1
ഗ്ലോബൽ ടീച്ചർ പ്രൈസ് 2021 ലഭിച്ചത് ആർക്കാണ്

ഉത്തരം :: കീഷിയ തോർപ്പ്

  • പത്ത് ലക്ഷം ഡോളർ (7.43 കോടി രൂപ) സമ്മാനത്തുകയുള്ള 2021-ലെ ഗ്ലോബൽ ടീച്ചർ പ്രൈസ് ലഭിച്ചത് യുഎസിലെ മേരിലാൻഡ് സബർഗ് ലാങ്ലി പാർക്ക് ഇന്റർനാഷനൽ ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക കീഷിയ തോർപ്പിനാണ്.
  • മലയാളിയായ സണ്ണി വർക്കി തുടക്കം കുറിച്ച കെ.എസ്.സണ്ണി വർക്കി ഫൌണ്ടേഷൻ യുനെസ്കോയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ പുരസ്കാരമാണ് ഗ്ലോബൽ ടീച്ചർ പ്രൈസ്.
  • ആഫ്രിക്ക, മധ്യേഷ്യ, കരിബീയൻ ദ്വീപുകൾ, ദക്ഷിണ മധ്യ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുളള കുറഞ്ഞ വരുമാനക്കാരായ കുടിയേറ്റ, അഭയാർത്ഥി കുംടുംബങ്ങളിലെ വിദ്യാർത്ഥികളെ ഇംഗ്ലീഷ് പഠിപ്പിച്ച് കോളേജ് പഠനം സാധ്യമാക്കിയതിനാണ് 2021-ലെ ഗ്ലോബർ ടീച്ചർ പ്രൈസ് കീഷിയ തോർപ്പിന് ലഭിച്ചത്.
  • 121 രാജ്യങ്ങളിലെ 8000 ത്തോളം അധ്യാപകരിൽ നിന്നാണ് കീഷിയ തോർപ്പിനെ തിരഞ്ഞെടുത്തത്.
2
ഇന്ത്യയിലെ റോഡപകടങ്ങളുടെ വിവിരശേഖരണം, അപകടത്തിൽ പരുക്കേൽക്കുന്നവരുടെ ചികിത്സാ ഉറപ്പാക്കൽ, അപകടകാരണവും പ്രതിവിധിയും, അപകട മുൻകരുതൽ തുടങ്ങീ റോഡ് സുരക്ഷ മുൻനിർത്തികൊണ്ട് വിവിധ വകുപ്പുകളെ ഏകോപിപിച്ചുകൊണ്ട് കേന്ദ്രസർക്കാർ ആരംഭിച്ച ഏകീകൃത മൊബൈൽ ആപ്പ്

ഉത്തരം :: iRAD (ഇന്റർഗ്രേറ്റഡ് റോഡ് ആക്സിഡന്റ് ഡേറ്റാബേസ്)

  • iRAD (ഇന്റർഗ്രേറ്റഡ് റോഡ് ആക്സിഡന്റ് ഡേറ്റാബേസ്) എന്ന മൊബൈൽ ആപ്ലിക്കേഷൻ സംവിധാനത്തിലൂടെ പോലീസ്, മോട്ടോർ വാഹനവകുപ്പ്, പിഡബ്ല്യൂഡി, ആരോഗ്യവകുപ്പ് തുടങ്ങീ വകുപ്പുകളെ ഏകോകിപ്പിക്കുന്നു. അപകടം നടക്കുമ്പോൾ ആദ്യമെത്തുന്ന പോലീസ് ഉദ്യോഗസ്ഥർ അപകടവിവരം ചിത്രങ്ങൾ സഹിതം ആപ്പിൽ രേഖപ്പെടുത്തുന്നു, അപ്പോൾ തന്നെ വാഹന വിവരങ്ങൾ പ്രാദേശിക മോട്ടോർവാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കും, റോഡിന്റെ വിവരങ്ങൾ പിഡബ്ല്യൂഡി ഉദ്യോഗസ്ഥർക്കും, അപകട വിവരം ആരോഗ്യവകുപ്പിനും എസ്എംഎസ് ആയും ഇമെയിൽ ആയും ആപ്പ് നൽകും.

3
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ആദ്യ യാത്രകൻ എന്ന നിലയിൽ പ്രശസ്തനായ ആരാണ് 2021 നവംബറിൽ അന്തരിച്ചത്.

ഉത്തരം :: പി.കെ.അബ്ദുൾ റഊഫ്

4
മാസം എത്ര യൂണിറ്റുവരെ വൈദ്യൂതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കാണ് വൈദ്യുതി സൌജന്യമായി നൽകാൻ കേരള വൈദ്യുതി ബോർഡ് 2021 നവംബറിൽ ഉത്തരവിറക്കിയത്

ഉത്തരം :: 30 യൂണിറ്റുവരെ

  • വൈദ്യുത റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതോടെയാണ് മാസം 20 യൂണിറ്റുവരെയായിരുന്ന സൌജന്യ വൈദ്യുതി ഉപയോഗം മാസം 30 യൂണിറ്റായി ഉയർത്തിയത്.
5
ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം ഏതാണ്

ഉത്തരം :: ചൈന

  • ആഗോള റിസർച്ച് സ്ഥാപനമായ മക്കിൻസി ആൻഡ് കമ്പനി 2021 നവംബറിൽ പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് ഏറ്റവും സമ്പന്ന രാജ്യം എന്ന ബഹുമതി ചൈന കൈവരിച്ചു, നിലവിലെ സമ്പന്ന രാജ്യമായ അമേരിക്കയെ മറികടന്നാണ് ചൈന ഒന്നാമതെത്തിയത്.
  • കഴിഞ്ഞ 20 വർഷത്തിനിടയ്ക്ക ചൈനയ്ക്ക് ആഗോള ആസ്ഥിയിൽ മൂന്നിരട്ടി വർദ്ദനവാണ് ഉണ്ടായത്, 2000 ൽ 156 ലക്ഷം കോടിയായിരുന്ന ആഗോള ആസ്ഥി 2020-ൽ 514 ലക്ഷം കോടിയായാണ് ഉയർന്നത്.
6
ലോകത്ത് ഏറ്റവും കൂടുതൽ അതിസമ്പന്നരുള്ള രാജ്യം ഏതാണ്

ഉത്തരം :: അമേരിക്ക

  • പുതിയ കണക്കുകൾ പ്രകാരം അമേരിക്കയിൽ 724 അതിസമ്പന്നരാണുള്ളത്.
  • അതിസമ്പന്നർ കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം ചൈനയ്ക്കാണ്, ചൈനയിൽ 626 അതിസമ്പന്നരാണുള്ളത്.
  • പുതിയ കണക്കുകൾ പ്രകാരം ലോകത്താകെ 2755 അതിസമ്പന്നരാണ് ഉള്ളത് അവരുടെ ആസ്തി 13.1 ലക്ഷം കോടി ഡോളറും.
7
ഇന്ത്യയിലെ ആദ്യ ഫിഷറീസ് ബിസിനസ് ഇൻകുബേറ്റർ എവിടെയാണ് ആരംഭിച്ചത്

ഉത്തരം :: ഹരിയാനയിലെ ഗുരുഗ്രാമിൽ

  • 2021 നവംബർ 16-ന് ആണ് ഇന്ത്യയിലെ ആദ്യ ഫിഷറീസ് ബിസിനസ് ഇൻകുബേറ്റർ ഹരിയാനയിലെ ഗുരുഗ്രാമിൽ ആരംഭിച്ചത്.
  • LINAC- NCDC ഫിഷറീസ് ബിസിനസ് ഇൻകുബേഷൻ സെന്റർ (LlFlC) എന്ന് പേര് നൽകിയിരിക്കുന്ന സംരംഭത്തിന്റെ ലക്ഷ്യം എന്നത് മത്സ്യബന്ധന മേഖലയിൽ കൈത്താങ്ങ് നൽകുന്ന സംരംഭകർക്കിടയിൽ, സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.
8
ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ ഫുഡ് മ്യൂസിയം ആരംഭിച്ചത് എവിടെയാണ്

ഉത്തരം :: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ

  • കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ആണ് ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഫുഡ് മ്യൂസിയം തഞ്ചാവൂരിൽ ഉദ്ഘാടനം ചെയ്തത്.
  • ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (FCI) ബംഗളൂരുവിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയവും ചേർന്ന് വികസിപ്പിച്ചെടുത്ത 1860 ചതുരശ്ര ആടി വിസ്തീർണമുള്ള മ്യൂസിയമാണിത്.
9
ഇന്ത്യയിലെ ഏത് ഗ്രാമമാണ് 2021 നവംബറിൽ ഏറ്റവും മികച്ച ടൂറിസം ഗ്രാമങ്ങളിലൊന്നായി UNWTO (United Nations World Tourism Organisation) തിരഞ്ഞെടുത്തത്

ഉത്തരം :: പോച്ചമ്പള്ളി (തെലങ്കാന)

  • തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ പോച്ചംപള്ളി ഗ്രാമം കൈകൊണ്ട് നെയ്തെടുക്കുന്ന പ്രസിദ്ധമായ ഇക്കാട്ട് സാരികൾക്ക് പ്രസിദ്ധമാണ്, ഈ ഗ്രാമമാണ് UNWTO മികച്ച ടൂറിസം ഗ്രാമങ്ങളിലൊന്നായി തിരഞ്ഞെടുത്തത്.
  • 2021 ഡിസംബർ 2 ന് മാഡ്രിഡിൽ നടക്കുന്ന UNWTO യുടെ ജനറൽ അസംബ്ലിയുടെ 24-മത് സെക്ഷനിൽ പുരസ്കാരം നൽകും
  • തെലങ്കാന മുഖ്യമന്ത്രി - കെ.ചന്ദ്രശേഖർ റാവു
  • തെലങ്കാന ഗവർണർ - തമിഴിസൈ സൌന്ദരരാജൻ
10
ലോക തത്ത്വചിന്ത ദിനമായി (World Philosophy Day) 2021 ആചരിച്ച ദിവസം

ഉത്തരം :: നവംബർ 18

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും