Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
2021-ലെ വയലാർ സാഹിത്യ പുരസ്കാരം ലഭിച്ചത്

     
A
  സക്കറിയ
     
B
  ബെന്യാമിൻ
     
C
  എം.മുകുന്ദൻ
     
D
  ഏഴാച്ചേരി രാമചന്ദ്രൻ

ഉത്തരം :: ബെന്യാമിൻ

  • കൃതി (നോവൽ) - മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ
  • 1 ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമ്മിച്ച വെങ്കല ശിഷപവും അടങ്ങുന്നതാണ് പുരസ്കാരം.
  • "അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങളിൽ" ആരംഭിച്ച നോവൽ പരമ്പരയിലെ രണ്ടാമത്തെ നോവലാണ് ബെന്യാമിന്റെ "മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ" എന്നത്.
  • സ്വന്തം നാടിനെ പശ്ചാത്തലമാക്കി ഒരു കുട്ടിയുടെ വീക്ഷണകോണിലൂടെ 1970-90 കാലത്ത രാജ്യത്തും ലോകത്തുമുണ്ടായ മാറ്റങ്ങൾ നോക്കികാണുന്നതാണ് "മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ" എന്ന നോവലിന്റെ ഉള്ളടക്കം.
  • പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശിയാണ് ബെന്യാമിൻ.
  • ബെന്യാമിന്റെ ഏറ്റവും പ്രശസ്തമായ നോവലാണ് ആടുജീവിതം.
  • ഇന്ത്യയിലെ ഏറ്റവും കൂടുതൽ (25 ലക്ഷം രൂപ) സമ്മാനത്തുകയുള്ള ജെ.സി.ബി ലിറ്റററി ഫൌണ്ടേഷന്റെ പ്രഥമ സാഹിത്യപുരസ്കാരം 2018-ൽ ലഭിച്ചത് മലയാള എഴുത്തുകാരനായ ബെന്യാമിനായിരുന്നു, ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ജാസ്മിൻ ഡേയ്സ് എന്ന കൃതിയ്ക്കായിരുന്നു അന്ന് പുരസ്കാരം ലഭിച്ചത്
  • 2020-ലെ വയലാർ അവാർഡ് ലഭിച്ചത് ഏഴാച്ചേരി രാമചന്ദ്രനായിരുന്നു, കൃതി ഒരു വെർജീനിയൻ വെയിൽകാലം ആയിരുന്നു.
  • വയലാർ ആവാർഡ് ആദ്യം ലഭിച്ചത് - ലളിതാംബിക അന്തർജനം (1977)
2
ഇന്ത്യയിൽ ആകെ വൈദ്യുതി ഉൽപാദനത്തിന്റെ 70 ശതമാനവും ആശ്രയിക്കുന്നത്

     
A
  ജല വൈദ്യുതി
     
B
  താപവൈദ്യുതി
     
C
  ആണവോർജ്ജം
     
D
  പുനരാവർത്തക ഊർജ്ജം

ഉത്തരം :: താപവൈദ്യുതി

3
ലോക തപാൽ ദിനമായി ആചരിക്കുന്ന ദിവസം ?

     
A
  ഒക്ടോബർ 10
     
B
  ഒക്ടോബർ 9
     
C
  ഒക്ടോബർ 11
     
D
  ഒക്ടോബർ 8

ഉത്തരം :: ഒക്ടോബർ 9

  • 2021-ലെ ലോക തപാൽ ദിനത്തിന്റെ പ്രമേയം എന്നത് "വീണ്ടെടുക്കാൻ നവീകരിക്കുക (Innovate to recover) എന്നതാണ്
4
യോഗയും ആയുർവേദവും സംബന്ധിച്ച ആദ്യ അന്താരാഷ്ട്ര സമ്മേളനം നടന്നത് എവിടെയാണ്

ഉത്തരം :: സാഗ്രെബ്, ക്രൊയേഷ്യ

  • ക്രൊയേഷ്യയുടെ തലസ്ഥാനമാണ് സാഗ്രെബ്.
  • ഇന്ത്യൻ ആയുഷ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ സാഗ്രെബിലെ ഇന്ത്യൻ എംബസ്സിയാണ് 2021 സെപ്റ്റംബറിൽ സമ്മേളനം നടത്തിയത്.
  • "Ayurbeda for Health and Wellness" എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം.
5
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി 2021 ഒക്ടോബറിൽ നിയമിതനായത്

അവീക് സർക്കാർ (Aveek Sarkar)

6
2021 ഒക്ടോബർ മാസം അന്തരിച്ച മുൻ ഇറാൻ പ്രസിഡന്റ്

ഉത്തരം :: ബനി സദർ

  • ഇറാനിൽ 1979-ൽ നടന്ന ഇസ്ലാമിക വിപ്ലവത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 70 ശതമാനം വോട്ടു നേടി പ്രസിഡന്റ് ആയ വ്യക്തിയാണ് ബനി സദർ
7
ഇന്ത്യയിലെ മുൻനിര സ്മാർട്ട് വാച്ച് ബ്രാൻഡ് ആയ "ഫയർ-ബോൾട്ട്"-ന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി നിയമിതനായത്

വിരാട് കോഹ്ലി (ക്രിക്കറ്റർ)

8
ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ (FIH) 2021 -ലെ വാർഷിക ഹോക്കി സ്റ്റാർ അവാർഡിൽ മികച്ച പുരുഷ കളിക്കാരനായി തിരഞ്ഞെടുത്തത്

     
A
  പി ആർ ശ്രീജേഷ്
     
B
  ഹർമൻപ്രീത് സിംഗ്
     
C
  ഗുർജന്ത് സിംഗ്
     
D
  മൻപ്രീത് സിംഗ്

ഉത്തരം :: ഹർമൻപ്രീത് സിംഗ്

9
ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ (FIH) -ന്റെ 2020-21 വർഷത്തെ ഹോക്കി സ്റ്റാർസ് അവാർഡിൽ മികച്ച ഗോൾകീപ്പർക്കുള്ള പുരുഷ വിഭാഗം അവാർഡിന് അർഹനായത്

ഉത്തരം :: പി.ആർ.ശ്രീജേഷ്

2020 - 21 വർഷത്തെ FIH ഹോക്കി സ്റ്റാർസ് അവാർഡുകൾ നേടിയവർ

  • മികച്ച കളിക്കാരൻ (പുരുഷന്മാർ) - ഹർമൻപ്രീത് സിംഗ്
  • മികച്ച താരം (സ്ത്രീകൾ) - ഗുർജിത് കൗർ
  • മികച്ച ഗോൾകീപ്പർ (പുരുഷന്മാർ) - പി ആർ ശ്രീജേഷ്
  • മികച്ച ഗോൾകീപ്പർ (സ്ത്രീകൾ) - സവിത പുനിയ
  • മികച്ച റൈസിംഗ് സ്റ്റാർ (പുരുഷന്മാർ) - വിവേക് പ്രസാദ്
  • മികച്ച റൈസിംഗ് സ്റ്റാർ (സ്ത്രീകൾ) - ശർമിള ദേവി
  • മികച്ച പുരുഷ ടീം പരിശീലകൻ - ഗ്രഹാം റീഡ്
  • മികച്ച വനിതാ ടീം കോച്ച് - ജോർജ് മരിജ്നെ
10
2021-ലെ ISSF ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം

ഉത്തരം :: ഇന്ത്യ

  • 13 സ്വർണ്ണമുൾപ്പെടെ 30 മെഡലുകൾ നേടിയാണ് 2021-ലെ ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയത്.
  • 6 സ്വർണമുൾപ്പെടെ 20 മെഡലുകൾ നേയിയ അമേരിക്ക ആയിരുന്നു രണ്ടാം സ്ഥാനത്ത്.
  • 2021 ഒക്ടോബർ മാസം പെറുവിലെ ലിമയിൽ വച്ചായിരുന്നു ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് നടന്നത്.
11
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീമിന്റെ കൺസൽറ്റന്റായി നിയമിച്ചത്

ഉത്തരം :: ആൻഡി ഫ്ലവർ

  • മുൻ സിംബാവെ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു ആൻഡി ഫ്ലവർ
12
കേരള ഫുഡ്ബോൾ അസോസിയേഷൻ (കെഎഫ്എ) കേരള ഫുഡ്ബോളിന്റെ വാണിജ്യ അവകാശങ്ങൾ 12 വർഷത്തേക്ക് ഏത് കൺസോഷ്യത്തിനാണ് 2021 ഒക്ടോബറിൽ നൽകികൊണ്ട് കരാരിൽ ഒപ്പുവച്ചത്

മീരാൻസ് സ്പോർട്സ് എൽഎൽപി, സ്കോർലൈൻ സ്പോർട്സ് എന്നിവ ചേർന്നുള്ള കൺസോർഷ്യം

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും