1
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവിയിൽ 2021 നവംബറിൽ എത്തിയത് ആരാണ്

ഉത്തരം :: ഗൌതം അദാനി

  • അദാനി ഗ്രൂപ്പ് ചെയർമാൻ ഗൌതം അദാനിയാണ് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്, റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഗൌതം അദാനി സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയത്.
  • 2021 ൽ അദാനിയുടെ ആസ്തിയിൽ 5500 കോടി ഡോളർ വർദ്ധനവാണുണ്ടായത്, അംബാനിയ്ക്ക് 1430 കോടി ഡോളറുടെയും.
2
പഴം-പച്ചക്കറി പോലെ വേഗത്തിൽ കേടാകുന്ന ഉൽപന്നങ്ങൾ വൈകാതെ വിപണിയിലെത്തിച്ച് കർഷകരുടെ നഷ്ടം കുറയ്ക്കാൻ റെയിൽവേയുമായി സഹകരിച്ച് കേന്ദ്രസർക്കാർ നടത്തിവരുന്ന പദ്ധതി

ഉത്തരം :: കിസാൻ റെയിൽ പദ്ധതി

  • 2020 ആഗസ്റ്റ് 7-നാണ് വിളകളുടെയും വളങ്ങളുടെയും ചരക്ക് നീക്കതിതനായി കിസാൻ റെയിൽ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചത്.
  • 2021 നവംബർ വരെ 1586 തീവണ്ടിളാണ് കിസാൻ റെയിൽ പദ്ധതിയുടെ ഭാഗമായി സർവ്വീസ് നടത്തിയ്.
  • കിസാൻ റെയിൽ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിന്ന് പാഴ്സലായി അയച്ച ആദ്യ ഫലം വാഴക്കുളം പൈനാപ്പിൾ ആണ്.
  • കേന്ദ്ര റെയിൽവേ മന്ത്രി - അശ്വനി വൈഷ്ണവ്
3
കൊള്ളപ്പലിശയ്ക്കു വായ്പ എടുത്ത് ജീവിതം തകർന്ന കുടുംബളെ രക്ഷിക്കാനായി കുടുംബശ്രീ മുഖേന നടപ്പിലാക്കിവരുന്ന ലഘു വായ്പ പദ്ധതി

ഉത്തരം :: മുറ്റത്തെ മുല്ല പദ്ധതി

  • 2018-ൽ പാലക്കാട് ജില്ലയിലാണ് മുറ്റത്തെ മുല്ല പദ്ധതി ആദ്യം ആരംഭിച്ചത്.
4
2021 നവംബറിൽ ഐക്യരാഷ്ട്ര സംഘടന വികസ്വര രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയുടെ അയൽ രാജ്യങ്ങൾ

ഉത്തരം :: ബംഗ്ലാദേശ്, നേപ്പാൾ

  • ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ബംഗ്ലാദേശിനെയും നേപ്പാളിനെയും കൂടാതെ ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനെയും അവികസിത രാജ്യങ്ങളുടെ പട്ടികയിൽ നിന്നും വികസ്വര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്താൻ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ 2021 നവംബറിൽ തീരുമാനിച്ചു.
  • 1230 ഡോളറെങ്കിലും പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളാണ് വികസ്വര രാജ്യങ്ങളുടെ പട്ടികയിൽ വരുന്നത്.
  • അവികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇനി ബാക്കിയുള്ള രാജ്യങ്ങളുടെ എണ്ണം 46 ആണ്.
5
2021-ലെ ഡോ. മോഹൻ ധാരിയ "രാഷ്ട്ര നിർമ്മാൺ പുരസ്കാരത്തിന് അർഹനായത്

ഉത്തരം :: ഇ.ശ്രീധരൻ

  • മെട്രോമാൻ ഇ.ശ്രീധരനാണ് നാഗ്പൂരിലെ വാൻറായി ഫൌണ്ടേഷൻ ഏർപ്പെടുത്തിയ ഡോ.മോഹൻ ധാരിയ രാഷ്ട്ര നിർമ്മാൻ പുരസ്കാരത്തിന് 2021 നവംബറിൽ അർഹനായത്.
  • 1 ലക്ഷം രൂപയാണ് പുരസ്കാര തുക.
6
വേലുതമ്പി ദളവ ദേശീയ പുരസ്കാരത്തിന് 2021 നവംബറിൽ അർഹനായത്

ഉത്തരം :: രമേശ് ചെന്നിത്തല

  • ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്മാരക കേന്ദ്രം ഏർപ്പെടുത്തിയ വേലുത്തമ്പി ദളവ ദേശീയ പുരസ്കാരത്തിന് 2021 നവംബറിൽ അർഹനായത് മുൻ കേരള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ്.
7
ഡോ.മംഗളം സ്വാമിനാഥൻ ഫൌണ്ടേഷന്റെ കലാ-സാംസ്കാരിക രംഗത്തെ മികവിനുള്ള 2021-ലെ ദേശീയ പുരസ്കാരം ലഭിച്ച മലയാളി

ഉത്തരം :: മുബാറക് നിസ്സ

  • കണ്ണൂർ ധർമ്മടം സ്വദേശിയാണ് മുബാറക് നിസ്സ.
8
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക, അത്യാവശ്യ പഠനാവശ്യങ്ങൾക്ക് തുക ഉപയോഗിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ 7 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കായി കേരള ബാങ്ക് ആരംഭിക്കുന്ന പദ്ധതി

ഉത്തരം :: വിദ്യാനിധി പദ്ധതി

9
2021 നവംബറിൽ പാക്കിസ്ഥാൻ വിജയകരമായി പരീക്ഷിച്ച ഭൂതല - ഭൂതല ബാലിസ്റ്റിക് മിസൈൽ

ഉത്തരം :: Shaheen 1-A

10
"Contested Lands : India, China and the Boudary Dispute" എന്ന പുസ്തകത്തിന്റെ രചയിതാവ്

ഉത്തരം :: Maroof Raza

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും