Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
2021-ലെ മുല്ലനേഴി പുരസ്കാരം ലഭിച്ചത്

     
A
  മുരുകൻ കാട്ടാക്കട
     
B
  ബെന്യാമിൻ
     
C
  കാക്കനാടൻ
     
D
  എം.ടി.വാസുദേവൻ നായർ

ഉത്തരം :: മുരുകൻ കാട്ടാക്കട

  • പ്രശസ്ത കവിയും ഗാനരയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്കാണ് 2021-ലെ മുല്ലനേഴി പുരസ്കാരം ലഭിച്ചത്.
  • "ചോപ്പ്" എന്ന ചിത്രത്തിലെ "മനുഷ്യനാകണം" എന്ന പ്രശസ്ത ഗാനത്തിന്റെ രചനയ്ക്കാണ് 2021-ലെ മുല്ലനേഴി പുരസ്കാരം മുരുകൻ കാട്ടാക്കടയ്ക്ക് ലഭിച്ചത്.
  • 15001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം മുല്ലനേഴി ഫൌണ്ടേഷനും അവിണിശ്ശേരി സർവ്വീസ് സഹകരണ ബാങ്കും ചേർന്നാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
  • ചോപ്പ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ കൈമല ആണ്.
  • മലബാറിലെ പ്രശസ്ത നാടക പ്രവർത്തകൻ ഇ.കെ.അയമുവിന്റെ ജീവിതമാണ് "ചോപ്പ്" എന്ന സിനിമയിലൂടെ പറഞ്ഞിരിക്കുന്നത്.
2
2021 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത സിനിമാതാരം നെടുമുടി വേണുവിന്റെ യഥാർത്ഥ പേരെന്താണ്

     
A
  കുമാരൻ വേണു
     
B
  കുമാരൻ വേണുഗോപാൽ
     
C
  കേശവൻ വേണു
     
D
  കേശവൻ വേണുഗോപാൽ

ഉത്തരം :: കേശവൻ വേണുഗോപാൽ

  • മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ സിനിമകളിൽ വേശമിട്ട സിനാമാതാരമാണ് നെടുമുടി വേണു.
  • നായകൻ, വില്ലൻ, സ്വഭാവ നടൻ എന്നിങ്ങനെ അനായാസ വേഷപ്പകർച്ചകളിലൂടെ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച അഭിനയ പ്രതിഭകളിൽ ഒരാളായി മാറിയ വ്യക്തിയാണ് നെടുമുടി വേണു.
  • മൂന്ന് ദേശീയ സിനിമാ പുരസ്കാരങ്ങളും ആറ് സംസ്ഥാന പുരസ്കാരങ്ങളും നെടുമുടി വേണു നേടിയിട്ടുണ്ട്.
3
ദി ലോ ട്രസ്റ്റ് ഏർപ്പെടുത്തിയ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ അവാർഡിന് 2021 ഒക്ടോബറിൽ അർഹനായത്

     
A
  ജസ്റ്റിസ് കെ.എം.ജോസഫ്
     
B
  ജസ്റ്റിസ് കുര്യൻ ജോസഫ്
     
C
  ജസ്റ്റിസ് എൻ.വി.രമണ
     
D
  ജസ്റ്റിസ് സി.ടി.രവികുമാർ

ഉത്തരം :: ജസ്റ്റിസ് കുര്യൻ ജോസഫ്

  • സുപ്രീം കോടതി മുൻ ജഡിജിയായിരുന്ന വ്യക്തിയാണ് ജസ്റ്റിസ് കുര്യൻ ജോസഫ്.
  • ജസ്റ്റിസ് കൃഷ്ണയ്യരുടെ ചിത്രം ആലേഖനം ചെയ്ത ശിൽപവും, 50000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.
4
കേരള സർക്കാർ നടപ്പാക്കുന്ന പങ്കാളിത്ത സൌഹൃദ കാരവൻ ടൂറിസം പദ്ധതിയായ "കാരവൻ കേരള" യുമായി കൈകോർത്ത പ്രശസ്ത വാഹന നിർമ്മാതാക്കൾ

     
A
  ടാറ്റാ മോട്ടോർസ്
     
B
  ഭാരത് ബെൻസ്
     
C
  ടൊയോട്ടോ
     
D
  മഹീന്ദ്രാ & മഹീന്ദ്രാ

ഉത്തരം :: ഭാരത് ബെൻസ്

5
2021 ഒക്ടോബറിൽ റഷ്യൻ പാർലമെന്റിലെ അധോസഭയായ ഡ്യൂമയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷത്തോടെ വീണ്ടും സമ്പൂർണ്ണ മേധാവിത്വം നേടിയ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പാർട്ടി

ഉത്തരം :: യുണൈറ്റഡ് റഷ്യ പാർട്ടി

6
ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുഡ്ബോൾ ടൂർണമെന്റായ ഡ്യൂറാൻഡ് കപ്പിന്റെ 2021 ലെ ജേതാക്കൾ ആരാണ്

ഉത്തരം :: എഫ് സി ഗോവ

  • കൊൽക്കത്തയിൽ നടന്ന ഫൈനലിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് എഫ് സി ഗോവ കീഴടക്കിയത്.
  • 1888 മുതലാണ് ഡ്യൂറാൻഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ് നടത്തിവരുന്നത്.
7
2021-ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയുടെ പേര്

ഉത്തരം :: ബില്ല്യൺ ചിയേഴ്സ് ജേഴ്സി

  • കടും നീല നിറമാണ് 2021-ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയുടെ നിറം
  • 2021 ഒക്ടോബർ 17 മുതൽ യു.എ.ഇ.യിലും ഒമാനിലുമായാണ് ട്വന്റി-20 ലോകകപ്പ് നടക്കുന്നത്.
8
രാജ്യത്തെ അടിസ്ഥാനവികസന പദ്ധതികൾക്ക് ശക്തിയും വേഗവും പകരാനായി 2021 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്ത 100 ലക്ഷം കോടി രൂപയുടെ ദേശീയ മാസ്റ്റർ പ്ലാൻ

ഉത്തരം :: ഗതി ശക്തി

9
2021 ഒക്ടോബറിൽ സ്വകാര്യവത്കരണ നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുത്ത പ്രമുഖ വ്യാവസായിക ഗ്രൂപ്പ്

ഉത്തരം :: അദാനി ഗ്രൂപ്പ്

10
ജർമ്മനിയുടെ ആദ്യ വനിതാ ചാൻസിലറായ ആരാണ് നീണ്ട 16 വർഷത്തെ (നാല് തവണ) ഭരണത്തിനുശേഷം പുതിയ ചാൻസിലർ സ്ഥാനത്തിലേക്ക് മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ചത്.

ഉത്തരം :: ഏഞ്ചല മെർക്കൽ

  • 2005 ലാണ് ഏഞ്ചല മെർക്കൽ ജർമ്മനിയുടെ ആദ്യ വനിതാ ചാൻസിലാറായി സ്ഥാനമേൽക്കുന്നത്. അതിനുശേഷം 2009, 2013, 2018 വർഷങ്ങളിലും അവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • നീണ്ട 16 വർഷത്തെ സേവനത്തിനുശേഷമാണ് 2021 -ൽ മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും