1
ഇന്ത്യയിലെ ആദ്യത്തെ പുൽത്തകിടി സംരക്ഷണ കേന്ദ്രം എവിടെയാണ് സ്ഥാപിച്ചത്

ഉത്തരം :: റാണിഖേത്ത് (ഉത്തരാഖണ്ഡ്)

  • രണ്ടേക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ 'ഗ്രാസ് കൺസർവേറ്ററി' 2021 നവംബറിൽ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ അൽമോറ ജില്ലയിലെ റാണിഖേത്തിൽ സ്ഥാപിച്ചു.
  • ഉത്തരാഖണ്ഡ് വനം വകുപ്പിന്റെ ഗവേഷണ വിഭാഗമായ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഗവേഷണം) മൂന്ന് വർഷം കൊണ്ടാണ് കൺസർവേറ്ററി വികസിപ്പിച്ചെടുത്തത്,
  • കേന്ദ്ര സർക്കാരിന്റെ CAMPA (Compensatory Afforestation Fund Management and Planning Authority) സ്കീമിന് കീഴിലാണ് ഇതിന് പണം അനുവദിച്ചിരിക്കുന്നത്.
  • ശാസ്ത്രീയവും,, പാരിസ്ഥിതികവും, ഔഷധപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ള 90 വ്യത്യസ്ത പുല്ലുകൾ സംരക്ഷണ മേഖലയിൽ വളർത്തിയിട്ടുണ്ട്.
  • പുൽമേടുകൾ 'കാർബൺ വേർതിരിക്കലിൽ (carbon sequestration)' വനഭൂമിയേക്കാൾ ഫലപ്രദമാണെന്ന് ഏറ്റവും പുതിയ ഗവേഷണങ്ങളിൽ തെളിയിക്കപ്പെട്ടതിനാൽ, പുതിയ സംരംഭിത്തിന് പ്രാധാന്യം ഏറുന്നു.
  • ഉത്തരാഖണ്ഡ് മുഖ്യമന്ത്രി - പുഷ്കർ സിങ് ധാമി
  • ഉത്തരാഖണ്ഡ് ഗവർണർ - ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിംഗ്
  • ഉത്തരാഖണ്ഡിന്റെ ശീതകാല തലസ്ഥാനം - ഡെറാഡൂൺ
    ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനം - ഗൈർസൈൻ
2
ഇന്ത്യയുടെ 41-ാം അന്റാർട്ടിക് പര്യവേഷണ പദ്ധതിയുടെ നേതൃനിരയിൽ ഉൾപ്പെട്ട മലയാളി

ഉത്തരം :: അനൂപ് സോമൻ

  • 41-ാം അന്റാർട്ടിക്ക് പര്യവേക്ഷണ പദ്ധതി ഏകോപിപ്പിക്കുന്ന മൂന്നുപേരിൽ ഓരാളാണ് മലയാളിയായ അനൂപ് സോമൻ.
  • അന്റാർട്ടികയിലെ ഇന്ത്യൻ ഗവേഷണ കേന്ദ്രമായ ഭരതിയിലും, മൈത്രിയിലുമായാണ് പര്യവേക്ഷണം
  • എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിയായ അനൂപ് സോമൻ മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നെറ്റസത്തിലെ ടെക്നിക്കൽ ഓഫീസറാണ്.
  • ഇന്ത്യയുടെ 30-ാം മത്തെയും 31-മത്തെയും അന്റാർട്ടിക പര്യവേഷണ സംഘത്തിലും അനൂപ് ഉണ്ടായിരുന്നു.
  • ഇന്ത്യയുടെ ആദ്യ അന്റാർട്ടിക് പര്യവേക്ഷണം നടന്നത് 1981-ൽ ആണ്.
  • ഇന്ത്യയ്ക്ക് ഇപ്പോൾ അന്റാർട്ടിക്കയിൽ ദക്ഷിണഗംഗോത്രി, മൈത്രി, ഭാരതി എന്നീ ഗവേഷണ കേന്ദ്രങ്ങളുണ്ട്.
3
ഇന്ത്യ 'എംക്യു 9ബി സീ ഗാർഡിയൻ' വിഭാഗത്തിലുള്ള പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ്

ഉത്തരം :: അമേരിക്ക

  • യുഎസിൽ നിന്ന് 30 സായുധ ഡ്രോണുകൾ (ആളില്ലാ പറക്കും വിമാനം) വാങ്ങാനാണ് കേന്ദ്ര പ്രതിരോധ മന്ദ്രാലയം തീരുമാനമെടുത്തിരിക്കുന്നത്.
  • 22500 കോടി രൂപ മുടക്കിയാണ് 10 വീതം കര, നാവിക, വ്യോമസേനയ്ക്കായാണ് പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
4
2021 നവംബറിൽ പ്രഖ്യാപിച്ച ഐസിസി ലോകകപ്പ് ഇലവന്റെ ക്യാപ്റ്റൻ ആരാണ്

ഉത്തരം :: ബാബർ അസം

  • പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസം ആണ് ഐസിസി ലോകകപ്പ് ഇലവന്റെ ക്യാപ്റ്റനായി 2021 നവംബറിൽ തിരഞ്ഞെടുത്തത്.
  • ഐസിസി പുതിയതായി പ്രഖ്യാപിച്ച ലോകകപ്പ് ഇലവനിൽ ഒരൊറ്റ ഇന്ത്യൻ താരങ്ങൾ പോലും ഉൾപ്പെട്ടട്ടില്ല.
5
"രക്ഷക്" എന്ന പേരിൽ റോഡ് സുരക്ഷാ പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം

ഉത്തരം :: ഒഡീഷ

6
സ്വാതന്ത്ര്യ സമരസേനാനിയും ഗോത്രനേതാവുമായ ബിർസമുണ്ടയുടെ ജന്മദിനമായ നവംബർ 15, എന്ത് ദിനമായി ആചരിക്കാനാണ് കേന്ദ്രസർക്കാർ 2021 നവംബറിൽ തീരുമാനിച്ചത്

ഉത്തരം :: ജൻജാതിയ ഗൌരവ് ദിവസ് (Janjatiya Gaurav Diwas)

7
"റാണി കമലാപതി റെയിൽവേ സ്റ്റേഷൻ" എന്ന് പുനർനാമകരണം ചെയ്ത ഹബീബഗഞ്ച് റെയിൽവേസ്റ്റേഷൻ ഏത് സംസ്ഥാനത്താണ്

ഉത്തരം :: മധ്യപ്രദേശ്

  • മധ്യപ്രദേശിലെ ഭോപ്പാലിലെ ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷനാണ് റാണി കമലാപതി റെയിൽവേ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്തത്.
8
SITMEX-21 എന്നത് ഏതൊക്കൊ രാജ്യങ്ങൾ തമ്മിലുള്ള Trilateral Maritime Exercise ആണ്

ഉത്തരം :: ഇന്ത്യ, സിംഗപ്പൂർ, തായ് ലാന്റ്

9
ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷൻ ഹോട്ടലുകളിലും റിസോർട്ടുകളിലും നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ്.

ഉത്തരം :: കേരളം

10
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫ് ഇന്ത്യയുടെ പുതിയ ഡയറക്ടറായി 2021 നവംബറിൽ നിയമിതനായത്

ഉത്തരം :: സത്യ നാരായൺ പ്രധാൻ

  • സീനിയർ ഐ.പി.എസ് ഓഫീസർ ആണ് സത്യ നാരായൺ പ്രധാൻ
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും