Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
2021 ഒക്ടോബർ മാസം പുറത്തിറങ്ങിയ ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ (Ubuntu OS) പുതിയ പതിപ്പ്

ഉത്തരം :: ഉബുണ്ടു 21.10 (Ubuntu 21.10)

  • ഉബുണ്ടു അതിന്റെ പതിപ്പ് (Version) പുറത്തിറക്കുന്നത് ഇറങ്ങിയ വർഷം ഇറങ്ങിയ മാസം എന്നീ അടിസ്ഥാനത്തിലാണ് ഉദാഹണത്തിന് 2021 ഒക്ടോബറിൽ പുറത്തിറങ്ങിയ വേർഷന് ഉബുണ്ടു 21.10 ആണ്.
  • 2021 ഒക്ടോബർ 14-നായിരുന്നു Ubuntu 21.10 പുറത്തിറങ്ങിയത്.
  • ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ (ഒഎസ്) പ്രധാന ധർമ്മമെന്നത് മറ്റ് സോഫ്റ്റ് വെയറുകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ സാഹചര്യം സൃഷ്ടിക്കുക എന്നതാണ്.
  • മൈക്രോസോഫ്റ്റ് വിൻഡോസി പ്രധാന OS കൾ വിൻഡോസ് XP, വിൻഡോസ് 7, 8, 9, 10, 11 etc. എന്നതാണ്
    മറ്റ് പ്രധാന OS കൾ ലിൻക്സ്, യുനിക്സ്, ആൻഡ്രോയിഡ്, ആപ്പിൾ മാക് ഒഎസ് എന്നിവയാണ്.

എന്താണ് ഉബുണ്ടു (Ubuntu)?

  • ഉബുണ്ടു എന്നത് ലിനക്സ് അടിസ്ഥിത ഒരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമാണ് (ഒഎസ്).
  • പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയൻ ആധാരമാക്കിയാണ് ഉബുണ്ടു വികസിപ്പിച്ചിരിക്കുന്നത്.
  • ദക്ഷിണാഫ്രിക്കൻ വ്യവസായിയായ മാർക്ക് ഷട്ടിൽവർത്തിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാനോനിക്കൽ ലിമിറ്റഡ് കമ്പനിയാണ് ഉബുണ്ടു സ്പോൺസർ ചെയ്യുന്നത്.
2
2021 ഒക്ടോബറിൽ പുറത്തിറക്കിയ ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു 21.10 (Ubuntu 21.10) നൽകിയിരിക്കുന്ന പേര്

ഉത്തരം :: Impish Indri

  • ഉബുണ്ടുവിന്റെ എല്ലാ പതിപ്പിനും ഒരു പേര് ഉണ്ടാകും.
  • ഒരേ അക്ഷരത്തിൽ തുടങ്ങുന്ന രണ്ടു വാക്കുകളായിരിക്കും അവ.
    ആദ്യത്തെ വാക്ക് ഒരു വിശേഷണവും രണ്ടാമത്തെ വാക്ക് ഒരു മൃഗത്തിന്റെ പേരും ആയിരിക്കും.
  • 2021 ഒക്ടോബറിൽ പുറത്തിറക്കിയ പതിപ്പിന് നൽകിയിരിക്കുന്ന പേര് Impish Indri എന്നാണ്. Impish എന്ന വാക്കിന്റെ അർത്ഥം "കുസൃതിയായ" എന്നതും Indri എന്നാൽ മഡഗാസ്കറിൽ കാണുന്ന കുരങ്ങിനോടു സാദൃശ്യമുള്ള കുരങ്ങുവർഗത്തിൽ പെട്ട ജീവിയാണ്.
3
2022 ഏപ്രിലിൽ ഉബുണ്ടു പുറത്തിറക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ Ubuntu 22.04 LTS ന് നൽകിയിരിക്കുന്ന പേര് എന്താണ്

ഉത്തരം :: Jammy Jellyfish

  • ഓരോ ആറു മാസം കൂടുമ്പോഴും ഉബുണ്ടു (Ubuntu) അതിന്റെ പതിപ്പുകൾ പുറത്തിറക്കാറുണ്ട്. മുമ്പ് ഇറക്കിയ പതിപ്പിന്റെ പോരായ്മകൾ പരിഹരിച്ചു കൊണ്ടായിരിക്കും പുതിയ പതിപ്പുകൾ ഇറക്കുന്നത്.
  • ഉബുണ്ടുവിന്റെ ആദ്യ പതിപ്പ് ഇറങ്ങിയത് 2004 ഒക്ടോബർ 20 നായിരുന്നു, Ubuntu 4.10 (Warty Warthong) എന്നതായിരുന്നു പതിപ്പിന്റെ പേര്.
4
മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് സമൂഹമാധ്യമങ്ങളിൽ ഹാഷ് ടാഗോടെ പ്രിഥ്വിരാജ്, ഉണ്ണിമുകുന്ദൻ ഉൾപ്പെടെയുള്ള സിനിമാ താരങ്ങൾ മുന്നോട്ടു വന്നിരുന്നു. ഏത് വർഷമാണ് മുല്ലപ്പെരിയാർ ഡാം പണികഴിപ്പിച്ചത്.

ഉത്തരം :: 1895

  • 1895 ഒക്ടോബർ 10 നായിരുന്നു മുല്ലപ്പെരിയാർ ഓപ്പൺ ചെയ്തത്.
    1887 മുതൽ 1895 വരെയുള്ള കാലത്താണ് മുല്ലപ്പെരിയാർ ഡാം പണികഴിപ്പിച്ചത്
  • മുല്ലപ്പെരിയാർ ഡാമിന്റെ ശിൽപി ജോൺ പെന്നിക്വിക്ക് ആയിരുന്നു.
5
ദേശീയ ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പായ സയ്യിദ് മുഷ്താഖ് അലി ട്രോഫി 2021-2022 എഡിഷനുള്ള കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുത്തത്

ഉത്തരം :: സഞ്ജു സാംസൺ

  • BCCI (Board of Control for Cricket in India) യുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി.
  • ആദ്യ എഡിഷൻ നടന്നത് 2006-07 കാലയളവിലായിരുന്നു.
  • 2006-07 ലെ ആദ്യ സയ്യിദ് മുഷ്താഖ് അലി ട്രോഫി (ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്) നേടിയത് തമിഴ്നാട് ആയിരുന്നു, ദിനേഷ് കാർത്തിക് ആയിരുന്നു തമിഴ്നാട് ടീമിന്റെ അന്നത്തെ ക്യാപ്റ്റൻ.
  • 2020-21 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി (ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്) നേടിയതും തമിഴ്നാട് ആയിരുന്നു രാജസ്ഥാനെയാണ് അവർ ഫൈനലിൽ തോൽപിച്ചത്.
6
കേന്ദ്രസർക്കാരിന്റെ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള "City with most sustainable transport system" അവാർഡ് നേടിയ സംസ്ഥാനം ഏതാണ്

ഉത്തരം :: പറമ്പിക്കുളം കടുവാസങ്കേതം

  • കേരളത്തിലെ പറമ്പിക്കുളം കടുവാസങ്കേതത്തിന് പുറമേ മഹാരാഷ്ട്രയിലെ സത്പുര കടുവാ സങ്കേതത്തിനും Earth Guardian കാറ്റഗറിയിൽ അവാർഡ് ലഭിച്ചിട്ടുണ്ട്.

എന്താണ് NatWest Group Earth Heroes Award ?

  • നമ്മുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുന്ന അവാർഡാണ് NatWest Group Earth Heroes Award.
  • RBS India Foundation (RBS (Royal Bank of Scotland) - A NatWest Group Company) 2011 മുതലാണ് Earth Heroes അവാർഡ് ഏർപ്പെടുത്തി തുടങ്ങിയത്. RBS Earth Heroes Award എന്നായിരുന്നു ആദ്യ കാലങ്ങളിൽ അറിയപ്പെട്ടത്.
  • RBS (Royal Bank of Scotland) ന്റെ ആസ്ഥാനം എഡിൻബർഗ് ആണ്

2021 - NatWest Group Earth Heroes Award ലെ മറ്റ് കാറ്റഗറികളിലെ അവാർഡുകൾ

  • Green Warrior കാറ്റഗറിയിൽ അവാർഡ് ലഭിച്ചവർ - നിതീഷ് കുമാർ (ഒഡീഷ), ഷിൽപ എസ് എൽ (കർണ്ണാടക)
  • Save the Species കാറ്റഗറിയിൽ അവാർഡ് ലഭിച്ചവർ - അരുണിമ സിംഗ് (ഉത്തർപ്രദേശ്), അനിൽ ബിഷ്നോയ് (രാജസ്ഥാൻ)
  • Inspire കാറ്റഗറിയിൽ അവാർഡ് ലഭിച്ചത് - കർമ്മ സോനം (ലഡാക്ക്)
  • Lifetime Achievement Award ലഭിച്ചത് - ബ്രിജ് മോഹൻ സിംഗ് റാത്തോഡ് (മധ്യപ്രദേശ്)
7
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരം എന്ന റെക്കോട് 2021 ഒക്ടോബറിൽ സ്വന്തമാക്കിയത്

ഉത്തരം :: ഷാക്കിബ് അൽ ഹസൻ

  • ബംഗ്ലാദേശ് ക്രിക്കറ്റ് താരമാണ് ഷാക്കിബ് അൽ ഹസൻ.
  • ട്വിന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇതുവരെ 41 വിക്കറ്റുകളാണ് ഷാക്കിബ് നേടിയത്.
  • ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റിൽ പാകിസ്ഥാൻ താരം ഷഹീദ് അഫ്രീദി നേടിയ 39 വിക്കറ്റ് എന്ന റെക്കോർഡാണ് ഷാക്കിബ് അൽ ഹസൻ മറികടന്നത്
8
ഇന്ത്യയുടെ ഏത് അയൽ രാജ്യമാണ് 2021 ഒക്ടോബറിൽ പുതിയ അതിർത്തി നിയമം പാസ്സാക്കിയത്

ഉത്തരം :: ചൈന

9
കേരള എക്സൈസ് വകുപ്പിനു കീഴിലെ വിമുക്തി പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തയാൻ നടപ്പിലാക്കുന്ന പ്രോജക്ട്

ഉത്തരം :: ഉണർവ്

10
ബാർബഡോസിന്റെ ആദ്യ പ്രസിഡന്റും വനിതാ പ്രസിഡന്റുമായ വനിത

ഉത്തരം :: സാന്ദ്ര മേസൺ (Sandra Mason)

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും