Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair September 2021, Current Event September 2021, Latest Current Affairs September 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily

1
ഓൺലൈനായി നടന്ന 13-മത് ബ്രിക്സ് (BRICS) ഉച്ചകോടിയിൽ അധ്യക്ഷ സ്ഥാനം വഹിച്ചത് ആരായിരുന്നു [Who presided over the 13th BRICS Summit held online?]

     
A
  വ്ളാദിമിർ പുടിൻ
     
B
  ഷീജിൻ പിങ്
     
C
  സിറൽ റാമഫോസ
     
D
  നരേന്ദ്ര മോദി


ഉത്തരം :: നരേന്ദ്ര മോദി [Narendra Modi]

  • ഓൺലൈനായി നടന്ന 13-മത് ബ്രിക്സ് (BRICS) ഉച്ചകോടിക്ക് ആധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ഇന്ത്യയാണ്.
  • 2021 സെപ്റ്റംബർ 9 - ന് നടന്ന ഓൺലൈൻ ബ്രിക്സി ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷ പ്രസംഗത്തിലെ പ്രധാന ഹൈലറ്റ്സ് എന്നത് തീവ്രവാദത്തിനെതിരെ ബ്രിക്സ് രാജ്യങ്ങൾ പുതിയ കർമ്മ പദ്ധതി തയ്യാറാക്കി എന്നതാണ്.
  • ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൌത്ത് ആഫ്രിക്ക തുടങ്ങീ അഞ്ച് വികസ്വര രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സി (BRICS) എന്നറിയപ്പടുന്നത്.
  • 2009 സെപ്റ്റംബറിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ആരംഭിച്ച BRIC എന്ന കൂട്ടായ്മയാണ് 2010-ൽ സൌത്ത് ആഫ്രിക്കയെ ഉൾപ്പെടുത്തി BRICS എന്ന പേരിലായത്.
  • സൌത്ത് ആഫ്രിക്ക ഔദ്യോഗികമായി അംഗമാകുന്നത് 2010 ഡിസംബർ 24 -നാണ്,
  • ചൈനയിൽ വച്ച് നടന്ന 2011-ലെ മൂന്നാം ബ്രിക്സ് ഉച്ചകോടിയിലാണ് സൌത്ത് ആഫ്രിക്ക ആദ്യമായി പങ്കെടുക്കുന്നത്.
  • ആദ്യ ബ്രിക്സ് (ബ്രിക്) ഉച്ചകോടി നടന്നത്
    - 2009 ജൂൺ 16-ന്, യെക്കാറ്റെറിൻബർഗ്, റഷ്യ
  • 14-ാം ബ്രക്സ് ഉച്ചകോടിയ്ക്ക് ആദിത്യം വഹിക്കുന്ന രാജ്യം
    - ചൈന

Notes in English

  • India has chaired the 13th BRICS Summit held online.
  • In his keynote address at the Online BRICS Summit on September 9, 2021, Indian Prime Minister Narendra Modi announced that the BRICS countries have prepared a new action plan against terrorism.
  • The BRICS is a group of five developing nations, including Brazil, Russia, India, China, and South Africa.
  • BRICS was formed in September 2009 by Brazil, Russia, India and China and was renamed BRICS in 2010 to include South Africa.
  • South Africa officially became a member on December 24, 2010, and South Africa will attend the 2011 BRICS Summit for the first time in China for the first time.
  • The first BRICS summit was held
    - On June 16, 2009, in Yekaterinburg, Russia.
  • Country hosts 14th BRICS Summit
    - China
2
ലോക ആത്മഹത്യ പ്രതിരോധ ദിനം എന്നാണ് [World Suicide Prevention Day is observed on ?]

     
A
  സെപ്റ്റബർ 7
     
B
  ആഗസ്റ്റ് 7
     
C
  സെപ്റ്റംബർ 10
     
D
  ആഗസ്റ്റ് 10


ഉത്തരം :: സെപ്റ്റംബർ 10 [September 10]

  • ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷൻ (IASP) ലോകാരോഗ്യ സംഘടന (WHO) വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് (WFMH) എന്നിവയുമായി സഹകരിച്ചു 2003 മുതൽ എല്ലാവർഷവും സെപ്റ്റംബർ മാസം 10 തീയതി ആചരിക്കുന്ന ഒരു അവബോധ ദിനമാണ് "ലോക ആത്മഹത്യാ പ്രതിരോധ ദിനം (WSPD - World Suicide Prevention Day).
  • "പ്രവർത്തനത്തിലൂടെ പ്രതീക്ഷ സൃഷ്ടിക്കുക" എന്നതാണ് 2021 ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ആശയം.

Notes in English

  • World Suicide Prevention Day (WSPD) is an awareness day celebrated every year on September 10 since 2003 by the International Association for Suicide Prevention (IASP) in collaboration with the World Health Organization (WHO) and the World Federation for Mental Health (WFMH).
  • The theme of 2021 World Sucide Prevention Dayar is “Creating hope through action.”
3
ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി കാസ C-295-MW യാത്രാവിമാനങ്ങൾ വാങ്ങുന്നത് ഏത് രാജ്യത്ത് നിന്നാണ് [From which country does India purchase CASA C-295-MW aircraft for the Indian Air Force?]

     
A
  അമേരിക്ക
     
B
  ഫ്രാൻസ്
     
C
  സ്പെയിൻ
     
D
  റഷ്യ


ഉത്തരം :: സ്പെയിൻ

  • ഇന്ത്യൻ വ്യോമസേന നിലവിൽ ഉപയോഗിക്കുന്ന കാലപ്പഴക്കം ചെന്ന അവ്റോ യാത്രാവിമാനങ്ങൾക്ക് പകരമാണ് സ്പെയിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാന നിർമ്മാണ കമ്പനിയായ കാസയിൽ നിന്ന് C-295-MW വിമാനങ്ങൾ വാങ്ങുന്നത്.
  • കാസ 1997-ൽ വികസിപ്പിച്ച വിമാനമാണ് C-295-MW എന്നത്.
  • ഇന്ത്യൻ വ്യോമസേനയ്ക്കായി വാങ്ങുന്ന 56 വിമാനങ്ങളിൽ 16 എണ്ണം കാസ 48 മാസത്തിനുള്ളിൽ നിർമ്മിച്ച് ഇന്ത്യയിലെത്തിക്കും. ബാക്കിയുള്ള 40 എണ്ണം കമ്പനിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്വകാര്യകമ്പനിയായ ടാറ്റാ കൺസോർഷ്യം 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിർമ്മിക്കും.
  • ഇന്ത്യയിൽ ആദ്യമായാണ് സേനാ വിഭാഗത്തിന്റെ നിർമ്മാണം ഒരു സ്വകാര്യകമ്പനിയെ ഏൽപിക്കുന്നത്.

Notes in English

  • The C-295-MW aircraft will be purchased from CASA, a Spanish-based aircraft manufacturer, to replace the obsolete Avro aircraft currently used by the Indian Air Force.
  • The C-295-MW is an aircraft developed by CASA in 1997.
  • Of the 56 aircraft purchased for the Indian Air Force, 16 will be manufactured and delivered to India by CASA within 48 months.
  • The remaining 40 will be manufactured in India by the privately owned Tata Consortium within 10 years using the company's technology.
  • This is the first time in India that the construction of an army unit has been outsourced to a private company.
4
കേന്ദ്ര ഗവൺമെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിന്റെ (NIRF) 2021 ലെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം [Which is the best higher education institution in India according to the National Institutional Ranking Framework (NIRF) 2021 Report of the Central Government?]

     
A
  ഐ.ഐ.എസ്.സി, ബാഗ്ലൂർ
     
B
  ഐ.ഐ.ടി ബോംബൈ
     
C
  ഐ.ഐ.ടി ഡൽഹി
     
D
  ഐ.ഐ.ടി മദ്രാസ്


ഉത്തരം :: ഐ.ഐ.ടി മദ്രാസ് [IIT Madras]
5
ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബിപിസിൽ) മാനേജിംഗ് ഡയറക്ടറും ചെയർമാനുമായി 2021 സെപ്റ്റംബർ മാസം ചുമതലയേറ്റത് [Who was appointed as the new Managing Director and Chairman of Bharat Petroleum Corporation Limited (BPS) in September 2021?]

     
A
  വെറ്റ്സ രാമകൃഷ്ണ ഗുപ്തയെ
     
B
  ഡി.രാജ് കുമാർ
     
C
  അരുൺകുമാർ സിങ്
     
D
  സുഭാഷ് കുമാർ


ഉത്തരം :: അരുൺകുമാർ സിങ് [Arun Kumar Singh

  • ഇന്ത്യാ ഗവൺമെന്റിന്റെ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന BPCL-ന്റെ ആസ്ഥാനം
    - മുംബൈ
6
2022 പകുതിയോടെ ഇന്ത്യയിൽ ഉൽപാദനം നിർത്തുന്ന പ്രമുഖ യു.എസ്.വാഹന നിർമ്മാതാക്കൾ [Who is the leading American multinational automobile manufacturer to stop production in India by 2022?]

     
A
  ഫോഡ്
     
B
  സുസുക്കി
     
C
  ഫോക്സ്വാഗൺ
     
D
  ഹ്യുണ്ടായ്


ഉത്തരം :: ഫോഡ് [Ford]

  • ഗുജറാത്തിലെ സാനന്ദിലുള്ള ഫോഡിന്റെ നിർമ്മാണ യൂണിറ്റ് ഈ വർഷം അവസാനത്തോടെയും, ചെന്നെയിലെ യൂണിറ്റ് അടുത്തവർഷം പകുതിയോടെയുമാണ് നിർത്തുന്നത്.
7
2021 സെപ്റ്റംബറിൽ തമിഴ്നാട് ഗവർണറായി നിയമിതനായത് ആരാണ് [Who was appointed as the Governor of Tamil Nadu in September 2021?]

     
A
  ആർ.എൻ.രവി
     
B
  ബൻവാരിലാൽ പുരോഹിത്
     
C
  ഗുർമിത് സിങ്ങ്
     
D
  ജഗദീഷ് മുഖി


ഉത്തരം :: ആർ.എൻ.രവി [R.N.Ravi]

  • 1976 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന ആർ.എൻ.രവി, ഇന്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടർ ആയിരിക്കുമ്പോളാണ് 2012 ൽ സർവ്വീസിൽ നിന്ന് വിരമിക്കുന്നത്.
  • കേന്ദ്രസർക്കാരിനുവേണ്ടി നാഗാ കലാപകാരികളുമായി സമാധാന ചർച്ച നടത്തിയതും ഒത്തുതീർപ്പു കരാറിനു നേത്യത്വം നൽകിയതും ആർ.എൻ.രവിയാണ്.
  • 2021 സെപ്റ്റംബറിൽ ഉത്തരാഖണ്ഡ് ഗവർണറായി നിയമിതനായത്
    - ഗുർമിത് സിങ്
    - കരസേനാ ഉപമേധാവിയായി വിരമിച്ച വ്യക്തിയാണ് ഗുർമിത് സിങ്

Notes in English

  • RN Ravi, a 1976 batch Kerala cadre IPS officer, retired from the service in 2012 when he was the Special Director of the Intelligence Bureau.
  • RN Ravi who negotiated peace with the Naga rebels on behalf of the Central Government and led the compromise agreement.
  • Who was appointed as the Governor of Uttarakhand in September 2021?
    - Gurmeet Singh
    - Gurmeet Singh is a retired Deputy Chief of Army Staff
8
സംസ്ഥാന വനിതാ കമ്മീഷന്റെ 2020 ലെ മാധ്യമപുരസ്കാരത്തിൽ മികച്ച റിപോർട്ട്/ഫീച്ചർ മലയാളം അച്ചടി മാധ്യമം വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത് [Who won the Best Report / Feature Malayalam Print Media category in the State Women's Commission 2020 Media Awards?]

     
A
  ശ്രീകല എം.എസ്സ്
     
B
  റിയ ബേബി
     
C
  എൻ.ആർ.സുധർമദാസ്
     
D
  മനേഷ് പെരുമണ്ണ


ഉത്തരം :: ശ്രീകല എം.എസ്സ് [മാത്രഭൂമി]

മറ്റ് പുരസ്കാരങ്ങൾ

  • മികച്ച റിപോർട്ട്/ഫീച്ചർ മലയാളം ദൃശ്യമാധ്യമം - റിയ ബേബി (മാതൃഭൂമി ന്യൂസ് ചാനൽ)
  • മികച്ച ഫോട്ടോഗ്രഫി - എൻ.ആർ.സുധർമദാസ് (കേരളകൌമുദി)
  • മികച്ച വീഡിയോഗ്രഫി - മനേഷ് പെരുമണ്ണ (മീഡിയ വൺ ചാനൽ)

Other awards

  • Best Report / Feature Malayalam Visual Media - Riya Baby (Mathrubhumi News Channel)
  • Best Photography - NR Sudharmadas (Kerala Kaumudi)
  • Best Videography - Manesh Perumanna (Media One Channel)
9
2021-ൽ നടക്കുന്ന ഐ.സി.സി T-20 വേൾഡ് കപ്പ് പുരുഷ വിഭാഗം വേദി എവിടെയാണ് [Venue of ICC T-20 Mens's World Cup?]

     
A
  ആസ്ട്രേലിയ
     
B
  ഇന്ത്യ
     
C
  ഇംഗ്ലണ്ട്
     
D
  യു.എ.ഇ, ഒമാൻ


ഉത്തരം :: യു.എ.ഇ, ഒമാൻ [UAE & Oman]

  • പുരുഷൻമാരുടെ ട്വന്റി20 വേൾഡ് കപ്പിന്റെ 7 - മത് പതിപ്പാണ് യു.എ.ഇ ലും ഒമാനിലുമായി 2021 ഒക്ടോബർ 17 മുതൽ നവംബർ 14 വരെ നടക്കുന്നത്.
  • The 7th edition of the Men's Twenty20 World Cup will be held in the UAE and Oman from October 17 to November 14, 2021.
10
20221 ട്വന്റി20 മെൻസ് വേൾഡ് കപ്പ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിന്റെ മെന്ർ (മാർഗനിർദേശകൻ) ആയി BCCI നിയോഗിച്ചത് [Who was appointed by BCCI as the mentor of Indian Cricket Team for the 2021 Twenty20 Men's World Cup?]

     
A
  സച്ചിൻ ടെൻഡുൽക്കർ
     
B
  രവി ശാസ്ത്രി
     
C
  സൌരവ് ഗാംഗുലി
     
D
  എം.എസ്.ധോണി


ഉത്തരം :: എം.എസ്.ധോണി [M.S.Dhoni]

  • മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും, പ്രഥമ T-20 വേൾഡ് കപ്പ് നേടിയ ഇന്ത്യൻ ടീം ക്യാപ്റ്റനും മഹേന്ദ്രസിംഗ് ധോണിയാണ്.
  • ഇതുവരെ നടന്ന ആറ് T-20 വേൾഡ് കപ്പുകളിലും ഇന്ത്യൻ നായകൻ എം.എസ് ധോണിയായിരുന്നു
  • ഇന്ത്യ പ്രഥമ ട്വന്റി20 (പുരുഷ) കിരീടം ഇന്ത്യ നേടിയ വർഷം
    - 2007
    - വേദി സൌത്ത് ആഫ്രിക്കയായിരുന്നു
    - ഫൈനലിൽ തോൽപിച്ചത് പാകിസ്ഥാനെയാണ്
  • 6-മത് T-20 Men's World Cup വിജയി ആരായിരുന്നു.
    - വെസ്റ്റ് ഇൻഡീസ്
    - ഇംഗ്ലണ്ടിനെയാണ് വെസ്റ്റ് ഇൻഡീസ് ഫൈനലിൽ തോൽപിച്ചത്.
    - 2016 ൽ ഇന്ത്യയിൽ വച്ചായിരുന്നു 6-മത് T-20 Men's World Cup നടന്നത്
    - ടൂർണമെന്റിന്റെ താരം ഇന്ത്യയുടെ വിരാട് കോഹ്ലി ആയിരുന്നു.
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും