Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
2021-ലെ വൈദ്യശാസ്ത്ര നെബോൽ പുരസ്കാരം ലഭിച്ചവർ

ഡേവിഡ് ജൂലിയസ് (യു.എസ്), ആർഡെം പടപൂട്ടിയൻ (യു.എസ്)

  • താപനില, സ്പർശനം, വേദന തുടങ്ങിയ മൂലമുള്ള ശാരീരിക അനുഭൂതികളെ നാഡീകോശങ്ങൾ വൈദ്യുത സന്ദേശങ്ങളായി മാറ്റുന്നതെങ്ങനെയെന്നായിരുന്നു ഇവരുടെ കണ്ടെത്തലുകൾ. കണ്ടെത്തലിൽ താപനില, സ്പർശനം, വേദന തുടങ്ങിയവയ്ക്ക് കാരണമായ റിസപ്റ്ററുകൾ ഇവർ കണ്ടെത്തി.

  • ഡോ.ഡേവിഡ് ജൂലിയസ്, കാപ്സൈസിൻ ശരീരത്തിലെത്തുമ്പോൾ അതിനെ തിരിച്ചറിയുന്ന നാഡീകോശങ്ങളിലെ റിസപ്റ്റർ തന്മാത്രയെ വിവിധ പരീക്ഷണങ്ങളിലൂടെയാണ് കണ്ടെത്തിയത്. ടിആർപിവി1 എന്ന അറിയപ്പെടുന്ന ഈ തന്മാത്ര ഉർന്ന താപനില, വേദന എന്നിവ തിരിച്ചറിയും. [മുളക് കടിക്കുമ്പോൾ എരിവുണ്ടാകാൻ കാരണ മുളകിലടങ്ങിയിരിക്കുന്ന ജൈവരാസവസ്തുവായ കാപ്സൈസിൻ ആണ്]

  • ഡോ.ഡേവിഡ് ജൂലിയസും ഡോ.ആർഡെം പടപൂട്ടിയനും ചേർന്നുള്ള ഗവേഷണത്തിലൂടെ തണുപ്പ് തിരിച്ചറിയുന്ന ടിആർപിഎം8 എന്ന റിസപ്റ്റർ തന്മാത്രയെ കണ്ടെത്തി.

  • സ്പർശനത്തിന്റെ അനുഭൂതിക്കു കാരണമാകുന്ന പിഐഇസെഡ്ഒ1, പിഐഇസെഡ്ഒ2 എന്നീ റിസപ്റ്ററുകളെ ഡോ.ആർഡെം പടപൂട്ടിയൻ സ്വന്തം നിലയിൽ കണ്ടെത്തി.

  • ചൂട്, തണുപ്പ്, സ്പർശനം, വേദന തുടങ്ങിയ അനുഭവങ്ങൾ വൈദ്യുത സന്ദേശങ്ങളായി നാഡീകോശങ്ങൾ മാറ്റുന്നതെങ്ങനെയെന്നത് ജീവശാസ്ത്രത്തിലെ കുഴപ്പിക്കുന്ന ചോദ്യങ്ങളിലൊന്നായിരുന്നു ഇതിനുളള ഉത്തരങ്ങളാണ് റിസപ്റ്റർ തന്മാത്രകളുടെ ഗവേഷണത്തിലൂടെ ഇരു ശാസ്ത്രജ്ഞരും കണ്ടെത്തിയിരിക്കുന്നത്.
2
ലോകത്തിലെ ഏറ്റവും വലിയ ഖാദി ഇന്ത്യൻ ദേശീയ പതാക അനാച്ഛാദനം ചെയ്തത് എവിടെയാണ്

ലേ (ലഡാക്ക്)

  • മഹാത്മാഗാന്ധിയുടെ 152-മത് ജന്മദിന ആഘോഷത്തോടും ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചും ഇന്ത്യൻ ആർമി 2021 ഒക്ടോബർ മാസം സംഘടിപ്പിച്ച ഫയർ ഫ്യൂറി കോർപ്സ് പരിപാടിയിലാണ് ലഫ്റ്റനന്റ് ഗവർണർ ആർ.കെ.മാത്തുർ ഖാദി ദേശീയ പതാക അനാച്ഛാദനം ചെയ്തത്.
3
Mahabahu Brahmaputra River Heritage Centre (മഹാബാഹു ബ്രഹ്മപുത്ര നദി പൈതൃക കേന്ദ്രം) 2021 ഒക്ടോബറിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത് ഏത് സംസ്ഥാനത്താണ്

അസം

  • അസമിലെ ഗുവാഹത്തിയിലാണ് മഹാബാഹുമ ബ്രഹ്മപുത്ര നദി പൈതൃക കേന്ദ്രം 2021 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.
4
കേരളത്തിലെ ആദ്യത്തെ സീറോ വേസ്റ്റ് തദ്ദേശസ്ഥാപനം

വടകര മുനിസിപ്പാലിറ്റി

5
ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിന്റെ പുതിയ മേധാവിയായി 2021 ഒക്ടോബർ മാസം ചുമതലയേറ്റത്

എയർ മാർഷൽ ജെ.ചലപതി

  • ദക്ഷിണ വ്യോമസേനാ ആസ്ഥാനം തിരുവനന്തപുരത്താണ്.
6
മിസ് വേൾഡ് അമേരിക്ക - 2021 ആയി തിരഞ്ഞെടുത്ത ഇന്ത്യൻ വംശജ

ശ്രീ സായ്നി

  • മിസ് വേൾഡ് അമേരിക്കയാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജയും, ആദ്യത്തെ ഏഷ്യക്കാരി കൂടിയാണ് ശ്രീ സായ്നി

  • പഞ്ചാബിലെ ലുദിയാനയിൽ ജനിച്ച് ആഞ്ചാം വയസ്സിൽ യു.എസ്.ലേക്കു കുടിയേറിയ ശ്രീ സായ്നി (25 വയസ്സ്) 2021 ഡിസംബറിൽ പ്യൂട്ടോറിക്കോയിൽ നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ അമേരിക്കയെ പ്രതിനിധാനം ചെയ്ത് മത്സരിക്കും.
7
ശ്രീ അയ്യങ്കാളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസ് ഏർപ്പെടുത്തിയ ശ്രീ അയ്യങ്കാളി അവാർഡ് 2021 ഒക്ടോബറിൽ നേടിയ മലയാളി ചലച്ചിത്ര നടൻ

ഇന്ദ്രൻസ്

8
പ്രാദേശിക കരകൗശലവസ്തുക്കളുടെയും പരമ്പരാഗത വ്യവസായങ്ങളേയും പ്രോത്സാഹനത്തിനായി ഉത്തർപ്രദേശ് സർക്കാർ ഏർപ്പെടുത്തിയ 'ഒരു ജില്ല-ഒരു ഉൽപ്പന്നം' (One District-One Product) പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി

കങ്കണ റണാവത്ത്

9
കേന്ദ്ര സർക്കാരിന്റെ നമാമി ഗംഗേ പോഗ്രാമിന്റെ ഔദ്യോഗിക ചിഹ്നമായി (Mascot) പ്രഖ്യാപിച്ചിട്ടുള്ള കാർട്ടൂൺ കഥാപാത്രം

ചാച്ച ചൗധരി

10
സമുദ്രനിരപ്പിൽ നിന്ന് പതിനൊന്നായിരം ആടി ഉയത്തിൽ ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കാൻ തുരങ്കം നിലവിൽ വരുന്നത് ഏത് ചുരത്തിലാണ്

സോജില ചുരം

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും