1
2021-ലെ ബുക്കർ പ്രൈസിന് അർഹനായത് ആരാണ്

ഉത്തരം :: ഡാമൺ ഗൽഗട്ട്

  • വർണവെറിയുടെ ചരിത്രത്തെ കുടഞ്ഞുകളയാൻ ശ്രമിക്കുകയും അതിൽ പരാജപ്പെടുകയും ചെയ്യുന്ന നാടിന്റെ കഥ പറഞ്ഞ നോവലായ "ദ പ്രോമിസ്" എഴുതിയ ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ഡാമൺ ഗൽഗട്ടിനാണ് 2021 വർഷത്തെ ബുക്കർ പുരസ്കാരം ലഭിച്ചത്.
  • ഡാമൺ ഗൽഗട്ടിന്റെ ഒൻപതാമത്തെ നോവലാണ് "ദ പ്രോമിസ്"
  • 2003 ലും 2010 ലും ബുക്കർ നോമിനേഷൻ പട്ടികയുടെ അവസാന പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
  • ബുക്കർ പുരസ്കാരം നേടുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ആണ് ഗൽഗട്ട്, നദീൻ ഗോഡിമറും (1974), ജെ.എം.കുസ്റ്റിയും (രണ്ട് പ്രാവശ്യം 1983 ലും, 1999 ലും) ആണ് ഗൽഗട്ടിന് മുമ്പ് ബുക്കർ പുരസ്കാരം നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കക്കാർ.
2
ഇന്തൊനീഷ്യയിലെ ഉന്നത ബഹുമതികെളിലൊന്നായ പ്രൈമാ ദൂത (Prima Duta) പുരസ്കാരം 2021 ൽ ലഭിച്ച മലയാള വ്യവസായി

ഉത്തരം :: എം.എ.യൂസഫലി

  • ഇന്തൊനേഷ്യയുടെ വാണിജ്യ-വ്യവസായ മേഖലയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ചാണ് എം.എ.യൂസഫലിയ്ക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്.
  • ഇന്തോനേഷ്യയിൽ 3000 കോടിയുടെ വ്യവസായിക നിക്ഷേപമാണ എം.എ.യൂസഫിലിയ്ക്കുള്ളത്.
3
പിന്നോക്ക സമുദായത്തിൽ നിന്നും ആദ്യ കേരള മുഖ്യമന്ത്രിയായ ആർ.ശങ്കറിന്റെ എത്രാമത് ചരമ വാർഷികമാണ് 2021 നവംബർ 6 ന് ആചരിച്ചത്

ഉത്തരം :: 49-ാം ചരമവാർഷികം

  • 1972 നവംബർ 6 -നാണ് മുൻ മുഖ്യമന്ത്രിയും, എസ്.എൻ ട്രസ്റ്റ് സ്ഥാപകനും, SNDP യോഗം മുൻ ജനറൽ സെക്രട്ടറിയും, വിദ്യാഭ്യാസ വിപക്ഷകനുമായ ആർ.ശങ്കർ അന്തരിച്ചത്.
  • പിന്നോക്ക സമുദായത്തിൽ നിന്നും കേരള മുഖ്യമന്ത്രി ആയ ആദ്യ വ്യക്തി, കോൺഗ്രസ് കാരനായ ആദ്യ കേരള മുഖ്യമന്ത്രി, കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി എന്നീ വിശേഷണങ്ങൾ ആർ.ശങ്കറിനുണ്ട്.
  • 1909 ഏപ്രിൽ 30 ന് കൊല്ലം ജില്ലയിലെ പുത്തൂർ ആണ് ആർ.ശങ്കർ ജനിച്ചത്.
  • 1960 ലെ പട്ടം താണുപിള്ള മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും, ധനമന്ത്രിയും ആർ ശങ്കർ ആയിരുന്നു.
  • 1962-ൽ കേരള മുഖ്യമന്ത്രിയായ പട്ടം താണുപിളളയെ കേന്ദ്ര സർക്കാർ സംസ്ഥാന ഗവർണറായി നിയമിച്ചപ്പോളാണ് ആർ.ശങ്കർ കേരളത്തിന്റെ മൂന്നാമത് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്.
  • 1962 മുതൽ 1964 വരെ രണ്ടവർഷക്കാലം ആർ ശങ്കർ മുഖ്യമന്ത്രിയായിയിരുന്നത്, കോൺഗ്രസിലെ 15 എം.എൽ.എ മാർ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചതാണ് ആർ.ശങ്കറുടെ രാജിയ്ക്ക് വഴിയൊരുക്കി.
  • 1964 സെപ്റ്റംബർ 8 ന് പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം കൂടി പാസായതോടെ ആർ.ശങ്കർ മന്ത്രിസഭയിൽ നിന്നും രാജി വയ്ക്കുകയും, കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിന് കീഴിലാകുകയും ചെയ്തു.
  • കേരള കണ്ട അവസാനത്തെ ഏക കക്ഷി (കോൺഗ്രസ്) മന്ത്രിസഭ ആയിരുന്നു ആർ.ശങ്കർ മന്ത്രിസഭ.
  • ആർ ശങ്കർ പത്രാധിപനായി പ്രവർത്തിച്ച പത്രം - ദിനമണി
4
മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ്മേക്കർ 2020 പുരസ്കാരം ലഭിച്ചത് ആർക്കാണ്

ഉത്തരം :: കെ.കെ.ശൈലജ

  • മുൻ കേരള ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കാണ് 2020-ലെ മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ്മേക്കർ പുരസ്കാരം ലഭിച്ചത്.
  • പ്രമുഖ മലയാള നടൻ മമ്മൂട്ടിയാണ് പുരസ്കാരം കെ.കെ.ശൈലജയ്ക്ക് നൽകിയത്.
5
കേരള ഹൈക്കോടതിയിലെ അസിസ്റ്റന്റ് സോളിസിറ്റർ ജനറലായി 2021 നവംബറിൽ നിയമിതനായത്

ഉത്തരം :: എസ്.മനു

6
ലോകത്തിലെ ആദ്യത്തെ ഭൌമശാസ്ത്ര ഉപഗ്രഹമായ (Earth Science Satellite) ആയ ഗ്വാങ്മു (Guangmu) വിക്ഷേപിച്ച രാജ്യം

ഉത്തരം :: ചൈന

  • ചൈനയിലെ വടക്കൻ ഷാൻസി പ്രവിശ്യയിലെ തായുവാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്നാണ് ലോകത്തിലെ ആദ്യ ഭൌമശാസ്ത്ര ഉപഗ്രഹമായ ഗ്വാങ്മു അഥവാ എസ്ഡിജിസാറ്റ്-1 വിക്ഷേപിച്ചത്.
    ചൈനീസ് പ്രസിഡന്റ് - ഷി ജിൻപിംഗ്
  • ചൈനയുടെ തലസ്ഥാനം - ബെയ്ജിംഗ്
  • ചൈനീസ് കറൻസ് അറിയപ്പെടുന്നത് - റെൻമിൻബി
7
പി.ജി.സംസ്കൃതി കേന്ദ്രത്തിന്റെ പ്രഥമ പി.ഗോവിന്ദൻപിള്ള ദേശീയ പുരസ്കാരത്തിന് 2021 നവംബറിൽ അർഹനായത്

ഉത്തരം :: പ്രശാന്ത് ഭൂഷൺ

8
"The Cinema of Satyajit Ray" എന്ന പുസ്തകം എഴുതിയത്

ഉത്തരം :: ഭാസ്കർ ചട്ടോപാധ്യായ

9
2021 നവംബറിൽ കമ്മീഷൻ ചെയ്യുന്ന ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പൽ ഏതാണ്

ഉത്തരം :: INS വിശാഖപട്ടണം

10
ഓക്സോഫോർഡ് ഇംഗ്ലീഷ് ഡിക്ഷണറിയുടെ "Word of the Year 2021" ആയി തിരഞ്ഞെടുത്തിത്

ഉത്തരം :: vax

  • കോവിഡ് മഹാമാരി കാലത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിച്ച വാക്കായ Vax ആണ് Word of the Year 2021 ആയി OED (Oxfor English Dictionery) തിരഞ്ഞെടുത്തത്.
  • vax (Noun) എന്നത് a vaccine or Vaccination എന്നാണ്.
  • vax ന്റെ plural noun vaxex എന്നാണ്.
  • Vaccine എന്ന വാക്ക് ഉടലെടുത്തത് Vacca എന്ന ലാറ്റിൻ വാക്കിൽ നിന്നാണ്.
  • Vacca യുടെ അർത്ഥം പശു (Cow) എന്നാണ്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും