TOPIC :: LOWER DIVISION CLERK EXAM COACHING - LD Clerk Kerala PSC Previous Questions for Practice, LDC Model Questions, LDC Latest Syllabus wise Questions, LDC Questions Bank, LD Clerk Prelims Questions, LD Clerk Main Exam Questions, ലോവർ ഡിവിഷൻ ക്ലാർക്ക് മുൻ കേരള പി.എസ്.സി പരീക്ഷാ ചോദ്യങ്ങൾ, എൽ.ഡി.സി ക്വസ്റ്റ്യൻ ബാങ്ക്, എൽ.ഡി ക്ലാർക്ക് കേരള പി.എസ്.സി ചോദ്യശേഖരം, എൽ.ഡി.സി മോഡൽ ചോദ്യങ്ങൾ
51
ഇന്ത്യയുടെ ഭൌമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് 3 വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണവാഹനം ഏത്

[എ] GSLV-F10
[ബി] GSLV-F09
[സി] GSLV-F11
[ഡി] GSLV-F08

ഉത്തരം :: [എ] GSLV-F10

52
'ഗദ്ദിക' എന്ന പ്രശസ്ത ആദിവാസികലയെ പരിപോഷിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തി ആര്

[എ] ഊരാളി
[ബി] കെ.കുമാരൻ
[സി] പി.കെ.കറുപ്പൻ
[ഡി] പി.കെ.കാളൻ

ഉത്തരം :: [ഡി] പി.കെ.കാളൻ

  • പട്ടികവർഗ്ഗ വിഭാഗങ്ങളിൽ വളരെയേറെ പിന്നാക്കം നിൽക്കുന്ന അടിയ ഗോത്രവിഭാഗത്തിന്റെ അനുഷ്ടാന കലാരൂപമാണ് ഗദ്ദിക.
  • നന്മയുടെ വരവിന് സ്വാഗതം പറയുന്ന നൃത്തരൂപമാണ് ഗദ്ദിക.
  • പുരുഷന്മാരും സ്ത്രീകളും ചേർന്ന സംഘമാണ് ഗദ്ദിക
    അവതരിപ്പിക്കുന്നത്, പുരുഷന്മാർ താളം കൊട്ടുകയും പാടുകയും ചെയ്യുമ്പോൾ സ്ത്രീകൾ നൃത്തം ചെയ്യും.
  • മലയാളവും കന്നടയും ചേർന്ന ഗോത്രഭാഷയിലാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
  • ഗോത്ര കലാരൂപയമായ ഗദ്ദികയുടെ കുലപതി പി.കെ.കാളനാണ്.
  • പി.കെ.കാളന്റെ മരണ ശേഷം പി.കെ.കരിയൻ മൂപ്പനാണ് ഈ കാലാരൂപം അവതരിപ്പിച്ചു വരുന്നത്.
53
താഴെ കൊടുത്തിവയിൽ ഏത് സിനിമയാണ് ജി.അരവിന്ദൻ സംവിധാനം ചെയ്യാത്തത്

[എ] ഉത്തരായനം
[ബി] എലിപ്പത്തായം
[സി] കാഞ്ചന സീത
[ഡി] തമ്പ്

ഉത്തരം :: [ബി] എലിപ്പത്തായം

54
1990-ൽ വിംബിൾഡൺ ജൂനിയർ ചാമ്പ്യനായ ഇന്ത്യൻ ടെന്നീസ് കളിക്കാരൻ

[എ] രമേശ് കൃഷ്ണൻ
[ബി] മഹേഷ് ഭൂപതി
[സി] രാമനാഥൻ കൃഷ്ണൻ
[ഡി] ലിയാൻഡർ പേസ്

ഉത്തരം :: [ഡി] ലിയാൻഡർ പേസ്

55
താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥകളിൽ ഉൾപ്പെടാത്തത്

[എ] വിഡ്ഡികളുടെ സ്വർഗ്ഗം
[ബി] ഭൂമിയുടെ അവകാശികൾ
[സി] ഏകാന്ത പഥികൻ
[ഡി] ഓർമ്മക്കുറിപ്പ്

ഉത്തരം :: [സി] ഏകാന്ത പഥികൻ

56
1998-ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്കൊപ്പം പങ്കിട്ട സിനിമാ നടൻ ആര്

[എ] മിഥുൻ ചക്രവർത്തി
[ബി] അജയ് ദേവഗൺ
[സി] കമലഹാസൻ
[ഡി] റിഥി സെൻ

ഉത്തരം :: [ബി] അജയ് ദേവഗൺ

57
2018-ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നിലയിൽ ഇന്ത്യയുടെ സ്ഥാനം എത്രയായിരുന്നു

[എ] നാല്
[ബി] മൂന്ന്
[സി] അഞ്ച്
[ഡി] ആറ്

ഉത്തരം :: [ബി] മൂന്ന്

  • 2018 കോമൺവെൽത്ത് ഗയിംസിൽ ഇന്ത്യ 26 സ്വർണ്ണവും 20 വെള്ളിയും 20 വെങ്കലവുമുൾപ്പെടെ 66 മെഡലുകളാണ് നേടിയത്.
  • 2018 കോമൺവെൽത്ത് ഗയിംസിന്റെ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം ആസ്ടേലിയയും രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടുമായിരുന്നു.
  • 80 സ്വർണ്ണവും 59 വെള്ളിയും 59 വെങ്കലവുമുൾപ്പെടെ 198 മെഡലുകളാണ് ഓസ്ട്രേലിയ നേടിയത്.
  • 2018 കോമൺവെൽത്ത് ഗയിംസ് അരങ്ങേറിയത് ഗോൾഡ് കോസ്റ്റ്, ക്വീൻസ്ലാൻഡ്, ആസ്ട്രേലിയിലായിരുന്നു.
58
2020-ഒളിംപിക്സ് ഫുട്ബോൾ സ്വർണ്ണം നേടിയ ബ്രസീലിന് വേണ്ടി ഗോൾ നേടിയ കളിക്കാരൻ ആര്

[എ] നെയ്മർ
[ബി] ഒയർസബാൾ
[സി] ആൽവസ്
[ഡി] മാൽക്കം

ഉത്തരം :: [ഡി] മാൽക്കം

59
താഴെ പറയുന്ന നെറ്റ് വർക്ക് ഉപകരണങ്ങളിൽ പ്രോട്ടോക്കോൾ പരിവർത്തനത്തിന് കഴിവുള്ളത് ഏതിനാണ്

[എ] റിപ്പീറ്റർ
[ബി] ബ്രിഡ്ജ്
[സി] റൌട്ടർ
[ഡി] ഗേറ്റ്വേ

ഉത്തരം :: [ഡി] ഗേറ്റ്വേ

60
ഒറിജിനിൽ വെബ്സൈറ്റ് ആണെന്ന് തോന്നിപ്പിച്ച് കൊണ്ട് വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച യൂസർനെയിം, പാസ്സ് വേഡ് എന്നിവ മോഷ്ടിക്കുന്ന രീതി

[എ] ഹാക്കിംഗ്
[ബി] ഫിഷിങ്ങ്
[സി] സ്പാം
[ഡി] പ്ലേജിയറിസം

ഉത്തരം :: [ബി] ഫിഷിങ്ങ്

61
താഴെ പറയുന്നവയിൽ കമ്പ്യൂട്ടറിലെ പ്രൊസ്സസ്സറിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മെമ്മറി ഏത്

[എ] ക്യാഷേ മെമ്മറി
[ബി] RAM
[സി] DVD
[ഡി] ഹാർഡ് ഡിസ്ക്

ഉത്തരം :: [എ] ക്യാഷേ മെമ്മറി

62
കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി.മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഇന്ത്യ ഇനിഷ്യേറ്റീവിന് കീഴിൽ 2020-ൽ നടത്തിയ വീഡിയോ കോൺഫൻസിംഗി സൊല്യൂഷൻ ഡവലപ്മെന്റ് ചലഞ്ചിലെ വിജയിയായ കമ്പനി

[എ] ടെക്ജെൻഷ്യ
[ബി] ടെക് മഹീന്ദ്ര
[സി] ഐബിഎസ്
[ഡി] സൂം

ഉത്തരം :: [എ] ടെക്ജെൻഷ്യ

63
ഇന്ത്യയിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി C-DAC വികസിപ്പിച്ചെടുത്ത GNU/Linux സോഫ്റ്റ്വെയർ

[എ] ഉബണ്ടു
[ബി] BOSS
[സി] എഡ്യൂബണ്ടു
[ഡി] ഫെഡോറ

ഉത്തരം :: [ബി] BOSS

  • Bharat Operating System Solutions എന്നതാണ് BOSS ന്റെ പൂർണ്ണരൂപം.
  • 2007 ജനുവരി 10 നായിരുന്നു BOSS ന്റെ ആദ്യ രൂപം C-DAC പുറത്തുവിടുന്നത്.
  • BOSS ന്റെ ഏറ്റവും പുതിയ വേർഷൻ ആയ Version 8.0 (Unnati) പുറത്തിറക്കിയത് 2019 ഒക്ടോബർ 15 നായിരുന്നു.
64
2005-ലെ വിവരാവകാശ നിയമപ്രകാരം പൌരന് ലഭിക്കാവുന്ന വിവരവുമായി ബന്ധപ്പെട്ട ശരി ഉത്തരം ഏതാണ്

[എ] ആഗ്രഹിക്കുന്ന ഏതൊരു വിവരവും ലഭ്യമാകുന്നതാണ്
[ബി] പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്നതാണ്
[സി] വകുപ്പ് 8, 9 എന്നിവയിൽ പറഞ്ഞിട്ടുള്ളതൊഴികെ പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങൾ ലഭ്യമാകുന്നതാണ്
[ഡി] ഭരണഘടനാ സ്ഥാപനങ്ങളുടെ വിവരങ്ങൾ മാത്രം ലഭ്യമാകുന്നതാണ്

ഉത്തരം :: [സി] വകുപ്പ് 8, 9 എന്നിവയിൽ പറഞ്ഞിട്ടുള്ളതൊഴികെ പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങൾ ലഭ്യമാകുന്നതാണ്

65
2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ്

[എ] ഡയറക്ടർ ജനറൽ
[ബി] ജില്ലാ കളക്ടർ
[സി] പോലീസ് ഓഫീസർ
[ഡി] ഡയറക്ടർ ജനറലിനും ജില്ലാ കളക്ടർക്കും

ഉത്തരം :: [ഡി] ഡയറക്ടർ ജനറലിനും ജില്ലാ കളക്ടർക്കും

66
ഏതു നിയമത്തിലാണ് "സാമൂഹിക ബഹിഷ്ക്കരണം" എന്ന പദം ഉപയോഗിച്ചിരിക്കുന്നത്

[എ] ഇന്ത്യൻ ഭരണഘടന, 1950
[ബി] പട്ടികജാതി, പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം, 1989
[സി] സിവിൽ അവകാശ സംരക്ഷണ നിയമം, 1955
[ഡി] പട്ടിക വർഗ്ഗക്കാരും മറ്റ് പാരമ്പര്യ വനവാസികളും (വനാവകാശങ്ങൾ) നിയമം, 2006

ഉത്തരം :: [ബി] പട്ടികജാതി, പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം, 1989

67
2005-ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്രെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട തെറ്റായ ഉത്തരം ഏതാണ്
[എ] നിയമപരമായി വിവാഹിതനായ ഭർത്താവിനെതിരെ മാത്രമേ പരിഹാരങ്ങൾ അവകാശപ്പെടാനാകുകയുള്ളു
[ബി] മജിസ്ട്രേറ്റിനു നടപടികൾ രഹസ്യമായി നടത്താവുന്നതാണ്
[സി] ഉത്തരവിന്റെ പകർപ്പുകൾ കോടതി സൌജന്യമായി നൽകണം
[ഡി] മജിസ്ട്രേറ്റിനു നഷ്ടപരിഹാര ഉത്തരവുകൾ പുറപ്പെടുവിക്കാവുന്നതാണ്

ഉത്തരം :: [എ] നിയമപരമായി വിവാഹിതനായ ഭർത്താവിനെതിരെ മാത്രമേ പരിഹാരങ്ങൾ അവകാശപ്പെടാനാകുകയുള്ളു

68
2012-ലെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടികളുടെ പ്രായപരിധി

[എ] 18 വയസ്സിൽ താഴെ
[ബി] 16 വയസ്സിൽ താഴെ
[സി] 21 വയസ്സിൽ താഴെ
[ഡി] 14 വയസ്സിൽ താഴെ

ഉത്തരം :: [എ] 18 വയസ്സിൽ താഴെ

69
ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ് (2021 ഒക്ടോബറിൽ)

[എ] ബിമൽ ജൂൾക
[ബി] അരുൺ കുമാർ മിശ്ര
[സി] സുധിർ ഭാർഗവ
[ഡി] യശ്വവർദ്ധൻ കുമാർ സിൻഹ

ഉത്തരം :: [ഡി] യശ്വവർദ്ധൻ കുമാർ സിൻഹ

  • 11-മത് മുഖ്യ വിവരാവകാശ കമ്മീഷണറാണ് യശ്വവർദ്ധൻ കുമാർ സിൻഹ.
  • 2020 നവംബർ 7 - നാണ് യശ്വവർദ്ധൻ കുമാർ സിൻഹ ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതലയേൽക്കുന്നത്.
  • 10-മത് മുഖ്യ വിവരാവകാശ കമ്മീഷണർ ബിമൽ ജൂൽക ആയിരുന്നു.
  • രാഷ്ട്രപതിയാണ് മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത്.
  • മുഖ്യ വിവരാവകാശ കമ്മീഷണറുടെ കാലാവധി നിർണ്ണയിക്കുന്നത് കേന്ദ്ര ഗവൺമെന്റ് ആണ്.
  • ഇന്ത്യയുടെ ആദ്യ മുഖ്യ വിവരാവകാശ കമ്മീഷണർ വജാഹത്ത് ഹബീബുള്ളയായിരുന്നു, 2005 ഒക്ടോബർ 26 നായിരുന്നു അദ്ദേഹം സ്ഥാനമേൽക്കുന്നത്.
  • ഇന്ത്യയുടെ ആദ്യ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണർ ദീപക് സന്ധു ആയിരുന്നു, 2013 സെപ്റ്റംബർ 5 നായിരുന്നു ദീപക് സന്ധു സ്ഥാനമേൽക്കുന്നത്.
70
ദേശീയ പിന്നോക്കവിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയതു ഏതു ഭേദഗതിയിലൂടെയാണ്

[എ] 103-ാം ഭേദഗതി നിയമം, 2019
[ബി] 102-ാം ഭേദഗതി നിയമം, 2018
[സി] 101-ാം ഭേദഗതി നിയമം, 2016
[ഡി] 104-ാം ഭേദഗതി നിയമം, 2020

ഉത്തരം :: [ബി] 102-ാം ഭേദഗതി നിയമം, 2018

71
മലബാർ സിമന്റ് ഫാക്ടറി എവിടെയാണ്

[എ] നാട്ടകം
[ബി] വാളയാർ
[സി] വെള്ളൂർ
[ഡി] അമ്പലമുഗൾ

ഉത്തരം :: [ബി] വാളയാർ

72
കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്

[എ] കണ്ണൂർ
[ബി] കൊല്ലം
[സി] ആലപ്പുഴ
[ഡി] കോട്ടയം

ഉത്തരം :: [ഡി] കോട്ടയം

73
ആദ്യത്തെ ബഷീർ പുരസ്കാരത്തിനർഹനായത്

[എ] ഒ എൻ വി
[ബി] കോവിലൻ
[സി] എം.ടി.വാസുദേവൻ നായർ
[ഡി] തിക്കോടിയൻ

ഉത്തരം :: [ബി] കോവിലൻ

74
കേരളത്തിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ് ആരാണ്
[എ] ശ്രീലേഖ
[ബി] ഓമനകുഞ്ഞമ്മ
[സി] സുജാത മനോഹർ
[ഡി] കെ.കെ.ഉഷ

ഉത്തരം :: [ബി] ഓമനകുഞ്ഞമ്മ

75
തിരുവനന്തപുരം വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ച വർഷം ഏതായിരുന്നു.

[എ] 1990
[ബി] 1991
[സി] 1992
[ഡി] 1993

ഉത്തരം :: [ബി] 1991