1
താഴെ പറയുന്നവയിൽ ഏതാണ് കേരളത്തിലെ സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനത്തെ സംബന്ധിച്ച ശരിയായ പ്രസ്താവന(i) പാശ്ചാത്യരുടെ സ്വാധീനത്തിൽ മധ്യവർഗ്ഗമാണ് ഇത് ആരംഭിക്കുകയും നയിക്കുകയും ചെയ്തത്
(ii) അവർക്ക് പരമ്പരാഗത് സ്ഥാപനങ്ങൾ, വിശ്വാസങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയോട് വിമർശനാത്മക മനോഭാവം ഉണ്ടായിരുന്നു
(iii) അവർ ജാതിവ്യവസ്ഥയെ അപൂർവ്വമായി വിമർശിച്ചു
[എ] (i) ഉം (ii) ഉം മാത്രം
[ബി] (i) ഉം (iii) ഉം മാത്രം
[സി] (ii) ഉം (iii) ഉം മാത്രം
[ഡി] മേൽപ്പറഞ്ഞവ എല്ലാം (i, ii and iii)
Degree Level Prelims - Stage II - 2021
2
അഭിനവ ഭാരത യുവക് സംഘം സ്ഥാപിച്ചത് ആര്
[എ] ഇ.എം.എസ്.നമ്പൂതിരിപ്പാട്
[ബി] പി.കൃഷ്ണൻ പിള്ള
[സി] കെ.ദാമോദരൻ
[ഡി] എ.വി.കുഞ്ഞമ്പു
Degree Level Prelims - Stage II - 2021
3
1930 കളിൽ സ്ത്രീകൾ കൂടുതലായി പങ്കെടുത്ത കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. അവയിൽ ശരിയായ പൊരുത്തം തിരഞ്ഞെടുക്കുക(i) ഗാന്ധിജിയുടെ കൺസ്ട്രക്ടീവ് പ്രോഗ്രോം - ടി.സി.കൊച്ചുകുട്ടി അമ്മ
(ii) ചാലപ്പുറം ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ സമരം - ജയലക്ഷ്മി
(iii) ക്ഷേത്രപ്രവേശന പരിപാടി - പി.എം.കമലാവതി
[എ] മുകളിൽ പറഞ്ഞവ എല്ലാം
[ബി] (i) മാത്രം ശരിയാണ്
[സി] (i) ഉം (iii) ഉം മാത്രം ശരിയാണ്
[ഡി] (ii) ഉം (iii) ഉം മാത്രം ശരിയാണ്
Degree Level Prelims - Stage II - 2021
4
ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്(1) ബംഗാൾ പ്രവിശ്യ വിഭജിക്കാനുള്ള ഉത്തരവ് കൾസൺ പ്രഭു പുറപ്പെടുവിച്ചു
(2) ഇത് ദേശീയതയുടെ വർദ്ധിച്ചു വരുന്ന വേലിയേറ്റം തടയാൻ ഉദ്ദേശിച്ചുള്ളത് ആയിരുന്നു
(3) മതപരമായ അടിസ്ഥാനത്തിൽ ഇന്ത്യക്കാരെ വിഭജിക്കാനുള്ള ശ്രമമായി അതിനെ ഇന്ത്യൻ ദേശീയവാദികൾ കണ്ടില്ല
[എ] എല്ലാം ശരിയാണ്
[ബി] 1 ഉം 2 ഉം മാത്രം
[സി] 1 ഉം 3 ഉം മാത്രം
[ഡി] 2 ഉം 3 ഉം മാത്രം
Degree Level Prelims - Stage II - 2021
5
1975-ൽ അടിയന്തിരാവസ്ഥ പുറപ്പെടുവിച്ചതിനേക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്(1) ഭരണഘടനയുടെ 352-ാം വകുപ്പ് പ്രകാരമാണ് ഇത് ചുമത്തിയത്
(2) അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനം ഭരണഘടനയുടെ മൌലികാവകാശങ്ങളും, ഫെഡറൽ വ്യവസ്ഥകളും, പൌരാവകാശങ്ങളും താത്ക്കാലികമായി നിർത്തിവച്ചു
(3) ഉത്തരവുകളുടേയും, നിയമങ്ങളുടേയും ഭരണഘടനാ ഭേദഗതികളുടേയും പരമ്പരകൾ എക്സിക്യൂട്ടീവിന്റെ പ്രവർത്തനം പരിശോധിക്കാനുള്ള ജുഡീഷ്യറിയുടെ അധികാരം കുറിച്ചു
[എ] 1 ഉം 2 ഉം മാത്രം
[ബി] 1 ഉം 3 ഉം മാത്രം
[സി] 2 ഉം 3 ഉം മാത്രം
[ഡി] മുകളിൽ പറഞ്ഞവയെല്ലാം (1,2,3)
Degree Level Prelims - Stage II - 2021
6
Dahsala എന്ന ഭൂമി റവന്യൂ സംവിധാനം സ്ഥാപിച്ചത് ആര്
[എ] ഇൽത്തുമിഷ്
[ബി] ഷേർഷാ
[സി] അക്ബർ
[ഡി] ഔറംഗസേബ്
Degree Level Prelims - Stage II - 2021
7
താഴെ പറയുന്ന കൂട്ടുകെട്ടുകളിൽ ഏതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലങ്ങൾ ശരിയായി പ്രതിനിധീകരിക്കുന്നത്
[എ] ഹബ്സ്ബർഗ് സാമ്രാജ്യത്തിന്റെ തകർച്ച, റഷ്യൻ വിപ്ലവം, ഐക്യരാഷ്ട്രസഭ
[ബി] റഷ്യൻ വിപ്ലവം, ഐക്യരാഷ്ട്രസഭ, ജർമ്മനിയിലെ കലാപം
[സി] ഹബ്സ്ബർഗ് സാമ്രാജ്യത്തിന്റെ തകർച്ച, റഷ്യൻ വിപ്ലവം, ലീഗ് ഓഫ് നേഷൻസ്
[ഡി] ജർമ്മനിയിലെ കലാപം, ഹബ്സ്ബർഗിന്റെ തകർച്ച, ഐക്യരാഷ്ട്രസഭ
Degree Level Prelims - Stage II - 2021
8
താഴെ പറയുന്ന പ്രസ്താവനകൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുകപ്രസ്താവന 1 : ദേശീയ പരമാധികാരമെന്ന അവകാശവാദമായാണ് ഫ്രഞ്ചുവിപ്ലവം തുടങ്ങിയത്
പ്രസ്താവന 2 : സ്വയം പ്രതിരോധം അല്ലാതെ ഫ്രാൻസിന് ഒരിക്കലും യുദ്ധം ജയിക്കാനാവില്ലെന്ന് 1970-ലെ ദേശീയ അസംബ്ളി അവകാശപ്പെട്ടു
[എ] രണ്ടു പ്രസ്താവനകളും ശരിയാണ്
[ബി] ഒന്നാമത്തെ പ്രസ്താവന മാത്രമാണ് ശരി
[സി] രണ്ടാമത്തെ പ്രസ്താവന മാത്രമാണ് ശരി
[ഡി] രണ്ടു പ്രസ്താവനകളും തെറ്റാണ്
Degree Level Prelims - Stage II - 2021
9
സ്വേച്ഛാധിപത്യത്തിന് അനുകൂലമായി പാർലമെന്ററി ജനാധിപത്യം ഉപേക്ഷിക്കുക എന്ന ആശയം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
[എ] അമേരിക്കൻ വിപ്ലവം
[ബി] ഫ്രഞ്ചു വിപ്ലവം
[സി] റഷ്യൻ വിപ്ലവം
[ഡി] മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
Degree Level Prelims - Stage II - 2021
10
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ജവഹർലാൽ നെഹ്റുവിന്റെ വികസന തന്ത്രത്തിന്റെ മൂന്ന് തൂണുകൾ ഏവ
[എ] അതിവേഗ വ്യവസായ, കാർഷിക വളർച്ചയുടെ ആസൂത്രണം, തന്ത്രപരമായ വ്യവസായങ്ങൾക്കായി ഒരു സ്വകാര്യ മേഖല, ഒരു സമ്മിശ്ര വ്യവസ്ഥ
[ബി] അതിവേഗ വ്യവസായ, കാർഷിക വളർച്ചയുടെ ആസൂത്രണം, തന്ത്രപരമായ വ്യവസായങ്ങൾക്കായി ഒരു പൊതുമേഖല, ഒരു സമ്മിശ്ര സമ്പദ് വ്യവസ്ഥ
[സി] അതിവേഗ വ്യവസായ കാർഷിക വളർച്ചയുടെ ആസൂത്രണം, തന്ത്രപരമായ വ്യവസായങ്ങൾക്കായി ഒരു സ്വകാര്യ മേഖല, ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥ
[ഡി] അതിവേഗ വ്യവസായ, കാർഷിക മേഖലയുടെ ആസൂത്രണം, തന്ത്രപരമായ വ്യവസായങ്ങൾക്കായി ഒരു സ്വകാര്യ മേഖല, ഒരു സമ്പദ് വ്യവസ്ഥ
Degree Level Prelims - Stage II - 2021
11
താഴെ പറയുന്നവയിൽ ഏതു പ്രസ്താവനയാണ് ആപേക്ഷിക ഈർപ്പത്തേക്കുറിച്ചു ശരിയായിട്ടുള്ളത്(1) അന്തരീക്ഷത്തിൽ എത്രമാത്രം നീരാവി ഉണ്ടെന്നത് ആകെ ഉണ്ടായേക്കാവുന്നതിന്റെ നിശ്ചിത ശതമാനമാണ്
(2) കുറഞ്ഞ ആപേക്ഷിക ഈർപ്പം താരതമ്യേന വരണ്ട അന്തരീക്ഷ അവസ്ഥയെ സൂചിപ്പിക്കുന്നു എന്നാൽ ഉയർന്ന ആപേക്ഷിക ഈർപ്പം താരതമ്യേന ഈർപ്പമുള്ള അന്തരീക്ഷത്തെ സൂചിപ്പിക്കുന്നു
(3) ആപേക്ഷിക ഈർപ്പം കൂടുതൽ ഉള്ളപ്പോൾ താരതമ്യേന വളരെ കുറച്ചു ജലം മാത്രമേ ത്വക്കിൽ നിന്നും ബാഷ്പീകരിക്കപ്പെടുന്നുള്ളൂ. കാരണം, ചുറ്റുമുള്ള അന്തരീക്ഷം താരതമ്യേന ഈർപ്പമുള്ളതും, അത് ചർമ്മത്തിന്റെ ഉപരിതലത്തിൽ കൂടുതൽ ചൂട് ഉണ്ടാക്കുന്നതും ആണ്.
[എ] 1 ഉം 2 ഉം മാത്രം
[ബി] 1 ഉം 3 ഉം മാത്രം
[സി] 2 ഉം 3 ഉം മാത്രം
[ഡി] മുകളിൽ പറഞ്ഞവയെല്ലാം (1,2,3)
Degree Level Prelims - Stage II - 2021
12
താഴെ പറയുന്നവയിൽ ഏതാണ് പെരിയാർ നദിയുടെ പോഷക നദികൾ(1) മംഗലപ്പുഴ
(2) ഇടമലയാർ
(3) ഗായത്രിപ്പുഴ
[എ] 1 ഉം 2 ഉം മാത്രം
[ബി] 1 ഉം 3 ഉം മാത്രം
[സി] 2 ഉം 3 ഉം മാത്രം
[ഡി] 1 ഉം 2 ഉം 3 ഉം
Degree Level Prelims - Stage II - 2021
14
കാറ്റിന്റെ ദിശയേയും ഗതിയേയും ബാധിക്കുന്ന ഘടകങ്ങൾ ഏതൊക്കെ ആണ്(1) മർദ്ധവ്യത്യാസങ്ങൾ
(2) കൊറിയോലിസ് ഇഫക്ട്
(3) ഘർഷണം
താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക
[എ] 2 ഉം 3 ഉം മാത്രം
[ബി] 1 ഉം 3 ഉം മാത്രം
[സി] 1 ഉം 2 ഉം മാത്രം
[ഡി] 1, 2 & 3
Degree Level Prelims - Stage II - 2021
15
താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക(1) തീവ്രമായ ഭൂകമ്പ പ്രവർത്തനം ലിത്തോസ്ഫെറിക് പ്ലേറ്റ് അതിരുകളിൽ സംഭവിക്കുന്നു
(2) ഒത്തുചേരുന്ന ലിത്തോസ്ഫെറിക് പ്ലേറ്റ് അതിരുകളുടെ സമുദ്രഫലകങ്ങൾ സബ്ഡക്ഷന് വിധേയമാവുന്നു
മേൽ പറഞ്ഞവയിൽ ശരിയായത് ഏത്/ഏവ
[എ] 1 മാത്രം
[ബി] 2 മാത്രം
[സി] 1 ഉം 2 ഉം ശരി
[ഡി] 1 ഉം 2 ഉം തെറ്റ്
Degree Level Prelims - Stage II - 2021
16
ഫിസ്കൽ റെസ്പോൺസിബിലിറ്റി ആന്റ് ബഡ്ജറ്റ് മാനേജ്മെന്റ് ആക്ട് (FRBMA - 2003) മായി ബന്ധപ്പെട്ട് താഴെ പറയുന്ന ലക്ഷ്യങ്ങളിൽ ഏതാണ് ശരിയായിട്ടുള്ളത്(1) ധനകമ്മി GDP യുടെ 5 % ആയി കുറയ്ക്കണം
(2) റവന്യൂകമ്മി പൂർണ്ണമായി ഇല്ലാതാക്കണം
(3) സാമ്പത്തിക പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത വേണം
[എ] 1 ഉം 2 ഉം മാത്രം
[ബി] 2 ഉം 3 ഉം മാത്രം
[സി] 1 ഉം 3 ഉം മാത്രം
[ഡി] മുകളിൽ പറഞ്ഞത് എല്ലാൺ (1,2,3)
Degree Level Prelims - Stage II - 2021
17
താഴെ പറയുന്ന ഡാറ്റായിൽ നിന്ന് ഫാക്ടർ വിലയ്ക്ക് NNP കണക്കാക്കുകNNP യുടെ വിപണിവില : രൂപ 5,000 കോടി, പരോക്ഷ നികുതി : രൂപ 400 കോടി, സബ്സിഡി : രൂപ 200 കോടി
[എ] രൂപ : 5,600 കോടി
[ബി] രൂപ : 5,200 കോടി
[സി] രൂപ : 4,800 കോടി
[ഡി] രൂപ : 4,400 കോടി
Degree Level Prelims - Stage II - 2021
18
ക്രെഡിറ്റ് നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോഗിക്കുന്ന ഉപകരണങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെ(1) ബാങ്ക് നിരക്ക്
(2) വേരിയബിൾ റിസേർവ്വ് ആവശ്യങ്ങൾ (CRR & SLR)
(3) തുറന്ന വിപണി പദ്ധതികൾ
മേൽ പറഞ്ഞവയിൽ ശരി ഏത്/ഏവ
[എ] എല്ലാം ശരിയാണ്
[ബി] 1 ഉം 2 ഉം
[സി] 2 ഉം 3 ഉം
[ഡി] എല്ലാം തെറ്റാണ്
Degree Level Prelims - Stage II - 2021
19
ഇന്ത്യയുടെ ചില പഞ്ചവത്സര പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു. അവയുടെ ആരോഹണ ക്രമം/കാലക്രമ പട്ടിക ഏതാണ്(1) സമഗ്ര വളർച്ച
(2) ദൃതഗതിയിലെ വ്യവസായ വത്ക്കരണം
(3) കാർഷിക വികസനം
(4) ദാരിദ്ര വികസനം
[എ] 3,2,1,4
[ബി] 3,2,4,1
[സി] 2,3,4,1
[ഡി] 3,4,2,1
Degree Level Prelims - Stage II - 2021
20
2020 ലെ സാമ്പത്തികശാസ്ത്രത്തിലെ നോബേൽ പുരസ്ക്കാരത്തിന് പോൾ ആർ മിൽഗ്രോമും, റോബർട്ട് ബി വിൽസണും അർഹരായത് അവരുടെ ഏത് സംഭാവനയ്ക്ക് ആണ്
[എ] ലേല സിദ്ധാന്തത്തിന്റെ പുനർനിർമ്മിതിക്കും പുതിയ ലേല ഫോർമാറ്റിന്റെ കണ്ടുപിടിത്തത്തിനും
[ബി] പെരുമാറ്റ സാമ്പത്തിക ശാസ്ത്രം
[സി] മാക്രോ എക്ണോമിക്സിനെ ദീർഘകാലം വിശകലനം ചെയ്യുവാനുള്ള സംയോജിത സാങ്കേതികവിദ്യകളുടെ കണ്ടുപിടിത്തത്തിന്
[ഡി] ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിന്
Degree Level Prelims - Stage II - 2021
21
തിരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡിന്റെ പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് പതിപ്പ് ഏതാണ്
[എ] E-EPIC
[ബി] E-EPID
[സി] e-EPIC
[ഡി] EEPIC
Degree Level Prelims - Stage II - 2021
22
ഇലക്ട്രൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിനും എൻക്യാഷ് ചെയ്യുന്നതിനും അംഗീകാരമുള്ള ഇന്ത്യയുടെ ബാങ്ക് ഏതാണ്
[എ] റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
[ബി] സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ
[സി] യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ
[ഡി] മുകളിൽ പറഞ്ഞവയെല്ലാം
Degree Level Prelims - Stage II - 2021
23
അധികാരങ്ങളുടെ വിഭജനം എന്ന പദം സൂചിപ്പിക്കുന്നത്(1) ഒരു വ്യക്തി ഗവൺമെന്റിന്റെ ഒന്നിലധികം കാര്യങ്ങളുടെ ഭാഗമാവരുത്
(2) ഗവൺമെന്റിന്റെ ഒരു കാര്യം/ഭാഗം മറ്റു ഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയോ, നിയന്ത്രിക്കുകയോ ചെയ്യരുത്
(3) ഗവൺമെന്റിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിന്റെ പ്രവർത്തന വ്യവഹാരം ചെയ്യരുത്
[എ] 1 ഉം 2 ഉം
[ബി] 1 ഉം 3 ഉം
[സി] 2 ഉം 3 ഉം
[ഡി] മുകളിൽ പറഞ്ഞത് എല്ലാം
Degree Level Prelims - Stage II - 2021
24
ഇന്ത്യൻ ഭരണഘടനയുടെ _________ അധികാര സ്രോതസ് ഇന്ത്യൻ ജനങ്ങളാണെന്ന് സൂചിപ്പിക്കുന്നു
[എ] ആർട്ടിക്കിൾ 1
[ബി] പരമാധികാരി എന്ന വാക്ക്
[സി] ആമുഖം
[ഡി] ഭാഗം III
Degree Level Prelims - Stage II - 2021
25
താഴെ പറയുനന്നവയിൽ ഏതാണ് ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷ അല്ലാത്തത്
[എ] ഹിന്ദി
[ബി] ഒഡിയ
[സി] മലയാളം
[ഡി] തമിഴ്
Degree Level Prelims - Stage II - 2021
0 Comments