1
പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുള്ള ആർ.ശങ്കർ സ്മാരക അവാർഡിന് 2021 നവംബറിൽ അർഹനായത്

ഉത്തരം :: പ്രഫ.കെ.ശശികുമാർ

  • കൊല്ലം എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പാളും, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയും, ശ്രീനാരായണ എജ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റുമായ വ്യക്തിയാണ് പ്രഫ.കെ.ശശികുമാർ.
  • ആർ.ശങ്കറിന്റെ 49-ാം ചരമ വാർഷികമായ 2021 നവംബർ 6 നാണ് പുരസ്കാരം സമ്മാനിക്കുന്നത്.
2
പബ്ലിക് അഫയേഴ്സ് ഇൻഡക്സ്-2021 ൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഭരണമികവിൽ ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം

ഉത്തരം :: കേരളം

  • 1.618 പോയിന്റ ലഭിച്ചാണ് വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയത്.
  • ഭരണമികവിൽ പട്ടികയിൽ തമിഴ്നാടാണ് (0.897) രണ്ടാം സ്ഥാനത്ത്, തെലങ്കാന (0.891) മൂന്നാം സ്ഥാനത്തും ഉത്തർ പ്രദേശ് (-1.418) പട്ടികയിൽ അവസാന സ്ഥാനത്തുമാണ്.
  • ചെറു സംസ്ഥാനങ്ങളുടെ പട്ടികയിൽ സിക്കിമും (0.907) സ്വയംഭരണ പ്രദേശങ്ങളുടെ പട്ടികയിൽ പുതുച്ചേരിയുമാണ് (1.345) ഒന്നാം സ്ഥാനത്ത്.
  • ജനപങ്കാളിത്തിൽ ഒന്നാം സ്ഥാനം ഗുജറാത്തും (1.409) രണ്ടാം സ്ഥാനത്ത് കേരളവുമാണ് (1.360).
  • വളർച്ചയിൽ മുന്നിലുള്ള സംസ്ഥാനം തെലങ്കാനയും (1.380) രണ്ടാം സ്ഥാനത്ത് കേരളവുമാണ്.
  • സുസ്ഥിര വികസന വിഭാഗത്തിൽ കേരളമാണ് മുന്നിൽ (2.146) തമിഴിനാടാണ് രണ്ടാം സ്ഥാനത്ത് (1.241)
3
യു.എസിലെ ഒഹായോ സംസ്ഥാനത്തെ സിൻസിനാറ്റി നഗര മേയറായി 2021 നവംബറിൽ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ-ടിബറ്റൻ വംശജനായ വ്യക്തി

ഉത്തരം :: അഫ്താബ് കർമ സിങ് പുരെവാൾ

  • സിൻസിനാറ്റി നഗര മേയറാകുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വംശജനും അഫ്താബ് കർമ സിങ് പുരെവാൾ ആണ്.
4
കേരള സംസ്ഥാന ഹജ് കമ്മിറ്റിയുടെ ചെയർമാനായി 2021 നവംബറിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്

ഉത്തരം :: സി.മുഹമ്മദ് ഫൈസി

5
ദേശീയ പുരുഷ സീനിയർ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി 2021 നവംബറിൽ നിയമിതനായത്

ഉത്തരം :: രാഹുൽ ദ്രാവിഡ്

6
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ പോൾ എച്ച് ആപ്പിൾബി (Paul H Appleby) അവാർഡിന് 2021 നവംബറിൽ അർഹനായത്

ഉത്തരം :: പ്രൊഫ. കെ.രാമൻ പിള്ള

  • പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ കലയും അച്ചടക്കവും (Art and Discipline) എന്ന രംഗത്തെ സംഭാവനകൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരമാണ് പോൾ എച്ച് ആപ്പിൾബി പുരസ്‌കാരം.
  • കേരള യൂണിവേഴ്‌സിറ്റി മുൻ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയാണ് പ്രൊഫസർ കെ രാമൻ പിള്ള.
  • പോൾ ഹെൻസൺ ആപ്പിൾബി പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ കഴിവ് തെളിയിച്ച പ്രശസ്ത അമേരിക്കൻ സൈദ്ധാന്തികനായിരുന്നു.
7
കേരള ഫീഡ്സ് ലിമിറ്റഡ് കേരളത്തിലെ കർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റയും കോഴിത്തീറ്റയും എത്തിക്കുന്നതിനായി കെ.എസ്.ആർ.ടി.സി യുമായി സഹകരിച്ച് ആരംഭിക്കുന്ന പുതിയ പദ്ധതി

ഉത്തരം :: Feed on Wheels

8
ഇന്ത്യൻ എയർഫോർസ് പങ്കെടുത്ത ഇസ്രായേലിൽ വച്ച നടന്ന ഇന്റർനാഷണൽ മൾട്ടിലാറ്ററൽ കോംബാറ്റ് എക്സർസൈസ് ആയ "Blue Flag 2021" ന്റെ പ്രമേയം എന്താണ്

ഉത്തരം :: Integration of fourth and fifth generation aircraft in complex operational scenarios

  • ഇസ്രായേൽ എയർഫോഴ്സ് Ovda Air Base -ൽ സംഘടിപ്പിച്ച 2021 ഒക്ടോബറിൽ, 2 ആഴ്ച നീണ്ടു നിന്ന അന്താരാഷ്ട്ര പരിശീലനമാണ് ബ്ലൂ ഫ്ലാഗ് 2021 എന്ന പേരിൽ അറിയപ്പെടുന്നത്.
  • ഇസ്രായേൽ നടത്തുന്ന ഏറ്റവും വലിയ സൈനികാഭ്യാസങ്ങളിലൊന്നാണിത്.
  • രണ്ട് വർഷത്തിലൊരിക്കലാണ് ഈ സൈനികാഭ്യാസം നടത്തപ്പെടുന്നത്.
  • ഇസ്രായേലിനെ കൂടാതെ ഫ്രാൻസ്, ഇന്ത്യ, ജർമ്മനി, ഗ്രീസ്, ഇറ്റലി, യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളാണ് 2021-ലെ ബ്ലൂ ഫ്ലാഗ് വ്യോമാഭ്യാസത്തിൽ പങ്കെടുത്തത്.
9
Vigilance Awareness Week-2021 ന്റെ ഭാഗമായി Indian Renewable Energy Development Agency Ltd (IREDA) 2021 നവംബറിൽ ആരംഭിച്ച പുതിയ പോർട്ടലിന്റെ പേര്

ഉത്തരം :: Whistle-blower Portal

10
ഗ്ലാസ്കോയിൽ വച്ച് നടന്ന ആഗോള കാലാനസ്ഥാ സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത സോളാർ പാനലുകൾ സ്ഥാപിക്കുവാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പ്

ഉത്തരം :: സോളാർ കാൽക്കുലേറ്റർ

  • ISRO ആണ് സോളാർ കാൽക്കുലേറ്റർ വികസിപ്പിച്ചിരിക്കുന്നത്.
  • കാലാവസ്ഥ വ്യതിയാനം ചർച്ച ചെയ്യുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) യോഗത്തിന്റെ 26-മത് സമ്മേളനമായ് COP2021 എന്ന പേരിൽ സ്കോട്ട്ലാൻഡിലെ ഗ്ലാസ്കോയിൽ 2021 ഒക്ടോബർ 31 മുതൽ നവംബർ 12 വരെ നടന്നത്.
  • 200 ഓളം രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും