നു ബ്രിക്സ് ചലച്ചിത്രോത്സവം IFFI യുടെ വേദിയിൽ അരങ്ങേറിയത്.

6-മത് ബ്രിക്സ് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ ലഭിച്ചവർ

  • മികച്ച നടൻ - ധനുഷ് (ചിത്രം - അസുരൻ)
  • മികച്ച നടി - Lara Boldorini (ചിത്രം - ഓൺ വീൽസ്)
  • മികച്ച ചിത്രം - Barakat (ദക്ഷിണാഫ്രിക്കൻ ചിത്രം), The Sun above Me Never Sets (റഷ്യൻ ചിത്രം)
  • മികച്ച സംവിധായകൻ - Lucia Murat (ഡോക്യുമെന്ററി - Ana)
7
26-മത് European Union Film Festival - ൽ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ട മലയാല ചലച്ചിത്രം

ഉത്തരം :: ഈ.മ.യൌ

  • ഈ.മ.യൌ സംവിധാനം ചെയ്തത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്
8
ഹോമിയോ വകുപ്പിലെ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച വെബ് അധിഷ്ഠിത മൊബൈൽ ആപ്പ് ഏതാണ്

ഉത്തരം :: m-Homoeo

9
2021 നവംബറിൽ ഗതാഗത, ഭരണസൌകര്യങ്ങൾ കണക്കിലെടുത്ത് അതിർത്തിയിലെ 7 ഗ്രാമങ്ങൾ പരസ്പരം കൈമാറാനൊരുങ്ങുന്ന സംസ്ഥാനങ്ങൾ

ഉത്തരം :: ഉത്തർപ്രദേശ് & ബീഹാർ

10
ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റ കളിയിൽ തന്നെ സെഞ്ചുറി നേടുന്ന 16-മത്തെ ഇന്ത്യൻ താരമെന്ന നേട്ടം 2021 നവംബറിൽ സ്വന്തമാക്കിയത്.

ഉത്തരം :: ശ്രേയസ് അയ്യർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും