Topic :: Malayalam Language Most repeated Malayalam questions, Malayalam language MCQs Most Important Questions for Kerala PSC and Other competitive exams. Malayalam language Questions from Chemistry , Most Important Malayalam language MCQs, Kerala PSC Malayalam language related questions asked in various exams, Frequently asked malayalam multiple choice questions from the the topic Malayalam language. Malayalam language most important questions, Topic :: Malayalam Language Most repeated Kerala PSC questions
76
പൂജകബഹുവചനത്തിനുദാഹണമല്ലാത്തത്

     
A
  തമ്പ്രാക്കൾ
     
B
  വാദ്ധ്യാർ
     
C
  പണിക്കർ
     
D
  അദ്ധ്യാപകർ


ഉത്തരം :: അദ്ധ്യാപകർ

77
"Democracy is the 'watch and ward' of Freedom" എന്നതിന്റെ പരിഭാഷ

     
A
  ജനാധിപത്യം സ്വാതന്ത്ര്യത്തിന്റെ രക്ഷയ്ക്കുള്ളതാണ്
     
B
  സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കലാണ് ജനാധിപത്യം
     
C
  സ്വാതന്ത്ര്യത്തിന്റെ മൂല്യം ജനാധിപത്യത്തിലാണ്
     
D
  സ്വാതന്ത്ര്യത്തിന്റെ കാവൽഭടനാണ് ജനാധിപത്യം


ഉത്തരം :: സ്വാതന്ത്ര്യത്തിന്റെ കാവൽഭടനാണ് ജനാധിപത്യം

78
ശരിയല്ലാത്ത പ്രയോഗം ഏത്

     
A
  അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
     
B
  അതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം
     
C
  അതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
     
D
  അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം


ഉത്തരം :: അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം

79
'Attend the interview without fail' എന്നതിന്റെ പരിഭാഷ

     
A
  നിർബന്ധമായും ഇന്റർവ്യൂവിന് ഹാജരാകണം
     
B
  കൃത്യമായി ഇന്റർവ്യൂവിന് എത്തണം
     
C
  ഇന്റർവ്യൂവിൽ പരാജയപ്പെടാം
     
D
  ഇന്റർവ്യൂവിൽ പങ്കെടുത്താൽ പരാജയപ്പെടില്ല


ഉത്തരം :: നിർബന്ധമായും ഇന്റർവ്യൂവിന് ഹാജരാകണം

80
'I went to see him off at the airport' എന്നതിന് യോജിക്കുന്ന വിവർത്തനം

     
A
  അവനെ അവസാനമായിക്കാണാൻ ഞാൻ വിമാനത്താവളത്തിൽപ്പോയി
     
B
  അവനെ യാത്രയാക്കാൻ ഞാൻ വിമാനത്താവളത്തിൽപ്പോയി
     
C
  അവനെ ഒരു നോക്കുകാണാൻ ഞാൻ വിമാനത്താവളത്തിൽ പോയി
     
D
  അവനെ എതിരേൽക്കാൻ ഞാൻ വിമാനത്താവളത്തിൽ പോയി


ഉത്തരം :: അവനെ യാത്രയാക്കാൻ ഞാൻ വിമാനത്താവളത്തിൽപ്പോയി

81
മഞ്ജിമം എന്ന വാക്കിനർഥം

     
A
  കാൽച്ചിലമ്പ്
     
B
  താമരപ്പൂവ്
     
C
  ചന്ദ്രബിംബം
     
D
  ഇളംകാറ്റ്


ഉത്തരം :: കാൽച്ചിലമ്പ്

82
'To set free' എന്നതിന്റെ പരിഭാഷ

     
A
  സ്വതന്ത്രമാക്കുക
     
B
  സ്വാതന്ത്ര്യം നേടുക
     
C
  സ്വതന്ത്രമാകുക
     
D
  സ്വാതന്ത്ര്യം പ്രഖ്യാപിക്കുക


ഉത്തരം :: സ്വതന്ത്രമാക്കുക

83
'Hockey is the national game of India' എന്നതിന്റെ പരിഭാഷ

     
A
  ഇന്ത്യയുടെ ദേശീയ വിനോദങ്ങളിലൊന്നാണ് ഹോക്കി
     
B
  ദേശീയ തലത്തിലുള്ള ഇന്ത്യയുടെ ഏക വിനോദം ഹോക്കിയാണ്
     
C
  ഇന്ത്യയുടെ പ്രധാന വിനോദമാണ് ഹോക്കി
     
D
  ഇന്ത്യയുടെ ദേശീയ വിനോദമാണ് ഹോക്കി


ഉത്തരം :: ഇന്ത്യയുടെ ദേശീയ വിനോദമാണ് ഹോക്കി

84
താഴെപ്പറയുന്നവയിൽ ശരിയായ ശൈലി ഏത്

     
A
  അംബരചുംബിയായ ആകാശം
     
B
  അംബരചുംബിയായ ചെടി
     
C
  അംബരചുംബിയായ മതിൽ
     
D
  അംബരചുംബിയായ കൊടുമുടി


ഉത്തരം :: അംബരചുംബിയായ കൊടുമുടി

85
ഭർത്താവിന്റെ പര്യായമല്ലാത്തത്

     
A
  കണവൻ
     
B
  തനയൻ
     
C
  വല്ലവൻ
     
D
  കാന്തൻ


ഉത്തരം :: തനയൻ

86
"A rolling stone gathers no moss" എന്നതിനു സമാനമായ പഴഞ്ചെല്ലേത്

     
A
  ഉരുളുന്ന കല്ലിൽ പായൽ പുരളുമോ
     
B
  ഉരുളുന്ന കല്ലിൽ ചളി പിടിക്കുമോ
     
C
  ഉരുളുന്ന കല്ലിൽ പൊടി പിടിക്കുമോ
     
D
  ഉരുളുന്ന കല്ലിലും പായൽ പിടിക്കും


ഉത്തരം :: ഉരുളുന്ന കല്ലിൽ പായൽ പുരളുമോ

87
'Nothing is worth than this day' എന്നതിന്റെ പരിഭാഷ

     
A
  ഇന്നിനെക്കാൾ വിലപ്പെട്ടാതായി ഒന്നുമില്ല
     
B
  വിലപ്പെട്ട ഒന്നും ഇന്നില്ല
     
C
  ഈ ദിവസങ്ങളാണ് ഏറ്റവും വിലപ്പെട്ടത്
     
D
  എല്ലാ ദിവസങ്ങളും വിലപ്പെട്ടതാണ്


ഉത്തരം :: ഇന്നിനെക്കാൾ വിലപ്പെട്ടാതായി ഒന്നുമില്ല

88
'Indigenous medicine' എന്നത് ഏത് തരം ചികിത്സയുടേതാണ്

     
A
  ആയുർവേദം
     
B
  സിദ്ധവൈദ്യം
     
C
  നാട്ടുചികിത്സ
     
D
  സ്വയം ചികിത്സ


ഉത്തരം :: നാട്ടുചികിത്സ

89
താഴെക്കൊടുത്തിരിക്കുന്നവയിൽ 'പറഞ്ഞയച്ചവൻ' എന്നർഥം വരുന്ന വാക്ക്

     
A
  പ്രേക്ഷകൻ
     
B
  പോഷകൻ
     
C
  പ്രേഷകൻ
     
D
  പ്രോക്ഷകൻ


ഉത്തരം :: പ്രേഷകൻ

90
History is the essence of innumerable biographies എന്നതിന്റെ പരിഭാഷ

     
A
  അനേകം ജീവചരിത്രങ്ങളുടെ സാരാംശമാണ് ചരിത്രം
     
B
  അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം
     
C
  അനേകം ജീവചിരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം
     
D
  അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം


ഉത്തരം :: അനേകം ജീവചരിത്രങ്ങളുടെ സാരാംശമാണ് ചരിത്രം

91
'Take French leave' എന്നതിന്റെ മലയാള രൂപമേത്

     
A
  അനുവാദം കൂടാതെ ഹാജരാകാതിരിക്കുക
     
B
  ലീവെടുത്ത് നാടുവിടുക
     
C
  ലീവെടുത്ത് മാറി നിൽക്കുക
     
D
  ലീവെടുത്ത് വിദേശത്തുപോകുക


ഉത്തരം :: അനുവാദം കൂടാതെ ഹാജരാകാതിരിക്കുക

92
കുളം കോരുക എന്ന ശൈലിയുടെ അർഥം

     
A
  കുളം നിർമിക്കുക
     
B
  കുളം വൃത്തിയാക്കുക
     
C
  ഉന്മൂലനാശം വരുത്തുക
     
D
  ജലസേചന സൌകര്യമൊരുക്കുക


ഉത്തരം :: ഉന്മൂലനാശം വരുത്തുക

93
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്

     
A
  വേറെ ഗത്യന്തരമില്ലാതെ അവസാനം അയാൾ മാപ്പുപറഞ്ഞു
     
B
  ഇവിടെ വീട്ടാവശ്യത്തിനുള്ള എല്ലാം സാധനങ്ങളും വിൽക്കപ്പെടും
     
C
  പലരോഗങ്ങൾക്കും പ്രതിവിധി കഷായമാണ്
     
D
  വെള്ളപ്പൊക്കത്തിനിരയായവരെ വീണ്ടും പുനരധിവസിപ്പിക്കണം


ഉത്തരം :: പലരോഗങ്ങൾക്കും പ്രതിവിധി കഷായമാണ്

94
'Slow and steady wins the race' എന്നതിന്റെ പരിഭാഷ

     
A
  നാടോടുമ്പോൾ നടുവേ ഓടുക
     
B
  താൻ പാതി ദൈവം പാതി
     
C
  ചൊട്ടയിലെ ശീലം ചുടലവരെ
     
D
  പയ്യെത്തിന്നാൽ പനയും തിന്നാം


ഉത്തരം :: പയ്യെത്തിന്നാൽ പനയും തിന്നാം

95
'Zero hous' എന്നതിന്റെ പരിഭാഷ

     
A
  മൌനസമയം
     
B
  ഇടവേള
     
C
  ശൂന്യവേള
     
D
  ചർച്ചാവേള


ഉത്തരം :: ശൂന്യവേള

96
'The world of human relationship is strange' എന്നതിന്റെ പരിഭാഷ

     
A
  മനുഷ്യബന്ധങ്ങളുടെ ലോകം വിചിത്രമാണ്
     
B
  അത്ര വിചിത്രമാണോ മനുഷ്യബന്ധങ്ങളുടെ ലോകം
     
C
  മനുഷ്യബന്ധം കൊണ്ടാണ് ലോകം വിചിത്രമാകുന്നത്
     
D
  എന്തുമാത്രം വിചിത്രമാണ് മനുഷ്യബന്ധങ്ങളുടെ ലോകം


ഉത്തരം :: മനുഷ്യബന്ധങ്ങളുടെ ലോകം വിചിത്രമാണ്

97
'When I saw him, he was sleeping' എന്നതിന്റെ പരിഭാഷ

     
A
  ഞാൻ അവനെ ഉറക്കത്തിൽ കണ്ടു
     
B
  ഞാൻ കാണുമ്പോൾ അവൻ ഉറങ്ങിപ്പോയി
     
C
  ഞാൻ അവനെ കണ്ടതും അവൻ ഉറക്കമായി
     
D
  ഞാൻ അവനെ കണ്ടപ്പോൾ അവൻ ഉറക്കമായിരുന്നു


ഉത്തരം :: ഞാൻ അവനെ കണ്ടപ്പോൾ അവൻ ഉറക്കമായിരുന്നു

98
ശരിയായ പദം തിരഞ്ഞെടുക്കുക

     
A
  കവിയിത്രി
     
B
  കവയിത്രി
     
C
  കവിയത്രി
     
D
  കവയത്രി


ഉത്തരം :: കവയിത്രി

99
'To break the heart' എന്ന പ്രയോഗത്തിന്റെ അർഥം

     
A
  ഹൃദയം കവിഞ്ഞൊഴുകുന്ന ദുഃഖമുണ്ടാകുക
     
B
  ഹൃദയം സ്തംഭിപ്പിക്കുക
     
C
  ഹൃദയമില്ലാതെ പെരുമാറുക
     
D
  ഹൃദയം നിന്നുംപോകുക


ഉത്തരം :: ഹൃദയം കവിഞ്ഞൊഴുകുന്ന ദുഃഖമുണ്ടാകുക

100
'Of all the flowers, I like rose best' എന്നതിന്റെ പരിഭാഷ

     
A
  എല്ലാ പൂക്കളിലും നല്ലത് റോസാണ്
     
B
  എല്ലാ പൂക്കളും റോസുപോലെ എനിക്കിഷ്ടമാണ്
     
C
  റോസിനെക്കാളും എനിക്കിഷ്ടം മറ്റു പൂക്കളാണ്
     
D
  എല്ലാ പൂക്കളിലുംവെച്ച് ഞാൻ റോസിനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നു.


ഉത്തരം :: എല്ലാ പൂക്കളിലുംവെച്ച് ഞാൻ റോസിനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നു.