Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
ബഹിരാകാശത്ത് ആദ്യ സിനിമാ ഷൂട്ടിങ് നടത്തുന്ന രാജ്യം

റഷ്യ

  • നടി യൂലിയ പെരെസിൽസ്, സംവിധായൻ ക്ലിം ഷിപെങ്കോ, ബഹിരാകാശ സഞ്ചാരി ആന്റൻ ഷകപ്ലെറോവ് എന്നിവരടങ്ങുന്ന റഷ്യൻ സംഘം സോയൂസ് എം.എസ്-19 ബഹിരാകാശ പേടകത്തിലാണ് 2021 ഒക്ടോബർ മാസം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്.
  • ചാലഞ്ച് എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ബഹിരാകാശ യാത്ര നടത്തിയിരിക്കുന്നത്.
2
2021-ലെ രസതന്ത്ര നൊബേൽ പുരസ്കാരം ലഭിച്ചവർ

ബെഞ്ചമിൻ ലിസ്റ്റ് (ജർമ്മനി), ഡേവിഡ് ഡബ്ലു സി മക്മില്ലൻ (സ്കോട് ലൻഡ് / യുഎസ്)

  • അസിമട്രിക് ഓർഗാനോ കറ്റാലിസിസ് എന്ന പ്രക്രിയയിലൂടെയുള്ള തന്മാത്രാ നിർമാണരീതി വികസിപ്പിച്ചതിനാണ് 2021-ലെ രസതന്ത്ര നൊബേൽ പുരസ്കാരം ഇവർ പങ്കിട്ടത്.
3
2021 ഒക്ടോബർ മാസം അന്തരിച്ച, മികച്ച കാർട്ടൂണിസ്റ്റിനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത കാർട്ടൂണിസ്റ്റ്

കാർട്ടൂണിസ്റ്റ് യേശുദാസൻ

  • ജനയുഗം വാരികയിലെ 'ചന്തു' എന്ന കാർട്ടൂൺ പംക്തി, ജനയുഗം പത്രത്തിലെ 'കിട്ടുമ്മാവൻ' എന്ന പോക്കറ്റ് കാർട്ടൂൺ, വനിത മാസികയിലെ 'മിസ്സിസ് നായർ' എന്നിവയിലൂടെ അദ്ദേഹം ജനശ്രദ്ധ നേടി.
  • പ്രഥമ ദൃഷ്ടി, അണിയറ, പോസ്റ്റ്മോർട്ടം, വരയിലെ നായനാർ, വരയിലെ ലീഡർ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
  • കേരള ലളിതകലാ അക്കാദമി ചെയർമാൻ, കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
  • 2001-ൽ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്റ് ലൈഫ് ടൈം അവാർഡ് ലഭിച്ചിട്ടുണ്ട്.
  • 2021-ൽ കേരള സർക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്കാരം കാർട്ടൂണിസ്റ്റ് യേശുദാസന് ലഭിച്ചിട്ടുണ്ട്.
  • മികച്ച കാർട്ടൂണിസ്റ്റിനുള്ള കേരള സംസ്ഥാന പുരസ്കാരം അനവധി തവണ ലഭിച്ചിട്ടുണ്ട്
4
സംസ്കാരയുടെ മൂന്നാമത് സാഹിത്യ പുരസ്കാരത്തിന് 2021-ൽ അർഹനായത്

എം.മുകുന്ദൻ

  • സ്വാതന്ത്ര്യസമര സേനാനിയും പ്രഥമധ്യാപകനുമായിരുന്ന പി.കെ.സുകുമാര കുറുപ്പിന്റെ പേരിലുള്ളതാണ് സംസ്കാരയുടെ സാഹിത്യ പുരസ്കാരം.
  • 25000 രൂപയാണ് പുരസ്കാര തുക.
5
ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ (എഫ്ഐഎച്ച്) 2020-21 വർഷത്തെ പുരസ്കാരം ലഭിച്ചത്

പി.ആർ.ശ്രീജേഷ്

  • മലയാളി താരമായ ശ്രീജേഷ് 2020-ലെ ടോക്കിയോ ഒളിമ്പിക്സ് ഹോക്കി വെങ്കലമെഡൽ ജേതാവും, മുൻ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനുമായ താരമാണ്.
  • രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ 8 പുരസ്കാരങ്ങളാണ് ഇന്ത്യ 2021 ഒക്ടോബറിൽ നേടിയത്. ആദ്യമായാണ് ഇത്രയേറെ പുരസ്കാരങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കുന്നത്.
6
2021 ഒക്ടോബറിൽ എത്യോപ്യൻ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്

അബി അഹമ്മദ് അലി

  • 2019-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവാണ് അബി അഹമ്മദ് അലി
  • നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ എത്യോപ്യനും, ആദ്യത്തെ ഒറോമോ വംശജനുമാണ് അബി അഹമ്മദ് അലി.
7
2021-ലെ ഗാന്ധി ജയന്തി, ആസാദി കാ അമൃത് മഹോത്സവ് എന്നിവയുടെ ഭാഗമായി കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച മെഗാ ഹിസ്റ്ററി പെയിന്റിംഗ് പ്രോഗ്രാം

ആസാദി കാ രംഗോലി

8
2021 ഒക്ടോബറിൽ ഖത്തറിലെ പ്രവാസി സാംസ്കാരിക സംഘടനയായ ഫ്രണ്ട്സ് ഓഫ് റിഥം ആൻഡ് മേഴ്സിന്റെ (FORM) എരഞ്ഞോളി മൂസ പുരസ്കാരത്തിന് അർഹനായത്

റഫീക്ക് അഹമ്മദ്

9
ISSF (International Shooting Sport Federation) - ന്റെ 2021 ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന്റെ വേദി

ലിമ (പെറു)

10
രാജ്യാന്തര ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം എന്ന ബഹുമതിക്ക് അർഹയായത്

നാമ്യാ കപൂർ

  • 2021 ഒക്ടോബർ 4-ന് പെറുവിലെ ലിമിയൽ നടന്ന ഐഎസ്എസ്എഫ് (ISSF) ജൂനിയർ ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിലാണ് ഇന്ത്യയ്ക്കായി നാമ്യാ കപൂർ സ്വർണ്ണം നേടിയത്.
  • ഈ നേട്ടത്തോടെ രാജ്യാന്തര ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം എന്ന ബഹുമതിക്ക് നമ്യാ കപൂർ അർഹയായി
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും