Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair September 2021, Current Event September 2021, Latest Current Affairs September 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily
1
മാക്ട (MACTA) ലെജൻഡ് ഓണർ പുരസ്കാരം 2021 ലഭിച്ചത് ആർക്കാണ് [Who won the MACTA Legend Honor Award 2021?

     
A
  കെ.എസ് സേതുമാധവൻ
     
B
  മധു
     
C
  എം.ടി.വാസുദേവൻ നായർ
     
D
  വിനയൻ


ഉത്തരം :: കെ.എസ് സേതുമാധവൻ [K S Sethumadhavan]

  • ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്കാരിക കൂട്ടായ്മയാണ് "മാക്ട".
  • മലയാള ചലച്ചിത്ര ശാഖയ്ക്ക് സമഗ്ര സംഭാവന നൽകിയ പ്രതിഭകളായ സാങ്കേതിക വ്യക്തിത്വങ്ങൾക്ക് രണ്ടുവർഷം കൂടുമ്പോൾ മാക്ട നൽകുന്ന പുരസ്കാരമാണ ലെജന്റ് ഓണർ പുരസ്കാരം.
  • മാക്ടയുടെ 2021-ലെ ലെജന്റ് ഓണർ പുരസ്കാരം സംവിധായകനും തിരകഥാകൃത്തുമായ കെ.എസ്.സേതുമാധവനാണ് ലഭിച്ചത്.
  • ആറ് പതിറ്റാണ്ടുകളായി ചലച്ചിത്ര വേദിക്ക് നൽകിവരുന്ന ആദരണീയമായ സംഭാവനകൾ പരിഗണിച്ചാണ് കെ.എസ്. സേതുമാധവൻ പുരസ്കാരം നൽകിയത്.
  • മലയാളത്തിന് പുറമേ സിംഹള, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷാ ചലച്ചിത്ര വേദികളിൽ സജീവ സാന്നിധ്യമായിരുന്നു കെ.എസ്.സേതുമാധവൻ.
  • സംസ്ഥാന ദേശീയ അവാർഡുകൾ നിരവധി തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
  • മാക്ടയുടെ നിലവിലെ ചെർമാൻ
    - ജയരാജ് (സംവിധായകൻ)

Notes in English

  • "MACTA" is a cultural association of Malayalam film technologists.
  • The Legend Honor Award is a biennial award given by MACTA to outstanding technological personalities who have made outstanding contributions to the field of Malayalam cinema.
  • Director and screenwriter KS Sethumadhavan won the MACTA 2021 Legend Honor Award.
  • Award is given to K S Sethumadhavan for his making significant contributions to the film industry over the past six decades.
  • Apart from Malayalam, KS Sethumadhavan was active in Sinhala, Hindi, Tamil, Kannada and Telugu films.
  • He has received several state and national awards.
  • Current Chairman of MACTA
    - Jayaraj (Director)
2
2021 സെപ്റ്റംബറിൽ കേരളത്തിൽ നിപ്പ വൈറസ് സ്ഥിരീകരിച്ച ജില്ല [Which district in Kerala was diagnosed with Nipah virus in September 2021?]

     
A
  കോഴിക്കോട്
     
B
  മലപ്പുറം
     
C
  ത്യശ്ശൂർ
     
D
  പാലക്കാട്


ഉത്തരം :: കോഴിക്കോട് [Kozhikode]

  • 2021 സെപ്റ്റംബർ 5-ന് കോഴിക്കോട് പാഴൂർപുൽപ്പറമ്പിൽ മുഹമ്മദ് ഹാഷിം എന്ന കുട്ടി നിപാ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞതോടെയാണ് കേരളത്തിൽ നിപാ വൈറസ് സാന്നിദ്യം വീണ്ടും സ്ഥീരീകരിക്കുന്നത്.
  • കേരളത്തിൽ ആദ്യമായി നിപാ വൈറസ് സ്ഥിരീകരിക്കുന്നത് 2018 മേയിലാണ്.
  • കോഴിക്കോട് ചെങ്ങരോത്ത് ഗ്രമമാണ് നിപായുടെ കേരളത്തിലെ ആദ്യ ഉറവിടം എന്നാണ് അനുമാനിക്കുന്നത്.
  • 2018 മേയ് 5-ന് മരിച്ച സൂപ്പിക്കടയിൽ മൂസയുടെ മകൻ മുഹമ്മദ് സാബിത്ത് ആണ് നിപയുടെ കേരളത്തിലെ ആദ്യ ഇര എന്നാണ് ഇതുവരെയുള്ള നിഗമനം.
  • 20 ഓളം പേരാണ് അന്ന് മരണത്തിന് കീഴടങ്ങിയത്, ഇതിൽ രണ്ട് മരണം മലപ്പുറം ജില്ലയിൽ നിന്നുമുള്ളവരായിരുന്നു.
  • 2018 ജൂൺ 30 കേരളം നിപാ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു.
  • അതിനു ശേഷം 2019 ജൂണിൽ കൊച്ചിയിലെ 23 കാരനായ വിദ്യാർഥിക്ക് നിപ സ്ഥിരീകരിച്ചെങ്കിലും മരണമുണ്ടായില്ല.
    പഴം തീനി വവ്വാലുകളിൽ നിന്നാണു രോഗം സാധാരണയായി പടരുന്നത്,
  • മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ബാധിക്കുന്ന മാരക വൈറസാണ് നിപ.
  • നിപാ വൈറസ് ബാധ ആദ്യം സ്ഥിരീകരിക്കുന്ന രാജ്യം
    - മലേഷ്യ
    - നിപ വൈറസിന് ആ പേര് ലഭിച്ചത്, മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലപ്പേരിൽ നിന്നാണ്, ഇവിടെയായിരുന്നു ആദ്യ നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

Notes in English

  • The presence of Nipah virus in Kerala has been confirmed again on September 5, 2021 with the death of a child named Mohammad Hashim in Kozhikode Pazhoorpulparambil due to Nipah virus infection.
  • The first case of Nipah virus in Kerala was confirmed in May 2018.
  • Kozhikode Chengaroth village is believed to be the first source of Nipah in Kerala.
  • It is concluded that Nipah's first victim in Kerala was Sooppikkada Moosa's son Mohammad Sabit who died on May 5, 2018 .
  • About 20 people are died that day due to Nipah, two of them from Malappuram district.
  • June 30, 2018 Kerala was declared a Nipah free state. After that, in June 2019, a 23-year-old student from Kochi was confirmed by the Nipah but did not die.
  • The disease is usually transmitted by fruit-eating bat, and is a deadly virus that affects both animals and humans.
  • Which country was the first to be diagnosed with the Nipah virus?
    - Malaysia
    - The Nipah virus got its name from the place name Sungai Nippa in Malaysia, where the first Nipah virus was confirmed.
3
ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് എല്ലാവർഷവും സെപ്റ്റംബർ 17 ന് സാമൂഹിക നീതി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത് [Which state in India has decided to celebrate Social Justice Day on September 17 every year?]

     
A
  തമിഴ്നാട്
     
B
  കർണാടക
     
C
  ഉത്തർപ്രദേശ്
     
D
  ഛത്തീസ്ഘട്ട്


ഉത്തരം :: തമിഴ്നാട് [Tamil Nadu]

  • തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് സാമൂഹ്യ പരിഷ്കർത്താവും ദ്രാവിഡ കഴകം സ്ഥാപകനുമായ 'പെരിയാർ' ഇ.വി. രാമസാമിയുടെ ജന്മദിനമായ സെപ്റ്റംബർ 17 എല്ലാ വർഷവും തമിഴ്നാട്ടിൽ 'സാമൂഹിക നീതി ദിനമായി' ആചരിക്കുമെന്ന പ്രഖ്യാപിച്ചത്.
  • ലോക സാമൂഹിക നീതി ദിനമായി ആചരിക്കുന്ന ദിവസം
    - ഫെബ്രുവരി 20

Notes in English

  • Tamil Nadu Chief Minister MK Stalin announced that September 17, E.V.Ramasamy's birthday, will be celebrated as 'Social Justice Day' in Tamil Nadu every year.
  • 'Periyar' E.V.Ramasamy was a social reformer and the founder of Dravida Kazhagam
  • World Social Justice Day
    - February 20
4
2021 സെപ്റ്റംബറിൽ 70 -ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിലെ സൂപ്പർസ്റ്റാർ ആരാണ് [Who is the Malayalam superstar celebrating his 70th birthday in September 2021?]

     
A
  മോഹൻലാൽ
     
B
  മമ്മൂട്ടി
     
C
  സുരേഷ്ഗോപി
     
D
  ദിലീപ്


ഉത്തരം :: മമ്മൂട്ടി [Mammootty]

  • പി.ഐ.മുഹമ്മദ് കുട്ടി എന്നതാണ് മമ്മൂട്ടിയുടെ യഥാർത്ഥ പേര്.
  • ഏറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയിട്ടുള്ള മലയാള നടൻ
    - മമ്മൂട്ടി [ 3 തവണ ]
    - ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
  • മമ്മൂട്ടിയ്ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചത്
    - 1998
  • 2010 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്, അതേ വർഷം ഡിസംബറിൽ തന്നെ കാലക്കറ്റ് സർവകലാശാലയും ഡോക്ടറേറ്റ് നൽകി ആദരിച്ചു.
  • മലയാളത്തിലെ പ്രമുഖ ചാനൽ ശ്യംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ ചെയർമാനാണ് മമ്മൂട്ടി. കൈരളി, പീപ്പിൾ, വി ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്
  • കേരള സർക്കാരിന്റെ ഐ.ടി.പ്രോജക്ടായ അക്ഷയ, സൌത്ത് ഇന്ത്യൻ ബാങ്ക്, ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്, മെയ്ക് ഇൻ കേരള സമ്മിറ്റ് എന്നിവയുടെയെല്ലാം ബ്രാൻഡ് അംബാസിഡർ ആണ് മമ്മൂട്ടി.
  • അർബുദ രോഗികളെ സഹായിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സംഘടനയുടെ പേട്രൺ മമ്മൂട്ടിയാണ്.
  • നിർധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽഫോൺ നൽകുന്നതിനായി മമ്മൂട്ടി ആരംഭിച്ച പദ്ധതിയാണ്
    - വിദ്യാമൃദം പദ്ധതി

Notes in English

  • Mammootty's real name is PI Muhammad Kutty.
  • Malayalam actor who has won the highest number of national awards
    - Mammootty [3 times]
    - In addition, he has won the Kerala State Film Award for Best Actor five times and the 12th Filmfare (South Indian) Award.
  • Mammootty receives Padma Shri award in
    - 1998
  • He received an honorary doctorate from the University of Kerala in January 2010 and was awarded a doctorate by the University of Calcutta in December of the same year.
  • Mammootty is the chairman of Malayalam Communication, a leading Malayalam channel. Kairali, People and V channels are under Malayalam Communication
  • Mammootty is the brand ambassador for the Kerala government's IT projects Akshaya, South Indian Bank, Clean Campus Safe Campus and Make in Kerala Summit.
  • Mammootty is the patron of Pain & Palliative Care, a charity that helps cancer patients.
  • Mammootty has started a project to provide mobile phones for poor children to study online
    - Vidyamrudam Project
5
അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് പ്രധാനമന്ത്രിയായി 2021 സെപ്റ്റംബറിൽ തിരഞ്ഞെടുത്തത് ആരെയാണ് [Who was elected as the Acting Prime Minister of Afghanistan in September 2021?

     
A
  അബ്ധുൽ ഗാനി ബറാദർ
     
B
  സിറാജൂദ്ദീൻ ഹഖാനി
     
C
  ഷേർ മുഹമ്മദ് അബ്ബാസ് സ്താനിക്സായ്
     
D
  മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ്


ഉത്തരം :: മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ് [Mulla Muhammad Hasan Akhund]

  • 2021 സെപ്റ്റംബർ 7 ന്, അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം പിടിച്ചെടുത്ത താലിബാൻ, ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന അവരുടെ ഇടക്കാല ഗവൺമെന്റ് പുനഃസ്ഥാപിക്കുകയും ആക്ടിംഗ് പ്രധാനമന്ത്രിയായി മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദിനെ നിയോഗിക്കുകയും ചെയ്തു.
  • താലിബാൻ സ്ഥാപകൻ മുല്ലാ ഉമറിന്റെ മകൻ മുല്ലാ യാക്കൂബാണ് പുതിയ പ്രതിരോധ മന്ത്രി.
  • താലിബാനിലെ തീവ്രവിഭാഗമായ ഹഖാനി ശൃംഖലയുടെ തലവൻ ജലാലുദ്ദീൻ ഹഖാനിയുടെ മകൻ സിറാജുദ്ദീൻ ഹഖാനിയാണ് ആഭ്യന്തരമന്ത്രി.

Notes in English

  • On September 7, 2021, the Taliban seized control of most of Afghanistan, restoring their interim government, the Islamic Emirates of Afghanistan, and appointing Mullah Mohammad Hassan Akhund as Acting Prime Minister.
  • Mullah Yakub, the son of Taliban founder Mullah Omar, is the new defense minister.
  • Sirajuddin Haqqani, the son of Jalaluddin Haqqani, the head of the Taliban's militant group, is the home minister.
6
കടൽ പശു എന്നറിയപ്പെടുന്ന ഡുഗോംഗിനായി ഇന്ത്യയിലെ ആദ്യ സംരക്ഷണ റിസർവ് സ്ഥാപിക്കുമെന്ന് 2021 സെപ്റ്റംബർ മാസം പ്രഖ്യാപിച്ചത് ഏത് സംസ്ഥാന സർക്കാരാണ് [Which state government announced in September 2021 that it would set up Dugong's first conservation reserve in India?

     
A
  തമിഴ്നാട്
     
B
  കേരളം
     
C
  കർണാടക
     
D
  ഗുജറാത്ത്


ഉത്തരം :: തമിഴ്നാട് [Thamil Nadu]

  • 2021 സെപ്റ്റംബർ 3-നാണ് തമിഴ്നാട് സർക്കാർ വംശനാശ ഭീഷണി നേരിടുന്ന കടലിലെ പശു എന്ന് വിളപ്പേരുള്ള ഡുഗോംഗിനായി പുതിയ സംരക്ഷണ റിസർവ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്.
    പാക്ക് ബേയുടെ വടക്കൻ ഭാഗത്തായിട്ടാണ് പുതിയ റിസർവ് സ്ഥാപിക്കുന്നത്.
  • എന്താണ് ഡുഗോംഗ് ?
    ഡുഗോംഗ് (Dugong) എന്നത് സസ്യഭുക്കായ സമുദ്ര സസ്തനി ആണ്, ഇവ മൂന്ന് മീറ്റർ നീളം വരെ വളരുകയും, 300 കിലോയോളം തൂക്കവെയ്ക്കുകയും, 65 മുതൽ 70 വർഷം വരെ ജീവിച്ചിരിക്കുകയും ചെയ്യും.
  • ഇന്ത്യ ഉൾപ്പെടെ മുപ്പതോളം രാജ്യങ്ങളിൽ ഇവടെ കണ്ടെത്തിയിട്ടുണ്ട്, ഇന്ത്യയിലെ മാന്നാർ ഉൾക്കടൽ, കച്ച് ഉൾക്കടൽ, പാക്ക് ബേ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങൾ ഇവയുടെ ആവാസ കേന്ദ്രങ്ങളാണ്.
  • വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഐഐ) അഭിപ്രായപ്രകാരം പ്രകാരം 200-250 ഡുഗോംഗുളാണ് നിലവിലുള്ളത് അതിൽ 150 ഓളം തമിഴ്നാട്ടിലെ പാക്ക് ബേയിലും മാന്നാർ ഉൾക്കടലിലുമാണ്.

Notes in English

  • On September 3, 2021, the Government of Tamil Nadu announced the establishment of a new conservation reserve for the endangered Dugong, nicknamed the Sea Cow.
  • The new sanctuary will be located in the northern part of the Pak Bay.
  • What is Dugong ?
    Dugong is a herbivorous marine mammal that can grow up to three meters in length, weigh up to 300 kg, and live for 65 to 70 years.
  • It is found in over 30 countries. In India its found in the Gulf of Mannar, the Gulf of Kutch, the Pak Bay and the Andaman and Nicobar Islands.
  • According to the Wildlife Institute of India (WII), there are about 200-250 dugongs, of which about 150 are in Pak Bay and the Gulf of Mannar in Tamil Nadu.
7
ഗുരുവായൂർ ദേവസ്വം കമ്മീഷണറായി 2021 സെപ്റ്റംബറിൽ ചുമതലയേറ്റത് [Who took over the charge as Guruvayur Devaswom Commissioner in September 2021?]

     
A
  ശ്രീറാം വെങ്കിട്ട രാമൻ
     
B
  ഡോ.പ്രദീപ് കുമാർ
     
C
  ബിജു പ്രഭാകർ
     
D
  ടി.കെ.മനോജ് കുമാർ


ഉത്തരം :: ബിജു പ്രഭാകർ ഐഎഎസ് [Biju Prabhakar IAS]

  • നിലവിൽ ഗതാഗത സെക്രട്ടറിയും, കെഎസ്ആർടിസി സി.എം.ഡിയുമാണ് ബിജു പ്രഭാകർ ഐഎഎസ്
  • Biju Prabhakar IAS is currently the Transport Secretary and KSRTC CMD
8
2020 ടോക്കിയോ പാരാലിമ്പിക്സ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വാഹകൻ ആരായിരുന്നു [Who was the Indian flag bearer at the closing ceremony of the 2020 Tokyo Paralympics?]

     
A
  അവനി ലേഖര
     
B
  മാരിയപ്പൻ തങ്കവേലു
     
C
  തേക് ചന്ദ്
     
D
  പ്രമോദ് ഭഗത്


ഉത്തരം :: അവനി ലേഖര [Avani Lekhara]

  • 2020-ലെ ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയ്ക്കായി ഷൂട്ടിങ്ങിൽ സ്വർണ്ണവും, വെങ്കലവും ഉൾപ്പെടെ രണ്ട് മെഡൽ നേടിയ താരമാണ് അവനി ലേഖര
  • 2020 ടോക്കിയോ പാരാലിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്
    - തേക് ചന്ദ് (ജാവലിൻ ത്രോ)

Notes in English

  • Avani Lekhara won two medals for India at the 2020 Tokyo Paralympics, including gold and bronze in shooting.
  • Indian flag bearer at the opening ceremony of the 2020 Tokyo Paralympics
    - Thek Chand (Javelin Throw)
9
ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 23000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ എന്ന നേട്ടത്തിന് അർഹനായത് ആരാണ് [Who is the fastest batsman to score 23000 runs in international cricket?]

     
A
  രോഹിത് ശർമ
     
B
  വിരാട് കോഹ്ലി
     
C
  ക്രിസ് ഗെയിൽ
     
D
  എ ബി ഡിവില്ലിയേഴ്സ്


ഉത്തരം :: വിരാട് കോഹ്ലി [Virat Kohli]

  • ഇന്ത്യൻ നായകൻ വിരാട് കോഹ്ലി 490 മത് ഇന്നിങ്സിലാണ്, ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 23000 റൺസ് തികച്ച ബാറ്റ്സ്മാൻ ആയത്.
  • മുൻ ക്രിക്കറ്റർ സച്ചിൻ ടെൻഡുൽക്കർ 23000 റൺസ് തികയ്ക്കുന്നത് 522 ഇന്നിങ്സിലാണ്.

Notes in English

  • In the 490th innings, India captain Virat Kohli became the fastest batsman to reach 23,000 runs in international cricket.
  • Former cricketer Sachin Tendulkar has scored 23000 runs in 522 innings.
10
രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾനേടുന്ന താരം എന്ന ബഹുമതിയ്ക്ക് 2021 സെപ്റ്റംബറിൽ അർഹനായത് [Who is the highest scoring player in international football in September 2021?]

     
A
  ലയണൽ മെസ്സി
     
B
  ക്രിസ്റ്റ്യാനോ റൊണാൾഡോ
     
C
  അലി ദേയ്
     
D
  റോബർട്ട് ലെവൻഡോവ്സ്കി


ഉത്തരം :: ക്രിസ്റ്റ്യാനോ റൊണാൾഡോ [Cristiano Ronaldo]

  • പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് 111 ഗോളുകളുമായി രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായത്.
  • ഇറാന്റെ അലി ദേയ് യുടെ പേരിലുണ്ടായിരുന്ന 109 ഗോളുകൾ എന്ന റെക്കോർഡാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മറികടന്നത്.

Notes in English

  • Portugal's Cristiano Ronaldo is the leading goalscorer in international football with 111 goals.
  • Cristiano Ronaldo has surpassed Iran's Ali Dei's record of 109 goals.
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും