1
2021 നവംബറിൽ ലോകാരോഗ്യസംഘടനയുടെ അടിയന്തര ഉപയോഗ അനുമതി ലഭിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സിൻ

ഉത്തരം :: കോവാക്സിൻ

  • കോവാക്സിൻ 78 ശതമാനം ഫലപ്രദമാണെന്നാണ് ലോകാരോഗ്യസംഘടനയുടെ വിദഗ്ദ സമിതി വിലയിരിത്തിയിരിക്കുന്നത്.
  • ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോടെക്നോളജി കമ്പനിയായ ഭാരത് ബയോടെക് ആണ് കോവാക്സിൻ നിർമ്മിക്കുന്നത്.
  • 1996 - ൽ കൃഷ്ണ എല്ല ആണ് ഭാരത് ബയോടെക് സ്ഥാപിച്ചത്.
  • നിലവിലെ ചെയർമാനും, മാനേജിംങ് ഡയറക്ടറും കൃഷ്ണ എല്ല ആണ്.
    COVAXIN കൂടാതെ ROTOVAC, TypbarTCV, Biopolio, Comvac, JENVAC തുടങ്ങിയ പ്രോഡക്ടുകളും ഭാരത് ബയോടെക് നിർമ്മിക്കുന്നുണ്ട്.
2
2021 നവംബറിൽ ആദ്യമായി ആപ്പിൾ ഫെസ്റ്റിവൽ നടന്ന ഇന്ത്യൻ നഗരം ഏതാണ്

ഉത്തരം :: ശ്രീനഗർ)

3
ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായിരുന്ന ആപ്പിളിനെ (Apple) 2021 ഒക്ടോബറിൽ മറികടന്നത്

ഉത്തരം :: മൈക്രോസോഫ്റ്റ്

4
ഏഷ്യയിലെ അദ്യത്തെ ഒഴുകുന്ന സിനിമാ തിയേറ്റർ നിലവിൽ വന്നത് ഏത് തടാകത്തിലാണ്

ഉത്തരം :: ദാൽ തടാകം

  • ജമ്മു & കാശ്മീരിലാണ് ദാൽ തടാകം
5
പ്രഥമ ലോക ബധിക ജൂഡോ ചാമ്പ്യൻഷിപ്പിൽ (World Deaf Judo Championship - 2021) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീം

ഉത്തരം :: ജമ്മു & കാശ്മീർ

  • 2021 ഒക്ടോബർ 26 മുതൽ 30 വരെ ഫ്രാൻസിലെ വെർസൈൽസിലാണ് പ്രഥമ ലോക ബധിക ജൂഡോ ചാമ്പ്യൻഷിപ്പ് നടന്നത്.
  • International Committee of Sports for the Deaf ആണ് World Deaf Judo Championship 2021 സംഘടിപ്പിക്കുന്നത്.
6
2021-ലെ ദേശീയ ഗോത്ര നൃത്തോത്സവം (National Tribal Dance Festival - 2021) നടന്നത് എവിടെയാണ്

ഉത്തരം :: റായ്പൂർ (ഛത്തീസ്ഘട്ട്)

  • 2021 ഒക്ടോബർ 28 മുതൽ 30 വരെയാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന നാഷണൽ ട്രൈബൽ ഡാൻസ് ഫെസ്റ്റവൽ ഛത്തീസ്ഘട്ട് സംസ്ഥാനമായ റായ്പൂറിൽ അറങ്ങേറിയത്.
  • ഉസ്ബെക്കിസ്ഥാൻ, നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട, സിറിയ, മാലി, പലസ്തീൻ, ഈശ്വതിനി കിംഗ്ഡം എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഗോത്ര സമൂഹങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഈ ഗോത്ര നൃത്തോത്സവത്തിൽ പങ്കെടുത്തു.
  • ബസ്തർ, ദന്തേവാഡ, കൊറിയ, കോർബ, ബിലാസ്പൂർ, ഗരിയബന്ധ്, മെയിൻപൂർ, ധുര, ധംതാരി, സുർഗുജ, ജഷ്പൂർ തുടങ്ങിയ ഛത്തീസ്ഗഡിലെ വിവിധ ആദിവാസി ഊരുകളിൽ നിന്നുള്ള കലാകാരന്മാർ അവരുടേതായ ചരിത്രവും സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന നൃത്തങ്ങൾ അവതരിപ്പിച്ചു.

  • ഛത്തീസ്ഘട്ടിന്റെ തലസ്ഥനം - റായ്പൂർ
  • ഛത്തീസ്ഘട്ട് മുഖ്യമന്ത്രി - ഭൂപേഷ് ബാഗേൽ
  • ഛത്തീസ്ഘട്ട് ഗവർണർ - അനസൂയ യുകെയ്
7
Blue Flag 2021 എന്ന പേരിൽ വ്യോമാഭ്യാസം 2021 ഒക്ടോബറിൽ ഏത് രാജ്യത്ത് വച്ചാണ് നടന്നത്

ഉത്തരം :: ഇസ്രയേൽ

  • ഇസ്രായേൽ എയർഫോഴ്സ് Ovda Air Base -ൽ സംഘടിപ്പിച്ച 2 ആഴ്ച നീണ്ടു നിന്ന അന്താരാഷ്ട്ര പരിശീലന പരിശീലനമാണ് ബ്ലൂ ഫ്ലാഗ് 2021 എന്ന പേരിൽ അറിയപ്പെടുന്നത്.
  • ഇസ്രായേൽ നടത്തുന്ന ഏറ്റവും വലിയ സൈനികാഭ്യാസങ്ങളിലൊന്നാണിത്.
  • രണ്ട് വർഷത്തിലൊരിക്കലാണ് സൈനികാഭ്യാസം നടത്തപ്പെടുന്നത്.
  • ഇസ്രായേലിനെ കൂടാതെ ഫ്രാൻസ്, ഇന്ത്യ, ജർമ്മനി, ഗ്രീസ്, ഇറ്റലി, യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളാണ് 2021-ലെ ബ്ലൂ ഫ്ലാഗ് വ്യോമാഭ്യാസത്തിൽ പങ്കെടുത്തത്.
8
Federation of Indian Chambers of Commerce & Industry (FICCI) യുടെ ഡയറക്ടർ ജനറലായി 2021 ഒക്ടോബറിൽ നിയമിതനായത്

ഉത്തരം :: അരുൺ ചൗള

9
ഭൂരഹിതർക്ക് സൌജന്യ റസിഡൻഷ്യൽ പ്ലോട്ടുകൾ നല്കുന്ന പദ്ധതി 2021 ഒക്ടോബറിൽ പ്രഖ്യാപിച്ച സംസ്ഥാനം

ഉത്തരം :: മധ്യപ്രദേശ്

10
Integrated Management System (IMS) സെർട്ടിഫിക്കേഷൻ ലഭിക്കുന്ന സതേൺ റെയിൽവേയുടെ ആദ്യ ട്രെയിൻ ഏതാണ്

ഉത്തരം :: ചെന്നൈ - മൈസൂർ - ചെന്നൈ ശതാബ്ദി എക്സ്പ്രസ്സ്

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും