Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
പരിസ്ഥിതി സംക്ഷണത്തിനുള്ള പ്രഥമ Earthshot Prize 2021 ന് അർഹനായായ ഇന്ത്യക്കാരൻ

ഉത്തരം : വിദ്യുത് മോഹൻ

  • UK അസ്ഥാനമായി പ്രവർത്തിക്കുന്ന The Royal Foundation ആണ് പരിസ്ഥിതി സംരക്ഷണത്തിന് സംഭാവനകൾ നൽകുന്നവർക്കായി Earthshort Prize ഏർപ്പെടുത്തിയിരിക്കുന്നത്.
  • 2021 മുതൽ 2030 വരെയുള്ള കാലയളവിൽ ഓരോ വർഷവും കാലാവസ്ഥാ വ്യതിയാനത്തിനും പാരിസ്ഥിതിക പ്രശ്നങ്ങൾക്കുമുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നവർക്കും, പരിസ്ഥിതി സംരക്ഷണത്തിന് മുൻകൈ എടുക്കുന്നവർക്കുമായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
  • യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്; 'പ്രകൃതിയുടെ പുനഃസ്ഥാപനവും സംരക്ഷണവും', 'വായു ശുചിത്വം', 'സമുദ്രത്തിന്റെ പുനരുജ്ജീവനം', 'മാലിന്യരഹിത ജീവിതം', 'കാലാവസ്ഥാ പ്രവർത്തനം' എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിയാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
2
"The Stars in My Sky : Those who brightened my film journey" എന്ന പുസ്തകം എഴുതിയ പ്രശസ്ത ബോളിവുഡ് നടി

ഉത്തരം :: ദിവ്യ ദത്ത

  • പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ താരമാണ് ദിവ്യ ദത്ത.
  • 100 ലേരെ സിനിമകൾ ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, തമിൽ, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ ചെയ്തിട്ടുണ്ട്.
  • മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് (2018-Irada) ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
  • ദിവ്യ ദത്തയുടെ രണ്ടാമത്തെ പുസ്തകമാണ് "The Stars in My Sky : Those who brightened my film journey" എന്നത് ആദ്യ പുസ്തകത്തിന്റെ പേര് "Me & Ma" എന്നതായിരുന്നു.
3
രാഷ്ട്രീയപ്രവർത്തകനും, മുൻ എം.എൽ.എം, മുൻ കേന്ദ്ര സഹമന്ത്രിയുമായിരുന്ന ഒ.രാജഗേപാലിന്റെ ആത്മകഥ 2021 ഒക്ടോബറിൽ പ്രകാശനം ചെയ്തിരുന്നു. ഒ.രാജഗോപാലിന്റെ ആത്മകഥയുടെ പേരെന്താണ്

ഉത്തരം :: ജീവിതാമൃതം

4
എം.ടി യുടെ പ്രശസ്ത കൃതിയായ "മഞ്ഞ്" അറബിയിലേക്ക് വിവർത്തനം ചെയ്തത്

ഉത്തരം :: ഡോ.മുഹമ്മദ് അബ്ദുൾ കരീം ഹുദവി

5
വിവിധ വിഷങ്ങളിൽ വിദഗ്ദരുടെ വീഡീയോ ക്ലാസ്സുകൾ ഉൾക്കൊള്ളിച്ചു കൊണ്ടു യൂട്യൂബിൽ "കെ.യു.പാഠശാല" എന്ന ചാനൽ ആരംഭിച്ച പ്രശസ്ത സർവ്വകലാശാല

ഉത്തരം :: കേരള സർവ്വകലാശാല

6
റഷ്യയും - ചൈനയും തമ്മിൽ നടക്കുന്ന സംയുക്ത നാവികാഭ്യാസമായ "JOINT SEA 2021" ന്റെ വേദി എവിടെയാണ്

ഉത്തരം :: ജപ്പാൻ കടൽ

  • ജാപ്പനീസ് ദ്വീപസമൂഹം, സഖാവിൻ ദ്വീപ്, കൊറിയൻ ഉപദ്വീപ്, ഏഷ്യൻ വൻകരയിലെ റഷ്യ എന്നിവയാൽ ചുറ്റപ്പെട്ട് കിടക്കുന്ന കടലാണ് ജപ്പാൻ കടൽ (Sea of Japan)
7
2021-ലെ ട്വന്റ്-20 ക്രിക്കറ്റ് വേൾഡ്കപ്പിനുശേഷം ഇന്ത്യൻ ടീമിന്റെ സീനിയർ കോച്ചായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഉത്തരം :: രാഹുൽ ദ്രാവിഡ്

8
പ്രോസ്റ്റേറ്റ് കാൻസറിന്റെ വളർച്ചയ്ക്കും വികാസത്തിനും കാരണമാകുന്ന ജീനായ DLX1 കണ്ടുപിടിച്ച ഇന്ത്യയിലെ പ്രശസ്ത ഐ.ഐ.ടി ഏതാണ്

ഉത്തരം :: ഐ.ഐ.ടി കാൻപൂർ

  • ഐ.ഐ.ടി കാൻപൂരിലെ പ്രഫസർ ഡോ.ബുഷ്റ അദീഖിന്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രോസ്റ്റേറ്റ് കാൻസറിന് കാരണമാകുന്ന ജീനായ DLX1 കണ്ടുപിടിച്ചിരിക്കുന്നത്.
9
La Nucia Open Chess Tournament - 2021 വിജയിയായ ഇന്ത്യൻ ചെസ്സ് താരം

ഉത്തരം :: പി.ഇനിയൻ (P.Iniyan)

  • 2021-ലെ La Nucia Open Chess Tournament നടന്നത് സ്പെനിൽ വച്ചായിരുന്നു.
10
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിൽ നിന്ന് കേന്ദ്രമന്ത്രി അമിത്ഷാ 643 കോടിയുടെ എത്ര പദ്ധതികളാണ് 2021 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്തത്.

ഉത്തരം :: 12 പദ്ധതികൾ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും