Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
2021-ലെ സാഫ് (SAAF) ഫുഡ്ബോൾ ജേതാക്കൾ ആരാണ്

     
A
  ഇന്ത്യ
     
B
  നേപ്പാൾ
     
C
  ബംഗ്ലാദേശ്
     
D
  മാലിദ്വീപ്

ഉത്തരം :: ഇന്ത്യ

  • ഫൈനലിൽ നേപ്പാളിനെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ഇന്ത്യ തോൽപിച്ചത്.
  • ഇന്ത്യയുടെ എട്ടാമത്തെ സാഫ് കപ്പാണ് 2021 ൽ നേടിയത്.
  • ഏറ്റവും കൂടുതൽ സാഫ് കപ്പുകൾ നേടിയിട്ടുള്ള ടീമും ഇന്ത്യയാണ്.
  • ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ 7 ടീമുകൾ പങ്കെടുക്കുന്ന രാജ്യാന്തര ഫുഡ്ബോൾ ചാമ്പ്യൻഷിപ്പാണ് സാഫ് കപ്പ് (South Asian Football Federation Championship - SAAF).
  • 2021-ലെ SAAF ചാമ്പ്യൻഷിപ്പിൽ 5 ടീമുകളാണ് പങ്കെടുത്തത്, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും മത്സരിച്ചില്ലായിരുന്നു.
  • മാലിദ്വീപിൽ വച്ചായിരുന്നു 2021-ലെ SAAF ഫുഡ്ബോൾ ചാമ്പ്യൻഷിപ്പ് നടന്നത്.
2
കോവിഡ് പ്രോട്ടോക്കോൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും 2021 ഒക്ടോബറിൽ ഒഴിവാക്കിയ രാജ്യം

     
A
  ക്യൂബ
     
B
  ചൈന
     
C
  ആസ്ട്രേലിയ
     
D
  സൌദി അറേബ്യ

ഉത്തരം :: സൌദി അറേബ്യ

3
ഇന്ത്യയിലെ ആദ്യ സ്മാർട്ട്ഫോൺ അധിഷ്ഠിത e-Voting Solution വികസിപ്പിച്ച സംസ്ഥാനം

     
A
  കർണ്ണാടക
     
B
  ഉത്തർപ്രദേശ്
     
C
  തെലങ്കാന
     
D
  മഹാരാഷ്ട്ര

ഉത്തരം :: തെലങ്കാന

4
ശബരിമല മേൽശാന്തിയായി 2021 ഒക്ടോബറിൽ തിരഞ്ഞെടുത്തത്

ഉത്തരം :: പരമേശ്വരൻ നമ്പൂതിരി

  • ശബരിമല മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുത്തത് ശംഭു നമ്പൂതിരിയെയാണ്.
5
ലോകത്തിലെ ഏറ്റവും ഉയർന്ന വാഹനസഞ്ചാരം സാധ്യമായ റോഡ് എന്ന ഖ്യാതിയുള്ള ഉംലിങ് ലാ ടോപ്പ് സൈക്കിളിൽ കീഴടക്കിയ ലോകത്തിലെ ആദ്യ അംഗപരിമിതൻ എന്ന റെക്കോർഡിട്ട മലയാളി

ഉത്തരം :: മുഹമ്മദ് അഷ്റഫ്

  • 35 വയസ്സുള്ള അപകടത്തെ തുടർന്ന് അംഗപരിമിതനായ മുഹമ്മദ് അഷ്റഫ് സൈക്കിളിലാണ് 19300 അടി ഉയരമുള്ള ഉംലിങ് ലാ ടോപ്പിൽ യാത്രചെയ്ത് റെക്കോർഡിട്ടിരിക്കുന്നത്.
  • തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയാണ് മുഹമ്മദ് അഷ്റഫ്.
  • 18,600 അടി ഉയരമുള്ള ലോകത്തെ രണ്ടാമത്തെ വാഹന സഞ്ചാരയോഗ്യമായ റോഡായ കേലാ പാസ് അഷ്റഫ് കീഴടക്കി റെക്കോർഡിട്ടിരുന്നു.
6
രാജ്യാന്തര ഫുട്ബോളിൽ ഗോൾ നേട്ടത്തിൽ ലയണൽ മെസിക്കൊപ്പമെത്തിയ ഇന്ത്യൻ ഫുട്ബോളർ

ഉത്തരം :: സുനിൽ ഛേത്രി

  • 2021 ഒക്ടോബറിൽ സാഫ് ഫുഡ്ബോൾ ഫൈനലിൽ ഗോൾ നേടിയതോടെയാണ് 80 ഗോൾ എന്ന ലയണൽ മെസിയുടെ ഗോൾ നേട്ടത്തിനൊപ്പം സുനിൽ ഛേത്രി എത്തിയത്.
  • 156 മത്സരങ്ങൾ കളിച്ചാണ് ലയണൽ മെസ്സി 80 ഗോൾ നേടിയെതെങ്കിൽ 125 മത്സരത്തിലാണ് സുനിൽ ഛേത്ര ഈ നേട്ടം കൈവരിക്കുന്നത്.
7
കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ രജിസ്ട്രാർ ആയ ആരാണ് 2021 ഒക്ടോബറിൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതയായത്

ഉത്തരം : സോഫി തോമസ്

8
സൌരയൂഥത്തിന്റെയും ഗ്രഹങ്ങളുടെയും ഉത്ഭവത്തെക്കുറിച്ച് പഠിക്കാൻ 2021 ഒക്ടോബറിൽ നാസ (NASA) വിക്ഷേപിച്ച പേടകം

ഉത്തരം :: ലൂസി (Lucy)

  • അമേരിക്കൻ ബഹിരാകാശ ഏജൻസിയാണ് നാസ (NASA)
9
അതിർത്തി തർക്കം പരിഹരിക്കുന്നതിനായി 3-step roadmap agreement ൽ 2021 ഒക്ടോബറിൽ ഒപ്പുവച്ച രാജ്യങ്ങൾ

ഉത്തരം :: ചൈനയും ഭൂട്ടാനും

10
യു.എൻ മനുഷ്യാവകാശ കൌൺസിലിലേക്ക് (UNHRC) 2021 ഒക്ടോബറിൽ ഇന്ത്യയെ വീണ്ടും തിരഞ്ഞെടുത്തത് ഏത് കാലയളവിലേക്കാണ്

ഉത്തരം :: 2022 മുതൽ 2024 വർഷത്തേക്ക്

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും