Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
2021-ലെ സാഹിത്യ നൊബേൽ പുരസ്കാരം ലഭിച്ചത്

അബ്ദുൾ റസാഖ് ഗുർണ

  • ടാൻസാനിയൻ കാരനായ ഇംഗ്ലീഷ് എഴുത്തുകാരനാണ് അബ്ദുൾ റസാഖ് ഗുർണ.
  • കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങളും ആഭയാർത്ഥിജീവിതവും ആവിഷ്കരിച്ചതിനാണ് അബ്ദുൾ റസാഖിന് 2021-ലെ സാഹിത്യ നൊബേൽ പുരസ്കാരം ലഭിച്ചത്.
  • കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയുടെ ഭാഗമായ സൻസിബർ ദ്വീപിൽ 1948 ജനിച്ച ഗുർണയുടെ മാത്യഭാഷ സ്വാഹിലിയാണെങ്കിലും, 1968-ൽ അഭയാർഥിയായി ഇംഗ്ലണ്ടിലെത്തുകയും പിന്നീട് ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കുകയും, കെന്റ് യൂണിവേഴ്സിറ്റിൽ ഇംഗ്ലീഷ് പ്രെഫസറാകുകയും ചെയ്തു.
  • 21-ാം വയസ്സ് മുതലാണ് നോവലുകളും ചെറുകഥകളും എഴുതാൻ തുടങ്ങിയത്. ഇംഗ്ലീഷിലായിരുന്നു രചനകൾ.
  • പോസ്റ്റ് കൊളോണിയൽ രചനകളെ കുറിച്ച കൂടുതൽ പഠനങ്ങൾ നടത്തിയ ഗുർണ 10 നോവലുകളും നിരവധി ചെറുകഥകളും എഴുതിയിട്ടുണ്ട്.
  • 2005-ലെ ബുക്കർ പ്രൈസിനും വൈറ്റ്ബ്രെഡ് പ്രൈസിനും നാമനിർദേശം ചെയ്യപ്പെട്ട ഗുർണയുടെ വിഖ്യാതകൃതി പാരഡൈസ് ആണ്.
  • മെമ്മറി ഓഫ് ഡിപാർചർ, പിൽഗ്രിംസ് വേ, അഡ്മൈറിങ് സൈലൻസ്, ആഫ്റ്റർലൈവ്സ്, ഡെസേർഷൻ, ബൈ ദി സീ എന്നിവയാണ് മറ്റ് പ്രമുഖ കൃതികൾ
2
ഇന്ത്യയും ജപ്പാനുമായുള്ള സംയുക്ത നാവികാഭ്യാസം JIMEX-2021 നടക്കുന്നത് എവിടെയാണ്

അറബിക്കടലിൽ

  • 2021 ഓക്ടോബർ 4 മുതൽ 10 വരെയാണ് ഇന്ത്യയും ജപ്പാനുമായുള്ള നാവികാഭ്യാസത്തിന്റെ 5-ാം പതിപ്പായ JIMEX-2021 എന്ന പേരിൽ അറബിക്കടലിൽ നടക്കുന്നത്.
3
ആണവ അന്തർവാഹിനിയിൽ നിന്ന് ഹൈപ്പർ സോണിക് മിസൈലായ "സിർക്കോൺ" ആദ്യമായി പരീക്ഷിച്ച രാജ്യം

റഷ്യ

4
2021-ലെ ISSF ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ലോക റൊക്കോഡോടെ സ്വർണ്ണം നേടിയ ഇന്ത്യൻ ഷൂട്ടിങ് താരം

ഐശ്വരി പ്രതാപ് സിംഗ് തോമർ

  • 50 മീറ്റർ റൈഫിൾ 3 പൊസിഷൻ പുരുഷ ജൂനിയർ വിഭാഗത്തിലാണ് ഐശ്വരി പ്രതാപ് സിംഗ് തോമർ ലോക റെക്കോർഡോടെ സ്വർണ്ണം നേടിയത്
  • 2021-ലെ ISSF ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നത് പെറുവിലെ ലിമയിലാണ്.
5
2021 ഒക്ടോബറിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച ലോകത്തിലെ ആദ്യ മലേറിയ പ്രതിരോധ വാക്സിൻ

RTS,S/AS01 (വ്യാപാര നാമം :: മോസ്ക്വിരിക്സ്)

6
ഫേസ്ബുക്ക്, വാട്ട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയകളുടെ പ്രവർത്തനം 2021 ഒക്ടോബറിൽ 7 മണിക്കൂറോളം നിലച്ചതിനെത്തുടർന്ന് ലോക കോടീശ്വരന്മാരുടെ പട്ടികയിൽ പിന്നിലോട്ട് പോയ വ്യക്തി

മാർക്ക് സക്കൻബർഗ്

  • ഫേസ്ബുക്ക് എന്ന സോഷ്യൽ മീഡിയ അപ്ലിക്കേഷന്റെ സ്ഥാപകരിൽ ഓരാളും സി.ഇ.ഒ യുമായ വ്യക്തിയാണ് മാർക്ക് സക്കബർഗ്
7
ഏത് നവോത്ഥാന നായകന്റെ 50-മത് ചരമ ദിനമാണ് 2021 ഒക്ടോബർ മാസം ആചരിച്ചത്

കെ.കേളപ്പൻ

  • കേരള ഗാന്ധി എന്നറിയപ്പെടുന്ന കോയപ്പള്ളി കേളപ്പൻ നായർ എന്ന കെ.കേളപ്പന്റെ 50-ാം ചരമദിനമാണ് 2021 ഒക്ടോബർ 7 ന് ആചരിച്ചത്.
  • 1971 ഒക്ടോബർ 7-നാണ് കെ.കേളപ്പൻ മരണമടഞ്ഞത്.
  • 1889 ആഗസ്റ്റ് 24-ന് കൊയിലാണ്ടി മുച്ചുകുന്ന് എന്ന സ്ഥലത്താണ് കെ.കേളപ്പൻ ജനിച്ചത്.
8
കെ.കേളപ്പന്റെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെയാണ്

തുറയൂർ (പയ്യോളി, കോഴിക്കോട്)

  • ചിത്രൻ കുഞ്ഞിമംഗലം ആണ് ശില്പി
  • ആദ്യ ഗുരുവായൂരപ്പൻ വിളക്ക് (വെങ്കല ലോഹക്കൂട്ടിൽ ഗുരുവായൂരപ്പന്റെ പൂർണരൂപം) പൂർത്തിയാക്കിയതിലൂടെ അടുത്ത ദിവസങ്ങളിൽ ശില്പി ചിത്രൻ കുഞ്ഞിമംഗലം ശ്രദ്ധ നേടിയിരുന്നു.
  • ആദ്യ രാമായണ വിളക്ക് രൂപകല്പന ചെയ്തത് ചിത്രന്റെ പിതാവ് ശില്പി കുഞ്ഞിമംഗലം നാരായണൻ മാസ്റ്റർ ആയിരുന്നു.
9
റോഡപകടങ്ങളിൽ പെടുന്ന വ്യക്തിയെ ആദ്യ മണിക്കൂറുകളിൽ തന്നെ ആശുപത്രികളിലെത്തിച്ച് ജീവൻ രക്ഷിക്കുന്നവർക്കായി കേന്ദ്ര റോഡ് ഗതാഗതം & ഹൈവേ മന്ത്രാലയം ആരംഭിച്ച പദ്ധതി

Good Samaritan

  • റോഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്നവർക്കായി 5000 രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
10
T20 ക്രിക്കറ്റിൽ 400 സിക്സറുകൾ അടിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന റെക്കോർഡിനർഹനായത്

രോഹിത് ശർമ

  • ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് നടന്ന IPL 2021 മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെയുള്ള മത്സരത്തിലാണ് മുംബൈ ഇന്ത്യൻ താരമായ രോഹിത് ശർമ ഈ 400 സിക്സർ നേട്ടം കൈവരിക്കുന്നത്.
  • 400 സിക്സർ തികയ്ക്കുന്ന 6 മത് ബാറ്റ്സ്മാനാണ് രോഹിത് ശർമ്മ.
  • T20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ചിട്ടുള്ള റെക്കോഡ് ഇപ്പോഴും വെസ്റ്റ് ഇൻഡീസ് കളിക്കാരൻ ക്രിസ് ഗയിലിനാണ്. ഇതുവരെ 1042 സിക്സറുകളാണ് ഗയിൽ അടിച്ചുകൂട്ടിയിരിക്കുന്നത്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും