Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair September 2021, Current Event September 2021, Latest Current Affairs September 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily

1
ഏത് ഹൈക്കോടതിയാണ് പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ 2021 സെപ്റ്റംബർ മാസം കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തത് [Which High Court directed the Central Government in September 2021 to declare the cow as the National Animal of India?]

     
A
  അലഹബാദ് ഹൈക്കോടതി
     
B
  കൽക്കട്ട ഹൈക്കോടതി
     
C
  ഡൽഹി ഹൈക്കോടതി
     
D
  ഗുജറാത്ത് ഹൈക്കോടതി


ഉത്തരം :: അലഹബാദ് ഹൈക്കോടതി [Allahabad High Court]

  • 2021 സെപ്റ്റംബർ 1-നാണ് അലഹബാദ് ഹൈക്കോടതി (ഉത്തർപ്രദേശ്) യിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവ് ആണ്, പശുക്കളുടെ സംരക്ഷണത്തിനായി ഒരു ബിൽ കൊണ്ട് വരണമെന്നും, ഹിന്ദുക്കളുടെ മൌലികാവകാശമായി "പശു സംരക്ഷണം" കൂടി പ്രഖ്യാപിക്കണമെന്നും, പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാനും കേന്ദ്ര സർക്കാനെ ഉപദേശിച്ചത്.
  • പശു കഷാപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാവേദ് എന്ന വ്യക്തിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ്, ജാവേദിന് ജാമ്യം നിഷേദിച്ച് കൊണ്ട് അലഹബാദ് ഹൈക്കോടതി ഈ പരാമർഷം നടത്തിയത്.

Notes in English

  • On September 1, 2021, Justice Sekhar Kumar Yadav of the Allahabad High Court (Uttar Pradesh) directed the Central Government to come up with a bill for the protection of cows, declare "cow protection" as a fundamental right of Hindus and declare the cow as the national animal.
  • The Allahabad High Court directed this at the time of denied bail to Javed, who was arrested in connection with a cow slaughter case.
2
2021 സെപ്റ്റംബറിൽ ഏത് രാജ്യത്താണ് സൈന്യം അധികാരം പിടിച്ചെടുക്കുകയും പ്രസിഡന്റിനെ തടവിലാക്കുകയും ചെയ്തത് [In which country in September 2021 did the military seize power and imprison the president?]

     
A
  അഫ്ഗാനിസ്ഥാൻ
     
B
  ഗിനിയ
     
C
  മ്യാൻമാർ
     
D
  പാകിസ്ഥാൻ


ഉത്തരം :: ഗിനിയ

  • 2021 സെപ്റ്റംബർ 5 -നാണ് സൈന്യം നടത്തിയ അട്ടിമറിയിലൂടെ പ്രസിഡന്റ് ആൽഫ കോണ്ടെയെ അട്ടിമറിക്കുകയും, തടവിലാക്കുകയും, ഭരണഘടന താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തത്.
  • പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു തീരദേശ രാജ്യമാണ് ഗിനിയ. മുമ്പ് ഫ്രഞ്ച് ഗിനിയ എന്നറിയപ്പെട്ടിരുന്ന രാജ്യമാണ് ഗിനിയ.
  • ഗിനിയയുടെ തലസ്ഥാനം
    - കോനാക്രി
    - ഗിനിയയുടെ തലസ്ഥാനവും, ഏറ്റവും വലിയനഗരവുമായ കോനാക്രിയുടെ പേരു ചേർത്ത് ഗിനിയ-കോനാക്രി എന്ന് ഗിനിയയെ വിളിക്കാറുണ്ട്. [ഗിനിയ എന്ന വാക്കു വരുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് വേർതിരിച്ചറിയാനാണ് ഇങ്ങനെ തലസ്ഥാന നഗര പേരു കൂടി ചേർത്ത് വിളിക്കുന്നത് - ഉദാ:: പാപ്പുവ ന്യൂ ഗിനിയ]
  • ലോകത്തിലെ രണ്ടാമത്തെ വലിയ ബോക്സൈറ്റ് ഉത്പാദക രാജ്യമാണ് ഗിനിയ.

Notes in English

  • On September 5, 2021, a military coup overthrew President Alpha Conte, imprisoned him, and suspended him from the Constitution.
    Guinea is a coastal country in West Africa. Guinea is a country formerly known as French Guinea.
  • The capital of Guinea
    - Conakry
    - Guinea is also known as Guinea-Conakry, Conarkry is the capital and largest city of Guinea. [The name of the capital city is also used to distinguish Guinea from other countries - eg :: Papua New Guinea]
    - Guinea is the world's second largest bauxite producer.
3
'പഞ്ച്ഷീർ' പ്രവിശ്യ ഏത് രാജ്യത്താണ് [In which country is the province of Punchshir located?]

     
A
  പാകിസ്ഥാൻ
     
B
  അഫ്ഗാനിസ്ഥാൻ
     
C
  കസാക്കിസ്ഥാൻ
     
D
  ബംഗ്ലാദേശ്


ഉത്തരം :: അഫ്ഗാനിസ്ഥാൻ

  • പഞ്ച്ഷീർ എന്നത് അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രവിശ്യയാണ്.
  • അഫ്ഗാനിസ്ഥാനിലെ മുപ്പത്തിനാല് പ്രവിശ്യകളിൽ ഒന്നാണ് പഞ്ച്ഷീർ എന്നത്.
  • അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തിട്ടും, താലിബാന് നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കാതിരുന്ന പ്രവിശ്യയായിരുന്നു പഞ്ച്ഷീർ എന്നത്. [കഴിഞ്ഞ ദിവസം (സെപ്റ്റംബർ 06, 2021) താലിബാൻ പഞ്ച്ശീർ പിടിച്ചെടുത്ത് എന്ന റിപ്പോർട്ടുകൾ വന്നിരുന്നു.

Notes in English

  • Panchshir is a province located in the northeastern part of Afghanistan.
  • Panchshir is one of the 34 provinces of Afghanistan.
  • Panchshir was a province where the Taliban were unable to take control of Afghanistan. [The previous day (September 06, 2021) there were reports of Taliban seizing Panchshir.
4
Def Expo - 2022 [Defence Expo - 2022] ഏത് സംസ്ഥാനത്ത് വച്ചാണ് നടക്കുന്നത്

     
A
  ഉത്തർപ്രദേശ്
     
B
  ഗുജറാത്ത്
     
C
  രാജസ്ഥാൻ
     
D
  മഹാരാഷ്ട്ര


ഉത്തരം :: ഗുജറാത്ത്

  • 12-മത് Defence Expo - 2022 ഗുജറാത്തിലെ ഗാന്ധിനഗറിൽ വച്ച് 2022 മാർച്ച് 10 മുതൽ 13 വരെ തീയതികളിൽ നടക്കും.
  • 2 വർഷം കൂടുമ്പോൾ നടക്കുന്ന എക്സോയിൽ ഏകദേശം നൂറോളം രാജ്യങ്ങൾ പങ്കെടുക്കുc
  • 2020 - ലെ Def Expo നടന്നത് ഉത്തർപ്രദേശിലെ ലക്നൗ വിൽ വച്ചായിരുന്നു.
  • 1981 ൽ സ്ഥാപിതമായ ഇന്ത്യൻ ഗവൺമെന്റിന്റെ ഒരു സ്വയംഭരണ സ്ഥാപനമാണ് ഡിഫൻസ് എക്സിബിഷൻ ഓർഗനൈസേഷൻ.
  • ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന്റെ കയറ്റുമതി സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ സ്ഥാപനം സ്ഥാപിതമായത്.
  • ഗുജറാത്ത് മുഖ്യമന്ത്രി ആരാണ്
    - വിജയ് രൂപാണി
  • കേന്ദ്ര പ്രതിരോധ മന്ത്രി ആരാണ്
    - രാജ് നാഥ് സിംഗ്

Notes in English

  • The 12th Defence Expo - 2022 will be held in Gandhinagar, Gujarat from March 10 to 13, 2022.
  • About 100 countries are expected to participate in the Expo.
  • Defence Expo is held every 2 years.
  • The Def Expo-2020 was held in Lucknow, Uttar Pradesh.
  • Defense Exhibition Organization is an autonomous organization of the Indian Government established in 1981.
  • The organization was established to promote export potential of the Indian defense industry. The agency is responsible for organizing international exhibitions such as DEF EXPO and Indian participation at overseas exhibitions.
  • Who is the Chief Minister of Gujarat?
    - Vijay Rupani
  • Who is the Union Minister of Defense?
    - Rajnath Singh
5
2021 സെപ്റ്റംബർ മാസം അന്തരിച്ച മയ്യഴി വിമോചനസമര സേനാനി, കവി, എഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന വ്യക്തി [Who was the famous Mayyazhi liberation fighter, poet, writer and journalist who passed away in September 2021?]

     
A
  ജയപ്രകാശ് നാരായൺ
     
B
  ഐ.കെ.കുമാരൻ
     
C
  സി.വി.ഭരതൻ
     
D
  മംഗലത്ത് രാഘവൻ


ഉത്തരം :: മംഗലത്ത് രാഘവൻ [Mangalath Raghavan]

  • മയ്യഴി വിമോചന പോരാട്ടത്തിൽ മുൻ നിരയിൽ ഐ.കെ.കുമാരനും, സി.ഇ.ഭരതനുമൊപ്പം പ്രവർത്തിച്ച വ്യക്തിയായിരുന്നു മംഗലത്ത് രാഘവൻ.
  • 1921 ഫ്രഞ്ച് കോളനിയായിരുന്ന മയ്യഴിയിൽ (ഇന്ന് പുതുച്ചേരിയുടെ ഭാഗമായ മാഹി) 1921 സെപ്റ്റംബർ 20 നായിരുന്നു മംഗലത്ത് രാഘവൻ ജനിച്ചത്, മരണമടഞ്ഞത് 2021 സെപ്റ്റംബർ 04 നാണ്.
  • സോഷ്യലിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹം മയ്യഴിയുടെ സ്വതന്ത്ര്യത്തിനായി പ്രവർത്തിക്കുകയും, മയ്യഴി സ്വതന്ത്രമായതിനുശേഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയൽ സ്റ്റാഫായി പ്രവർത്തിക്കുകുയും ചെയ്തു
  • ഔദ്യോഗിക ജീവിത്തിൽ നിന്ന് പിരിഞ്ഞ ശേഷമാണ് സാഹിത്യ രചനകളിലേക്ക് രാഘവൻ സജീവമായത്, ഫ്രഞ്ച് കവിതകൾ, ഫ്രഞ്ച് പ്രണയകവിതകൾ, വിക്ടർ ഹ്യൂഗോയുടെ കവിതകൾ എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണ പുസ്തകങ്ങളാണ്.
  • ഫ്രഞ്ച് കവിതകൾ എന്ന വിവർത്തനഗ്രന്ഥത്തിന് 1994-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Notes in English

  • Mangalath Raghavan was a man who worked with IK Kumaran and CE Bharathan at the forefront of the Mayyazhi liberation struggle.
  • Mangalath Raghavan was born on May 20, 1921 in Mayyazhi (now part of Puducherry, Mahi), a French colony in 1921, and died on September 4, 2021.
  • He was a socialist leader who worked for Mayyazhi's independence and after Mayyazhi's independence he worked as the editorial staff of Mathrubhumi newspaper.
  • Raghavan became active in literature after retiring from official life, and his published books include French Poetry, French Love Poems, and Victor Hugo's Poems ete.
  • His translation of "French Kavithakal" (French Poetry) won the Kerala Sahitya Akademi Award in 1994.
6
UGC യുടെ NAAC എ പ്ലസ് ഗ്രേഡ് കിട്ടുന്ന കേരളത്തിലെ ആദ്യ സംസ്കൃത യൂണിവേഴ്സിറ്റിയായ ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം [Headquarters of Sree Sankaracharya University, the first Sanskrit University in Kerala to receive UGC's NAAC A+ Grade]

     
A
  അതിരമ്പുഴ
     
B
  കാലടി
     
C
  തിരുവനന്തപുരം
     
D
  കോഴിക്കോട്


ഉത്തരം :: കാലടി [Kalady]

  • യു.ജി.സി യുടെ നാഷണൽ അസസ്മെന്റ് ആന്റ് അക്രഡിഷൻ കൌൺസിന്റെ (NAAC) A+ ഉള്ള കേരളത്തിലെ ഏക യൂണിവേഴ്സിറ്റിയാണ് കാലടി സംസ്കൃത സർവകലാ ശാല.
  • Kalady Sanskrit University is the only university in Kerala to have UGC's National Assessment and Accreditation Council (NAAC) A + Grade.
7
പാരാലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഐഎഎസ് (ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്) ഉദ്യേഗസ്ഥൻ എന്ന ബഹുമതിക്കർഹനായത്. [Who is the first IAS (Indian Administrative Service) officer to win a medal in Paralympics?]

     
A
  സുമിത് ആന്റിൽ
     
B
  യോഗേഷ് കതുനിയ
     
C
  പ്രമോദ് ഭഗത്
     
D
  സുഹാസ് എൽ യതിരാജ്


ഉത്തരം :: സുഹാസ് എൽ യതിരാജ് [Suhas Lalinakere Yathiraj]
  • 2020 ടോക്കിയോ പാരാലിമ്പിക്സിൽ ബാഡ്മിന്റണിലെ എസ്എൽ-4 വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയതോടെയാണ് സുഹാസ് യതിരാജിന് ഈ ചരിത്ര നേട്ടം കൈവരിക്കാനായത്.
  • നോയിഡയിലെ ഗൌതം ബുദ്ധ്നഗർ ജില്ലാ മജിസ്ട്രറ്റാണ് 2007 ഐ.എ.എസ് ബാച്ച് കാരനായ സുഹാസ് യതിരാജ്.
  • കർണാടകത്തിലെ ഹാൻസൻ സ്വദേശിയാണ് സുഹാസ്.
Notes in English
  • Suhas Yatiraj won the silver medal for India in the SL-4 category of badminton at the 2020 Tokyo Paralympics.
  • Suhas Yatiraj, a 2007 IAS batch, is the Gautam Budhnagar District Magistrate of Noida.
  • Suhas hails from Hanson in Karnataka.
8
പാരാലിമ്പിക്സിൽ ബാഡ്മിന്റണിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ [Who is the first Indian to win a medal in badminton at the Paralympics?]

     
A
  ക്യഷ്ണ നാഗർ
     
B
  പ്രമോദ് ഭഗത്
     
C
  സുഹാസ് യതിരാജ്
     
D
  സുമിത് ആന്റിൽ


ഉത്തരം :: പ്രമോദ് ഭഗത് [Pramod Bhagat]

  • 2020 ടോക്കിയോ പാരാലിമ്പിക്സ് പുരുഷന്മാരുടെ ബാഡ്മിന്റൻ എസ്എൽ-3 വിഭാഗത്തിലാണ് പ്രമോദ് ഭഗത് ഇന്ത്യയ്ക്കായി സ്വർണ്ണം നേടുന്നത്.
  • ഇന്ത്യയുടെ കൃഷ്ണ നാഗറും ബാഡ്മിന്റന്റെ എസ്എച്ച്6 വിഭാഗത്തിൽ സ്വർണ്ണം നേടിയിരുന്നു.
  • 2020 പാരാലിമ്പിക്സിൽ ബാഡ്മിന്റണിൽ രണ്ട് സ്വർണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി നാല് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
  • വെള്ളി മെഡൽ നേടിയത് ഇന്ത്യൻ ഐഎഎസ് ഉദ്യോഗസ്ഥനായ സുഹാസ് യതിരാജും വെങ്കലം നേടിയത് മനോജ് സർക്കാറും ആയിരുന്നു.

Notes in English

  • Pramod Bhagat wins gold for India in the men's SL-3 category at the 2020 Tokyo Paralympics.
  • India's Krishna Nagar also won gold in the SH6 category of badminton.
  • At the 2020 Paralympics, India won four medals in badminton, including two gold, one silver and one bronze.
  • The silver medal was won by Indian IAS officer Suhas Yatiraj and the bronze medal was won by Manoj Sarkar.
9
2020 ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യ മെഡൽ നേട്ടത്തിൽ ചരിത്രം കുറിച്ചിരുന്നു. എത്ര മെഡലുകളാണ് ഇന്ത്യയ്ക്ക് ഈ പാരാലിമ്പിക്സിൽ ലഭിച്ചത്? [India made history by winning a medal at the 2020 Tokyo Paralympics. How many medals did India win in this Paralympics?]

     
A
  12
     
B
  17
     
C
  19
     
D
  18


ഉത്തരം :: 19 മെഡലുകൾ

  • 2020 വരെയുള്ള ഇന്ത്യയുടെ പാരാലിമ്പിക്സ് മെഡൽ നേട്ടമെന്നത് 12 മെഡലുകളായിരുന്നു. എന്നാൽ 2020 ലെ ടോക്കിയോ പാരാലിമ്പിക്സിൽ (2021-ൽ നടന്നത്) മാത്രം ഇന്ത്യ 19 മെഡലുകളാണ് നേടിയത്. ഇതിൽ 5 സ്വർണ്ണവും, 8 വെള്ളിയും, 6 വെങ്കലവും ഉൾപ്പെടുന്നു.
  • 2020 ടോക്കിയോ പാരാലിമ്പിക്സിൽ മത്സരിക്കാനായി ഇന്ത്യയിൽ നിന്നുള്ള 54 പേരാണ് ഉണ്ടായിരുന്നത് അതിൽ 17 പേരാണ് മെഡൽ നേടിയത്.
  • രണ്ട് പേർ രണ്ട് മെഡൽ വീതം നേടിയിരുന്നു.

ടോക്കിയോ പാരാലിമ്പിക് ഗെയിംസിൽ ഇന്ത്യൻ മെഡൽ നേടിയവർ

സ്വർണ്ണ മെഡൽ ജേതാക്കൾ:

  1. ആവണി ലേഖര, വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗ് സ്റ്റാൻഡിംഗ് SH1
  2. സുമിത് ആന്റിൽ, പുരുഷന്മാരുടെ ജാവലിൻ ത്രോ F64
  3. മനീഷ് നർവാൾ, P4 മിക്സഡ് 50 മീറ്റർ പിസ്റ്റൾ SH1
  4. പ്രമോദ് ഭഗത്, ബാഡ്മിന്റൺ പുരുഷ സിംഗിൾസ് SL3
  5. കൃഷ്ണ നഗർ, ബാഡ്മിന്റൺ പുരുഷ സിംഗിൾസ് SH6

വെള്ളി മെഡൽ ജേതാക്കൾ:

  1. ഭവിനബെൻ ​​പട്ടേൽ, വനിതാ സിംഗിൾസ് ടേബിൾ ടെന്നീസ് - ക്ലാസ് 4
  2. നിഷാദ് കുമാർ, പുരുഷന്മാരുടെ ഹൈജമ്പ് ടി 47
  3. ദേവേന്ദ്ര ജജാരിയ, പുരുഷന്മാരുടെ ജാവലിൻ ത്രോ F46
  4. യോഗേഷ് കതുനിയ, പുരുഷ ഡിസ്കസ് ത്രോ F56
  5. സിംഗ്രാജ് അധാന, P4 മിക്സഡ് 50 മീറ്റർ പിസ്റ്റൾ SH1
  6. മാരിയപ്പൻ തങ്കവേലു, പുരുഷന്മാരുടെ ഹൈജമ്പ് ടി 63
  7. പ്രവീൺകുമാർ, പുരുഷന്മാരുടെ ഹൈജമ്പ് ടി 64
  8. സുഹാസ് എൽ.യതിരാജ്, ബാഡ്മിന്റൺ പുരുഷ സിംഗിൾസ് SL4

വെങ്കല മെഡൽ ജേതാക്കൾ:

  1. സുന്ദർ സിംഗ് ഗുർജാർ, പുരുഷന്മാരുടെ ജാവലിൻ ത്രോ F46
  2. സിംഗ്രാജ് അധാന, പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗ് SH1
  3. ശരദ് കുമാർ, പുരുഷന്മാരുടെ ഹൈജമ്പ് T63
  4. ആവണി ലേഖാര, വനിതകളുടെ 50 മീറ്റർ റൈഫിൾ 3 സ്റ്റാന്റിംഗ് ഷൂട്ടിംഗ് SH1
  5. ഹർവീന്ദർ സിംഗ്, പുരുഷന്മാരുടെ വ്യക്തിഗത ആർച്ചറി
  6. മനോജ് സർക്കാർ, ബാഡ്മിന്റൺ പുരുഷ സിംഗിൾസ് SL3

Notes in English

  • India's Paralympic medal tally till 2020 was 12 medals. But at the 2020 Tokyo Paralympics (held in 2021) alone, India won 19 medals.
  • There were 54 athletes from India to compete in the 2020 Tokyo Paralympics, of which 17 won medals.
  • Two won two medals each.

Here is the complete list of the Indian medalists at the Tokyo Paralympic Games:

Gold Medal Winners:

  1. Avani Lekhara, Women's 10m Air Rifle Shooting Standing SHl
  2. Sumit Antil, Men's Javelin Throw F64
  3. Manish Narwal, P4 Mixed 50m Pistol SH1
  4. Pramod Bhagat, Badminton Men's Singles SL3
  5. Krishna Nagar, Badminton Men's Singles SH6

Silver Medal Winners:

  1. Bhavinaben Patel, Women's Singles Table Tennis - Class 4
  2. Nishad Kumar, Men's High Jump T47
  3. Devendra Jhajharia, Men's Javelin Throw F46
  4. Yogesh Kathuniya, Men's Discus Throw F56
  5. Singhraj Adhana, P4 Mixed 50m Pistol SH1
  6. Mariyappan Thangavelu, Men's High Jump T63
  7. Praveen Kumar, Men's High Jump T64
  8. Suhas L. Yathiraj, Badminton Men's Singles SL4

Bronze Medal Winners:

  1. Sundar Singh Gurjar, Men's Javelin Throw F46
  2. Singhraj Adhana, Men's 10m Air Pistol Shooting SH1
  3. Sharad Kumar, Men's High Jump T63
  4. Avani Lekhara, Women's 50m Rifle 3 Positions Shooting SH1
  5. Harvinder Singh, Men's Individual Recurve Archery
  6. Manoj Sarkar, Badminton Men's Singles SL3
10
2021 സെപ്റ്റംബർ മാസം അന്തരിച്ച മയ്യഴി വിമോചനസമര സേനാനി, കവി, എഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന വ്യക്തി [Who was the famous Mayyazhi liberation fighter, poet, writer and journalist who passed away in September 2021?]

     
A
  ജയപ്രകാശ് നാരായൺ
     
B
  ഐ.കെ.കുമാരൻ
     
C
  സി.വി.ഭരതൻ
     
D
  മംഗലത്ത് രാഘവൻ


ഉത്തരം :: 24-ാം സ്ഥാനത്ത്

  • 5 സ്വർണ്ണവും, 8 വെള്ളിയും, 6 വെങ്കലവും സഹിതം 19 മെഡലുകളുമായി ഇന്ത്യ 2020 ടോക്കിയോ പാരാലിമ്പിക്സിസ് മെഡൽ പട്ടികയിൽ 24-ാം സ്ഥാനത്താണ് എത്തിയത്.
  • 2020 ടോക്കിയോ പാരാലിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആരായിരുന്നു
    - ചൈന
    - 96 സ്വർണ്ണവും, 60 വെള്ളിയും, 51വെങ്കലവുമായി 207 മെഡലുകളാണ് ചൈന സ്വന്തമാക്കിയത്
    രണ്ടാം സ്ഥാനത്ത് ബ്രിട്ടണും, മൂന്നാം സ്ഥാനത്ത് യു.എസുമാണ് എത്തിയത്.

Notes in English

  • India finished 24th in the 2020 Tokyo Paralympics with 19 medals, including 5 gold, 8 silver and 6 bronze.
  • Who sworn the top position of the medal table at the 2020 Tokyo Paralympics
    - China
    - China won 207 medals with 96 gold, 60 silver and 51 bronze
    Britain came in second and the US came in third.
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും