Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
മികച്ച ചിത്രത്തിനുള്ള 2020-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്

     
A
  കപ്പേള
     
B
  തിങ്കളാഴ്ച നിശ്ചയം
     
C
  ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ
     
D
  അയ്യപ്പനും കോശിയും

ഉത്തരം :: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

  • 2020-ലെ മികച്ച ചിത്രത്തിനുള്ള 51-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന് ലഭിച്ചത്.

മികച്ച രണ്ടാമത്തെ ചിത്രം - തിങ്കഴാഴ്ച നിശ്ചയം

  • മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള 51-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനാണ്.

മികച്ച ജനപ്രിയ ചിത്രം - അയ്യപ്പനും കോശിയും

  • മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2020-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച അയ്യപ്പനും കോശിയും സംവിധാനം ചെയ്തത് സച്ചിദാനന്ദൻ കെ.ആർ എന്ന സച്ചി ആണ്.

മികച്ച കുട്ടികളുടെ ചിത്രം - ബൊണാമി

  • മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2020-ൽ ലഭിച്ച ബൊണാമി സംവിധാനം ചെയ്തത് ടോണി സുകുമാർ ആണ്
2
മികച്ച സംവിധായകനുള്ള 51-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹനായത്

     
A
  ജിയോ ബേബി
     
B
  സിദ്ധാർത്ഥ ശിവ
     
C
  സച്ചിദാനന്ദൻ കെ.ആർ
     
D
  മുഹമ്മദ് മുസ്തഫ ടി.ടി

ഉത്തരം :: സിദ്ധാർത്ഥ ശിവ

  • മികച്ച സംവിധായകനുള്ള 2020-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സിദ്ധാർത്ഥ ശിവയ്ക്ക് നേടികൊടുത്ത ചിത്രം "എന്നിവർ" ആണ്.

മികച്ച നവാഗത സംവിധായകൻ - മുഹമ്മദ് മുസ്തഫ ടി.ടി

  • മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാ ചലച്ചിത്ര പുരസ്കാരം-2020 മുഹമ്മദ് മുസ്തഫയ്ക്ക് നേടിക്കൊടുത്ത ചിത്രം കപ്പേളയാണ്.
3
മികച്ച നടനുള്ള 2020 വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്

     
A
  ജയസൂര്യ
     
B
  പ്രിഥ്വിരാജ്
     
C
  നിവിൻ പോളി
     
D
  ബിജു മേനോൻ

ഉത്തരം :: ജയസൂര്യ

  • വെള്ളം - ദി എസൻഷ്യൽ ഡ്രിങ്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് 2020-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.

മികച്ച നടി - അന്ന ബെൻ (ചിത്രം - കപ്പേള)


മികച്ച സ്വഭാവ നടൻ - സുധീഷ്

(ചിത്രങ്ങൾ - എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം)


മികച്ച സ്വഭാവ നടി - ശ്രീരേഖ (ചിത്രം - വെയിൽ)


മികച്ച ബാലതാരം (ആൺ) - നിരഞ്ജൻ.എസ് (ചിത്രം - കാസിമിന്റെ കടൽ)


മികച്ച ബാലതാരം (പെൺ) - അരവ്യ ശർമ്മ (ചിത്രം - പ്യാലി)

4
2020-കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സംഗീത സംവിധായകനുള്ള (ഗാനങ്ങൾ & പശ്ചാത്തല സംഗീതം) ഇരട്ട പുരസ്കാരം ലഭിച്ചത്

     
A
  ഷാൻ റഹ്മാൻ
     
B
  ദീപക് ദേവ്
     
C
  സ്റ്റീഫൻ ദേവസ്യ
     
D
  എം.ജയചന്ദ്രൻ

ഉത്തരം :: എം.ജയചന്ദ്രൻ


മികച്ച ഗായകൻ - ഷഹബാസ് അമൻ (ചിത്രം :: ഹലാൽ ലവ് സ്റ്റോറി & വെള്ളം)


മികച്ച ഗായിക - നിത്യ മാമ്മൻ (ചിത്രം :: സൂഫിയും സുജാതയും)


മികച്ച ഗാന രചയിതാവ് - അൻവർ അലി (ചിത്രം :: ഭൂമിയിലെ മനോഹര സ്വകര്യം & മാലിക്)


2020 വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ, സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് ലഭിച്ചത് - നാഞ്ചിയമ്മ (ചിത്രം - അയ്യപ്പനും കോശിയും)


2020 വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ അഭിനയത്തിന് പ്രത്യേക ജൂറി അവാർഡ് ലഭിച്ചത് - സിജി പ്രദീപ് (ചിത്രം : ഭാരതപ്പുഴ)


2020 വർഷത്തെ 51-മത് കേരള സംസ്ഥാന ചലച്ചിത്ര ആവാർഡിന്റെ ജൂറി ചെയർപേഴ്സൺ - സുഹാസിനി മണിരത്നം

5
അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനമായി ആചരിക്കുന്ന ദിവസം

     
A
  സെപ്റ്റംബർ 15
     
B
  ആഗസ്റ്റ് 15
     
C
  ഒക്ടോബർ 15
     
D
  ജനുവരി 15

ഉത്തരം :: ഒക്ടോബർ 15

  • 2021 ലെ അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തിന്റെ പ്രമേയം - Rural woman cultivating good food for all
6
ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്ന ദിവസം

     
A
  ഒക്ടോബർ 2
     
B
  ഒക്ടോബർ 12
     
C
  ഒക്ടോബർ 15
     
D
  ഒക്ടോബർ 25

ഉത്തരം :: ഒക്ടോബർ 15

  • 2021 ലെ ലോക വിദ്യാർത്ഥി ദിനത്തിന്റെ പ്രമേയം - Learning for People, Planet, Prosperity and Peace
7
2023-ലെ G-20 ഉച്ചകോടിയുടെ വേദി എവിടെയാണ്

     
A
  റോം - ഇറ്റലി
     
B
  ബാലി - ഇന്തോനേഷ്യ
     
C
  ന്യൂഡൽഹി - ഇന്ത്യ
     
D
  റിയാദ് - സൈദി അറേബ്യ

ഉത്തരം :: ന്യൂഡൽഹി - ഇന്ത്യ

  • 2023-ൽ 18-മത് G-20 ഉച്ചകോടിക്കാണ് ന്യൂഡൽഹിയിലെ പ്രഗതി മൈദാനം വേദിയാകുന്നത്.
8
അന്താരാഷ്ട്ര ഫുഡ്ബോളിൽ 10 ഹാട്രിക് നേടുന്ന ആദ്യ പുരുഷ ഫുഡ്ബോൾ താരം എന്ന നേട്ടം കൈവരിച്ചത്

     
A
  സുനിൽ ഛേത്രി
     
B
  ലയണൽ മെസ്സി
     
C
  ക്രിസ്റ്റ്യാനോ റൊണാൾഡോ
     
D
  നെയ്മർ

ഉത്തരം :: ക്രിസ്റ്റ്യാനോ റൊണാൾഡോ

  • പോർച്ചുകൽ ഫുഡ്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ
9
World Steel Association (WSA) യുടെ ചെയർമാൻ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ

ഉത്തരം :: സജ്ജൻ ജിൻഡാൽ (Sajjan Jindal)

  • 2021-2021 വർഷത്തേക്കാണ് JSW Steel Ltd ന്റെ ചെയർമാനും മാനേജിംഗ് ഡയർക്ടറുമായ സജ്ജൻ ജിൻഡാലിനെ World Steel Association ന്റെ ചെയർമാനായി തിരഞ്ഞെടുത്തിരിക്കുന്നത്.

World Steel Association ന്റെ ആസ്ഥാനം - ബ്രസ്സൽസ്, ബെൽജിയം


World Steel Association സ്ഥാപിതമായത് - 1967 July 10

10
ഇന്ത്യൻ തപാലിൽ 2021 ഒക്ടോബറിൽ ഇടം നേടിയ GI Tag (Geographical Indication Tag) ലഭിച്ച കേരളത്തിലെ ഉത്പന്നങ്ങൾ

പാലക്കാടൻ മട്ട, നവര അരി

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും