1
2021-ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരത്തിന് അർഹനായത്

ഉത്തരം :: തിരുവിഴ ജയശങ്കർ

  • നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിനാണ് 2021-ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ലഭിച്ചത്.
  • 50000 രൂപയും 10 ഗ്രാം സ്വർണ്ണപതക്കവും അടങ്ങുന്നതാണ് പുരസ്കാരം.
  • 2021 നവംബർ 29 ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനാണ് പുരസ്കാരം സമ്മാനിക്കുന്നത്.
  • ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം ബോർഡാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
2
ബി.എം.എസ് സ്ഥാപക നേതാവായിരുന്ന ആരുടെ സ്മരണയ്ക്കായാണ് അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത തപാൽ സ്റ്റാമ്പ് 2021 നവംബറിൽ പുറത്തിറക്കിയിരിക്കുന്നത്.

ഉത്തരം :: ദത്തോപാന്ത് ഠോംഗ്ഡി

  • കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവും, ആർ.എസ്.സ് നേതാവ് സുരേഷ് ജോഷിയും ചേർന്നാണ് 2021 നവംബറിൽ സ്റ്റാമ്പ് പ്രകാശനം ചെയ്തത്.
3
Amway India യൂടെ ബ്രാൻഡ് അംബാസിഡർ ആയി 2021 ഒക്ടോബറിൽ നിയമിതനായത്

ഉത്തരം :: അമിതാഭ് ബച്ചൻ

  • Amway അഥവാ American Way എന്നത് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മൾട്ടി ലെവൽ മാർക്കറ്റിംഗ് (എംഎൽഎം) കമ്പനിയാണ്.
  • ആരോഗ്യം, സൗന്ദര്യം, ഹോം കെയർ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ ആണ് Amway യിലൂടെ വിൽക്കപ്പെടുന്നത്.
  • \1959 നവംബർ 9 ന് ജയ് വാൻ ആൻഡലും റിച്ചാർഡ് ദേവോസും ചേർന്നാണ് Amway സ്ഥാപിച്ചത്.
  • അമേരിക്കയിലെ അഡ, മിഷിഗണിലാണ് Amway യുടെ ആസ്ഥാനം.
4
Facial recognition സംവിധാനം നിർത്തലാക്കുമെന്ന് 2021 നവംബറിൽ പ്രഖ്യാപിച്ച പ്രമുഖ സോഷ്യൽ മീഡിയ മാധ്യമം

ഉത്തരം :: ഫേസ്ബുക്ക്

5
Yaogan-35 എന്ന വിഭാഗത്തിൽ പെടുന്ന മൂന്ന റിമോട്ട് സെൻസിംഗ് സാറ്റലൈറ്റുകൾ 2021 നവംബറിൽ വിക്ഷേപിച്ച രാജ്യം

ഉത്തരം :: ചൈന

6
ജയൻ കലാസാംസ്കാരിക വേദിയുടെ എവർഷൈൻ ഹീറോ ജയൻ പുരസ്കാരം 2021-ന് അർഹനായത് ആരാണ്

ഉത്തരം :: ഇന്ദ്രൻസ്

  • പ്രശസ്ത സിനിമാ താരം ഇന്ദ്രൻസിനാണ് 2021-ലെ ജയൻ പുരസ്കാരം ലഭിച്ചത്.
7
കേരളത്തിലെ ഏത് പരിസ്ഥിതി സൌഹൃദ മാതൃകയാണ് ഗ്ലാസ്കോയിൽ നടന്ന 2021-ലെ ലോക കാലാവസ്ഥ ഉച്ചകോടിയ്ക്കു ശേഷം ഇന്ത്യയിലൂടനീളം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്

ഉത്തരം :: കാർബൺ ന്യൂട്രൽ മാതൃക

  • വയനാട്ടിലെ മീൻങ്ങാടി പഞ്ചായത്തിൽ 2016-ൽ "കാർബൺ സന്തുലനാവസ്ഥ" എന്ന ലക്ഷ്യം കൈവരിക്കാനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കാർബൺ ന്യൂട്രൽ പദ്ധതി.
  • കാർബൺ ന്യൂട്രൽ പദ്ധതി നടപ്പാക്കിയ ലോകത്തെ ആദ്യപഞ്ചായത്തും വയനാട്ടിലെ മീനങ്ങാടിയാണ്.
  • അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനവും സ്വംശീകരണവും തുല്യമാക്കുന്നതാണ് കാർബൺ ന്യൂട്രൽ പദ്ധതി.
8
ആഗോള ടെക് കമ്പനിയായ ആരാണ് 2021 നവംബറിൽ അവരുടെ സേവനങ്ങൾ ചൈനയിൽ നിർത്തലാക്കിയത്

ഉത്തരം :: യാഹൂ (Yahoo)

9
2021 നവംബറിൽ അന്തരിച്ച ഇതിഹാസ കായിക താരം സയിദ് അലി സിബ് തൈൻ നഖ്വി (എസ്എഎസ് നഖ് വി) ഏതാ കായിക ഇനത്തിലാണ് പ്രശസ്തനായിരുന്നത്

ഉത്തരം :: ഹോക്കി

  • ഇന്ത്യൻ സീനിയർ ഹോക്കി താരമായിരുന്നു സഖ്വി
  • 1973 മുതൽ 1975 വരെ ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെയും, 1978 മുതൽ 1979 വരെ വനിതാ ഹോക്കി ടീമിന്റെയും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.
  • 1982-ൽ ഒമാൻ ഹോക്കി ടീമിന്റെ പരിശീലകനാകുകയും, ഒമാൻ ഒളിമ്പിക്സ് കമ്മിറ്റി രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുകയും, 1984 മുതൽ 2002 വരെ ഒമാൻ ഒളിമ്പിക്സ് കമ്മിറ്റിയുടെ ടെക്നിക്കൽ ഉപദേശകനായി പ്രവർത്തിക്കുകയും ചെയ്തു.
10
അന്താരാഷ്ട്ര പുരുഷ ട്വന്റി 20 ക്രിക്കറ്റിൽ 3000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരമായത്

ഉത്തരം :: രോഹിത് ശർമ്മ

  • അന്താരാഷ്ട്ര പുരുഷ T20 ക്രിക്കറ്റിൽ 3000 റൺസ് തികച്ച ആദ്യ താരം വിരാട് കോഹ്ലി (ഇന്ത്യ), രണ്ടാമത്തെ താരം മാർട്ടിൻ ഗപ്റ്റിലും (ന്യൂസിലാന്റ്) ആണ്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും