Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021
1
ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ ഡ്രൈവിനുള്ള ഇന്ത്യാ ടുഡേയുടെ 2021-ലെ ഹെൽത്ത്ഗിരി അവാർഡ് ലഭിച്ച സംസ്ഥാനങ്ങൾ

കേരളവും ഗുജറാത്തും

  • രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ ഡ്രൈവിനാണ് കേരളത്തിന്റെയും ഗുജറാത്തിന്റെയും ആരോഗ്യ വകുപ്പിന് പുരസ്കാരം ലഭിച്ചത്.

  • ഇന്ത്യയിൽ ആദ്യമായി കിടപ്പ് രോഗികൾക്ക് വീട്ടിൽ ചെന്ന് കോവിഡ് വാക്സിൻ നൽകിയ സംസ്ഥാനം കേരളമാണ്.

  • ഗർഭിണികൾക്ക് കോവിഡ് വാക്സിൻ നൽകുന്ന കേരള ആരോഗ്യവകുപ്പിന്റെ പദ്ധതി - മാത്യകവചം

  • വാഹനത്തിലിരുന്നു തന്നെ വാക്സിനേഷൻ എടുക്കാവുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രു വാക്സിനേഷൻ പദ്ധതി ആരംഭിച്ച സംസ്ഥാനവും കേരളമാണ്.
2
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ നിന്ന സ്വയമേവ പണം ഈടാക്കുന്ന ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയത് എന്നുമുതലാണ്

2021 ഒക്ടോബർ 1 മുതൽ

  • ബാങ്ക് അക്കൌണ്ടുകളിൽ നിന്ന് സ്ഥിരമായി നടത്തുന്ന ഇടപാടുകൾക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ നിന്ന് സ്വയമേവ പണം ഈടാക്കുന്ന ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് റിസർവ് ബാങ്ക് 2021 ഒക്ടോബർ 1 മുതലാണ് നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങിയത്.

  • ഇനിമുതൽ പണം കൈമാറുന്നതിനു മുമ്പ് അക്കൌണ്ട് ഉടമയുടെ അനുവാദം നൽകണം.

  • എല്ലാ അന്താരാഷ്ട്ര ആഭ്യന്തര ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും ഈ നിയമം ബാധകമാണ്.
3
2021 സെപ്റ്റംബറിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ Prompt Corrective Action Framework (PCAF) നിന്ന് ഒഴിവാക്കിയ ബാങ്ക്

ഇന്ത്യൻ ഓവർസീസ് ബാങ്ക്
4
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലത്തിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത് എവിടെയാണ്

മുംബൈ (മഹാരാഷ്ട്ര)

  • മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് അഥവാ സെവരി ഞാവ ഷെവ ട്രാൻസ് ഹാർബർ ലിങ്ക് എന്നറിയപ്പെടുന്ന 21.8 കിലോമീറ്റർ നീളമുള്ള കടൽപ്പാലം മുംബൈയും നവി മുംബൈയും ബന്ധിപ്പിച്ചുകൊണ്ടാണ് നിർമ്മിക്കുന്നത്.

  • 2022 സെപ്റ്റംബറിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കടൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത് 2018 ഏപ്രിലിൽ ആണ്.
5
75 മൈക്രോൺ വരെയുള്ള പ്ലാസ്റ്റിക്കിന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത് എന്നാണ്

2021 സെപ്റ്റംബർ 30-ന്

6
ജപ്പാന്റെ 100-മത് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്

ഫുമിയോകിഷിദ (Fumio Kishida)

7
2021 സെപ്തംബറിൽ ഓൺലൈൻ ചൂതാട്ടം (ഗാംബ്ലിങ്) നിരോധിച്ച ഇന്ത്യൻ സംസ്ഥാനം

കർണാടക

8
2021-ലെ ലോക ഹൃദയ ദിനത്തിന്റെ പ്രമേയം

Use Heart to Connect

  • ഹൃദയദിനമായി ആചരിക്കുന്ന ദിവസം - സെപ്റ്റംബർ 29
9
സൈബർ സെക്യൂരിറ്റി കമ്പനിയായ സർഫ് ഷാർക്ക് പുറത്തിറക്കിയ Digital Quality of Life Index 2021-ൽ ഇന്ത്യയുടെ സ്ഥാനം

59 മത്

  • പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ഡെൻമാർക്കാണ്
10
കേന്ദ്ര സാമൂഹ്യനീതി വകുപ്പ് തൊഴിൽ ചെയ്യാൻ തയ്യാറാകുന്ന മുതിർന്ന പൌരന്മാർക്കായി (Senior citizens) ആരംഭിച്ച എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പോർട്ടൽ

SACRED (Senior Able Citizens for Re-Employment in Dignity)

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും