1
ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റായി 2021 നവംബറിൽ ചുമതലയേറ്റത്

ഉത്തരം :: സ്വാമി സച്ചിദാനന്ദ

  • ജനറൽ സെക്രട്ടറിയായി സ്വാമിത ഋതംഭരാനന്ദയും, ട്രഷററായി സ്വാമി ശാരദാനന്ദയും തിരഞ്ഞെടുത്തു.
2
ഓർമ ഉണ്ടാകുന്നതെങ്ങനെ എന്ന കണ്ടെത്തൽ നടത്തിയ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ ഗവേഷണ സംഘത്തിൽ ഉൾപ്പെട്ട മലയാളി ഗവേഷക

ഉത്തരം :: അമൃത ബിനോയി

  • ഓർമ്മ രൂപീകരണത്തിനു സഹായിക്കുന്ന മസ്തിഷ്ക പ്രവർത്തനം ആണ് അമൃത ബിനോയി ഉൾപ്പെടുന്ന നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ സ്കൂൾ ഓഫ് മെഡിസനിലെ ഗവേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
3
മുംബൈ ആസ്ഥാനമായുളള പടിഞ്ഞാറൻ നാവിക കമാൻഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി 2021 നവംബറിൽ തിരഞ്ഞെടുത്തത്.

ഉത്തരം :: വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ

4
അന്താരാഷ്ട്ര റേഡിയോളജി ദിനമായി ആചരിക്കുന്ന ദിവസം

ഉത്തരം :: നവംബർ 8

  • 2021-ലെ ആഗോള റേഡിയോളജി ദിനത്തിന്റെ പ്രമേയം എന്നത് "ഇന്റർവെൻഷണൽ റേഡിയോളജി - രോഗിക്ക് സജീവ പരിചരണ" എന്നതാണ്
5
ആഗോള നഗരവത്കരണ ദിനം (World townplanning day) ആയി ആചരിക്കുന്ന ദിവസം

ഉത്തരം :: നവംബർ 8

6
ഇന്ത്യയിലെ ആദ്യ Open-air, Roof top drive-in theatre നിലവിൽ വന്ന നഗരം ഏതാണ്

ഉത്തരം :: മുംബൈ

7
ലോകത്തിലെ ഏറ്റവും വലിയ ഉരുളക്കിഴങ്ങ് വിളയിച്ചതിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ രാജ്യം ഏതാണ്

ഉത്തരം :: ന്യൂസിലാന്റ് (7.9 kg)

8
ദ്യോണാചാര്യ അവാർഡ് ജേതാവും പ്രമുഖ ക്രിക്കറ്റ് കോച്ചുമായിരുന്ന ആരാണ് 2021 നവംബറിൽ അന്തരിച്ചത്

ഉത്തരം :: താരക് സിൻഹ

  • മനോജ് പ്രഭാകർ, ആശിഷ് നെഹ്റ, ശിഖർ ധവാൻ, ഋഷഭ് പന്ത് തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങളുടെ പരിശീലകനായിട്ടുണ്ട്.
9
ഓസ്ട്രേലിയയുടെ Big Bash League കളിക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരം

ഉത്തരം :: ഉൻമുക്ത് ചന്ദ്

10
ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ (ISSF) ന്റെ പ്രഥമ President's Cup Rifle/Pistol ൽ 10 മീറ്റർ എയർ പിസ്റ്റർ മിക്സഡ് ടീം വിഭാഗത്തിൽ ഇറാന്റെ ജവാദ ഫൊറോഗിക്കൊപ്പം സ്വർണ്ണം നേടിയ ഇന്ത്യൻ ഷൂട്ടിങ് താരം

ഉത്തരം :: മനു ഭാക്കർ (Manu Bhaker)

  • പോളണ്ടിലെ റോക്ലോ (Wroclaw) വിൽ വച്ചാണ് പ്രഥമ ISSF President's Cup നടക്കുന്നത്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും