1
2021 ഒക്ടോബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള "അഗ്നി 5" ഭൂഖണ്ഡാന്തര മിസൈലിന്റെ ദൂരപരിതി എത്രയാണ്.

ഉത്തരം :: 5000 കിലോമീറ്റർ

  • ഒഡീഷ തീരത്തു നിന്നാണ് അഗ്നി 5 മിസൈൽ വിജയകരമായി പരീക്ഷിച്ചത്.
  • ചൈനയുൾപ്പെടെയുള്ള അയൽ രാജ്യങ്ങളുടെ അക്രമണങ്ങളെ നേരിടാനുള്ള ഇന്ത്യയുടെ കരുത്തുറ്റ ആയുധമാണ് അഗ്നി 5 മിസൈൽ
2
"ഹൃദയരക്തം കൊണ്ട് ഒപ്പുവെയ്ക്കുന്നു" എന്നു തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുന്നാൾ 1886 ൽ പ്രഖ്യാപിച്ച കരാർ

ഉത്തരം :: മുല്ലപ്പെരിയാർ പാട്ടക്കരാർ

  • മുല്ലപ്പെരിയാർ പാട്ടക്കരാർ നിലവിൽ വന്നിട്ട് 2021 ഒക്ടോബർ 29-ന് 135 വർഷങ്ങളായി.
  • 1886 ഒക്ടോബർ 29-ന് തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുന്നാളും ബ്രിട്ടീഷ് ഭരണകൂടവും തമ്മിൽ "പെരിയാർ ലീസ് എഗ്രിമെന്റ്" എന്നറിയപ്പെടുന്ന മുല്ലപ്പെരിയാർ പാട്ടക്കരാർ ഉണ്ടാക്കിയത്.
  • 999 വർഷത്തേക്കുള്ള കരാർ ഒപ്പിടേണ്ടിവന്നതിനെക്കുറിച്ചാണ് ശ്രീമൂലം തിരുന്നാൾ "ഹൃദയരക്തം കൊണ്ട് ഒപ്പുവെയ്ക്കുന്നു" എന്ന് അന്ന് പ്രതികരിച്ചത്.
3
2021 ഒക്ടോബറിൽ അന്തരിച്ച "പുനീത് രാജ്കുമാർ" ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയായിരുന്നു

ഉത്തരം :: ചലച്ചിത്ര മേഖല

  • പ്രശസ്ത കന്നട ചലച്ചിത്ര നടനും നിർമ്മാതാവുമായിരുന്ന വ്യക്തിയാണ് പുനീത് രാജ്കുമാർ
4
ഇന്ത്യയിലെ പ്രാദേശിക സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനായി കേന്ദ്ര ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയത്തിനു കീഴിലെ MeitY Startup Hub ഉം Google ഉം സംയുക്തമായി ആരംഭിച്ച സംവിധാനം

ഉത്തരം :: Appscale Academy

5
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഡി-ലിറ്റ് ബഹുമതിക്ക് 2021 ഒക്ടോബറിൽ അർഹരായവർ ആരെല്ലാമാണ്

ഉത്തരം :: ഡോ.എൻ.പി.ഉണ്ണി, ടി.എം.കൃഷ്ണ, ശോഭന

6
National Bank for Financing Infrastructure and Development (NaBFID) ന്റെ പുതിയ ചെയർപേഴ്സണായി 2021 ഒക്ടോബറിൽ നിയമിതനായത്

ഉത്തരം :: കെ.വി.കമ്മത്ത്

7
ഫുടോബോൾ ഇതിഹാസ താരമായ ഡീഗോ മറഡോണയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങിയ ഡോക്യുമെന്ററി ഏതാണ്

ഉത്തരം :: Maradona : Blessed Dream

8
2021 ഒക്ടോബറിൽ ചൈന വിജയകരമായി വിക്ഷേപിച്ച Optical Remote Sensing Satellite

ഉത്തരം :: Jilin  - 1 Gaofen 02F
  • Kuaizhou - 1A കാരിയർ റോക്കറ്റിലാണ് Jilin - 1 Gaofen 02F വിക്ഷേപിച്ചത്
9
2021 ഒക്ടോബറിൽ രാജ്യത്തിന് സമർപ്പിച്ച ഇന്ത്യൻ തദ്ദേശ നിർമ്മിത കോസ്റ്റ്ഗാർഡ് ഷിപ്പ്

ഉത്തരം :: ഐസിജിഎസ് സാർത്തക് (ICGS Sarthak)

10
"Actually....I Met Them : A Memoir" എന്ന പുസ്തകം എഴുതിയത്

ഉത്തരം :: ഗുൽസാർ

  • 2001-ൽ രാജ്യം പത്മശ്രീ നൽകി ഡോ.എം.കൃഷ്ണൻ നായരെ ആദരിച്ചിട്ടുണ്ട്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും