TOPIC :: LOWER DIVISION CLERK EXAM COACHING - LD Clerk Kerala PSC Previous Questions for Practice, LDC Model Questions, LDC Latest Syllabus wise Questions, LDC Questions Bank, LD Clerk Prelims Questions, LD Clerk Main Exam Questions, ലോവർ ഡിവിഷൻ ക്ലാർക്ക് മുൻ കേരള പി.എസ്.സി പരീക്ഷാ ചോദ്യങ്ങൾ, എൽ.ഡി.സി ക്വസ്റ്റ്യൻ ബാങ്ക്, എൽ.ഡി ക്ലാർക്ക് കേരള പി.എസ്.സി ചോദ്യശേഖരം, എൽ.ഡി.സി മോഡൽ ചോദ്യങ്ങൾ
26
കേരളത്തിലെ നിലവിലെ (2021 ഒക്ടോബർ) തൊഴിൽ വകുപ്പ് മന്ത്രി ആരാണ്

[എ] വി.എൻ വാസവൻ
[ബി] എം.വി.ഗോവിന്ദൻ മാസ്റ്റർ
[സി] വി.ശിവൻകുട്ടി
[ഡി] സജി ചെറിയാൻ

ഉത്തരം :: [സി] വി.ശിവൻകുട്ടി

27
15-മത് കേരള നിയമസഭയിലെ വനിത എം.എൽ.എ.മാർ എത്ര

[എ] 10
[ബി] 11
[സി] 15
[ഡി] 13

ഉത്തരം :: [ബി] 11

28
ഇന്ത്യൻ ഭരണഘടനപ്രകാരം മൌലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ

1) 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിപ്രകാരം കൂട്ടിച്ചേർത്തു
2) 1977 ജനുവരി മൂന്ന് മുതൽ പ്രാബല്യം
3) ഭരണഘടനയുടെ 4 എ ഭാഗത്ത് പ്രതിപാദിക്കുന്നു
4) നിലവിൽ 10 മൌലിക കർത്തവ്യങ്ങളാണ് ഉള്ളത്

[എ] ഒന്ന് മാത്രം
[ബി] ഒന്നും മൂന്നും
[സി] ഒന്നും രണ്ടും മൂന്നും
[ഡി] ഒന്നും മൂന്നും നാലും

ഉത്തരം :: [സി] ഒന്നും രണ്ടും മൂന്നും

29
ഇന്ത്യൻ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത്

[എ] 58
[ബി] 57
[സി] 56
[ഡി] 55

ഉത്തരം :: [എ] 58

30
ദാദ്ര നാഗർഹവേലി, ദാമൻ ദിയൂ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളുടെ നിലവിലെ (2021 ഒക്ടോബർ മാസം) അഡ്മിനിസ്ട്രേറ്റർ ആരാണ്

[എ] അനിൽ ബൈജാൽ
[ബി] ഡി.കെ.ജോഷി
[സി] പ്രഫുൽ പട്ടേൽ
[ഡി] രാധാകൃഷ്ണ മാതൂർ

ഉത്തരം :: [സി] പ്രഫുൽ പട്ടേൽ

31
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏവ

1) ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മൂന്ന് പേർ അടങ്ങിയ സമിതിയാണ്
2) രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്
3) തിരഞ്ഞെടുപ്പ് നടത്താൻ വിപുലമായ ഉദ്യോഗസ്ഥവൃന്ദം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്
4) രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്സഭ, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനാണ്

[എ] ഒന്നും രണ്ടും നാലും
[ബി] മൂന്ന് മാത്രം
[സി] മൂന്നും നാലും
[ഡി] ഒന്നും രണ്ടും മൂന്നും

ഉത്തരം :: [ബി] മൂന്ന് മാത്രം

32
പ്രധാനമന്ത്രിയുൾപ്പെടെ കേന്ദ്രമന്ത്രി സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോക്സഭാ മെമ്പർമാരുടെ 15% ആയി നിജപ്പെടുത്തിയ ഭരണഘടനാഭേദഗതി ഏത്

[എ] 42-ാം ഭരണഘടനാ ഭേദഗതി
[ബി] 91-ാം ഭരണഘടനാ ഭേദഗതി
[സി] 44-ാം ഭരണഘടനാ ഭേദഗതി
[ഡി] 101-ാം ഭരണഘടനാ ഭേദഗതി

ഉത്തരം :: [ബി] 91-ാം ഭരണഘടനാ ഭേദഗതി

33
സ്റ്റേറ്റ്, യൂണിയൻ, കൺകറന്റ് ലിസ്റ്റുമയി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്

[എ] സ്റ്റേറ്റ് ലിസ്റ്റ് 97 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 66 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റ് 47 വിഷയങ്ങൾ

[ബി] സ്റ്റേറ്റ് ലിസ്റ്റ് 47 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 66 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റ് 97 വിഷയങ്ങൾ

[സി] സ്റ്റേറ്റ് ലിസ്റ്റ് 66 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 47 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റ് 97 വിഷയങ്ങൾ

[ഡി] സ്റ്റേറ്റ് ലിസ്റ്റ് 66 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 97 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റ് 47 വിഷയങ്ങൾ

ഉത്തരം :: [ഡി] സ്റ്റേറ്റ് ലിസ്റ്റ് 66 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 97 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റ് 47 വിഷയങ്ങൾ

34
ബി ലിംഫോസൈറ്റുകളെ സംബന്ധിച്ച താഴെ കൊടുത്ത പ്രസ്താവനകളിൽ തെറ്റായവ തെരഞ്ഞെടുക്കുക

1) വൈറസ് ബാധിച്ച കോശങ്ങളെ നശിപ്പിക്കുന്നു
2) ബാക്ടീരിയയെ നശിപ്പിക്കുന്നു
3) ആന്റിജനുകളുടെ വിഷാംശത്തെ നിർവ്വീര്യമാക്കുന്നു
4) കാൻസർ കോശങ്ങളെ നശിപ്പിക്കുന്നു

[എ] ഒന്നും രണ്ടും തെറ്റ്
[ബി] രണ്ടും മൂന്നും തെറ്റ്
[സി] മൂന്നും നാലും തെറ്റ്
[ഡി] ഒന്നും നാലും തെറ്റ്

ഉത്തരം :: [ഡി] ഒന്നും നാലും തെറ്റ്

35
സർക്കാരിന്റെ രോഗപ്രതിരോധവൽക്കരണ പ്രകിയയിൽ ജീവകം എ ഉൾപ്പെടുത്തിയതിന്റെ ഉദ്ദേസ്യങ്ങൾ ഏവ

1) കോർണിയ വരൾച്ച തടയുന്നതിന്
2) തിമിരബാധ തടയുന്നതിന്
3) ഗ്ലോക്കോമ തടയുന്നതിന്
4) നിശാന്ധത തടയുന്നതിന്

[എ] ഒന്നും നാലും
[ബി] രണ്ടും നാലും
[സി] മൂന്നും നാലും
[ഡി] ഇവയൊന്നുമല്ല

ഉത്തരം :: [എ] ഒന്നും നാലും

36
പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞനായ ജോൺ റേയുടെ സംഭാവനകളിൽ ശരിയായവ ഏതെല്ലാം

1) സസ്യങ്ങളെ ഏക വർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്ന് തരം തിരിച്ചു
2) സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു
3) 18000-ത്തിലധികം സസ്യങ്ങളെ ഉൾക്കൊള്ളിച്ചു ഹിസ്റ്റോറിയ പ്ലാന്റോം എന്ന പുസ്തകം പുറത്തിറക്കി
4) ജീവികളെ ചുവന്ന രക്തമുള്ളവ അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു

[എ] ഒന്നും മൂന്നും ശരിയാണ്
[ബി] രണ്ടും മൂന്നും ശരിയാണ്
[സി] മൂന്നും നാലും ശരിയാണ്
[ഡി] രണ്ടും നാലും ശരിയാണ്

ഉത്തരം :: [ബി] രണ്ടും മൂന്നും ശരിയാണ്

37
ചിക്കൻ പോക്സ് (Chicken pox) പകർത്തുന്ന സൂക്ഷ്മാണു ജീവി ഏത്

[എ] വാരിയോള വൈറസ് (Variola)
[ബി] വാരിസെല്ല വൈറസ് (Varicella)
[സി] റൂബിയോള വൈറസ് (Rubeola)
[ഡി] റുബെല്ലാ വൈറസ് (Rubella)

ഉത്തരം :: [ബി] വാരിസെല്ല വൈറസ് (Varicella)

38
താഴെ പറയുന്ന അസുഖങ്ങളിൽ "സൂണോറ്റിക് (Zoonotic)" വിഭാഗത്തിൽപ്പെടുന്ന അസുഖമേത്

[എ] വില്ലൻചുമ
[ബി] പോളിയോ
[സി] എലിപ്പനി
[ഡി] മലമ്പനി

ഉത്തരം :: [സി] എലിപ്പനി

  • മൃഗങ്ങളിൽ നിന്നോ കീടങ്ങളിൽ നിന്നോ മനുഷ്യരിലേക്കോ, മൃഗങ്ങളിലേക്കോ പകരുന്ന പകർച്ചവ്യാധികളെയാണ് സൂണോറ്റിക് ഡിസീസ് എന്നറിയപ്പെടുന്നത്.
  • മനുഷ്യരിൽ കണ്ടുവരുന്ന പകർച്ചവ്യാധികളിൽ 65 ശതമാനവും മൃഗങ്ങളിൽനിന്നോ കീടങ്ങളിൽ നിന്നോ ആണ് പകരുന്നത്. ഇത്തരം രോഗങ്ങളിൽ മിക്കവയും മൃഗങ്ങളെ രോഗികളാക്കില്ല പക്ഷേ മനുഷ്യരിൽ ഈ രോഗങ്ങൾ മരണത്തിന് വരെ കാരണമായേക്കാം.
39
ശരാശരി ബ്ലഡ് പ്രഷർ (Normal Blood Pressure) എത്രയാണ്

[എ] 120/80 mm of Hg
[ബി] 140/80 mm of Hg
[സി] 120/100 mm of Hg
[ഡി] 140/90 mm of Hg

ഉത്തരം :: [എ] 120/80 mm of Hg

40
ദേശീയ ആരോഗ്യദൌത്യം (National Health Mission) ആരംഭിച്ചത്

[എ] 2015
[ബി] 2014
[സി] 2013
[ഡി] 2018

ഉത്തരം :: [സി] 2013

41
ക്രഷിങ്ങ് ദി കർവ് (Crushing the Curve) താഴെ പറയുന്നവയിൽ ഏത് അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു

[എ] സിക്ക വൈറസ്
[ബി] നിപ്പ വൈറസ്
[സി] ഇബോള വൈറസ്
[ഡി] കോറോണ വൈറസ്

ഉത്തരം :: [ഡി] കോറോണ വൈറസ്

42
വീർപ്പിച്ച ഒരു ബലൂൺ വെള്ളത്തിന് അടിയിലേക്ക് താഴ്ത്തുമ്പോൾ അതിന്റെ വലുപ്പം കുറയുന്നു. ഇത് താഴെ തന്നിരിക്കുന്ന ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു

[എ] ചാൾസ് നിയമം
[ബി] ബോയിൽ നിയമം
[സി] പാസ്ക്കൽ നിയമം
[ഡി] അവോഗോഡ്രോ നിയമം

ഉത്തരം :: [ബി] ബോയിൽ നിയമം


  • ബോയിൽ നിയമം :: "സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും"
  • 1662-ൽ റോബർട്ട് ബോയിലാണ് വാതകത്തിന്റെ വ്യാപ്തവും മർദ്ദവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന നിയമം ആവിഷ്കരിച്ചത് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് ബോയിൽ നിയമം എന്ന് വിളിപ്പേരുവന്നത്
43
താഴെ പറയുന്നവയിൽ ലോഹങ്ങളുടെ സവിശേഷത അല്ലാത്തത് ഏത്

1) ലോഹങ്ങൾക്ക് ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ ആണ്
2) രാസപ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ ലോഹങ്ങൾ ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു
3) ലോഹങ്ങളുടെ അയോണീകരണ ഊർജ്ജം കുറവാണ്

ശരിയായ ഉത്തരം തിരഞ്ഞെടുക്കുക

[എ] 1 മാത്രം
[ബി] 3 മാത്രം
[സി] 2 ഉം 3 ഉം
[ഡി] 2 മാത്രം

ഉത്തരം :: [എ] 1 മാത്രം

44
യഥാർത്ഥ ലായനിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക

[എ] തീവ്രമായ പ്രകാശം കടത്തി വിടുമ്പോൾ പ്രകാശപാത കാണാൻ കഴിയുന്നു
[ബി] ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് കണികകളെ അരിച്ചു മാറ്റാൻ കഴിയില്ല
[സി] അനക്കാതെ വയ്ക്കുമ്പോൾ കണികകൾ അടിയുന്നു
[ഡി] ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് കണികകളെ അരിച്ച് മാറ്റാൻ കഴിയും

ഉത്തരം :: [ബി] ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് കണികകളെ അരിച്ചു മാറ്റാൻ കഴിയില്ല

45
ദ്രവ്യത്തിന്റെ ഒമ്പതാമത്തെ അവസ്ഥ ഏത്

[എ] ക്വാർക്ക്-ഗ്ലൂവോ പ്ലാസ്മ
[ബി] റൈഡ്ബെർഗ്
[സി] ജാൻ-ടെല്ലർ മെറ്റൽ
[ഡി] ബോൺ-ഐൻസ്റ്റീൻ കണ്ടൻസേറ്റ്

ഉത്തരം :: [സി] ജാൻ-ടെല്ലർ മെറ്റൽ


  • ഖരം, ദ്രാവകം, വാതകം എന്നിവയാണ് സാധാരണയായുള്ള ദ്രവത്തിന്റെ ആദ്യ മൂന്ന് അവസ്ഥകൾ.
  • ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ - പ്ലാസ്മ
  • ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ - ബോസ് ഐൻസ്റ്റൈൻ കണ്ടൻസേറ്റ്
  • ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥ - ഫെർമിയോണിക് കണ്ടൻസേറ്റ്
  • ദ്രവ്യത്തിന്റെ ഏഴാമത്തെ അവസ്ഥ - ക്വർക്ക് - ഗ്ളുവോൺ പ്ളാസ്മ
  • ദ്രവ്യത്തിന്റെ എട്ടാമത്തെ അവസ്ഥ - റൈഡ്ബെർഗ് മാറ്റർ
  • ദ്രവ്യത്തിന്റെ ഒൻപതാമത്തെ അവസ്ഥ - ജാൻ ടെല്ലർ മെറ്റൽ
  • ദ്രവ്യത്തിന്റെ പത്താമത്തെ അവസ്ഥ - ക്വാണ്ടം സ്പിൻ ലിക്വിഡ്
  • ദ്രവ്യത്തിന്റെ പതിനൊന്നാമത്തെ അവസ്ഥ - കളർ ഗ്ളാസ് കണ്ടൻസേറ്റ്
46
ലോകത്തിനെ മൂന്നാമത്തെ വലിയ വജ്രം ഖനനം ചെയ്തെടുത്തത് എവിടെ നിന്നാണ്

[എ] കിംബർലി
[ബി] സൈബീരിയ
[സി] പ്രിട്ടോറിയ
[ഡി] ബോട്സ്വാന

ഉത്തരം :: [ഡി] ബോട്സ്വാന

47
ഒരു കോൺകേവ് ദർപ്പണത്തിന്റെ പോളിൽ നിന്നും മുഖ്യഫോക്കസിലേക്കുള്ള ദൂരം 12 cm ആണെങ്കിൽ അതിന്റെ വക്രതാ ആരം എത്ര

[എ] 6 cm
[ബി] 12 cm
[സി] 24 cm
[ഡി] 36 cm

ഉത്തരം :: [സി] 24 cm

48
ഒരു വസ്തുവിനെ ഭൂമിയുടെ ധ്രുവപ്രദേശത്തു നിന്നും ഭൂമദ്ധ്യരേഖാ പ്രദേശത്തേക്ക് കൊണ്ടു പോകുമ്പോൾ അതിന്റെ പിണ്ഡവും ഭാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന

[എ] പിണ്ഡവും ഭാരവും കുറയുന്നു
[ബി] പിണ്ഡം മാറുന്നില്ല, ഭാരം കുറയുന്നു
[സി] പിണ്ഡവും ഭാരവും കൂടുന്നു
[ഡി] പിണ്ഡം മാറുന്നില്ല, ഭാരം കൂടുന്നു

ഉത്തരം :: [ബി] പിണ്ഡം മാറുന്നില്ല, ഭാരം കുറയുന്നു

49
പ്രസ്താവന (S) - ചലിക്കുന്ന യന്ത്രഭാഗങ്ങളുടെ സമ്പർക്കത്തിൽ വരുന്ന പ്രതലങ്ങൾക്കിടയ്ക്ക് ഘർഷണം കുറയ്ക്കുന്നതിനു വേണ്ടി ബെയറിങ്ങുകൾ ഉപയോഗിക്കുന്നു

കാരണം (R) - ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ കുറവാണ്

[എ] S ഉം R ഉം ശരിയാണ്, S ന് ഉള്ള ശരിയായ വിശദീകരണമാണ് R
[ബി] S ഉം R ഉം ശരിയാണ്, S ന് ഉള്ള ശരിയായ വിശദീകരണമല്ല R
[സി] S ശരിയാണ്, R തെറ്റാണ്
[ഡി] S തെറ്റാണ്, R ശരിയാണ്

ഉത്തരം :: [എ] S ഉം R ഉം ശരിയാണ്, S ന് ഉള്ള ശരിയായ വിശദീകരണമാണ് R

50
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൌത്യം ഏത്

[എ] മംഗൽയാൻ
[ബി] ചന്ദ്രയാൻ
[സി] ആദിത്യ എൻ 1
[ഡി] ഗഗൻയാൻ

ഉത്തരം :: [ഡി] ഗഗൻയാൻ