1
സാഹസിക ടൂറിസം മേഖലയിൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ രജിസ്ട്രേഷൻ നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

ഉത്തരം :: കേരളം

  • കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയിലെ വിദഗ്ദസമിതിയുടെ നേതൃത്വത്തിൽ 31 സാഹസിക പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ചട്ടങ്ങൾക്കനുസൃതമായാണ് രജിസ്ട്രേഷൻ നൽകുക.
  • കോവളത്തെ ബോണ്ട് വാട്ടർ സ്പോർട്സിന്റെ സ്കൂബ ഡൈവിങ്, കയാക്കിങ്, പാരാ സെയ് ലിങ് എന്നിവയ്ക്കാണ് ആദ്യ അഡ്വഞ്ചർ ടൂറിസം രജിസ്ട്രേഷൻ ലഭിച്ചത്.
2
പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിന്റെ സത്യം പുറത്ത്കൊണ്ടുവരാനായി സുപ്രീം കോടതി നിയോഗിച്ച സാങ്കേതിയ സമിതിയുടെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത് ആർക്കാണ്

ഉത്തരം :: ജസ്റ്റിസ് ആർ.വി.രവീന്ദ്രനാഥ്

  • സുപ്രീംകോടതി മുൻ ജഡ്ജിയാണ് ജസ്റ്റിസ് ആർ.വി.രവീന്ദ്രനാഥ്.
  • രവീന്ദ്രനാഥിനെ കൂടാതെ വിദഗ്ദസമിതിയിൽ റോ മുൻ മേധാവി അലോക് ജോഷി സൈബർ സുരക്ഷാ വിദഗ്ധൻ സുൻദീപ് ഒബ്റോയി എന്നിവരുമുണ്ടാകും.
3
പെഗസസ് അന്വേഷണത്തിനു സുപ്രീംകോടതി നിയോഗിച്ച സാങ്കേതിക സമിതിയിൽ ഉൾപ്പെട്ട മലയാളി

ഉത്തരം :: ഡോ.പ്രഭാകരൻ

  • കൊല്ലം അമൃത സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ സെന്റർ ഫോർ ഇന്റർനെര്റ് സ്റ്റഡീസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം ഡയറക്ടറും പ്രഭസറുമാണ് ഡോ.പ്രഭാകരൻ.
4
ഗോവയിൽ നടക്കുന്ന 52-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ - 2021 ൽ സത്യജിത്ത് റേ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹരായവർ ആരെല്ലാമാണ്

ഉത്തരം :: മാർട്ടിക് സ്‌കോർസെസി (അമേരിക്കൻ ഡയറക്ടർ), ഇസ്റ്റ്‌വാൻ സാബോ (ഹംഗേറിയൻ ഡയറക്ടർ)

5
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശരാജ്യത്ത് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി നേർക്ക KSFE യുമായി ചേർന്ന് നടപ്പാക്കുന്ന വ്യായ്പാ പദ്ധതി

ഉത്തരം :: പ്രവാസി ഭദ്രത മൈക്രോ പദ്ധതി

6
കാർഷികോൽപ്പന്നങ്ങളുടെ വിപണനം കാര്യക്ഷമമാക്കുന്നതിനു വേണ്ടി കേന്ദ്ര വ്യോമയാന മന്ത്രാലയം 2021 ഒക്ടോബറിൽ ആരംഭിച്ച പദ്ധതി

ഉത്തരം :: കൃഷി ഉഡാൻ 2.0


എന്താണ് കൃഷി ഉഡാൻ 2.0

  • പെട്ടെന്ന് നശിക്കുന്ന കാർഷികോൽപ്പന്നങ്ങളുടെ പെട്ടെന്നുള്ള വിപണത്തിനായി വായുമാർഗം സജ്ജമാക്കുക എന്നതാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം 2021 ഒക്ടോബറിൽ ആരംഭിച്ച കൃഷി ഉഡാൻ 2.0 പദ്ധതിയുടെ ലക്ഷ്യം.
  • കൃഷി ഉഡാൻ 2.0, മലയോര പ്രദേശങ്ങളിൽ നിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ആദിവാസി മേഖലകളിൽ നിന്നും വളരെ പെട്ടെന്ന് കേടാവുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ വിവിധ വിപണന കേന്ദ്രങ്ങളിൽ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
  • രാജ്യത്തെ 53 വിമാനത്താളിൽ ഇതിനായി വേണ്ട ക്രമീകരണങ്ങൾ നടത്തും.
7
ലോകത്തിലെ ഏറ്റവും വലിയ Hydrogen Fuel Cell Power Plant നിർമ്മിക്കുന്ന രാജ്യം ഏതാണ്

ഉത്തരം :: സൌത്ത് കൊറിയ

8
ഹർ ഖർ ജൽ മിഷന്റെ കീഴിൽ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം എന്ന ഖ്യാതി നേടിയത്

ഉത്തരം :: ഗോവ

9
സ്വന്തമായി Wildlife Action Plan (2021-30) പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്

ഉത്തരം :: മഹാരാഷ്ട്ര

10
2021 ഒക്ടോബറിൽ അന്തരിച്ച തിരുവനന്തപുരം ആർ.സി.സി.യുടെ സ്ഥാപക ഡയറക്ടറും പ്രശസ്ത കാൻസർ വിദഗ്ദനുമായ വ്യക്തി

ഉത്തരം :: ഡോ.എം.കൃഷ്ണൻ നായർ

  • 2001-ൽ രാജ്യം പത്മശ്രീ നൽകി ഡോ.എം.കൃഷ്ണൻ നായരെ ആദരിച്ചിട്ടുണ്ട്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും