Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
മണിപ്പൂരിലെ സ്വാതന്ത്ര്യ സമരസേനാനികൾക്കുള്ള ആദരസൂചകമായി കേന്ദ്രസർക്കാർ "മൗണ്ട് മണിപ്പൂർ" എന്ന പുതിയതായി നാമകരണം ചെയ്ത "മൗണ്ട് ഹാരിയറ്റ്" കൊടുമുടി എവിടെയാണ്

ഉത്തരം :: ആൻഡമാൻ നിക്കോബാർ ദ്വീപിൽ

  • ആൻഡമാൻ നിക്കോബാർ ദ്വീപിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കൊടുമുടിയാണ് "മൗണ്ട് മണിപ്പൂർ".
  • മൗണ്ട് ഹാരിയറ്റ് നാഷണൽ പാർക്കിന്റെ ഭാഗമായ മൌണ്ട് ഹാരിയറ്റിന് 383 മീറ്റർ (1257 അടി) ഉയരമാണുള്ളത്.
  • ആൻഡമാൻ നിക്കോബാർ ദ്വീപിലെ ദേശീയ ഉദ്യോനമായ മൗണ്ട് ഹാരിയറ്റ് നാഷണൽ പാർക്കിന്റെ പേരും മാറ്റി മൗണ്ട് മണിപ്പൂർ നാഷണൽ പാർക്കെന്ന് ആക്കിയിട്ടുണ്ട്.
  • മൗണ്ട് ഹാരിയറ്റ് നാഷണൽ പാർക്ക് നിലവിൽ വന്നത് 1969 ലാണ്..
2
Marylbone Cricket Club (MCC) യുടെ ആജീവനാന്ത അംഗത്വം 2021 ഒക്ടോബറിൽ ലഭിച്ച ഇന്ത്യൻ മുൻ ക്രിക്കറ്റ് താരങ്ങൾ ആരെല്ലാമാണ്.

ഉത്തരം :: ജവഗൽ ശ്രീനാഥ്, ഹർഭജൻ സിങ്

3
സി.വി.ബാലകൃഷ്ണന്റെ "ആയുസിന്റെ പുസ്തകം" എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയായ "The Book of Passing Shadows" എഴുതിയത് ആരാണ്.

ഉത്തരം :: പ്രൊഫ. ടി.എം.യേശുദാസൻ

4
2021-ലെ കെ.രാഘവൻ മാസ്റ്റർ പുരസ്കാരത്തിന് അർഹനായത്

ഉത്തരം :: പി.എസ്.വിദ്യാധരൻ (വിദ്യാധരൻ മാസ്റ്റർ)

  • പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് കെ.രാഘവൻ മാസ്റ്റർ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ 2021-ലെ കെ.രാഘവൻ മാസ്റ്റർ പുരസ്കാരത്തിന് അർഹനായത്.
5
പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന Ordnance Factory Board (OFB) - നെ പുനസ്ഥാപിച്ചതിലൂടെ രൂപം കൊണ്ട Directorate of Ordnance (Coordination & Services) ന്റെ പ്രഥമ ഡയറക്ടർ ആരാണ്

ഉത്തരം :: ഇ.ആർ.ഷൈഖ് (E.R.Sheikh)

  • 2021 ഒക്ടോബർ 1-നാണ് രാജ്യത്തെ പ്രതിരോധ ഉപകരണ നിർമ്മാതാക്കളായ ഓർഡനൻസ് ഫാക്ടറി ബോർഡിനെ (OFB) പുനസ്ഥാപിച്ച് Directorate of Ordnance (Coordination & Services) എന്ന് നാമകരണം ചെയ്തത്.
  • Directorate of Ordnance (Coordination & Services) ന്റെ ആസ്ഥാനം ആയുഷ് ഭവൻ, കൊൽക്കത്തയാണ്
6
Ordnance Factory Board (Board) ന്റെ കീഴിലുണ്ടായിരുന്നു 41 ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറികളെ എത്ര പുതിയ ഡിഫൻസ് പൊതുമേഖലാ സ്ഥാപനങ്ങളായാണ് (Defence Public Sector Undertakings - DPSUs) മാറ്റിയത്

ഉത്തരം :: 7 ഡിഫൻസ് പൊതുമേഖലാ സ്ഥാപനങ്ങൾ

  • Ordnance Factory Board (Board) ന്റെ കീഴിൽ 41 ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറികളാണ് പ്രവർത്തിച്ചിരുന്നത് ഇതാണ് പരിവർത്തനം നടത്തി മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ് (MIL), ആർമർഡ് വെഹിക്കിൾസ് നിഗം ​​ലിമിറ്റഡ് (അവനി), അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് (AWE), ട്രൂപ്പ് കംഫർട്ട്സ് ലിമിറ്റഡ് (TCL), യന്ത്ര ഇന്ത്യ ലിമിറ്റഡ് (YIL), ഇന്ത്യ ഒപ്റ്റെൽ ലിമിറ്റഡ് (IOL), ഗ്ലൈഡേഴ്സ് ഇന്ത്യ ലിമിറ്റഡ് (ജിഐഎൽ) എന്നീ 7 ഡിഫൻസ് പൊതുമേഖലാ സ്ഥാപനങ്ങളായി പരിവർത്തനം നടത്തിയത്.
7
ഇന്ത്യയിൽ ഓർഡനൻസ് ഫാക്ടറി ഫാക്ടറി ദിനമായി (Ordnance Factory) ആചരിക്കുന്ന ദിവസം

ഉത്തരം :: മാർച്ച് 18

8
ഒക്ടോബർ മാസത്തിലെ ഏത് തീയതിയാണ് എല്ലാവർഷവും ലോക ഓസ്റ്റിയോപൊറോസിസ് ദിനമായി ആചരിച്ചു വരുന്നത്

ഉത്തരം :: ഒക്ടോബർ 20

  • 1996-ൽ യൂറോപ്പിയൻ കമ്മീഷന്റെ സഹായത്തോടെ ബ്രിട്ടണിൽ ഒക്ടോബർ 20 നാണ് ആദ്യ ഓസ്റ്റിയോപൊറോസിസ് ദിനാചരണത്തിന് തുടക്കമിട്ടത്.
  • അസ്ഥിയിലെ ധാതുക്കളുടെ സാന്ദ്രതാ ശോഷണത്താൽ എല്ലുകൾ അസാധാരണമായി ഒടിയുകയും, പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ് എന്നറിയപ്പെടുന്നത്.
9
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗുലാബ് (Gulab) ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ഏതായിരുന്നു.

ഉത്തരം :: പാകിസ്ഥാൻ

  • ഗുലാബ് പിന്നീട് അറബിക്കടലിൽ ഷഹീൻ (Shaheen) എന്ന തീവ്ര ചുഴലിക്കാറ്റായി പുനരുജ്ജീവനം നടത്തി.
  • ഖത്തറാണ് "ഷഹീൻ" എന്ന പേര് നിർദ്ദേശിച്ചിരുന്നത്.
  • ഗരുഡൻ എന്നതാണ് ഷഹീൻ വാക്കിന്റെ അർത്ഥം.
10
കേരള സംസ്ഥാന വനിതാകമ്മീഷന്റെ 7-മത് അധ്യക്ഷയായി ചുമതലയേറ്റത്

ഉത്തരം :: പി.സതീദേവി

  • കേരള വനിതാ കമ്മീഷന്റെ അദ്യത്തെ അധ്യക്ഷ സുഗതകുമാരി ആയിരുന്നു. അതിനു ശേഷം ജസ്റ്റിസ് ഡി ശ്രീദേവി, എം.കമലം, കെ.സി. റോസാകുട്ടി, എം.സി ജോസഫൈൻ എന്നിവർ അധ്യക്ഷ സ്ഥാനം വഹിച്ചു.
  • കേരള വനിതാ കമ്മീഷനിൽ രണ്ട് പ്രാവശ്യം അധ്യക്ഷ സ്ഥാനം വഹിച്ചത് ജസ്റ്റിസ് ഡി.ശ്രീദേവി ആയിരുന്നു.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും