Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൌണ്ടേഷന്റെ (ഐബിഡിഎഫ്) പ്രസിഡന്റായി 2021 ഒക്ടോബറിൽ വീണ്ടും തിരഞ്ഞെടുത്തത്

ഉത്തരം :: കെ.മാധവൻ

  • ഇന്ത്യയിലെ ടെലിവിഷൻ സംപ്രേഷണ സ്ഥാപനങ്ങളുടെയും ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെയും ഉന്നത സമിതിയാണ് ഐബിഡിഎഫ് എന്നത്.
  • ദ് വാൾട്ട് ഡിസ്നി - ഇന്ത്യ കമ്പനിയുടെയും സ്റ്റാർ ഇന്ത്യയുടെയും നിലവിലെ പ്രസിഡന്റാണ് കെ.മാധവൻ
2
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കോവിഡ് രണ്ടാം തരംഗ സമയത്ത് ഇന്ത്യയ്ക്കാർ ഉപയോഗിച്ച ഡേറ്റാ എത്രയാണ്

ഉത്തരം :: 32397 പെറ്റാ ബൈറ്റ് ഡേറ്റാ

  • ആയിരം ടെറാബൈറ്റ് ആണ് ഒരു പെറ്റാ ബൈറ്റ് എന്നറിയപ്പെടുന്നത്.
  • 1 ടെറാബൈറ്റ് എന്നത് 1000 ജിബി ആണ്.
3
2021-ലെ എം.വി.ആർ സ്മാരക പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്

ഉത്തരം :: സംയുക്ത കിസാൻ മോർച്ച

  • എം.വി.ആർ ചാരിറ്റബിൽ ട്രസ്റ്റിന്റെ 2021-ലെ പുരസ്കാരമാണ് ഡൽഹിയിലെ കർഷകസമരത്തിന് നേത്യത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയ്ക്ക് ലഭിച്ചത്.
  • ഒരു ലക്ഷം രൂപയാണ് പുരസ്കാരം തുക.
  • 2021-ലെ എം.വി.ആർ സ്മാരക പുരസ്കാരം ലഭിച്ചത് മുൻമന്ത്രി തോമസ് ഐസക്കിനായിരുന്നു.
4
AMFI (Association of Mutual Funds in India) യുടെ പുതിയ ചെയർമാനായി 2021 ഒക്ടോബറിൽ നിയമിതനായത്

ഉത്തരം :: എ.ബാലസൂബ്രഹ്മണ്യൻ

  • അദിത്യ ബിർല സൺ ലൈഫ് അസറ്റ് മാനേജ്മെന്റിന്റെ നിലവിലെ സി.ഇ.ഒ ആണ് എ.ബാലസുബ്രഹ്മണ്യൻ
5
ഫെഡറൽ ബാങ്കിന്റെ പുതിയ ചെയർമാനായി 2021 നവംബറിൽ ചുമതലയേൽക്കുന്നത്

ഉത്തരം :: സി.ബാലഗോപാൽ

6
അമേരിക്കയിലെ വാഷിംഗ്ങ്ടൻ ഡി.സി ആസ്ഥാനമായി പ്രവർത്തിക്കുന്ന World Justice Project പ്രസിദ്ധീകരിച്ച Rule of Law Index 2021-ൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്

ഉത്തരം :: 79

  • ഒന്നാം സ്ഥാനത്തുള്ളത് ഡെന്മാർക്കും, നോർവേയും ഫിൻലൻഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
  • "ലോകമെമ്പാടുമുള്ള നിയമവാഴ്ച മുന്നോട്ട് കൊണ്ടുപോകാൻ പ്രവർത്തിക്കുക" എന്ന പ്രഖ്യാപിത ദൗത്യമുള്ള ഒരു അന്താരാഷ്ട്ര സിവിൽ സൊസൈറ്റി ഓർഗനൈസേഷനാണ് World Justice Project.
    2006-ലാണ് സ്ഥാപിതമായത്.
  • നിലവിലെ ചെയർമാൻ വില്ല്യം സി ഹുബാർഡും സി.ജി.ഒ വില്ല്യം എച്ച് ന്യൂകോമുമാണ്.
7
ലണ്ടൻ ആസ്ഥാനമായുള്ള ഇക്കണോമിസ്റ്റ് ഇംപാക്ടിന്റെ 10-മത് ആഗോള ഭക്ഷ്യ സുരക്ഷാ സൂചിക 2021-ൽ ഇന്ത്യയുടെ സ്ഥാനം എത്രയായിരുന്നു.

ഉത്തരം :: 71 സ്ഥാനം

8
Russian Film Festival in India യുടെ അംബാസഡർ ആയി 2021 ഒക്ടോബറിൽ നിയമിതനായ പ്രമുഖ ചലച്ചിത്ര സംവിധായകൻ

ഉത്തരം :: ഇംതിയാസ് അലി

9
2021 ഒക്ടോബറിൽ ഫ്രാൻസിൽ നടന്ന ചാൾവില്ലെ (Charleville) ദേശീയ മത്സരത്തിൽ വനിതകളുടെ സാബർ (Sabre) വിഭാഗത്തിൽ ജേതാവായ ഇന്ത്യൻ ഫെൻസിങ് താരം

ഉത്തരം :: ഭവാനി ദേവി

10
ലോക അണ്ടർ 17 ടെന്നീസ് റാങ്കിങ്ങിൽ 2021 ഒക്ടോബറിൽ ഒന്നാമതെത്തിയ ഇന്ത്യൻ ടെന്നീസ് താരം

ഉത്തരം :: പയസ് ജെയ്ൻ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും