1
തുണിത്തരങ്ങൾക്കും ചെരിപ്പുകൾക്കും 2022 ജനുവരി 1 മുതൽ നിലവിൽ വരുന്ന ഏകീകരിച്ച ജി.എസ്.ടി നിരക്ക് എത്ര ശതമാനമാണ്

ഉത്തരം :: 12 ശതമാനം

  • നിലവിൽ 1000 രൂപവരെയുള്ള തുണിത്തരങ്ങൾക്ക് 5 ശതമാനവും ആയിരത്തിനു മുകളിലുള്ളവയ്ക്ക് 18 ശതമാനവുമായിരുന്നു ഇതാണ് ഏകീകരിച്ച് 12 ശതമാനമാക്കിയത്.
2
ഗോവയിൽ 2021 നവംബറിൽ നടക്കുന്നത് ഇന്ത്യയുടെ എത്രാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവമാണ് (IFFI)

ഉത്തരം :: 52-മത്

  • ഗോവയിലെ പനജിയിൽ ഡോ.ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ 2021 നവംബർ 20 മുതൽ 28 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്.
  • കാർലോസ് സൌറ സംവിധാനം ചെയ്ത "The King of All the World" (El Rey de Todo El Mundo) എന്നതാണ് ഉദ്ഘാടന ചിത്രം
  • 1952 ജനുവരി 24 നാണ് IFFI (International Film Festival of India) സ്ഥാപിതമായത്.
  • ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിൽ ഒന്നാണ് ഗോവൻ രാജ്യാന്തര ചലച്ചിത്രമേള (IFFI).
  • 2004 - ൽ 35-മത് ചലച്ചിത്രമേള മുതലാണ് ഗോവയെ സ്ഥിരം വേദിയായി പ്രഖ്യാപിച്ചതും, ഗോവൻ രാജ്യാന്തര ചലച്ചിത്രമേള എന്ന് അറിയപ്പെട്ടു തുടങ്ങിയതും.
  • 1952 ജനുവരി 24-ന് നടന്ന ആദ്യ IFFI യുടെ വേദി മുംബൈ ആയിരുന്നു.
3
വാഹനാപകടത്തിൽ പരുക്കേൽക്കുന്നവർക്ക് ആദ്യത്തെ 48 മണിക്കൂർ ചികിത്സ സൌജന്യമാക്കാനായുള്ള തമിഴ്നാട് സർക്കാരിന്റെ പുതിയ പദ്ധതി

ഉത്തരം :: നമ്മൈ കാക്കും 48

  • സ്കൂളുകൾ, കോളേജുകൾ, സർക്കാരിതര സംഘടനകൾ എൻജിഒകൾ എന്നിവയിൽ നിന്നുള്ള വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി റോഡ് സുരക്ഷ ജനകീയമാക്കുകയെന്ന ലക്ഷ്യത്തിനാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ
4
പട്ടാളം അട്ടിമറിയിലൂടെ പുറത്താക്കുകയും, 2021 നവംബറിൽ വീണ്ടും പ്രധാനമന്ത്രിയായി അവരോധിക്കുകയും ചെയ്ത സുഡാൻ പ്രധാനമന്ത്രി

ഉത്തരം :: അബുദുള്ള ഹംദൂക്ക്

  • കഴിഞ്ഞ 2021 സെപ്റ്റംബറിലാണ് പട്ടാള മേധാവിയായ ജനറൽ ഫത്ത അൽ ബുർഹാന്റെ നേതൃത്വത്തിൽ സുഡാനിൽ പട്ടാളം ഭരണം പിടിച്ചെടുക്കുകയും, പ്രധാനമന്ത്രി അബുദുള്ള ഹംദൂക്കിനെ വീട്ടുതടങ്കിലിലാക്കുകയും ചെയ്തത്.
5
ജാപ്പനീസ് സിനിമയിലെ വസ്ത്രാലങ്കാര ചക്രവർത്തി എന്ന് വിശേഷണമുള്ള ആരാണ് 2021 നവംബറിൽ അന്തരിച്ചത്.

ഉത്തരം :: ഏമി വാദ

  • വസ്ത്രാലങ്കാരത്തിന് 1986-ൽ ഓസ്കാർ നേടിയിട്ടുള്ള വനിതയാണ് ഏമി വാദ.
  • വില്യം ഷേക്സ്പിയറുടെ കിങ് ലിയർ നാടകത്തെ ആസ്പദമാക്കി ജാപ്പനീസ് സംവിധായകൻ അകിര കുറൊസോവ സംവിധാനം നിർവ്വഹിച്ച "റാൻ" എന്ന സിനിമയിലെ വസ്ത്രാലങ്കാരം നിർവ്വഹിച്ചതിലൂടെയാണ് ഏമി പ്രശസ്തയാകുന്നത്, റാനിലെ സമുറായ് വേഷങ്ങൾ ഒരുക്കിയത് ഏമിയായിരുന്നു.
6
2025 വരെയുള്ള കാലയളവിലേക്കായി ഏത് അന്താരാഷ്ട്ര സംഘടനയുടെ ഭരണസമിതിയിലേക്കാണ് 2021 നവംബറിൽ ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്

ഉത്തരം :: UNESCO

7
2021 നവംബറിൽ ഭരണഘടനയുടെ അത്യപൂർവമായ യഥാർത്ഥ പകർപ്പുകളിലൊന്ന് ലേലത്തിൽ വിറ്റ രാജ്യം ഏതാണ്

ഉത്തരം :: അമേരിക്ക

8
2021-ലെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ച സംഘടന ഏതാണ്

ഉത്തരം :: പ്രഥം

  • വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപീകരിച്ച നൂതന പഠന സ്ഥാപനമാണ് പ്രഥം.
  • മാധവ് ചവാനും ഫരീദ ലംബെയും ചേർന്നാണ് ഇത് സ്ഥാപിച്ചത്.
  • 1994-ൽ മുംബൈയിലാണ് ആദ്യം സ്ഥാപിക്കുന്നത്, അവിടെ അവർ ചേരികളിലെ കുട്ടികൾക്ക് പ്രീ-സ്കൂൾ വിദ്യാഭ്യാസം നൽകി.
  • രാജ്യത്തെ ഏറ്റവും വലിയ സർക്കാരിതര ഓർഗനൈസേഷനുകളിലൊന്നായ പ്രഥം, ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്നു, കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, ജർമ്മനി, സ്വീഡൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ പിന്തുണാ ചാപ്റ്ററുകളുമുണ്ട്.
9
വ്യാജ വാർത്തകൾ, സൈബർ സുരക്ഷ, ട്രാഫിക് ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം പോലീസിനെതിരായ തെറ്റായ പ്രചരണങ്ങൾക്കു മറുപടി നൽകുവാനുമായി കേരള പോലീസ് ആരംഭിച്ച വീഡിയോ സീരിസിലെ നായക കഥാപാത്രം (ആനിമേഷൻ കഥാപാത്രം)

ഉത്തരം :: കിട്ടു

10
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡ് Umlinga Pass-ൽ നിർമിച്ചതിന് 2021 നവംബറിൽ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത് ആരാണ്

ഉത്തരം :: ബോർഡർ റോഡ് ഓർഗനൈസേഷൻ (BRO)

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും