1
82-മത് ഓൾ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്സ് കോൺഫറസ് (AIPOC) നടന്നത് എവിടെയാണ്

ഉത്തരം :: ഷിംല

  • ഓൾ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്സ് കോൺഫറൻസിന്റെ (AIPOC) നൂറാമത് വാർഷികമാണ് ഷിംലയിൽ നടന്നത്.
    ആദ്യ AIPOC കോൺഫറൻസ് നടന്നത് 1921 ലായിരുന്നു.
2
2021 നവംബറിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൌൺസിന്റെ (ICC) Hall of Fame ലിസ്റ്റിൽ ഉൾപ്പെട്ട ക്രിക്കറ്റ് ഇതിഹാസ താരങ്ങൾ

ഉത്തരം :: മഹേല ജയവർധന (ശ്രീലങ്ക), ഷോൺ പൊള്ളോക്ക് (സൌത്ത് ആഫ്രിക്ക), ജാനറ്റ് ബ്രിട്ടൻ (ഇംഗ്ലണ്ട്)

  • ക്രിക്കറ്റിന്റെ ദീർഘവും പ്രസിദ്ധവുമായ ചരിത്രത്തിൽ നിന്നുള്ള കളിയിലെ ഇതിഹാസ താരങ്ങളുടെ നേട്ടങ്ങൾ അംഗീകരിക്കുന്ന അവാർഡാണ് ഐസിസി ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിം എന്നത്.
  • 2009 -ൽ ദുബായിലാണ് ICC, Federation of International Crickers Associations (FICA) യുമായി ചേർന്ന് ഐസിസി ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിം ആരംഭിച്ചത്.
3
സർക്കാർ വകുപ്പുകളിലെ മലയാളത്തിലുള്ള ഇ-ഫയലുകളിൽ ഏത് മലയാളം ഫോണ്ട് ഉപയോഗിക്കാനാണ് കേരള ഐ.ടി.വകുപ്പ് 2021 നവംബറിൽ ഉത്തരവിറക്കിയിരിക്കുന്നത്

ഉത്തരം :: മീര

  • ഇംഗ്ലീഷ് ഫയലുകളിൽ "ടൈംസ് ന്യൂ റോമൻ" ഫോണ്ട് ഉപയോഗിക്കാനുമാണ് ഐ.ടി.വകുപ്പിന്റെ പുതിയ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
4
ഭൂമിയ്ക്ക് ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങളെ എങ്ങനെ നേരിടുമെന്ന് പഠിക്കുന്നതിനായി NASA ആരംഭിച്ച ലോകത്തിലെ ആദ്യ ഭൌമപ്രതിരോധ (പ്ലാനറ്ററി ഡിഫൻസ്) പദ്ധതിയുടെ ഭാഗമായി 2021 നവംബറിൽ 24-ന് നാസ വിക്ഷേപിക്കുന്ന ബഹിരാകാശ പേടകം

ഉത്തരം :: DART (ഡാർട്ട്)

  • 2021 നവംബർ 24-ന് കാലിഫോർണിയയിലെ സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റിലാണ് പേടകം പറന്നുയരുന്നത്.
  • 2022 സെപ്റ്റംബറിൽ ഭൂമിയിൽ നിന്ന് 1.1 കോടി കിലോമീറ്റർ അകലെയുള്ള ഡൈമോർഫോസ് എന്ന ഛിന്നഗ്രഹത്തെ ഇടിച്ച് അതിന്റെ സഞ്ചാരപാതയിൽ വ്യതിയാനം ഉണ്ടാക്കുക എന്നതാണ് DART ന്റെ ദൈത്യം, ഡൈമോർഫോസ് എന്ന ഛിന്നഗ്രഹം ഡീഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെയാണ് ചുറ്റുന്നത്.
  • ഛിന്നഗ്രഹത്തെ ഇടിക്കുമ്പോഴുള്ള ദ്യശ്യങ്ങൾ പകർത്താനായി "ലിസിയ" എന്ന ഉപഗ്രഹവും ഡാർട്ടിലുണ്ട്.
  • ഒന്നര മീറ്റർ നീളവും 612 കിലോ ഭാരവുമാണ് DART നുള്ളത്, സൌരോർജ്ജ പാനലുകളാണ് ഡാർട്ട് പ്രവർത്തിക്കാനുള്ള ഊർജ്ജം നൽകുന്നത്.
5
എച്ച്.ഐ.വി പോസിറ്റീവ് ആയശേഷം ചികിത്സ കൂടാതെ വൈറസ് മുക്തനായ ലോകത്തെ രണ്ടാമത്തെ രോഗി ഏത് രാജ്യത്ത് നിന്നുള്ളതാണ്

ഉത്തരം :: അർജ്ജന്റീന

  • അർജ്ജന്റീനയിലെ എസ്പെരാൻസ പട്ടണത്തിൽ നിന്നുള്ള വ്യക്തിയാണ് ചികിത്സ കൂടാതെ എച്ച്ഐവി മുക്തനായത്,
  • എച്ച്ഐവി രോഗികളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താത്തതിനാലാണ് അവരുടെ സ്ഥലപ്പേര് ചേർത്ത് വിളിക്കുന്നത്.
  • എച്ച്.ഐ.വി പോസിറ്റീവ് ആയശേഷം ചികിത്സ കൂടാതെ വൈറസ് മുക്തനായ ലോകത്തെ ആദ്യ രോഗി അമേരിക്കയിലെ സാൻഫ്രാൻസിസ്കോ സ്വദേശിയാണ്.
  • ആന്റി റെട്രോവൈറൽ മരുന്നുകൾ ഒന്നും തന്നെ ഉപയോഗിക്കാതെയാണ് എച്ച്ഐവി മുക്തനായത്.
  • എച്ച്ഐവി ബാധിക്കുമ്പോൾ വൈറസ് അതിന്റെ ജനിതകഘടനയുടെ പകർപ്പുകൾ കേശങ്ങളിലെ ഡി.എൻ.എ യിലോ മറ്റ് ജനിതകവസ്തുക്കളിലോ സൂക്ഷിക്കും "വൈറൽ റിസർവോയർ" എന്നറിയപ്പെടുന്ന ഈ സംഭരണി ഉപയോഗിച്ച് വൈറസ് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തിൽ നിന്നും മരുന്നുകളിൽ നിന്നും രക്ഷനേടും, ആന്റ് റെട്രോവൈറൽ ചികിത്സയിലൂടെ വൈറസുകളുടെ പെരുക്കം തടയാമെങ്കിലും സംഭരണികൾ നിലനിൽക്കും, എന്നാൽ അർജന്റീന സ്വദേശിയ്ക്ക് ഈ വൈറൽ സംഭരണിയെ സ്വയം പ്രതിരോധ ശേഷികൊണ്ട് നശിപ്പിക്കാൻ കഴിഞ്ഞു, "സ്റ്റെർലൈസിങ് ക്യൂർ" എന്നാണ് ഇത്തരത്തിലുള്ള സൌഖ്യത്തെ വൈദ്യശാസ്ത്രം വിളിക്കുന്നത്.
6
ചൈനയിലെ വുഹാനിൽ ആദ്യത്തെ കൊറോണ വൈറസ് (കോവിഡ്-19) രോഗിയെ കണ്ടെത്തിയത് എന്നായിരുന്നു

ഉത്തരം :: 2019 നവംബർ 17-ന്

  • 2021 നവംബർ 17-ന് കോവിഡ്-19 എന്ന മഹാമാരി ലോകത്തെ ബാധിച്ച ഏറ്റവും വലിയ മഹാമാരിയായി മാറിയിട്ട് രണ്ട് വർഷം പിന്നിടുകയാണ്.
  • കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 2021 നവംബർ 2 നാണ് 50 ലക്ഷം പിന്നിട്ടത്.
  • 2020 ജനുവരി 30 നായിരുന്നു ആരോഗ്യ അടിയന്തരാവസ്ഥയായി കോവിഡിനെ പ്രഖ്യാപിച്ചത്, ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് കേരളത്തിലെ ത്യശ്ശൂരിൽ സ്ഥിരീകരിച്ചതും ഇതേ ദിവസമായിരുന്നു.
  • 2020 ഫെബ്രുവരി 11-ന് സാർസ് കോവ്-2 വൈറസ് ബാധയെ കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്തു.
  • 2021 മാർച്ച് 11-നാണ് കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത്.
7
2021 നവംബറിൽ അന്തരിച്ച മലയാളിയായ പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ

ഉത്തരം :: എസ്.വി.പീർ മുഹമ്മദ്

  • തമിഴ്നാട്ടിലെ തെങ്കാശിയിൽ ജനിച്ച പീർ മുഹമ്മദ് നാലു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾക്കൊപ്പം തലശ്ശേരിയിലെത്തുന്നത്.
  • പീർ മുഹമ്മദി പാടിയ നിരവധി മാപ്പിളപ്പാട്ടുകൾ ഇപ്പോഴും മലയാളികളുടെ മനസ്സുകളിലുണ്ട്, ഒട്ടകങ്ങൾ വരിവരിയായി, അഴകേറുന്നോളേ വാ, കാഫ്മല കണ്ട പൂങ്കാറ്റേ എന്നിവ അവയിൽ ചിലത് മാത്രമാണ്.
8
കോവിഡാനന്തര ടൂറിസം മേഖലയുടെ അതിജീവനത്തിന്റെ ഭാഗമായി കേരളത്തിലെ പ്രധാനപ്പെട്ട ഇരുപത് വിനേദശഞ്ചാരകേന്ദ്രങ്ങളിൽ ഗതാഗത വകുപ്പുമായി കൈകോർത്തുകൊണ്ട് പ്രദേശത്തെ തനതു ഭക്ഷ്യ വിഭവങ്ങൾ ലഭ്യമാക്കുന്ന പുതിയ പദ്ധതി

ഉത്തരം :: ഫുഡി വീൽസ്

9
കുറഞ്ഞ ചിലവിൽ ആധുനിക വിശ്രമ സൌകര്യമൊരുക്കുന്ന ഇന്ത്യൻ റെയിൽവേയുടെ ആദ്യ പോഡ് ഹോട്ടൽ നിലവിൽ വന്നത് എവിടെയാണ്

ഉത്തരം :: മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ

10
ഐ.സി.സി പുരുഷ വിഭാഗം ക്രിക്കറ്റ് കമ്മിറ്റിയുടെ പുതിയ ചെയർമാനായി 2021 നവംബറിൽ നിയമിതനായത്

ഉത്തരം :: സൌരവ് ഗാംഗുലി

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും