കേരള പി.എസ്.സി 14 ജില്ലകളിലേക്കുമുള്ള ലാസ്റ്റ് ഗ്രേഡ് സർവെന്റ് (വിവിധം) തസ്തികയുടെ മുഖ്യ പരീക്ഷയ്ക്കായുള്ള ഉദ്യോഗാർത്ഥികളുടെ അർഹതാ പട്ടിക പ്രസിദ്ധീകരിച്ചു. കേരള പി.എസ്.സി 20/02/2021, 25/02/2021, 06/03/2021, 13/03/2021 03/07/2021, എന്നീ തീയതികളിൽ നാല് ഘട്ടമായി നടത്തിയ പ്രാഥമിക പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ഇനി മുഖ്യ പരീക്ഷ പി.എസ്.സി നടത്തും.
എൽ.ജി.എസ് പ്രാഥമിക പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ നിങ്ങൾ ഏത് ജില്ലയിലാണോ അപേക്ഷ സമർപ്പിച്ചതും പരീക്ഷ എഴുതിയതും, ആ ജില്ലയുടെ ഷോർട്ട് ലിസ്റ്റ് (അർഹതാ പട്ടിക) പരിശോധിച്ച് നിങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
കട്ട് ഓഫ് മാർക്ക്, ലിസ്റ്റ് പരിശോധിക്കാനുള്ള പി.എസ്.സി ലിങ്ക് തുടങ്ങിയവ താഴെകൊടുത്തിരിക്കുന്ന ടേബിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ജില്ലകളുടെ ഫലം ഇതുവരെയും പി.എസ്.സി സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടില്ല, അവ വരുന്ന മുറയ്ക്ക് ഈ പോസ്റ്റിൽ ഉൾപ്പെടുത്തുന്നതാണ്.
ജില്ല | കട്ട് ഓഫ് മാർക്ക് | വിവിധ ജില്ലകളിലെ ഷോർട്ട് ലിസ്റ്റുകൾ |
തിരുവനന്തപുരം | 16.7321 | TVM -SHORT LIST |
കൊല്ലം | 16.3690 | KLM -SHORT LIST |
പത്തനംതിട്ട | 14.5314 | PTA -SHORT LIST |
കോട്ടയം | 15.6429 | KTM -SHORT LIST |
ആലപ്പുഴ | 16.3265 | ALP -SHORT LIST |
എറണാകുളം | 13.1903 | EKM -SHORT LIST |
ഇടുക്കി | 6.5951 | IDK -SHORT LIST |
തൃശ്ശൂർ | 12.1129 | TSR -SHORT LIST |
പാലക്കാട് | 14.6224 | PKD - SHORT LIST |
മലപ്പുറം | 17.9771 | MLP -SHORT LIST |
കോഴിക്കോട് | 17.0102 | KKD -SHORT LIST |
വയനാട് | 12.0979 | WYD -SHORT LIST |
കണ്ണൂർ | 14.9694 | KNR -SHORT LIST |
കാസർകോട് | 15.1143 | KSD -SHORT LIST |
0 Comments