Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
രാജ്യത്തെ ഏറ്റവും മികച്ച കോവിഡ്-19 പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡേയുടെ 2021-ലെ ഹെൽത്ത്ഗിരി അവാർഡ് ലഭിച്ച സംസ്ഥാനം

     
A
  കേരളം
     
B
  കർണാടക
     
C
  ഗുജറാത്ത്
     
D
  ഉത്തർപ്രദേശ്


കർണാടക

  • ഇന്ത്യയിലെ മികച്ച വാക്സിനേഷൻ ഡ്രൈവിനുള്ള ഇന്ത്യാ ടുഡേയുടെ 2021-ലെ ഹെൽത്ത്ഗിരി അവാർഡ് ലഭിച്ച സംസ്ഥാനങ്ങൾ
    - കേരളവും ഗുജറാത്തും

ഇന്ത്യാ ടുഡേയുടെ 2021-ഹെൽത്ത്ഗിരി മറ്റ് പ്രധാന അവാർഡുകൾ

  • കോവിഡ്-19 പ്രതിരോധത്തിനുള്ള മികച്ച ഗവർൺമെന്റ് ഹോസ്പിറ്റൽ - ലോക് നായക് ഹോസ്പിറ്റൽ, ഡൽഹി

  • കോവിഡ്-19 പ്രതിരോധത്തിനുള്ള മികച്ച പ്രൈവറ്റ് ഹോസ്പിറ്റൽ - കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഭുവനേശ്വർ

  • കോവിഡ്-19 കാലയളവിൽ മാതൃകാപരമായ പ്രവർത്തികൾ ചെയ്ത സെലിബ്രിറ്റികൾക്കുള്ള പുരസ്കാരം - അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും
2
2021-ലെ ഡ്യൂറാൻഡ് കപ്പ് (Durand Cup) ഫുഡ്ബോൾ ഫൈനലിൽ വിജയിയായത്

     
A
  മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്
     
B
  എഫ്.സി.ഗോവ
     
C
  ബംഗളൂരു ഫുഡ്ബോൾ ക്ലബ്
     
D
  ബംഗളൂരു യുണൈറ്റഡ്


എഫ്.സി.ഗോവ

2021 ഒക്ടോബറിൽ നടന്ന ഫൈനലിൽ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബിനെയാണ് എഫ്.സി.ഗോവ പരാജയപ്പെടുത്തിയത്.


  • ഏഷ്യയിലെ നിലവിലുള്ള ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റും, ലോകത്തിലെ ഏറ്റവും പഴയ മൂന്നാമത്തെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ടൂർണമെന്റുമാണ് ഇന്ത്യയിലെ ഡ്യൂറാന്റ് കപ്പ് ഫുട്ബോൾ ടൂർണമെന്റ്.

  • ഡ്യൂറാന്റ് കപ്പിന് ആ പേര് ലഭിച്ചത് 1884-1894 കാലയളവിൽ ബ്രിട്ടീഷ് ഇന്ത്യയിൽ വിദേശകാര്യ സെക്രട്ടയായിരുന്ന സർ മോർട്ടിമർ ഡുറാൻഡ് എന്ന വ്യക്തിയിൽ നിന്നാണ്, അദ്ദേഹമാണ് ഡ്യൂറന്റ് കപ്പിന്റെ സ്ഥാപകനായി അറിയപ്പെടുന്നത്.

  • കോവിഡ്-19 കാരണം 2020-ൽ ഡ്യൂറാന്റ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ് ഉപേക്ഷിച്ചിരുന്നു.
  • 2019-ലെ ഡ്യൂറാന്റ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് വിജയി ഗോഗുലം കേരള ആയിരുന്നു.
3
2021-ലെ FIDE യുടെ ലോക വനിതാ ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ രാജ്യം

     
A
  റഷ്യ
     
B
  ആസ്ട്രേലിയ
     
C
  ജപ്പാൻ
     
D
  ഇന്ത്യ


ഇന്ത്യ

  • 2021 FIDE World Women's Team Chess Championship-ൽ റഷ്യയാണ് ഇന്ത്യയെ പരാജയപ്പെടുത്തി സ്വർണം നേടിയത്.
  • FIDE World Women's Team Chess Championship-ലെ ഇന്ത്യയുടെ കന്നി മെഡലാണ് 2021-ൽ ലഭിച്ചത്.


  • ചെസ്സ് കളി നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ഫിഡേ (FIDE) എന്നറിയപ്പെടുന്നത്.
  • 1924 ജൂലൈ 20-നാണ് ഫിഡേ സ്ഥാപിതമായത്.

  • സ്വിറ്റ്സർലൻഡിലെ ലൗസാൻ ആണ് ഫിഡേയുടെ ആസ്ഥാനം.

  • ഞങ്ങൾ ഒരു ജനതയാണ് (We are one people) എന്നതാണ് ഫിഡേയുടെ മുദ്രാവാക്യം (motto).

  • FIDE യുടെ നിലവിലെ പ്രസിഡന്റ് അർക്കാഡി ദ്വർക്കോവിച്ച് ആണ്.
4
എ.പാച്ചൻ ഫൌണ്ടേഷൻ പുരസ്കാരം - 2021 ലഭിച്ചത്

എസ്.സുധീശൻ (മാധ്യമപ്രവർത്തകൻ)

  • മാധ്യമ-സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് എസ്.സുധീശന് പുരസ്കാരം ലഭിച്ചത്.
  • സ്വാതന്ത്ര്യസമര സേനാനിയും, നവോത്ഥാന പ്രവർത്തകനും, മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വ്യക്തിയാണ് എ.പാച്ചൻ.
    എ.പാച്ചന്റെ ഓർമ്മയ്ക്കായി എ.പാച്ചൻ ഫൌണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
5
2021 ഒക്ടോബറിൽ അന്തരിച്ച പാകിസ്ഥാനിലും ഇന്ത്യയിലും പ്രശസ്തനായിരുന്ന ടെലിവിഷൻ ഹാസ്യതാരം

ഉമർ ഷരീഫ്

  • പതിനാലാം വയസ്സിൽ അരങ്ങിലെത്തിയ ഉമർ ഷരീഫ്.
  • 1980-കളിൽ ജനപ്രിയ താരമായി ഉയർന്നു മൂന്നു ദശകത്തോളം ഹാസ്യരംഗത്ത് തിളങ്ങിയ വ്യക്തിയാണ്.
6
2021 ഒക്ടോബറിൽ ലഹരിമരുന്നു വിവാദത്തിൽപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കപ്പൽ

കോർഡിലിയ

7
വനവത്കരണത്തിന്റെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി ഏരിയൽ സീഡിംഗ് (Aerial Seeding) കാമ്പയിൻ ആരംഭിച്ചത്

ഹൈദരാബാദിൽ, തെലങ്കാന സർക്കാർ

  • ഹര ബാര (Hara Bhara) എന്ന പേരിലാണ് തെലങ്കാന സർക്കാർ വനവത്കരണത്തിന്റെ ഭാഗമായി ഏരിയൽ സീഡിംഗ് (ആകാശ വിത്ത് വിതയ്ക്കൽ) കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
  • ഏരിയൽ സീഡിങ് കമ്പനിയായ മാരുതി ഡ്രോൺ നിർമിച്ച സീഡ് കോപ്റ്റർ ഡ്രോൺ (Seed Copter Drone) കളുടെ സഹായത്തോടെയാണ് വിത്ത് വിതയ്ക്കൽ നടത്തുന്നത്.
8
2021 സെപ്റ്റംബറിൽ GI Tag (Geographical Identification Tag) ലഭിച്ച നാഗാലാന്റിലെ പച്ചക്കറി ഇനം

നാഗാ കുക്കുമ്പർ or മധുര വെള്ളരി

  • ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, ഉത്ഭവും, പ്രശസ്തിയുമുള്ള ഉൽപ്പന്നങ്ങൾക്ക് കൊടുക്കുന്ന അടയാളമാണ് GI Tag (Geographical Identification Tag)
9
ഫോർമുല വൺ (F1) കാറോട്ട മത്സരത്തിൽ 100 വിജയങ്ങൾ നേടുന്ന ആദ്യ താരമെന്ന നേട്ടം കൈവരിച്ചത്

ലൂയിസ് ഹാമിൽട്ടൺ

  • 2021 സെപ്റ്റംബർ മാസമായിരുന്നു ഫോർമുല വൺ ചരിത്രത്തിലെ ഈ അപൂർവ നേട്ടം ലൂയിസ് ഹാമിൽട്ടൺ കരസ്ഥമാക്കുന്നത്.
  • ലൂയിസ് ഹാമിൽട്ടണ് പിന്നിലായി മൈക്കിൾ ഷുമാക്കർ 91 വിജയങ്ങളും, സെബാസ്റ്റ്യൻ വെറ്റൽ 53 വിജയങ്ങളുമായുണ്ട്.
10
NSDL (National Securities Depository Limited) ന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) ആയി 2021 സെപ്റ്റംബറിൽ നിയമിതയായത്

പത്മജ ചുണ്ടുരു (Padmaja Chunduru)

  • SEBI (Securities and Exchange Board of India) ആണ് ഇന്ത്യൻ ബാങ്കിന്റെ മുൻ മേധാവിയായിരുന്ന പത്മജ ചുണ്ടുരുവിനെ NSDL ന്റെ CEO ആയി നിയമിച്ചത്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും