KERALA PSC TOPIC :: INDIAN ECONOMY - BANKING, INSURANCE, FINANCIAL PLANNING, BUDGET etc. Top Multiplce choice Malayalam Questions related to the topic Indian Economy which include Banking in India, Insurance sectors in India, Financial planning of India, Various Budget in India etc. MCQ Malayalam of Banking in India, MCQ Malayalam of Insurance in India, MCQ Malayalam of Financial planning in India, MCQ Malayalam of Budget in India
01
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്

     
A
  ഫെഡറൽ ബാങ്ക് ഓഫ് ഇന്ത്യ
     
B
  കോർപ്പറേഷൻ ബാങ്ക്
     
C
  യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
     
D
  ഇംപീരിൽ ബാങ്ക് ഓഫ് ഇന്ത്യ


ഉത്തരം :: ഇംപീരിൽ ബാങ്ക് ഓഫ് ഇന്ത്യ

02
ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത് ഏത് വർഷമായിരുന്നു

     
A
  1911
     
B
  1901
     
C
  1921
     
D
  1931


ഉത്തരം :: 1921

  • 1840 ഏപ്രിലിൽ തുടങ്ങിയ ബാങ്ക് ഓഫ് ബോംബെ, 1843 ജൂലൈയിൽ ആരംഭിച്ച ബാങ്ക് ഓഫ് മദ്രാസ് എന്നിവ 1809 ജനുവരി യിൽ സ്ഥാപിതമായ ബാങ്ക് ഓഫ് ബംഗാളുമായി ലയിച്ചാണ് 1921 ജനുവരി 27-ന് ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ രൂപം കൊള്ളുന്നത്.
03
ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏതാണ്

     
A
  ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ
     
B
  പഞ്ചാബ് നാഷണൽ ബാങ്ക്
     
C
  ഇന്ത്യൻ ബാങ്ക്
     
D
  ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ


ഉത്തരം :: ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

  • ബ്രിട്ടീഷ് ഭരണ കാലത്ത് 1770-ൽ കൊൽക്കത്തയിലായിരുന്നു ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ ഇന്ത്യയിലെ ആദ്യ ബാങ്കായി പ്രവർത്തനമാരംഭിച്ചത്.

  • അലക്സാണ്ടർ ആൻഡ് കമ്പനിയാണ് ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ ഇന്ത്യയിൽ സ്ഥാപിച്ചത്.

  • 1932 മാർച്ച് 31-വരെ ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ ഇന്ത്യയിൽ പ്രവർത്തിച്ചു.
04
ഏത് വർഷമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ചത്

     
A
  1934
     
B
  1933
     
C
  1935
     
D
  1937


ഉത്തരം :: 1935

  • 1926-ലെ ഹിൽട്ടൻ-യങ് കമ്മീഷന്റെ ശുപാർശ പ്രകാരം 1935 ഏപ്രിൽ ഒന്നിനാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്
05
ഏത് വർഷമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാത്കരിക്കപ്പെട്ടത്

     
A
  1950
     
B
  1951
     
C
  1949
     
D
  1955


ഉത്തരം :: 1949

06
ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ ഏത് വർഷം മുതലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആയത്

     
A
  1955
     
B
  1954
     
C
  1953
     
D
  1952


ഉത്തരം :: 1955

  • 1955 ജൂലൈ 1-നാണ് ഇമ്പീരിയൽ ബാങ്കിനെ ദേശസാൽക്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്കിയത്.
07
ആദ്യമായി ക്രെഡിറ്റ് കാർഡ് ഇന്ത്യയിൽ അവതരിപ്പിച്ച ബാങ്ക്

     
A
  ആന്ധ്ര ബാങ്ക്
     
B
  എച്ച്.എസ്.ബി.സി
     
C
  ഐ.സി.ഐ.സി.ഐ ബാങ്ക്
     
D
  സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ


ഉത്തരം :: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

  • 1980-ൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയാണ് ക്രഡിറ്റ് കാർഡ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്
  • അതേവർഷം തന്നെ ആന്ധ്ര ബാങ്കും ക്രഡിറ്റ് കാർഡ് ഇന്ത്യയിൽ അവതരിപ്പിച്ചു, ഈ രണ്ടു ബാങ്കും വിസ (Visa) ബ്രാൻഡാണ് അവതരിപ്പിച്ചത്
  • ആദ്യ മാസ്റ്റർകാർഡ് (MasterCard) അവതരിപ്പിച്ചത് 1988-ൽ വിജയ ബാങ്ക് ആണ്.
08
ആദ്യമായി ഇന്ത്യയിൽ എ.ടി.എം. അവതരിപ്പിച്ച ബാങ്ക്

     
A
  ഇന്ത്യൻ ബാങ്ക്
     
B
  സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
     
C
  എച്ച്.എസ്.ബി.സി
     
D
  കാനറ ബാങ്ക്


ഉത്തരം :: എച്ച്.എസ്.ബി.സി

  • 1987-ലാണ് എച്ച്.എസ്.ബി.സി ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചത്
09
നോട്ടുകൾ അച്ചടിക്കാൻ ഇന്ത്യയിൽ അധികാരമുള്ള ഏക ബാങ്ക്

     
A
  സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
     
B
  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
     
C
  റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
     
D
  ഇന്ത്യൻ ബാങ്ക്


ഉത്തരം :: റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

10
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് 14 ബാങ്കുകൾ ദേശസാത്കരിച്ചത് ഏത് വർഷമാണ്

     
A
  1984
     
B
  1981
     
C
  1980
     
D
  1969


ഉത്തരം :: 1969

  • ഇന്ത്യയിൽ ബാങ്കുകളുടെ ആദ്യ ദേശസാത്കരണം നടന്നത് 1969 ജൂലായ്-19 നായിരുന്നു.

  • 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള 14 ബാങ്കുകളാണ് അന്ന് ദേശസാത്കരിച്ചത്

  • ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ദേനാ ബാങ്ക്, അലഹബാദ് ബാങ്ക്, യൂണൈറ്റഡ് കൊമേഴ്സ്യൽ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകളാണ് 1969-ൽ ദേശസാത്കരിച്ചത്.
11
ഇന്ത്യയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ബാങ്ക് ഏതാണ്

     
A
  പഞ്ചാബ് നാഷണൽ ബാങ്ക്
     
B
  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
     
C
  അലഹബാദ് ബാങ്ക്
     
D
  കേരള ബാങ്ക്


ഉത്തരം :: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

12
ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് ബാങ്കിങ് അവതരിപ്പിച്ച ബാങ്ക്

     
A
  കാനറ ബാങ്ക്
     
B
  പഞ്ചാബ് നാഷണൽ ബാങ്ക്
     
C
  ആന്ധ്ര ബാങ്ക്
     
D
  ഐ.സി.ഐ.സി.ഐ. ബാങ്ക്


ഉത്തരം :: ഐ.സി.ഐ.സി.ഐ. ബാങ്ക്

13
1969 ജൂലൈ 19-ന് 14 ബാങ്കുകൾ ദേശസാത്കരിക്കുമ്പോൾ ഇന്ത്യയുടെ ധനകാര്യ മന്ത്രി ആരായിരുന്നു

     
A
  വി.പി.സിങ്
     
B
  ഇന്ദിരാഗാന്ധി
     
C
  മൊറാർജി ദേശായി
     
D
  ചരൺസിങ്


ഉത്തരം :: ഇന്ദിരാഗാന്ധി

  • 14 ബാങ്കുകൾ 1969 ജൂലൈ 19-ന് ദേശസാത്കരിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയും, ധനകാര്യ മന്ത്രി സ്ഥാനവും ഇന്ദിരാഗാന്ധിക്കായിരുന്നു.
14
1980-ൽ ഇന്ത്യയിൽ എത്ര ബാങ്കുകളാണ് ദേശസാത്കരിച്ചത്

     
A
  14
     
B
  20
     
C
  6
     
D
  8


ഉത്തരം :: 6

  • ഇന്ത്യയിൽ ബാങ്കുകളുടെ രണ്ടാംഘട്ട ദേശസാത്കരണം നടന്നത് 1980 ഏപ്രിൽ 15 നായിരു്നനു
  • 200 കോടിയിലധികം മൂലധന നിക്ഷേപമുള്ള 6 ബാങ്കുകളാണ് അന്ന് ദേശസാത്കരിച്ചത്
  • വിജയാ ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, ന്യൂ ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നീ ബാങ്കുകളാണ് 1980 ഏപ്രിൽ 15-ന് ദേശസാത്കരിച്ച 6 പൊതുമേഖലാ ബാങ്കുകൾ
15
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ ആസ്ഥാനം എവിടെയാണ്

     
A
  ന്യൂഡൽഹി
     
B
  ബാംഗ്ലൂർ
     
C
  കൊൽക്കത്ത
     
D
  മുംബൈ


ഉത്തരം :: മുംബൈ

16
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ആസ്ഥാനം എവിടെയാണ്

     
A
  മുംബൈ
     
B
  ന്യൂഡൽഹി
     
C
  കൊൽക്കത്ത
     
D
  ബാംഗ്ലൂർ


ഉത്തരം :: മുംബൈ

17
ഇൻഡസ്ട്രിയൽ ക്രെഡിറ്റ് ആന്റ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ICICI) സ്ഥാപിതമായത് എന്നാണ്

     
A
  1955
     
B
  1945
     
C
  1965
     
D
  1947


ഉത്തരം :: 1955

18
ഐ.സി.ഐ.സിഐ (ICICI) ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്

     
A
  മുംബൈ
     
B
  ന്യൂഡൽഹി
     
C
  കൊൽക്കത്ത
     
D
  ഹൈദരാബാദ്


ഉത്തരം :: മുംബൈ

19
ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യയിലെ ബാങ്ക്

     
A
  ഇന്ത്യൻ ബാങ്ക്
     
B
  പഞ്ചാബ് നാഷണൽ ബാങ്ക്
     
C
  കാനറ ബാങ്ക്
     
D
  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ


ഉത്തരം :: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

20
പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് ആരാണ്

     
A
  ലാലാ ഹർദയാൽ
     
B
  ലാലാ ലജ്പത്റായി
     
C
  അജിത് സിങ്
     
D
  പട്ടാഭി സീതാരാമയ്യ


ഉത്തരം :: ലാലാ ലജ്പത്റായി

21
ആന്ധ്രാ ബാങ്കിന്റെ സ്ഥാപകനായി അറിയപ്പെടുന്നത്

     
A
  പട്ടാഭി സീതാരാമയ്യ
     
B
  ടി പ്രകാശം
     
C
  നീലം സഞ്ജീവ റെഡ്ഡി
     
D
  വീരേശലിംഗം


ഉത്തരം :: പട്ടാഭി സീതാരാമയ്യ

22
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ബാങ്കേതാണ്

     
A
  പഞ്ചാബ് നാഷണൽ ബാങ്ക്
     
B
  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
     
C
  ഇന്ത്യൻ ബാങ്ക്
     
D
  അലഹബാദ് ബാങ്ക്


ഉത്തരം :: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

23
വോളണ്ടറി റിട്ടയർമെന്റ് സ്കീം അവതരിപ്പിച്ച ആദ്യ ഇന്ത്യൻ ബാങ്ക് ഏതാണ്

     
A
  ആന്ധ്രാ ബാങ്ക്
     
B
  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
     
C
  ഫെഡറൽ ബാങ്ക്
     
D
  പഞ്ചാബ് നാഷണൽ ബാങ്ക്


ഉത്തരം :: പഞ്ചാബ് നാഷണൽ ബാങ്ക്

24
ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക് ഏതാണ്

     
A
  ഐ.സി.ഐ.സി.ഐ
     
B
  എച്ച്.എസ്.ബി.സി
     
C
  പഞ്ചാബ് നാഷണൽ ബാങ്ക്
     
D
  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ


ഉത്തരം :: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

25
ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി ഏതാണ്

     
A
  നാഷണൽ ഇൻഷുറൻസ് കമ്പനി
     
B
  യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി
     
C
  ബോംബൈ മ്യൂച്വൽ ലൈഫ് അഷ്വറൻസ് കമ്പനി
     
D
  ഓറിയന്റൽ ലൈഫ് ഇൻഷുറസ് കമ്പനി


ഉത്തരം :: ഓറിയന്റൽ ലൈഫ് ഇൻഷുറസ് കമ്പനി