Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair September 2021, Current Event September 2021, Latest Current Affairs September 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily

1
ഗുജറാത്ത് മുഖ്യമന്ത്രിയായി 2021 സെപ്റ്റംബർ മാസം ചുമതലയേറ്റത് [Who will take over as the new Chief Minister of Gujarat in September 2021?]

     
A
  വിജയ് രൂപാണി
     
B
  ഭൂപേന്ദ്ര പട്ടേൽ
     
C
  യോഗി ആദിത്യനാഥ്
     
D
  ഭൂപേഷ് ബാഗേൽ


ഉത്തരം :: ഭൂപേന്ദ്ര പട്ടേൽ [Bhupendra Patel ]

2
2021 സെപ്റ്റംബർ മാസം രാജിവച്ച ഗുജറാത്ത് മുഖ്യമന്ത്രി ആരായിരുന്നു [Who was the Chief Minister of Gujarat who resigned in September 2021?]

     
A
  വിജയ് രൂപാണി
     
B
  ഭൂപേന്ദ്ര പട്ടേൽ
     
C
  യോഗി ആദിത്യനാഥ്
     
D
  ഭൂപേഷ് ബാഗേൽ


ഉത്തരം :: വിജയ് രൂപാണി [Vijay Rupani]

3
ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി 2021 സെപ്റ്റംബറിൽ പുതിയതായി ചുമതലയേറ്റത് [Who taken over the charge as the new Chairman of the National Commission for Minorities in September 2021?]

     
A
  ഭഗവാൻ ലാൽ സാഹ്നി
     
B
  ആതിഫ് റഷീദ്
     
C
  ഇക്ബാൽ സിങ് ലാൽപുര
     
D
  സയ്യിദ് ഗയോറുൽ ഹസൻ റിസ്വി


ഉത്തരം :: ഇക്ബാൽ സിങ് ലാൽപുര [Iqbal Singh Lalpura]

4
ഇന്ത്യയിലെ ആദ്യ അണ്ടർഗ്രൗണ്ട് പ്രാർത്ഥനാ ഹാൾ വരുന്നത് എവിടെയാണ് [Where is India's first underground prayer hall comes from]

     
A
  കത്ര മസ്ജിദ്, മുർഷിദാബാദ്
     
B
  ചേരമാൻ ജുമാമസ്ജിദ്, കൊടുങ്ങല്ലൂർ
     
C
  മാലിക് ദിനാർ പള്ളി, കൊടുങ്ങല്ലൂർ
     
D
  ഫത്തേപുരി മസ്ജിദ്, ഡൽഹി


ഉത്തരം :: ചേരമാൻ ജുമാസ്ജിദ്, കൊടുങ്ങല്ലൂർ [Cheraman Jumasjid, Kodungallur]

  • 20 കോടി മുടക്കി രണ്ടു നിലകളിലായി 2400 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ഭൂഗർഭ നമസ്കാര ഹാളിൽ ഏകദേശം 3000 ഓളം പേർക്ക് ഒരേ സമയം നിസ്കരിക്കാൻ കഴിയും.
  • ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം ദേവാലയമാണ് - ചേരമാൻ ജുമാസ്ജിദ്
  • ഇന്ത്യയിൽ ആദ്യമായി ജുമാ നമസ്കാരം നടന്ന പള്ളി - ചേരമാൻ ജുമാമസ്ജിദ്
  • ചേരമാൻ പള്ളി സ്ഥാപിച്ചത് - എ.ഡി.629 ലാണ്

Notes in English

  • The 2400 sq ft underground prayer hall will be constructed on two floors at a cost of Rs 20 crore and can accommodate up to 3,000 people at a time.
  • Cheraman Jumasjid is the first mosque in India
  • The first mosque in the country to offer Friday prayers - Cheraman Juma Masjid
  • Cheraman mosgue was founded in 629 AD
5
2021 സെപ്റ്റംബറിൽ കമ്മീഷൻ ചെയ്ത ഇന്ത്യയുടെ ആദ്യ ആണവ-മിസൈൽ ട്രാക്കിംഗ് കപ്പൽ? [ Which is India's first nuclear-missile tracking vessel commissioned in September 2021?]

     
A
  ഐഎൻഎസ് ധ്രുവ്
     
B
  ഐഎൻഎസ് വിക്രാന്ത്
     
C
  ഐഎൻഎസ് വിശാൽ
     
D
  ഐഎൻഎസ് വിക്രമാദിത്യൻ


ഉത്തരം :: ഐഎൻഎസ് ധ്രുവ് [INS Dhruv]

  • ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് 10,000 ടൺ ഭാരമുള്ള ഉപഗ്രഹ, ബാലിസ്റ്റിക് മിസൈൽ ട്രാക്കിംഗ് കപ്പൽ കമ്മീഷൻ ചെയ്തത്.
  • DRDO-യോടും, നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനോടും (എൻടിആർഒ) സഹകരിച്ച് ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡ് ആണ് കപ്പൽ നിർമ്മിച്ചിരിക്കുന്നത്.

Notes in English

  • The 10,000-tonne satellite and ballistic missile tracking ship was commissioned from Visakhapatnam in Andhra Pradesh on September 10, 2021
  • The ship was built by Hindustan Shipyard Limited in collaboration with DRDO and the National Technical Research Organization (NTRO).
6
ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ എയർ ഫെർണറി 2021 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്തത് ഏത് സംസ്ഥാനത്താണ് [In which state was the largest open air fernery in India inaugurated in September 2021?

     
A
  മഹാരാഷ്ട്ര
     
B
  ഉത്തരാഖണ്ഡ്
     
C
  ഛാർഘണ്ഡ്
     
D
  അസം


ഉത്തരം :: ഉത്തരാഖണ്ഡ്

  • ഉത്തരാഖണ്ഡിലെ റാണിഖേതിലാണ് ഫേൺ സസ്യങ്ങൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ എയർ ഫെർണറി നിലവിൽ വന്നത്.
  • ഫേൺ (Fern) സസ്യങ്ങൾ കൂട്ടമായി വളരുന്ന (വളർത്തുന്ന) സ്ഥലമാണ് ഫെർണറി എന്നറിയപ്പെടുന്നത്.
  • ബീജസങ്കലനത്തിലൂടെ പുനർനിർമ്മിക്കുകയും വിത്തുകളും പൂക്കളും ഇല്ലാതിരിക്കുകയും ചെയ്യുന്ന വാസ്കുലർ സസ്യങ്ങളുടെ (സൈലവും ഫ്ലോയവും ഉള്ള സസ്യങ്ങൾ) ഗ്രൂപ്പിലെ അംഗമാണ് ഫേൺ സസ്യങ്ങൾ

Notes in English

  • Ranikhet in Uttarakhand is home to India's largest open air fernery for fern plants.
  • Fernery is a place where fern plants grow in groups.
  • A fern is a member of a group of vascular plants (plants with xylem and phloem) that reproduce via spores and have neither seeds nor flowers.
7
 റേ-ബാൻ കമ്പനി ഏത് പ്രമുഖ സോഷ്യൽ മീഡിയ മാധ്യമവുമായി ചേർന്നാണ് 'റേ-ബാൻ സ്റ്റോറീസ്' എന്ന പേരിൽ അവരുടെ ഏറ്റവും പുതിയ "സ്മാർട്ട് കണ്ണട" പുറത്തിറക്കുന്നത്. [The Ray-Ban company has teamed up with which leading social media outlet to launch their latest "smart glasses" called 'Ray-Ban Stories'?]

     
A
  ഫെയ്സ്ബുക്ക്
     
B
  ട്വിറ്റർ
     
C
  ഇൻസ്റ്റാഗ്രാം
     
D
  സ്നാപ് ചാറ്റ്


ഉത്തരം :: ഫെയ്സ്ബുക്ക് [Facebook]

  • കണ്ണട ഉപയോഗിച്ച് ചിത്രങ്ങളെടുക്കാനും അവ സോഷ്യൽ മീഡികളിൽ ഷെയർചെയ്യാനും, ഫോൺ കോളുകൾ സ്വീകരിക്കാൻ സൌകര്യം തുടങ്ങി നിരവധി ഫീച്ചറുകളാണ് റേ-ബാൻ ഫെയ്സ്ബുക്കുമായി സഹകരിച്ച ഇറക്കിയിരിക്കുന്ന അവരുടെ ഏറ്റവും പുതിയ സ്മാർട്ട് കണ്ണടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
  • Ray-Ban has teamed up with Facebook to launch their new smart glasses 'Ray-Ban Stories', which have a number of features, including the ability to take pictures with glasses, share on social media and receive phone calls.
8
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻ (KSIDC) പുതിയ ചെയർമാനായി 2021 സെപ്റ്റംബറിൽ ചുമതലയേറ്റത് [Who is the new Chairman of Kerala State Industrial Development Corporation (KSIDC) in September 2021?]

     
A
  സജീവ് കൃഷ്ണൻ
     
B
  എസ്.ഹരികിഷോർ
     
C
  മുഹമ്മദ് വൈ സഫീറുള്ള
     
D
  പോൾ ആന്റണി


ഉത്തരം :: പോൾ ആന്റണി [Paul Antony]

9
 2021 യു.എസ്.ഓപ്പൺ (ടെന്നീസ്) പുരുഷ സിംഗിൾസ് ജേതാവ് ആരാണ് [Who is the winner of the 2021 US Open men's singles?]

     
A
  നോവാക്ക് ജോക്കോവിച്ച്
     
B
  ഡാനിൽ മെഡ്‌വെദേവ്
     
C
  റോജർ ഫെഡറർ
     
D
  റാഫേൽ നദാൽ


ഉത്തരം :: ഡാനിൽ മെഡ്‌വെദേവ് [Daniil Medvedev]

  • റഷ്യൻ ടെന്നീസ് താരമാണ് ഡാനിൽ മെഡ്‌വെദേവ്.
  • മെഡ്‌വെദേവിന്റെ കരിയറിലെ ആദ്യ ഗ്രാൻസ്ലാം കിരീടമാണ്.
  • ഫൈനലിൽ സെർബിയൻ താരം നോവാക്ക് ജോക്കോവിച്ചിനെയാണ് മെഡ്‌വെദേവ് പരാജയപ്പെടുത്തിയത്.
  • ഫൈനലിൽ തോറ്റതോടെ നോവാക്ക് ജോക്കോവിച്ചിന്റെ കലണ്ടർ സ്ലാം, ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം നേടുന്ന താരം (21) എന്നീ നേട്ടങ്ങളാണ് ഇല്ലാതായത്.
  • കലണ്ടർ സ്ലാം എന്നത് ഒരു കലണ്ടർ വർഷം തന്നെ നാല് ഗ്രാൻസ്ലാം (ആസ്ട്രോലിയൻ ഓപ്പൻ, ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ, യു.എസ് ഓപ്പാൻ) കിരീടങ്ങൾ നേടുക എന്നതാണ്.
  • ജോക്കോവിച്ച് ഈ വർഷം തന്നെ മറ്റ് മൂന്നു ഗ്രാൻസ്ലാമുകളും നേടിയിരുന്നു.

Notes in English

  • Danil Medvedev is a Russian tennis player.
  • This is Medvedev's first Grand Slam title of his career.
  • Medvedev defeated Novak Djokovic of Serbia in the US Open final.
  • With the defeat in the final, Novak Djokovic's calendar slam, including the record for most Grand Slam wins (21), was lost.
  • The calendar slam is the winning of four Grand Slam titles (Australian Open, French Open, Wimbledon and US Open) in a calendar year.
  • Djokovic has won three other Grand Slams this year 2021.
10
2021 യു.എസ്.ഓപ്പൺ (ടെന്നീസ്) വനിതാ സിംഗിൾസ് ജേതാവ് ആരാണ് [Who is the winner of the 2021 US Open Women's Singles ?

     
A
  ആഷ്ലി ബാർട്ടി
     
B
  ബാർബോറ ക്രെജാകോവി
     
C
  നവോമി ഒസാക്ക
     
D
  എമ്മ റഡുക്കാനു


ഉത്തരം :: എമ്മ റഡുക്കാനു [Emma Raducanu]

  • ബ്രിട്ടന്റെ പതിനെട്ടുവയസ്സുകാരി എമ്മ റഡുക്കാനുവാണ് 2021 യു.എസ്. ഓപ്പൺ വനിതാ സിംഗിൾസ് കിരീട ജേതാവ്.
  • കൌമാരക്കാരുടെ ഫൈനൽ എന്നറിയപ്പെട്ട 2021 യു.എസ്. ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ കാനഡയുടെ 19 വയസ്സുകാരി ലെയ് ല ഫെർണാണ്ടസിനെയാണ് എമ്മ തോൽപിച്ചത്.
  • യോഗ്യതാ റൌണ്ട് കളിച്ചെത്തി ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യ ടെന്നീസ് താരമാണ്
    - എമ്മ റഡുക്കാനു
    - തുടരെയുള്ള 10 മത്സരത്തിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയുള്ള കന്നിക്കിരീടം
    - 2014-ൽ സെറീന വില്യംസിനു ശേഷം ഒരൊറ്റ സെറ്റ് പോലും നഷ്ടപ്പെടുത്താതെ കിരീടം നേടുന്ന താരം
    - കിരീടനേട്ടത്തോടെ ലോകറാങ്കിങ്ങിൽ 150 സ്ഥാനത്ത് നിന്ന് 23-ാം സ്ഥാനത്തേക്ക്

Notes in English

  • Eighteen-year-old Emma Radukanu of the Britain is set to win the 2021 U.S. Open.
  • The 2021 U.S. Open Women's singles final, also known as the Teenagers Final, Emma defeated 19 - year - old Leila Fernandez of Canada.
  • Who became the first tennis player to reach the qualifying round and win a Grand Slam title
    - Emma Radukkanu
    - The maiden title without losing a single set in 10 consecutive matches
    - The player who won the title without losing a single set after Serena Williams in 2014
    - From 150th to 23rd in the world rankings with the title
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും