1
2021-ലെ 49-മത് ഇന്റർനാഷണൽ എമ്മി അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്

ഉത്തരം :: ഡേവിഡ് ടെന്നന്റ്

49-മത് International Emmy Award - 2021

  • മികച്ച നടൻ - David Tennant (Des (UK)
  • മികച്ച നടി - Hayley Squires (Adult material - UK)


ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിനെ എമ്മി അവാർഡ് നോമിനേഷനിൽ പരിഗണിച്ചിരുന്നു, "സീരിയസ് മെൻ" എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് എമ്മിയിൽ മികച്ച നടൻ എന്ന വിഭാഗത്തിൽ നവാസുദ്ദീൻ സിദ്ദിഖിനെ പരിഗണിച്ചത്.

എന്താണ് എമ്മി അവാർഡ്, ആർക്കാണ് എമ്മി അവാർഡി നൽകുന്നത്?

  • ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്സ് ആൻഡ് സയൻസസ് (IAATAS) അമേരിക്കയ്ക്ക് പുറത്ത് നിർമ്മിക്കുകയും സംപ്രേക്ഷണം ചെയ്യുകയും ചെയ്യുന്ന മികച്ച ടെലിവിഷൻ പ്രോഗ്രാമുകൾക്കുള്ള അംഗീകാരമായി നൽകുന്ന ഒരു അവാർഡാണ് ഇന്റർനാഷണൽ എമ്മി അവാർഡ്.
  • 1973-മുതലാണ് ആദ്യ ഇന്റർനാഷണൽ എമ്മി അവാർഡ് നൽകിത്തുടങ്ങിയത്.
2
2021-ലെ 49-മത് ഇന്റർനാഷണൽ എമ്മി അവാർഡിൽ മികച്ച ഡ്രാമ സീരീസിനുള്ള പുരസ്കാരം ലഭിച്ചത്

ഉത്തരം :: ടെഹ്‌റാൻ (ഇസ്രായേൽ)

49-മത് International Emmy Award - 2021

  • മികച്ച ഡ്രാമ സീരീസ് - ടെഹ്‌റാൻ (ഇസ്രായേൽ)
  • മികച്ച കോമഡി - Call my Agent! Season 4 (France)
  • മികച്ച ഡ്യോക്യുമെന്ററി - Hope Frozen : A Quest to Live Twice (Thailand)

2020-ലെ മികച്ച ഡ്രാമ സീരിസിനുള്ള പുരസ്കാരം ഇന്ത്യൻ ബോളിവുഡ് നടി ഷെഫാലി ഷാ മുഖ്യവേഷത്തിലെത്തിയ "ഡൽഹി ക്രൈം" നായിരുന്നു.

3
കഥകളി ആസ്വാദനക്കളറി ഏർപ്പെടുത്തിയ ഗുരു ചെങ്ങന്നൂർ സ്മാരക കഥകളി പുരസ്കാരം 2021-ൽ ലഭിച്ചത്.

ഉത്തരം :: ആയാങ്കുടി കുട്ടപ്പമാരാർ

  • മേള വിദഗ്ധൻ ആയാങ്കുടി കുട്ടപ്പമാരാർക്കാണ് കഥകളി ആസ്വാദനക്കളറി ഏർപ്പെടുത്തിയ 2021-ലെ ഗുരു ചെങ്ങന്നുർ സ്മാരക കഥകളി പുരസ്കാരം ലഭിച്ചത്. 25000 രൂപയാണ് പുരസ്കാര തുക
4
പുരുഷന്മാരുടെ 2021-ലെ ഹോക്കി ജൂനിയർ ലോകകപ്പിന് വേദിയാകുന്ന നഗരം

ഉത്തരം :: ഭുവനേശ്വർ (ഒഡീഷ)

  • 2021 Men's FIH Hockey Junior World Cup ന് വേദിയാകുന്നത് ഇന്ത്യയിലാണ്.
  • 2021 നവംബർ 24 മുതൽ ഡിസംബർ 5 വരെയാണ് മത്സരങ്ങൾ നടക്കുന്നത്.
  • ഒഡീഷയിലെ ഭുവനേശ്വരിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
  • 2016-ലെ Men's FIH Hockey Junior World Cup വിജയി ഇന്ത്യയായിരുന്നു.
  • 2016-ലെ Men's FIH Hockey Junior World Cup വേദി ഇന്ത്യയിൽ, ഉത്തർപ്രദേശിലെ ലഖ്‌നൗ ആയിരുന്നു.
  • 2023-ലെ Men's FIH Hockey Junior World Cup വേദി മലേഷ്യയിലെ ക്വാലലംപൂരാണ്.

5
2025 ലെ ഏഷ്യൻ യൂത്ത് പാരാ ഗയിംസിന്റെ വേദി എവിടെയാണ്

ഉത്തരം :: താഷ്കെന്റ്

  • ഉസ്ബെകിസ്ഥാന്റെ തലസ്ഥാനമാണ് താഷ്കന്റ്.
  • കല്ലുകൊണ്ടുള്ള പട്ടണം എന്നാണ് താഷ്കന്റ് എന്ന വാക്കിനർത്ഥം.

എന്താണ് താഷ്കെന്റ് ഉടമ്പടി

  • 1968-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധാനന്തരം 1966 ജനുവരി 10-ന് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും തമ്മിൽ ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനമായി താഷ്കെന്റിൽ വച്ച് റഷ്യൻ പ്രീമിയർ അലക്സി കോസിഗിന്റെ മധ്യസ്ഥതയിൽ നടത്തിയ സമാധാന ഉടമ്പടിയാണ് താഷ്കെന്റ് ഉടമ്പടി. ഉടമ്പടി ഒപ്പുവെച്ചതോടെ യുദ്ധം അവസാനിക്കുകയും ചെയ്തു.
6
2021 നവംബറിൽ നീതി ആയാഗ് പ്രസിദ്ധീകരിച്ച Sustainable Development Goals Urban Indiz Index - ൽ നാലാം സ്ഥാനം നേടിയ കേരളത്തിലെ നഗരം ഏതാണ്

ഉത്തരം :: തിരുവനന്തപുരം

  • Sustainable Development Goals Urban Indiz Index ൽ കൊച്ചി നഗരമാണ് അഞ്ചാം സ്ഥാനത്ത്.
  • Sustainable Development Goals Urban Indiz Index ൽ ഒന്നാം സ്ഥാനത്ത് ഹിമാചൽ പ്രദേശിലെ ഷിംലയാണ്.
7
കുവൈറ്റിന്റെ പ്രധാനമന്ത്രിയായി 2021 നവംബറിൽ വീണ്ടും നിയമിതനായത്

ഉത്തരം :: ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്

8
കണ്ണൂർ സർവ്വകലാശാലയുടെ നിലവിലെ വൈസ് ചാൻസലർ ആരാണ്

ഉത്തരം :: ഡോ. ഗോപിനാഥ് രവീന്ദ്രൻ

  • കണ്ണൂർ സർവ്വകലാശാല ചാൻസലറായ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനാണ് 2021 നവംബറിൽ നിലവിലെ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി 4 വർഷത്തേക്കുകൂടി നീട്ടിയത്.
  • സർവ്വകലാശാലകളുടെ ചാൻസലർ ഗവർണർ ആണ്
9
2021 നവംബറിൽ സ്റ്റേറ്റ് കൌൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (SCERT), കേരളയുടെ ഡയറക്ടർ ആയി നിയമിതനായത്

ഉത്തരം :: ഡോ.ജയപ്രകാശ്

10
2021 നവംബറിൽ അന്തരിച്ച മുൻ ദക്ഷിണ കൊറിയൻ ഏകാധിപതിയായിരുന്ന പ്രസിഡന്റ് ആരാണ്

ഉത്തരം :: ചുൻ ദൂ-ഹ്വാൻ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും