1
കേരള ലളിതകലാ അക്കാദമിയുടെ 2019-20 വർഷത്തെ കാർട്ടൂൺ പുരസ്കാരത്തിന് അർഹനായത്

ഉത്തരം :: ദിൻരാജ്

  • "രാജാ ആൻഡ് മഹാരാജ" എന്ന ദിൻരാജിന്റെ കാർട്ടൂണിനാണ് പുരസ്കാരം.
  • 50000 രൂപയാണ് പുരസ്കാര തുക.
  • തൃശ്ശൂർ വലപ്പാട് സ്വദേശിയാണ് ഫ്രീലാൻസറായ ദിൻരാജ്.
2
സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന "ശിശുദിനസ്റ്റാമ്പ്-2021" ൽ ആര് വരച്ച ചിത്രമാണ് തെരഞ്ഞെടുത്തത്.

ഉത്തരം :: അക്ഷയ് ബി പിള്ള

  • 12 വയസ്സുകാരനായ കൊല്ലം കാഞ്ഞവേളി സ്വദേശി അക്ഷയ് ബി. പിള്ള വരച്ച 'പാടത്ത്തന്റെ കൃഷിയിടത്തിലേക്ക് നോക്കിയിരിക്കുന്ന ഇന്ത്യൻ കർഷകന്റെ ചിത്രമാണ്' 2021-ലെ ശിശുദിനസ്റ്റാമ്പിൽ ഇടംപിടിക്കുന്നത്.
  • സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നുള്ള 529 മത്സരാർത്ഥികളെ പിന്തള്ളിയാണ് ഈ ചിത്രം 2021-ലെ ശിശുദിന സ്റ്റാമ്പായി തിരഞ്ഞെടുത്തത്.
  • കൊല്ലം ജില്ലയിൽ പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യർത്ഥിയാണ് അക്ഷയ് ബി.പിള്ള
3
കേരള സമ്പദ്വ്യവസ്ഥയും സഹകരണ മേഖലയും- സാർഥകമായ അഞ്ചു സഹകരണ വർഷങ്ങൾ 2016-2021' എന്ന പുസ്തകം എഴുതിയത്

ഉത്തരം :: കടകംപള്ളി സുരേന്ദ്രൻ

  • 14-ാം കേരള സംസ്ഥാന നിയമസഭയിൽ (മേയ് 25 2016 – മേയ് 3 2021) സഹകരണം, ടൂറിസം, ദേവസ്വം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു കടകംപള്ളി സുരേന്ദ്രൻ.
  • 15-മത് കേരള നിയമസഭയിലെ സഹകരണ വകുപ്പ് മന്ത്രി - വി.എൻ.വാസവൻ
  • 15-മത് കേരള നിയമസഭയിലെ ടൂറിസം വകുപ്പ് മന്ത്രി - മുഹമ്മദ് റിയാസ്
  • 15-മത് കേരള നിയമസഭയിലെ ദേവസ്വം വകുപ്പ് മന്ത്രി - കെ.രാധാകൃഷ്ണൻ
4
നാവിക സേനയുടെ 25-ാം മേധാവിയായി (Chief of Naval Staff) നിയമിതനാകുന്ന മലയാളി

ഉത്തരം :: ആർ.ഹരികുമാർ

  • 2021 നവംബർ 30 ന് വിരമിക്കുന്ന നിലവിലെ നാവിക സേന മേധാവി അഡമിറൽ കരംബീർ സിങ്ങിന്റെ പകരമായിട്ടാണ് വൈസ് അഡ്മിറൽ ആർ.ഹരികുമാർ നിയമിതനാകുന്നത്.
  • തിരുവനന്തപുരം സ്വദേശിയാണ് ആർ.ഹരികുമാർ.

5
വിവരാവകാശ നിയമപ്രകാരം A4 Size പേപ്പറിൽ വിവരം ലഭ്യമാകുന്നതിന് പെജൊന്നിന് കേരളസർക്കാർ നിശ്ചയിച്ച പുതിക്കിയ ഫീസ് നിരക്ക്

ഉത്തരം :: 3 രൂപ

  • വിവരാവകാശ നിയമപ്രകാരം ചോദിക്കുന്ന ചോദ്യങ്ങളുടെ മറുപടി A4 സൈസ് പേപ്പറിൽ ലഭ്യമാക്കാൻ പെജൊന്നിന് 3 രൂപയായാണ് കേരളസർക്കാർ പുതിക്കി നിശ്ചയിച്ചത്, നേരത്തെ ഇത് 2 രൂപ ആയിരുന്നു.
  • സി.ഡി.ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി വിവരം ലഭ്യമാകാൻ ഇപ്പോൾ 75 രൂപയാണ് അടയ്ക്കേണ്ടത് നേരത്തെ ഇത് 50 രൂപ ആയിരുന്നു.
6
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയിത്തിന്റെ ടെൻസിങ് നോർഗെ ദേശീയ സാഹസിക അവാർഡ് (Tenzing Norgay National Adventure Award) 2020-ൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത്

ഉത്തരം :: ജയ് കിഷൻ (Jai Kishan)

  • Land Adventure വിഭാഗത്തിൽ പ്രിയങ്ക മൊഹിതെ, ജയ് പ്രകാശ് കുമാർ, കേണൽ അമിത് ബിഷ്ത്, ശീതൾ എന്നിവർ അർഹരായി
  • Water Adventure വിഭാഗത്തിൽ ശ്രീകാന്ത് വിശ്വനാഥൻ അർഹനായി.
  • Air Adventure വിഭാഗത്തിൽ ലഫ്റ്റനന്റ് കേണൽ സെർവേഷ് ധഡ്വാൾ അർഹനായി.
7
ഇന്ത്യയിൽ ആദ്യമായി മുള കൊണ്ട് നിർമ്മിച്ച ക്രിക്കറ്റ് ബാറ്റ്, സ്റ്റംപ് എന്നിവ വികസിപ്പിച്ച സംസ്ഥാനം

ഉത്തരം :: ത്രിപുര

8
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള നിയമ ഭേദഗതി ബിൽ കേരള നിയമസഭ പാസിക്കിയത് എന്നാണ്

ഉത്തരം :: 2021 നവംബർ 3

9
പെൻഷൻകാർക്ക് വീടുകളിൽ നിന്ന് വീഡിയോ വഴി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള സംവിധാനമായ "Video Life Certificate" 2021 നവംബറിൽ ആരംഭിച്ച ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക്

ഉത്തരം :: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

10
2021 നവംബറിൽ അന്തരിച്ച ഫുഡ്ബോൾ താരവും, പരിശീലകനും, മലയാളിയുമായ വ്യക്തി

ഉത്തരം :: ജയിംസ് ഫെൻ

  • കെ.എസ്.ആർ.ടി.സി, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, രാജസ്ഥാൻ ഫുഡ്ബോൾ ക്ലബ് തുടങ്ങിയ ടീമുകൾക്കുവേണ്ടി അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.
  • സന്തോഷ് ട്രോഫി, ഡൂറാന്റ് കപ്പ്, റോവേഴ്സ് കപ്പ്, ഐഎഫ്എ ഷീൽഡ് തുടങ്ങിയവയിൽ ജേതാക്കളായ ടീമിൽ ജയിംസ് ഫെൻ അംഗമായിരുന്നു.
  • വിരമിച്ച ശേഷം രാജസ്ഥാൻ ഫുഡ്ബോൾ ക്ലബിന്റെ പരിശീലകനായി
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും