1
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ജെസിബി സാഹിത്യ പുരസ്കാരം 2021-ൽ ലഭിച്ചത്

ഉത്തരം :: എം.മുകുന്ദൻ

  • എം.മുകുന്ദന്റെ 'ദൽഹി ഗാഥകൾ' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'ഡൽഹി എ സലിലക്വി' എന്ന പുസ്തകത്തിനാണ് 2021-ലെ ജെസിബി സാഹിത്യ പുരസ്കാരം ലഭിച്ചത്.
  • 25 ലക്ഷം രൂപയാണ് ജെസിബി സാഹിത്യ പുരസ്കാര തുക.
    എം.മുകുന്ദന്റെ 'ദൽഹി ഗാഥകൾ' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഇ.വി.ഫാത്തിമയ്ക്കും, കെ.നന്ദകുമാറിനും പുരസ്കാരം ലഭിക്കും.
  • ഇന്ത്യക്കാർ ഇംഗ്ലീഷിലെഴുതിയോ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് ജെസിബി പുരസ്കാരത്തിന് പരിഗണിക്കുന്നത്.
  • 2018 ആണ് ജെസിബി ലിറ്റററി ഫൌണ്ടേഷൻ ജെസിബി പുരസ്കാരം ഏർപ്പെടുത്തി തുടങ്ങിയത്.
    ഇതുവരെ 4 പുരസ്കാരങ്ങളാണ് നൽകിയിട്ടുള്ളത് അതിൽ മൂന്നും ലഭിച്ചത് മലയാളികൾക്കാണ്, 2018, 2020, 2021 എന്നീ വർഷങ്ങളിലാണ് മലയാളികൾക്ക് ലഭിച്ചത്.
  • 2018-ലെ പ്രഥമ ജെസിബി പുരസ്കാരം ലഭിച്ചത് മലയാള നോവലിസ്റ്റ് ബെന്യാമിനായിരുന്നു, അദ്ദേഹത്തിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ (ജാസ്മിൻ ഡെയ്സ്) എന്ന നോവലിനായിരുന്നു പുരസ്കാരം, പരിഭാഷകൻ ഷഹനാസ് ഹബീബ് ആയിരുന്നു.
  • 2020-ൽ ജെസിബി പുരസ്കാരം ലഭിച്ചത് മലയാള നോവലിസ്റ്റ് എസ്.ഹരീഷ് ആയിരുന്നു, മീശ (മസ്റ്റാഷ്) എന്ന നോവലിനായിരുന്നു പുരസ്കാരം, പരിഭാഷക ജയശ്രീ ജയശ്രീ കളത്തിൽ ആയിരുന്നു.
  • 2019-ൽ ലഭിച്ചത് ബംഗളൂരുവിൽ ജനിച്ച് യു.എസ്.സിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി മാധുരി വിജയയ്ക്കാണ്. മാധുരിയുടെ കന്നി നോവലായ "ഫാർഫീൽഡ്" നായിരുന്നു പുരസ്കാരം ലഭിച്ചത്.
  • ജെസിബി ലിറ്റററി ഫൌണ്ടേഷന്റെ പ്രഥമ സ്ഥാപക ഡയറക്ടർ റാണാ ദാസ്ഗുപ്തയായിരുന്നു.
  • 2020-ൽ മിതാ കപൂറിനെയാണ് പുതിയ ജെസിബി ലിറ്റററി ഫൌണ്ടേഷൻ ഡയറക്ടറായി നിയമിച്ചിരിക്കുന്നത്
2
തൃശ്ശൂരിലെ ഒല്ലൂർ അസ്ഥാനമായ വൈദ്യരത്നം ഔഷധശാല 2021 നവംബറിൽ തുടക്കം കുറിച്ച സ്ത്രീശാക്തീകരണ പദ്ധതി

ഉത്തരം :: അംഗന

  • കൌമാരക്കാരായ പെൺകുട്ടികളുടെ കരുതൽ, സ്ത്രീശാക്തീകരണം, സ്ത്രീകളുടെ ആരോഗ്യം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
3
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്തി, വിവരങ്ങൾ കൃത്യമാക്കാനും ശുദ്ധീകരിക്കാനുമായി കേരള ഭക്ഷ്യവകുപ്പ് ആരംഭിച്ച പുതിയ പദ്ധതി

ഉത്തരം :: തെളിമ പദ്ധതി

  • 2022 പകുതിയോടെ റേഷൻ കാർഡുകൾ മുഴുവൻ സ്മാർട്ട് ആക്കാനാണ് കേരള ഭക്ഷ്യവകുപ്പ് ഉദ്ദേശിക്കുന്നത്, അതിന്റെ ഭാഗമായാണ് തെളിമ പദ്ധതിയിലൂടെ ആർസിഎംഎസ് (റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിൽ) തെറ്റുകൾ തിരുത്തി റേഷൻ കാർഡിലെ വിവരങ്ങൾ ശുദ്ധമാക്കാനും കൃത്യമാക്കാനും ഭക്ഷ്യവകുപ്പ് ശ്രമിക്കുന്നത്.
4
അമൃത വിശ്വ വിദ്യാപീഠം നടപ്പിലാക്കിവരുന്ന പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിച്ചു വൈദ്യുതീകരണം നടത്തുന്ന പദ്ധതി

ഉത്തരം :: അമൃതസ്ഫുരണം

  • ഇന്ത്യ-യൂറോപ്പ് സഹകരണത്തോടെ സ്റ്റെബിലിസ്-ഇ എന്ന പേരിൽ അമൃത ഡബ്ലുഎൻഎ (സെന്റർ ഫോർ വയർലെസ് നെറ്റ് വർക്സ് ആൻഡ് ആപ്ലിക്കേഷൻസ്) ആരംഭിച്ച 3 വർഷം നീളുന്ന പദ്ധതിയിൽ പ്രദേശികമായി ലഭ്യമായ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിച്ചു വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം.
  • 2014 പദ്ധതി നടപ്പാക്കാൻ അമൃത വിശ്വവിദ്യാപീഠം ആദ്യം തിരഞ്ഞെടുത്ത വയനാട് ജില്ലയിലെ മൊതക്കരയിൽ പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ ഉപയോഗിച്ച് സമ്പൂർണ്ണ വൈദ്യുതീകരണം നടപ്പാക്കിയിരുന്നു, അതിനു ശേഷം വയനാട്ടിലെയും ഇടുക്കിയിലെയും വിവിധ ആദിവാസി ഊരുകളിലും പദ്ധതി നടപ്പാക്കിയിരുന്നു.
  • ഇപ്പോൾ സംസ്ഥാനത്തിന് പുറത്തുള്ള 10 പിന്നോക്ക ഗ്രാമങ്ങളിൽ അമൃതസ്ഫുരണം പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
5
ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും, കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറും ആരാണ് 2021 നവംബറിൽ അന്തരിച്ചത്

ഉത്തരം :: ഡോ.എ.എം.മൈക്കിൾ

  • കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്ന നിലയിൽ ദേശീയ കാർഷിക നയ രൂപീകരണത്തിൽ പ്രഥാന പങ്ക് വഹിച്ച വ്യക്തിയാണ് ഡോ.എ.എം.മൈക്കിൾ.
  • കേരള സർവ്വകലാശാല വൈസ് ചാൻസലറായിരിക്കെ നിയമ ഭേദഗതിയിലൂടെ കേരള സർക്കാർ അദ്ദേഹത്തെ വൈസ് ചാൻസലർ സ്ഥാനത്ത് നിന്നു നീക്കിയെങ്കിലും, കേടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടി അദ്ദേഹം വൈസ് ചാൻസലർ സ്ഥാനത്തെത്തുകയും, അന്നു തന്നെ രാജിവയ്ക്കുകയും ചെയ്തു.
6
കുഞ്ചുനായർ സംസ്കൃതി സമ്മാൻ പുരസ്കാരത്തിന് 2021 നവംബറിൽ അർഹനായത്

ഉത്തരം :: സദനം കൃഷ്ണൻകുട്ടി (കഥകളി നടൻ)

  • വാഴേങ്കട കുഞ്ചുനായരുടെ ഓർമയ്ക്കായി സംസ്കൃതി സമിതിയാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
    ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക.
7
യു.എൻ രാജ്യാന്തര നിയമ കമ്മീഷൻ (ഐഎൽസി) അംഗമായി 2023 വർഷം മുതൽ 5 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ

ഉത്തരം :: ബിമൽ പട്ടേൽ

  • ദേശീയ സുരക്ഷാ ഉപദേശക ബോർഡ് അംഗവും, ഗുജറാത്തിലെ ലവാദ് രാഷ്ട്രീയ രക്ഷാ സർവകലാശാല വൈസ് ചാൻസലറുമാണ് ബിമൽ പട്ടേൽ.
  • 2023 ജനുവരി മുതൽ 5 വർഷത്തേക്കാണ് നിയമനം.
8
അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ് യോശുദാസിനെക്കുറിച്ച് "പാടാത്ത യോശുദാസൻ" എന്ന പുസ്തകം എഴുതിയത്.

ഉത്തരം :: സുധീർനാഥ് (കാർട്ടൂണിസ്റ്റ്)

9
2021-ലെ ട്വന്റി20 ലോകകപ്പ് ജേതാക്കൾ ആരാണ്

ഉത്തരം :: ആസ്ട്രേലിയ

  • ആസ്ട്രേലിയയുടെ കന്നി ട്വിന്റി20 കിരീടമാണ് 2021-ൽ ലഭിച്ചത്.
  • ദുബായിൽ വച്ച നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെയാണ് ആസ്ട്രേലിയ ഫൈനലിൽ തോൽപ്പിച്ചത്.
  • 2022-ലെ ട്വന്റി20 ലോകകപ്പ് അരങ്ങേറുന്നതും ഓസ്ട്രേലിയയിലാണ്.
10
2021-ലെ T20 ലോകകപ്പിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പുരസ്കാരം ലഭിച്ചത്

ഉത്തരം :: ഡേവിഡ് വാർണർ (ആസ്ട്രേലിയ)


  • 2021-ലെ T20 ലോകകപ്പിൽ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം ലഭിച്ചത് - മിച്ചൽ മാർഷ് (ആസ്ട്രേലിയ)
  • 2021-ലെ T20 ലോകകപ്പിൽ കൂടുതൽ റൺസ് നേടിയ താരം - ബാബർ അസം (പാകിസ്ഥാൻ)
  • 2021-ലെ T20 ലോകകപ്പിൽ ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് - ജോസ് ബട്ലർ (ഇംഗ്ലണ്ട് - 101* റൺസ് 67 പന്തുകളിൽ)
  • 2021-ലെ T20 ലോകകപ്പിൽ കൂടുതൽ ഫോർ നേടിയ താരം - ഡേവിഡ് വാർണർ (ആസ്ട്രേലിയ)
  • 2021-ലെ T20 ലോകകപ്പിൽ കൂടുതൽ സിക്സ് അടിച്ച താരം - ജോസ് ബട്ലർ (ഇംഗ്ലണ്ട് - 101* റൺസ് 67 പന്തുകളിൽ)
  • 2021-ലെ T20 ലോകകപ്പിൽ കൂടുതൽ മികച്ച ബോളിങ് പ്രകടനം - ആദം സാംപ (ആസ്ട്രേലിയ) - 5/19
  • 2021-ലെ T20 ലോകകപ്പിൽ മികച്ച ബോളിങ് ഇക്കോണമി - പോൾ സ്റ്റിർലിങ് (അയർലന്റ്) 2.50
  • 2021-ലെ T20 ലോകകപ്പിൽ കൂടുതൽ ക്യാച്ച് നേടിയ താരം - കല്ലം മംഗ്ലിയോസ് (സ്കോട് ലൻഡ്) - 8 ക്യാച്ച്

  • 2021-ലെ T20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം - വാനിന്ദു ഹസരംഗ (ശ്രീലങ്ക) - 16 വിക്കറ്റ്
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും