26
താഴെ പറയുന്ന ഏത് സംസ്ഥാനത്തിന്റെ അല്ലെങ്കിൽ സംസ്ഥാനങ്ങളുടെ മേലാണ് ഗുവാഹത്തി ഹൈക്കോടതിക്ക് അധികാരമുള്ളത്

(1) ആസാം
(2) നാഗാലാന്റ്
(3) അരുണാചൽ പ്രദേശ്
(4) മിസോറാം

[എ] (1) മാത്രം
[ബി] (1) ഉം (2) ഉം മാത്രം
[സി] (1) ഉം (2) ഉം (3) ഉം മാത്രം
[ഡി] മുകളിൽ പറഞ്ഞവ എല്ലാം

ഉത്തരം :: [ഡി] മുകളിൽ പറഞ്ഞവ എല്ലാം

27
താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് അതിൽ തെറ്റായത്/തെറ്റായവ കണ്ടുപിടിക്കുക

(1) ഇന്ത്യൻ പാർലമെന്റിന്റെ അപ്പർ ചേംബർ ഒരു സ്ഥിരം സഭയാണ്
(2) രാജ്യസഭയിലെ എല്ലാ അംഗങ്ങളേയും തിരഞ്ഞെടുക്കിന്നത് ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ്
(3) അതിന്റെ ചെയർമാൻ അതിന്റെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നു

[എ] 1 ഉം 2 ഉം മാത്രം
[ബി] 1 ഉം 3 ഉം മാത്രം
[സി] 2 ഉം 3 ഉം മാത്രം
[ഡി] മുകളിൽ പറഞ്ഞവയൊന്നുമല്ല

ഉത്തരം :: [സി] 2 ഉം 3 ഉം മാത്രം

28
മൌലിക അവകാശങ്ങൾ എന്നാൽ

1. ന്യായീകരിക്കാവുന്നവ
2. സമ്പൂർണ്ണമായവ
3. നെഗറ്റീവോ പോസിറ്റീവോ ആകാം
4. ഭേദഗതി വരുത്താവുന്നവ

[എ] എല്ലാം ശരിയാണ്
[ബി] 2 മാത്രം തെറ്റാണ്
[സി] 2 ഉം 4 ഉം തെറ്റാണ്
[ഡി] 1 മാത്രം ശരിയാണ്

ഉത്തരം :: 2 മാത്രം തെറ്റാണ്

  • ഇന്ത്യൻ ഭരണഘടനയിലെ മൂന്നാം ഭാഗത്തിൽ 12 മുതൽ 35 വരെയുള്ള അനുഛേദങ്ങളിലാണ് മൌലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്
  • മൌലികാവകാശങ്ങൾ നിഷേധിക്കാനുള്ള അധികാരം ഭരണകൂടത്തിന് (പ്രത്യേക സാഹചര്യം ഒഴിച്ച്) ഇല്ലായെന്ന് ഇന്ത്യൻ ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുണ്ട്.
  • മൌലികാവകാശ ധ്വംസനമുണ്ടായാൽ കോടതി മുഖേന അത് സംരക്ഷിച്ച് കിട്ടാനുള്ള അവകാശം ഓരോ പൌരനുമുണ്ട്.
  • ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ അനുഛേദം 12-ൽ ഭരണകൂടം എന്നതിന്റെ നിർവചനം നൽകിയിരിക്കുന്നു.
  • അനുഛേദം 13-ൽ മൌലികാവകാശങ്ങൾക്ക് വിരുദ്ധമായി നിർമ്മിക്കപ്പെടുന്ന നിയമങ്ങൾ അസാധുവാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
  • 14 മുതൽ 32 വരെ അനുഛേദങ്ങളിൽ പ്രധാനമായും ആറുതരം മൌലികാവകാശങ്ങൾ പ്രതിപാദിക്കുന്നു.
    അവ;
    1. സമത്വത്തിനുള്ള അവകാശം (14 മുതൽ 18 വരെ)
    2. സ്വാതന്ത്ര്യത്തിനുള്ള അവകാശം (19 മുതൽ 22 വരെ)
    3. ചൂഷണങ്ങൾക്കെതിരെയുള്ള അവകാശം (23 ഉം 24 ഉം)
    4. മത സ്വാതന്ത്ര്യത്തിനുള്ള അവകാശം (25 മുതൽ 27 വരെ)
    5. സാംസ്കാരിക-വിദ്യാഭ്യാസ അവകാശങ്ങൾ (29 മുതൽ 31 വരെ)
    6. ഭരണഘടനാ പരിഹാരങ്ങൾക്കായുള്ള അവകാശം (32 മുതൽ 35 വരെ)
29
ലോക് പാലിന്റെ ആദ്യത്തെ ചെയർപേർസൺ ആരാണ്

[എ] ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്
[ബി] ജസ്റ്റിസ് പ്രദീപ് കുമാർ മൊഹന്തി
[സി] ഡോ.ഇന്ദ്രജീത് പ്രസാദ് ഗൌതം
[ഡി] ശ്രീമതി ജസ്റ്റിസ് അഭിലാഷ കുമാരി

ഉത്തരം :: [എ] ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്

  • "ജനങ്ങളുടെ സംരക്ഷകൻ" അല്ലെങ്കിൽ "ജനങ്ങളുടെ സുഹൃത്ത് എന്നെല്ലാം വിളിപ്പേരുള്ള ലോക്പാൽ എന്നത് ജനാധിപത്യ ഇന്ത്യയിലെ പൊതു താൽപ്പര്യത്തെ പ്രതിനിധീകരിക്കുന്ന ഓംബുഡ്സ്മാന്റെ സ്ഥാപനമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അഴിമതി വിരുദ്ധ അതോറിറ്റി എന്ന് പറയാം.
  • 2019 മാർച്ച് 19 നാണ് ലോക്പാൽ നിലവിൽ വന്നത്.
  • റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ആയിരുന്നു അദ്യത്തെ ചെയർമാനും നിലവിലെ ചെയർമാനും.
  • ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് ഗോവിന്ദ് ആണ് ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ നിയമിച്ചത്.
  • ചെയർപേഴ്സനും മറ്റ് 8 ആംഗങ്ങളും അടങ്ങുന്ന സമതിയാണ് ലോക്പാലിലുള്ളത്
30
ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് IX A ചേർത്തത് താഴെ പറയുന്നവയിൽ ഏതു വഴിയാണ്

[എ] 73-ാം ഭരണഘടനാ ഭേദഗതി
[ബി] 74-ംാ ഭരണഘടനാ ഭേദഗതി
[സി] 72-ാം ഭരണഘടനാ ഭേദഗതി
[ഡി] മുകളിൽ പറഞ്ഞവയൊന്നുമല്ല

ഉത്തരം :: [ബി] 74-ംാ ഭരണഘടനാ ഭേദഗതി

31
താഴെ പറയുന്ന പ്രസ്താവനകളിൽ ഏത്/ഏവ ആണ് പോസ്കോ (POSCO) യേക്കുറിച്ച് ശരിയായിട്ടുള്ളത്

1. ലൈംഗിക പീഡന കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള പ്രത്യേക നിയമം
2. പോസ്കോക്ക് ലിംഗഭേദമില്ല/നിഷ്പക്ഷമാണ്
3. കേസുകളുടെ ഇൻ-ക്യാമറ ട്രയൽ

[എ] 1 ഉം 2 ഉം മാത്രം
[ബി] 1 ഉം 3 ഉം മാത്രം
[സി] 2 ഉം 3 ഉം മാത്രം
[ഡി] മുകളിൽ പറഞ്ഞവ എല്ലാം

ഉത്തരം :: [ഡി] മുകളിൽ പറഞ്ഞവ എല്ലാം

32
സോളമന്റെ തേനീച്ചകൾ എന്ന ഓർമ്മക്കുറിപ്പുകൾ എഴുതിയത് ആരാണ്

[എ] ബന്യാമിൻ
[ബി] ജസ്റ്റിസ് കെ.ടി.തോമസ്
[സി] സക്കറിയ
[ഡി] ജസ്റ്റിസ് സിറിയക് ജോസഫ്

ഉത്തരം :: [ബി] ജസ്റ്റിസ് കെ.ടി.തോമസ്

  • 2008-ലാണ് അദ്ദേഹത്തിന്റെ ആത്മകഥയായ "ഹണിബീസ് ഓഫ് സോളമൻ" പ്രസിദ്ധീകരിക്കുന്നത്.
  • 25 വർഷത്തെ ജുഡീഷ്യൽ സേവനത്തിന്റെ വിവരണമാണ് "ഹണിബീസ് ഓഫ് സോളമൻ" അത്മകഥയിലൂടെ വിവരിക്കുന്നത്.
  • ഈ കൃതിയാണ് പിന്നീട് "സോളമന്റെ തേനീച്ചകൾ" എന്ന പേരിൽ ടി.സി.ബുക്സ് പ്രസിദ്ധീകരിച്ചത്.

ജസ്റ്റിസ് കെ.ടി തോമസിനെക്കുറിച്ച് കൂടുതൽ അറിയാം

  • സുപ്രീം കോടതി മുൻ ഇന്ത്യൻ ജഡ്ജിയായിരുന്ന മലയാളിയാണ് ജസ്റ്റിസ് കെ.ടി.തോമസ്.
  • കോട്ടയം ജില്ലയിൽ 1937 ജനുവരി 30 നാണ് ജസ്റ്റിസ് കെ.ടി.തോമസ് ജനിച്ചത്.
  • 1960 മുതലാണ് അഭിഭാഷക ജോലി നോക്കിതുടങ്ങിയത്.
  • 1985-ൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 1995 ൽ ആക്ടിംഗ് ചീഫ് ജസ്റ്റായി സേവനമനുഷ്ടിക്കുകയും, 1996-ൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുകയും ചെയ്തു.
  • 1976-ൽ അമേരിക്കയിലെ ടെക്സാസിൽ നടന്ന സമാധാനത്തെക്കുറിച്ചുള്ള ലോക സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കാൻ ജസ്റ്റിസ് കെ.ടി.തോമസിന് അവസരം ലഭിച്ചിരുന്നു.
  • രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷ സ്ഥിരീകരിച്ച സുപ്രീംകോടതി ബെഞ്ചിൽ ജസ്റ്റിസ് തോമസാണ് അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത്.
  • രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് പ്രതികളെ വധശിക്ഷയിൽ നിന്ന ഒഴിവാക്കണമെന്ന് 2013-ൽ അദ്ദേഹം അഭിപ്രായപ്പെടുകയും ഉണ്ടായി.
  • 2002 - ലാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്.
  • 2006-ൽ ഇന്ത്യാ ഗവൺമെന്റ് പത്മഭുഷൺ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.
33
ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് മണ്ണിനെ പ്രതിരോധിക്കാൻ കഴിവുള്ള ഹാന്റ് ബ്ലോക്ക് അച്ചടിയായ ഡാബു പ്രിന്റിംഗ് കാണാൻ സാധിക്കുന്നത്

[എ] തമിഴ്നാട്
[ബി] കർണാടക
[സി] രാജസ്ഥാൻ
[ഡി] ഗുജറാത്ത്

ഉത്തരം :: [സി] രാജസ്ഥാൻ

34
യുനെസ്ക്കോയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന, മാനവീക പൈതൃകം വിളിച്ചോതുന്ന കേരളത്തിലെ രണ്ടാമത്തെ കലാരൂപം

[എ] മുടിയേറ്റ്
[ബി] കഥകളി
[സി] കൂടിയാട്ടം
[ഡി] രാമനാട്ടം

ഉത്തരം :: [എ] മുടിയേറ്റ്

  • കേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ്.
  • കുറുപ്പ്, മാരാർ എന്നീ കേരളത്തിലെ സാമുദായിക വിഭാഗത്തിൽപ്പെടുന്നവർ അവതരിപ്പിക്കുന്ന കലയാണ് മുടിയേറ്റ്.
  • ദാരികാവധമാണ് മുടിയേറ്റിന്റെ പ്രമേയം.
  • 12 മുതൽ 20 വരെ ആളുകളാണ് മുടിയേറ്റ് അവതരിപ്പിക്കാൻ അവശ്യമായിട്ടുള്ളത്.
  • കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽ എന്നിവയാണ് പ്രധാനമായും മുടിയേറ്റിലെ ചടങ്ങുകൾ.
  • അരങ്ങുകേളി, അരങ്ങുവാഴ്ത്തൽ, ദാരികന്റേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം തുടങ്ങിയവയാണ് മുടിയേറ്റിലുള്ളത്.
  • ചെണ്ടയും ഇലത്താളവും ആണ് മുടിയേറ്റിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണങ്ങൾ. കൂടാതെ വീക്കൻ ചെണ്ടയും ഉപയോഗിക്കുന്നു.
  • തിരുവിതാംകൂറും കൊച്ചിയുമാണ് മുടിയേറ്റിന്റെ പ്രധാന കേന്ദ്രങ്ങൾ.
  • കേരളത്തിൽ ഏറ്റവും കൂടുതൽ മുടിയേറ്റ് വഴിപാടായി നടത്തിവരുന്ന ഏക ക്ഷേത്രം കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ നീണ്ടൂരിനടുത്ത് സ്ഥിതിചെയ്യുന്ന ശ്രീ.മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രം ആണ്.
  • 2010 ഡിസംബറിലാണ് മുടിയേറ്റിന് യുനസ്കോയുടെ ലോക പൈതൃക കലകളുടെ പട്ടികയിൽ ഇടം ലഭിച്ചത്.
35
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശങ്ങളിൽ പെടാത്തത്

[എ] രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നങ്ങൾ അനുവദിക്കാനുള്ള അവകാശം
[ബി] വോട്ടെടുപ്പ് ചെലവുകൾക്ക് പരിധി നിശ്ചയിക്കാനുള്ള അവകാശം
[സി] തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ തീരുമാനിക്കാനുള്ള അവകാശം
[ഡി] തിരഞ്ഞെടുപ്പിൽ എത്ര പാർട്ടികൾക്ക് മത്സരിക്കാൻ കഴിയും എന്ന് തീരുമാനിക്കാനുള്ള അവകാശം

ഉത്തരം :: [ഡി] തിരഞ്ഞെടുപ്പിൽ എത്ര പാർട്ടികൾക്ക് മത്സരിക്കാൻ കഴിയും എന്ന് തീരുമാനിക്കാനുള്ള അവകാശം

36
2021-ൽ ദേശീയ സംയോജനത്തേക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ചിത്രം ഏത്

[എ] മഹർഷി
[ബി] താജ്മഹൽ
[സി] അസുരൻ
[ഡി] പിംഗാര

ഉത്തരം :: [ബി] താജ്മഹൽ

37
താഴെ പറയുന്ന പ്രസ്താവനകളിൽ കോവാക്സിനെ സംബന്ധിച്ച് ശരിയായത്/ശരിയായവ ഏത്

1. കോവാക്സിൻ കോവിഡ്-19 നെതിരെ നിർമ്മിച്ച ഇന്ത്യയുടെ തദ്ദേശീയ വാക്സിൻ ആണ്
2. ഇതൊരു ഇൻട്രാനേസൽ (മൂക്കിനകത്ത് ഉപയോഗിക്കുന്ന) വാക്സിൻ ആണ്
3. സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത് വികസിപ്പിച്ചെടുത്തത്

[എ] 1 മാത്രം
[ബി] 1 ഉം 2 ഉം മാത്രം
[സി] 1 ഉം 3 ഉം മാത്രം
[ഡി] മുകളിൽ പറഞ്ഞവ എല്ലാം

ഉത്തരം :: [എ] 1 മാത്രം

38
മാണിക ബത്ര താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

[എ] സ്ക്വാഷ്
[ബി] ബില്യാർട്സ്
[സി] ടേബിൾ ടെന്നീസ്
[ഡി] ക്രിക്കറ്റ്

ഉത്തരം :: [സി] ടേബിൾ ടെന്നീസ്

  • 2020-ലെ ഖേൽരത്ന അവാർഡ് ലഭിച്ച ടേബിൾ ടെന്നീസ് താരമാണ് മാണിക ബത്ര.
  • 2018-ലെ ഗോൾഡ് കോസ്റ്റിൽ വച്ച് നടന്ന കോമൺവെൽത്ത് ഗയിംസിൽ രണ്ട് സ്വർണ്ണവും, വെള്ളിയും വെങ്കലവും ഉൾപ്പെടെ നാല് മെഡലുകൾ നേടിയ മാണിക ബത്ര ഇന്ത്യയിലെ ടേബിൾ ടെന്നീസിൽ വനിതകളിൽ റാങ്കിങ്ങിൽ ആദ്യ പട്ടികയിൽ നിൽക്കുന്ന താരമാണ്.

2020-ലെ ഖേൽരത്ന പുരസ്കാരം നേടിയ താരങ്ങൾ (5 പേർ)

  • റോഹിത് ശർമ്മ - ക്രിക്കറ്റ്
  • മാരിയപ്പൻ തങ്കവേലു - പാരാലിമ്പിക്സ് ഹൈജമ്പ്
  • വിനേഷ് ഫോഗട്ട് - ഫ്രീസ്റ്റൈൽ ഗുസ്തി
  • റാണി രാംപാൽ - ഹോക്കി (സ്ത്രീകൾ)
  • മനിക ബത്ര - ടേബിൾ ടെന്നീസ്

2021-ലെ ഖേൽരത്ന പുരസ്കാരം നേടിയ താരങ്ങൾ (12 പേർ)

  • നീരജ് ചോപ്ര - അത്‌ലറ്റിക്സ്
  • രവി കുമാർ - ഫ്രീസ്റ്റൈൽ ഗുസ്തി
  • ലോവ്ലിന ബോർഗോഹെയ്ൻ - ബോക്സിംഗ്
  • പി.ആർ. ശ്രീജേഷ് - ഹോക്കി (മലയാളി താരം)
  • ആവണി ലേഖര - പാരാലിമ്പിക് ഷൂട്ടിംഗ്
  • സുമിത് ആന്റിൽ - പാരാ അത്‌ലറ്റിക്‌സ്
  • പ്രമോദ് ഭഗത് - പാരാ ബാഡ്മിന്റൺ
  • കൃഷ്ണ നഗർ - പാരാ ബാഡ്മിന്റൺ
  • മനീഷ് നർവാൾ - പാരാലിമ്പിക് ഷൂട്ടിംഗ്
  • മിതാലി രാജ് - ക്രിക്കറ്റ്
  • സുനിൽ ഛേത്രി - ഫുട്ബോൾ
  • മൻപ്രീത് സിംഗ് - ഹോക്കി
39
അസുര : കീഴടക്കിയവരുടെ കഥ എഴുതിയത് ആര്

[എ] ശശി തരൂർ
[ബി] അരവിന്ദ് അഡിഗ
[സി] അനീസ് സലീം
[ഡി] ആനന്ദ് നീലകണ്ഠൻ

ഉത്തരം :: [ഡി] ആനന്ദ് നീലകണ്ഠൻ

40
ആരാണ് വാല സമുദായ പരിഷ്ക്കരണി സഭ ആരംഭിച്ചത്

[എ] വാഗ്ഭടാനന്ദൻ
[ബി] ബ്രഹ്മാനന്ദ ശിവയോഗി
[സി] പണ്ഡിറ്റ് കെ പി കറുപ്പൻ
[ഡി] വൈകുണ്ഠസ്വാമികൾ

ഉത്തരം :: [സി] പണ്ഡിറ്റ് കെ പി കറുപ്പൻ

  • 1910-ൽ തേവരയിലാണ് പണ്ഡിറ്റ് കെ.പി.കറുപ്പൻ വാലസമുദായ പരിഷ്കാരിണി സഭ സ്ഥാപിച്ചത്.
  • പണ്ഡിറ്റ് കറുപ്പൻ വാലസേവാസമിതി സ്ഥാപിച്ചത് വൈക്കത്താണ്.

പണ്ഡിറ്റ് കെ.പി.കറുപ്പൻ സ്ഥാപിച്ച മറ്റ് പ്രധാന സഭകൾ

  • ജ്ഞാനോദയം സഭ - ഇടക്കൊച്ചി (1916)
  • കല്യാണദായിനി സഭ - കൊടുങ്ങല്ലൂർ (1912)
  • സന്മാർഗപ്രദീപ സഭ - കുമ്പളം
  • സുധാർമസുര്യോദയ സഭ - തേവര
  • സമുദായ സേവിനി - പറവൂർ
  • അരയ വംശോദ്ധാരിണി സഭ - ഏങ്ങണ്ടിയൂർ
  • കൊച്ചി പുലയമഹാസഭ സ്ഥാപിച്ചത് - 1914
  • അഖിലകേരള അരമഹാസഭ സ്ഥാപിച്ചത് - 1922
  • അരയസമാജം സ്ഥാപിച്ചത് - 1907
41
അക്സസ് സമയം __________ നെ സൂചിപ്പിക്കുന്നു

[എ] സംഭിരിച്ച ഡേറ്റാ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനും വേണ്ട സമയം
[ബി] നഷ്ടപ്പെട്ടുപോയ ഡേറ്റ കണ്ടെത്തുന്നതിനുള്ള സമയം
[സി] ഒരു നിശ്ചിതസ്ഥാനത്ത് സംഭരിച്ച ഡേറ്റ ഡിലീറ്റ് ചെയ്യാൻ വേണ്ട സമയം
[ഡി] ഇതൊന്നുമല്ല

ഉത്തരം :: [എ] സംഭിരിച്ച ഡേറ്റാ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനും വേണ്ട സമയം

42
താഴെ പറയുന്നവയിൽ ഏതാണ് മുൻകൂർ ചെയ്യാത്ത ഷെഡ്യൂളിംഗിന്റെ ഒരു ഉദാഹരണം

[എ] ആദ്യം വരുന്നവർക്ക് ആദ്യം സേവനം നല്കുക
[ബി] റൌണ്ട് റോബിൻ
[സി] അവസാനത്തേക്ക് ആദ്യം (ലാസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട്)
[ഡി] ഏറ്റവും ചെറിയ ജോലി ആദ്യം

ഉത്തരം :: [എ] ആദ്യം വരുന്നവർക്ക് ആദ്യം സേവനം നല്കുക

43
ഉപകരണങ്ങൾ പരസ്പരം ബന്ധിപ്പിക്കാത്തതും, ഹബ് ഒരു കേന്ദ്ര കൺട്രോളറായി പ്രവർത്തിക്കുന്നതുമായ നെറ്റ് വർക്ക് ടോപ്പോളജി ആണ്

[എ] മെഷ്
[ബി] സ്റ്റാർ
[സി] റിംഗ്
[ഡി] ട്രീ

ഉത്തരം :: [ബി] സ്റ്റാർ

44
റോമൻ നമ്പർ സിസ്റ്റം എന്നത്

[എ] സ്ഥാനപരമായ നമ്പർ സിസ്റ്റം ആണ്
[ബി] സ്ഥാനപരമല്ലാത്ത നമ്പർ സിസ്റ്റം ആണ്
[സി] രണ്ടും (A) & (B) ശരിയാണ്
[ഡി] ഇവയൊന്നുമല്ല

ഉത്തരം :: [ബി] സ്ഥാനപരമല്ലാത്ത നമ്പർ സിസ്റ്റം ആണ്

45
ഫ്ലോ ചാർട്ട് ഒരു തരം ______ ആണ്

[എ] ഒരു ഡൈമൻഷനൽ ഗ്രാഫിക്സ്
[ബി] ദ്വിമാന ഗ്രാഫിക്സ്
[സി] ത്രിമാന ഗ്രാഫിക്സ്
[ഡി] ഇവയൊന്നുമല്ല

ഉത്തരം :: [ബി] ദ്വിമാന ഗ്രാഫിക്സ്

46
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ച വർഷം

[എ] 1962
[ബി] 1960
[സി] 1969
[ഡി] 1966

ഉത്തരം :: [സി] 1969

47
ലോക ജലദിനം എന്നാണ്

[എ] മാർച്ച് 24
[ബി] ആഗസ്റ്റ് 8
[സി] ജൂൺ 7
[ഡി] മാർച്ച് 22

ഉത്തരം :: [ഡി] മാർച്ച് 22

48
2008-ലെ ഐ.ടി.ആക്റ്റ് 66-എ വകുപ്പ് _______ മായി ബന്ധപ്പെട്ടിരിക്കുന്നു

[എ] ആക്ഷേപകരമായ സന്ദേശങ്ങൾ അയയ്ക്കുക
[ബി] കമ്പ്യൂട്ടർ സിസ്റ്റം ഹാക്കിംഗ്
[സി] രേഖകൾ സൂക്ഷിക്കുന്നതിലെ പരാജയം
[ഡി] മറ്റൊരാളുടെ പാസ് വേഡ് ഉപയോഗിക്കുക

ഉത്തരം :: [എ] ആക്ഷേപകരമായ സന്ദേശങ്ങൾ അയയ്ക്കുക

49
സീറോളജി ടെസ്റ്റ് ബന്ധപ്പെട്ടു കിടക്കുന്നത്

[എ] മലേറിയ പരിശോധന
[ബി] കോവിഡ്-19 ആന്റിബോഡി പരിശോധന
[സി] തലവേദന
[ഡി] മുകളിൽ കൊടുത്തിരിക്കുന്നവയിൽ ഒന്നും അല്ല

ഉത്തരം :: [ബി] കോവിഡ്-19 ആന്റിബോഡി പരിശോധന

50
ലൂയിസ് പാസ്റ്റർ ആദ്യം വാക്സിൻ കണ്ടുപിടിച്ചത് ഏതു രോഗത്തെ പ്രതിരോധിക്കാനാണ്

[എ] റാബീസ്
[ബി] കോളറ
[സി] ആന്ത്രാക്സ്
[ഡി] മുകളിൽ കൊടുത്തിരിക്കുന്നവയ്ക്കെല്ലാം

ഉത്തരം :: [ഡി] മുകളിൽ കൊടുത്തിരിക്കുന്നവയ്ക്കെല്ലാം