Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair September 2021, Current Event September 2021, Latest Current Affairs September 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily

1
2020-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് [Who won the Best Actor award at the Kerala State Television Awards 2020?

     
A
  ശിവജി ഗുരുവായൂർ
     
B
  റാഫി
     
C
  സലീം ഹസൻ
     
D
  കെ.സി.രജിൻ


ഉത്തരം :: ശിവജി ഗുരുവായൂർ [Shivaji Guruvayoor]

2020-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ വളരെ പ്രധാനപ്പെട്ട ചില അവാർഡുകൾ നോക്കാം.

  • മികച്ച നടൻ :
    ശിവജി ഗുരുവായൂർ .
    ( കഥയറിയാതെ പരമ്പര : ഫ്ളവേഴ്സ് ചാനൽ )
  • മികച്ച നടി :
    അശ്വതി ശ്രീകാന്ത് .
    (ചക്കപ്പഴം :ഫ്ളവേഴ്സ് ചാനൽ ) .
  • മികച്ച രണ്ടാമത്തെ നടൻ :
    റാഫി .
    ( ചക്കപ്പഴം: ഫ്ളവേഴ്സ് ചാനൽ )
  • മികച്ച രണ്ടാമത്തെ നടി :
    ശാലു കുര്യൻ .
    ( അക്ഷരത്തെറ്റ് )
  • മികച്ച ബാലതാരം
    ഗൌരി മീനാക്ഷി
    (ഒരിതൾ - ദൂരദർശൻ)
  • മികച്ച ഹാസ്യ പരിപാടി :
    മറിമായം ( മഴവിൽ മനോരമ ചാനൽ )
  • മികച്ച അവതരണത്തിലുള്ള പുരസ്കാരം:
    രാജശ്രീ വാര്യർ
    ( സൗമ്യം ,ശ്രീത്വം ,ഭാവദ്വയം : ദൂരദർശൻ )
  • മികച്ച അവതാരകൻ .
    ബാബു രാമചന്ദ്രൻ .
    ( ഏഷ്യനെറ്റ് ന്യൂസ് )
  • മികച്ച ഇന്റർവ്യൂവർ പുരസ്കാരം :
    കെ.ആർ ഗോപീകൃഷ്ണൻ .
    ( 24 ന്യൂസ് )
  • മികച്ച വാർത്ത അവതാരക :
    രേണുജ എൻ. ജി
    ( ന്യൂസ് 18)
  • മികച്ച കമന്റേറ്റർ അവാർഡ് :
    സി. അനൂപ്
    ( ഏഷ്യനെറ്റ് ന്യൂസ് )
  • മികച്ച പരിസ്ഥിതി ഡോക്യുമെന്ററി
    ( കൈരളി ന്യൂസ് ) അടിമത്തത്തിന്റെ രണ്ടാം വരവ് : കെ. രാജേന്ദ്രൻ.
  • മികച്ച ബയോഗ്രാഫി ഡോക്യുമെന്ററി
    ബിജു മുത്തത്തി .
    ( കരിയൻ)
2
രാജ്യസഭാ സെക്രട്ടറി ജനറലായി 2021 സെപ്റ്റംബർ മാസം നിയമിതനായത് [Who was appointed as the Secretary General of the Rajya Sabha in September 2021?]

     
A
  ഡോ.പി.പി.കെ. രാമചര്യുലു
     
B
  സ്നേഹലത ശ്രീവാസ്തവ
     
C
  ഉത്പൽ കുമാർ സിംഗ്
     
D
  ഹരിവംശ് നാരായൺ സിംഗ്


ഉത്തരം :: ഡോ.പി.പി.കെ. രാമചര്യുലു [Dr. P.P.K. Ramacharyulu]

Notes in Malayalam

  • രാജ്യസഭ ചെയർമാൻ എം. വെങ്കയ്യനായിഡുവാണ് സെക്രട്ടറി ജനറലായി ഡോ.പി.പി.കെ രാമചര്യുലുവിനെ നിയമിച്ചത്.
  • 2018 മുതൽ രാജ്യസഭ സെക്രട്ടേറിയറ്റിൽ സെക്രട്ടറിയായി സേവനമനുഷ്ടിച്ച് വന്ന ഉദ്യോഗസ്ഥനാണ് ഡോ.രാമചര്യുലു.
  • ആദ്യമായാണ് ഒരു രാജ്യസഭ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ രാജ്യസഭയുടെ സെക്രട്ടറി ജനറലാകുന്നത്.
  • ആന്ത്രപ്രദേശ് സ്വദേശിയാണ് ഡോ.രാമചര്യുലു.

രാജ്യസഭയുടെ അദ്യക്ഷൻ (ചെയർമാൻ)
- ഉപരാഷ്ട്രപതി
- ഇപ്പോൾ എം.വെങ്കയ്യനായിഡു
രാജ്യസഭയുടെ ഇപ്പോഴത്തെ ഡപ്യൂട്ടി ചെയർമാൻ
- ഹരിവംശ് നാരായൺ സിംഗ്
പാർലമെന്റിന്റെ ഉപരിസഭ (അപ്പർ ഹൌസ്) എന്നറിയപ്പെടുന്നത്
- രാജ്യസഭ

Notes in English

  • Rajya Sabha Chairman M. Venkaiah Naidu has appointed Dr. PPK Ramacharyulu as the Secretary General.
  • Dr. Ramacharyulu has been the Secretary to the Rajya Sabha Secretariat since 2018.
  • This is the first time a Rajya Sabha Secretariat official has become the Secretary General of the Rajya Sabha.
  • Dr. Ramacharyulu is a native of Andhra Pradesh.

Speaker of the Rajya Sabha (Chairman)
- Vice President
- Present : M. Venkaiah Naidu
Current Deputy Chairman of the Rajya Sabha
- Harivansh Narayan Singh
Upper House of Parliament is
- Rajya Sabha

3
പതിനൊന്നാം കേരള ശബള പരിഷ്കരണ കമ്മീഷൻ ചെയർമാൻ ആരായിരുന്നു [Who was the Chairman of the 11th Kerala Pay Revision Commission?

     
A
  എം.കെ.സുകുമാരൻ നായർ
     
B
  അശോക് മാമൻ ചെറിയാൻ
     
C
  സി.എൻ.രാമചന്ദ്രൻ
     
D
  കെ.മോഹൻദാസ്


ഉത്തരം :: കെ.മോഹൻദാസ് [K Mohandas]

  • റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.മോഹൻ കുമാർ ചെയർമാനും, എം.കെ.സുകുമാരൻ നായർ, അഡ്വ അശോക് മാമൻ ചെറിയാൻ എന്നിവർ അംഗങ്ങളായുള്ള പതിനൊന്നാം കേരള ശബള കമ്മീഷൻ റിപ്പോർട്ടിന്റെ ആറും ഏഴും ഭാഗങ്ങൾ അടുത്ത ദിവസങ്ങളിൽ കേരള സർക്കാരിന് സമർപ്പിച്ചിരുന്നു.
  • 11-ാം ശബള പരിഷ്കരണ കമ്മീഷന്റെ കാലാവധി 2021 ആഗസ്റ്റ് 31 ന് അവസാനിച്ചിരുന്നു.

10-ാം ശബള പരിഷ്കരണ കമ്മീഷൻ ചെർമാൻ ആരായിരുന്നു
- ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ

4
കേരള സർക്കാരിന്റെ നവകേരളം പദ്ധതിയുടെ പുതിയ കോ-ഓർഡിനേറ്ററായി 2021 സെപ്റ്റംബർ മാസം തിരഞ്ഞെടുത്തത് [Who has been selected as the new Co-ordinator of the Government of Kerala's Navakeralam Project in September 2021?]

     
A
  ചെറിയാൻ ഫിലിപ്പ്
     
B
  ടി.എൻ.സീമ
     
C
  സി.കെ.മണിശങ്കർ
     
D
  കെ.എസ്.സുനിൽ കുമാർ


ഉത്തരം :: ടി.എൻ.സീമ [T.N.Seema]

Notes in Malayalam

  • മുൻ എം.പിയും ഹരിത കേരള മിഷൻ എക്സിക്യൂട്ടീവ് ചെയർപേഴ്സനുമായിരുന്ന വ്യക്തിയാണ് ടി.എൻ. സീമ.
  • 2016 നവംബറിലാണ് നവ കേരള മിഷൻ പദ്ധതി ആരംഭിച്ചത്.
  • ഹരിതകേരളം, ആർദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങീ നാല് മിഷനുകളാണ് നവകേരള പദ്ധതിയിൽ ഉണ്ടായിരുന്നത്. 2021 ൽ ഈ 4 മിഷനുകളും നവകേരള പദ്ധതിയിൽ ലയിപ്പിച്ചു.

Notes in English

  • TN Seema is a former MP and Haritha Kerala Mission Executive Chairperson.
  • The Nava Kerala Mission project was launched in November 2016.
  • The Nava Kerala project had four missions namely Haritha Kerala, Ardram, Life and Public Education Protection Yajna.
  • In 2021, all these 4 missions will be merged into the NavaKerala project.
5
കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി 2021 സെപ്റ്റംബറിൽ നിയമിതനായത് [Who was appointed as the Chairman of the Kerala Headload Workers Welfare Fund Board in September 2021?]

     
A
  സി.കെ.മണിശങ്കർ
     
B
  കെ.എസ്.സുനിൽ കുമാർ
     
C
  എ.ജി.തങ്കപ്പൻ
     
D
  ടി.എൻ.സീമ


ഉത്തരം :: സി.കെ.മണിശങ്കർ [C.K.Manishankar]

  • കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആസ്ഥാനം
    - എറണാകുളം
  • കേരള ചുമട്ടു തൊഴിലാള് കേഷമനിധി ബോർഡ് നിലവിൽ വന്നത്
    - 1978
6
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പുതിയ ചെയർമാനായി 2021 സെപ്റ്റംബർ മാസം നിയമിതനായത് [Who has been appointed as the new Chairman of Kerala Abkari Workers Welfare Fund Board in September 2021?

     
A
  സി.കെ.മണിശങ്കർ
     
B
  കെ.എസ്.സുനിൽ കുമാർ
     
C
  എ.ജി.തങ്കപ്പൻ
     
D
  ടി.എൻ.സീമ


ഉത്തരം :: കെ.എസ്.സുനിൽ കുമാർ [K.S.Sunil Kumar]

Notes in Malayalam

  • കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആസ്ഥാനം
    - തിരുവനന്തപുരം
  • കേരള തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള കള്ള് തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള വ്യാപാര, കച്ചവട സ്ഥാപന തൊഴിലാളി ക്ഷേമനിധി ബോർഡ് തുടങ്ങിയവയുടെയെല്ലാം ആസ്ഥാനവും തിരുവനന്തപുരത്താണ്.

Notes in English

  • Headquarters of the Kerala Abkari Workers' Welfare Fund Board
    - Thiruvananthapuram
  • Kerala Labout Welfare Fund Board, Kerala Building and other Constructions Workers Welfare Fund Board, Kerala Tailoring Workers Welfare Fund Board, Kerala Toddy Workers Welfare Fund Board, Kerala Trade and Commercial WorkersWelfare Board are all based in Thiruvananthapuram.
7
കേന്ദ്ര സ്പൈസസ് ബോർഡിന്റെ ചെയർമാനായി 2021 സെപ്റ്റംബറിൽ നിയമിതനായത് [Who was appointed as the Chairman of the Spices Board India in September 2021?

     
A
  സി.കെ.മണിശങ്കർ
     
B
  കെ.എസ്.സുനിൽ കുമാർ
     
C
  എ.ജി.തങ്കപ്പൻ
     
D
  ടി.എൻ.സീമ


ഉത്തരം :: എ.ജി.തങ്കപ്പൻ

  • എസ്.എൻ.ഡി.പി യോഗം കൌൺസിലറും, എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വ്യക്തിയാണ് എ.ജി.തങ്കപ്പൻ.
  • AG Thankappan serve as the SNDP meeting councilor, SN Trust executive member and BDJS state vice president.
8
കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT - Central Board of Direct Tax) - യുടെ ചെയർമാനായി 2021 സെപ്റ്റംബറിൽ നിയമിതനായത് [Who has been appointed as the Chairman of the Central Board of Direct Taxes (CBDT) in September 2021?]

     
A
  ജെ.ബി.മൊഹാപത്ര
     
B
  എം.അജിത് കുമാർ
     
C
  ശക്തികാന്ത ദാസ്
     
D
  അജയ് ത്യാഗി


ഉത്തരം :: ജെ.ബി.മൊഹാപത്ര [J B Mohapatra]

Notes in Malayalam

  • കേന്ദ്ര പരോക്ഷ നികുതികളുടെയും, കസ്റ്റംസിന്റെയും നിലവിലെ ചെയർമാൻ ആരാണ് (CBIC - Central Board of Indirect Tax & Customs)
    - എം.അജിത് കുമാർ (IRS Officer from Kerala, Kozhikode)
  • സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) യുടെ നിലവിലെ ചെയർമാൻ
    - അജയ് ത്യാഗി
  • ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ ആരാണ്
    - ശക്തികാന്ത ദാസ്

Notes in English

  • Who is the current Chairman of Central Board of Indirect Taxes and Customs (CBIC)?
    - M.Ajith Kumar (IRS Officer from Kerala, Kozhikode)
  • He is the current Chairman of the Securities and Exchange Board of India (SEBI)
    - Ajay Tyagi
  • Who is the current Governor of the Reserve Bank of India?
    - Shaktikanta Das
9
മദ്യത്തിനും മാംസത്തിനും 2021 സെപ്റ്റംബർ മുതൽ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയ നഗരമായ മഥുര ഏത് സംസ്ഥാനത്താണ് [In which state is the city Mathura, which has imposed a complete ban on alcohol and meat since September 2021?]

     
A
  തമിഴ്നാട്
     
B
  ഉത്തർപ്രദേശ്
     
C
  മധ്യപ്രദേശ്
     
D
  ഗുജറാത്ത്


ഉത്തരം :: ഉത്തർപ്രദേശ് [Uttar Pradesh]

  • 2021 ഓഗസ്റ്റിന് മഥുരയിൽ വച്ച് നടന്ന കൃഷ്ണോത്സവം പരിപാടിയിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് മദ്യത്തിനും മാംസത്തിനും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയത്.
  • Uttar Pradesh Chief Minister Yogi Adityanath has imposed a complete ban on alcohol and meat during the Krishnotsavam celebrations in Mathura in August 2021.
10
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ 2021 സെപ്റ്റംബറിൽ ആരംഭിച്ച വിവിധോദ്ദേശ്യ വായ്പാ പദ്ധതി [Which is the Multipurpose Loan Scheme launched by Kerala State Minority Development Finance Corporation in September 2021?]

     
A
  സുമിത്രം
     
B
  ആശ്വാസ്
     
C
  കാരുണ്യം
     
D
  ലക്ഷ്യം


ഉത്തരം :: സുമിത്രം [Sumithram]
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും