കേരള പി.എസ്.സി 14 ജില്ലകളിലേക്കുമുള്ള എൽ.ഡി ക്ലർക്ക് (വിവിധം) തസ്തികയുടെ മുഖ്യ പരീക്ഷയ്ക്കായുള്ള ഉദ്യോഗാർത്ഥികളുടെ അർഹതാ പട്ടിക പ്രസിദ്ധീകരിച്ചു. കേരള പി.എസ്.സി 20/02/2021, 25/02/2021, 06/03/2021, 13/03/2021, 03/07/202 എന്നീ തീയതികളിൽ നാല് ഘട്ടമായി നടത്തിയ പ്രാഥമിക പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ഇനി മുഖ്യ പരീക്ഷ പി.എസ്.സി നടത്തും.
എൽ.ഡി.ക്ലർക്ക് പ്രാഥമിക പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ നിങ്ങൾ ഏത് ജില്ലയിലാണോ അപേക്ഷ സമർപ്പിച്ചതും പരീക്ഷ എഴുതിയതും, ആ ജില്ലയുടെ ഷോർട്ട് ലിസ്റ്റ് (അർഹതാ പട്ടിക) പരിശോധിച്ച് നിങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
കട്ട് ഓഫ് മാർക്ക്, ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണം, ലിസ്റ്റ് പരിശോധിക്കാനുള്ള പി.എസ്.സി ലിങ്ക് തുടങ്ങിയവ താഴെകൊടുത്തിരിക്കുന്ന ടേബിളിൽ ഉണ്ട്.
ജില്ല | കട്ട് ഓഫ് മാർക്ക് | ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണം | വിവിധ ജില്ലകളിലെ ഷോർട്ട് ലിസ്റ്റുകൾ |
തിരുവനന്തപുരം | 47.4036 | 23654 | TVM -SHORT LIST |
കൊല്ലം | 51.2994 | 15246 | KLM -SHORT LIST |
പത്തനംതിട്ട | 44.9748 | 11150 | PTA -SHORT LIST |
കോട്ടയം | 52.7245 | 13564 | KTM -SHORT LIST |
ആലപ്പുഴ | 40.1376 | 13248 | ALP -SHORT LIST |
എറണാകുളം | 41.5000 | 24079 | EKM -SHORT LIST |
ഇടുക്കി | 34.6911 | 12166 | IDK -SHORT LIST |
തൃശ്ശൂർ | 47.5863 | 22213 | TSR -SHORT LIST |
പാലക്കാട് | 50.5379 | 19054 | PKD -SHORT LIST |
മലപ്പുറം | 46.6298 | 20924 | MLP -SHORT LIST |
കോഴിക്കോട് | 47.7461 | 20145 | KKD -SHORT LIST |
വയനാട് | 40.6701 | 7499 | WYD -SHORT LIST |
കണ്ണൂർ | 48.9796 | 18688 | KNR -SHORT LIST |
കാസർകോട് | 41.4122 | 9818 | KSD -SHORT LIST |
0 Comments