Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021
1
മലയാള അക്ഷരമാലയിൽ ഒരു ഏകികൃത ആംഗ്യഭാഷാലിപി (ഫിംഗർ സ്പെല്ലിംങ്) ആദ്യമായി രൂപകല്പന ചെയ്തത്.

നിഷ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്)

  • മലയാളത്തിൽ ഇതുവരെ ആംഗ്യഭാഷയിൽ അക്ഷരമാല ഇല്ലായിരുന്നു.
  • ഇംഗ്ലീഷിനും ഹിന്ദിക്കും സ്വന്തമായ ആക്ഷരമാലയുണ്ട്.
  • നിലവിൽ ബധിര വിദ്യാലയങ്ങളിൽ ചുണ്ടുകളുടെ ചലനം നോക്കിയുള്ള രീതിയാണ് ഉപയോഗിച്ചുവന്നിരുന്നത്, വാക്കുകൾ എഴുതിക്കാണിക്കേണ്ടി വരുമ്പോൾ ശൂന്യതയിലോ കുട്ടികളുടെ കൈകളിലോ എഴുതിക്കാണിക്കാറാണ് ചെയ്യുന്നത് ഇത് പലപ്പോഴും കുട്ടികൾക്ക് ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്.
  • ഏകീകൃത ലിപി ഉപയോഗത്തിൽ വന്നതോടെ പൊതുവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും.
  • ഏകീകൃത ഫിംഗർ സ്പെല്ലിങ് ഭാവിയിൽ ശ്രവണപരിമിതർക്കുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് നിഷിന്റെ പദ്ധതി.
2
സർക്കാർ, എയ്ഡഡ് സ്കൂളികളിൽ നിലവിലുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ പുതിയ പേര്

PM POSHAN (Pradhan Mantri Poshan Shakti Nirman Yojana)
  • 1995 നരസിംഹറാവു ഗവൺമെന്റിന്റെ കാലത്താണ് രാജ്യത്ത് ഉച്ചഭക്ഷണ പദ്ധതി കൊണ്ടുവരുന്നത്. 
  • 2001 -ൽ പ്രാഥമിക വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് സൌജന്യമായി ഉച്ചഭക്ഷണം നൽകാൻ സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
  • പുതിയ PM POSHAN പദ്ധതി പ്രകാരം പ്രീ-പ്രൈമറി സ്കൂളിലെ കുട്ടികളെ കൂടി ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
3
2021 ഒക്ടോബറിൽ അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിന് നൽകിയിരിക്കുന്ന പേര്

ഷഹീൻ
  • ഖത്തറാണ് 2021 ഒക്ടോബറിൽ അറബിക്കടലിൽ രൂപംകൊണ്ട ഷഹീൻ ചുഴലിക്കാറ്റിന് ആ പേര് നിർദ്ദേശിച്ചത്.
4
പൊതുജനങ്ങൾക്ക് ഓൺലൈനായി ഗസറ്റിൽ അപേക്ഷകൾ സമർപ്പിക്കാനും പ്രസിദ്ധീകരിക്കാനുമായി കേരള സർക്കാർ തയ്യാറാക്കിയിരിക്കുന്ന ഇ-ഗസറ്റ് പ്ലാറ്റ്ഫോം

COMPOSE (Comprehensive Operation and Management of Presses Over Secure Enviornment)

  • കേരള സർക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേരള ഗസറ്റ് 2021 ഒക്ടോബർ 2 മുതൽ ഇലക്ട്രോണിക് പബ്ലിഷിംഗ് സംവിധാനത്തിൽ ഓൺലൈനായി (ഇ-ഗസറ്റ്) പ്രസിദ്ധീകരിച്ചു തുടങ്ങി.
  • പൊതുജനസേവനങ്ങളായ പേര്മാറ്റം, ജാതി തിരുത്തൽ, മതംമാറ്റം, ലിംഗ മാറ്റം എന്നിവയ്ക്ക് ഇനി മുതൽ
    https://compose.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി പൊതുജനങ്ങൾക്ക് അപേക്ഷിക്കാം.

5
2021 സെപ്റ്റംബറിൽ നാസ വിക്ഷേപിച്ച ഭൌമ നിരീക്ഷണ ഉപഗ്രഹം

ലാൻഡ്സാറ്റ് - 9 (LANDSAT – 9)

6
ടുണീഷ്യയുടെ ആദ്യ വനിത പ്രധാനമന്ത്രിയായി നിയമിതയായത്

നജ്ല ബോഡൻ റൊംധെയ്ൻ (Najla Bouden Romdhane)

7
പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന നേട്ടം കൈവരിച്ചത്

സ്മൃതി മന്ദാന

  • ഡേ-നൈറ്റ് മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന ക്രിക്കറ്റ് ബാളാണ് പിങ്ക് ബാൾ.
  • ഇന്ത്യൻ വനിതകൾ ആദ്യമായാണ് ഡേ-നൈറ്റ് പിങ്ക് ബോൾ ടെസ്റ്റിൽ മത്സരിക്കുന്നത്.
  • ആസ്ട്രേലിയയിൽ വച്ച് നടന്നുകൊണ്ടിരിക്കുന്ന വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമെന്ന നേട്ടവും സ്മൃതി മന്ദാന കരസ്ഥമാക്കി.
  • ടെസ്റ്റിലെ കന്നി സെഞ്ചുറിയാണ് സ്മൃതിയുടേത്.
  • 15 വർഷങ്ങൾക്ക് ശേഷമാണ് ആസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഒരു ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്.
  • ഇതിനുമുമ്പ് 2006-ലാണ് അവസാനമായി ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് മത്സരം കളിച്ചത്.
8
2021 സെപ്റ്റംബറിൽ അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിച്ച ഇന്ത്യൻ ഹോക്കി കളിക്കാർ

രുപീന്ദർ പാൽ സിങും, ബിരേന്ദ്ര ലക്രയും

  • ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ താരങ്ങളായിരുന്നു ഇവർ, മണിക്കൂറുകളുടെ ഇടവേളയിലാണ് ഇവർ നാടകീയ രാജി പ്രഖ്യാപിച്ചത്.
  • പഞ്ചാബ് സ്വദേശിയാണ് രൂപീന്ദർ സിങ്
  • ഒഡീഷ സ്വദേശിയായ ബിരേന്ദ്ര ലക്ര ഇന്ത്യൻ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റരിൽ ഒരാളായിരുന്നു.
9
2021 ഒക്ടോബറിൽ അന്തരിച്ച മുൻ കേരള ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായിരുന്ന വ്യക്തി

സി. പി. നായർ

10
2021 ഒക്ടോബറിൽ അന്തരിച്ച മലയാളി സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായിരുന്ന വ്യക്തി

കെ.രാമകൃഷ്ണൻ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും