Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair September 2021, Current Event September 2021, Latest Current Affairs September 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily

1
2022-ൽ റോഡുകളിൽ ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി
[What is the plan launched by the Government of Kerala to bring one million electric vehicles on the roads by 2022?]

     
A
  ഗോ ഇലക്ട്രിക്
     
B
  ഇലക്ട്രിക് കേരള
     
C
  ഇലക്ട്ര
     
D
  ഗോ വിത്ത് ഇലക്ട്രിക്


ഉത്തരം :: ഗോ ഇലക്ട്രിക് [Go Electric]

Notes in Malayalam

  • റോഡുകൾ പരിസ്ഥിതി സൌഹൃദമാക്കാൻ എനർജി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിൻ ആണ് ഗോ ഇലക്ട്രിക് എന്നത്.
  • അന്തരീക്ഷ മലിനീകരണവും ശബ്ധ മലിനീകരണവും ഒഴിവാക്കി നിലവിൽ വിപണിയിൽ ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ സർക്കാർ പദ്ധതിയിലൂടെ ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കാൻ പൊതുജനങ്ങൾക്ക് ഈ പദ്ധതിയിലൂടെ സാധിക്കും.

Notes in English

Go Electric is a campaign led by Energy Management to make roads eco-friendly.

Through this scheme, the public will be able to own electric vehicles at a lower price than what is currently available in the market by eliminating air pollution and noise pollution.

2
കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെ.ടി.ഡി.സി) യുടെ പുതിയ ചെയർമാനായി 2021 ഓഗസ്റ്റിൽ നിയമിതനായത്
[Who has been appointed as the new Chairman of Kerala Tourism Development Corporation (KTDC) in August 2021?]

     
A
  എം.വിജയകുമാർ
     
B
  സി.കെ.മണിശങ്കർ
     
C
  കെ.എസ്.സുനിൽകുമാർ
     
D
  പി.കെ.ശശി


ഉത്തരം :: പി.കെ.ശശി [P.K.Sasi]

Notes in Malayalam

  • മുൻ എം.എൽ.എ യും സിപിഎം നേതാവുമായ വ്യക്തിയാണ് പി.കെ.ശശി.
  • മുൻ എം.ഡി യായിരുന്ന എം.വിജയകുമാർ രാജിവെച്ച ഒഴിവിലേക്കാണ് പി.കെ.ശശിയെ നിയമിച്ചിരിക്കുന്നത്.

Notes in English

PK Sasi is a former MLA and CPM leader.
PK Sasi has been appointed to fill the vacancy created by the resignation of former MD M Vijayakumar.

3
സ്കൂളുകളിൽ ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനുവേണ്ടി കേരള പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്ന പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം
[What is the new online platform developed by Kerala General Education Department for streamlining online education in schools?]

     
A
  ജി സ്യൂട്ട്
     
B
  ഗൂഗിൾ മീറ്റ്
     
C
  സൂം മീറ്റ്
     
D
  ലിറ്റിൽ കൈറ്റ്സ്


ഉത്തരം :: ജി സ്യൂട്ട് [G-Suite]


Notes in Malayalam

  • പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സ്കൂളുകളിലെ ഓൺലൈൻ ക്ലാസുകൾക്കായാണ് ജി സ്യൂട്ട് (ഗൂഗിൾ വർക്ക് സ്പേസ് ഫോർ എജ്യുക്കേഷൻ) എന്ന പൊതു ഓൺലൈൻ പ്ലാറ്റ്ഫോം നടപ്പിലാക്കിയിരിക്കുന്നത്.
  • കേരളത്തിലെ പൊതുവിദ്യാലയിങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയായ 'കൈറ്റ്' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ) അമേരിക്കൻ മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ 'ഗൂഗിൾ' ന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമാണ് ജി.സ്യൂട്ട്.
  • 2021 ജൂൺ 30-ന് കൈറ്റും, ഗൂഗിൾ ഇന്ത്യാ ലിമിറഅറഡും തമ്മിൽ ഇതിനായി ധാരണാപത്രം ഒപ്പിട്ടിരുന്നു.

Notes in English

G-Suite (Google Workspace for Education) is a public online platform for online classes in schools under the Department of General Education.
G-Suite is an online platform developed by KITE (Kerala Infrastructure and Technology for Education), a government company that leads IT-based activities in public schools in Kerala, in collaboration with Google, an American multinational technology company.
The Memorandum of Understanding (MoU) was signed between Kite and Google India Limit on June 30, 2021.

4
സിനിമാ പ്രേക്ഷക കൂട്ടായ്മയുടെ 2021-ലെ ക്യാപ്റ്റൻ രാജു മെമ്മോറിയൽ അവാർഡ് ലഭിച്ചത്
[Who is the recipient of the Captain Raju Memorial Award 2021 from the "Cinema Prekshaka Koottayma" of Pathanamthitta?]

     
A
  ബാലചന്ദ്രമേനോൻ
     
B
  ജനാർദ്ദനൻ
     
C
  വിജയരാഘവൻ
     
D
  വിനയൻ


ഉത്തരം :: ബാലചന്ദ്രമേനോൻ [Balachandra Menon]

Notes in Malayalam

  • സിനിമ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സകല കലാവല്ലഭൻ ബാലചന്ദ്രമേനേന് പത്തനം തിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമാ പ്രേക്ഷക കൂട്ടായ്മയുടെ രണ്ടാമത്തെ അവാർഡ് ലഭിച്ചത്. ആദ്യ പുരസ്കാരം 2020-ൽ നടൻ ജനാർദ്ദനനായിരുന്നു ലഭിച്ചിരുന്നത്.
  • ലോകത്ത് ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയിൽ (29 ചലച്ചിത്രങ്ങൾ) 2018-ലെ ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച കലാകാരനാണ് ബാലചന്ദ്രമേനോൻ.
  • 1998 - ൽ സമാന്തരങ്ങൾ എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്.

Notes in English

Balachandra Menon received the second award of the Pathanamthitta based "Cinema Prekshaka Koottayma" for his comprehensive contribution in the field of cinema. The first award was given in 2020 to actor Janardhanan.

Balachandra Menon has been listed in the 2018 Limca Book of Records as the person who has written, directed & acted  the most films in the world (29 films).

In 1998, he won the National Film Award for Best Actor for his malayalam film "Samantharangal"

5
ഏത് പ്രമുഖ കാർ ബ്രാൻഡാണ് 'ടിഗോർ ഇവി' എന്ന ഇലക്ട്രിക് കാർ ഇന്ത്യയിൽ വിപണിയിൽ അവതരിപ്പിച്ചത്
[Which major car brand has launched the 'Tigor EV' electric car in India?]

     
A
  മാരുതി സുസൂക്കി
     
B
  ഹ്യൂണ്ടായ്
     
C
  മഹീന്ദ്ര & മഹീന്ദ്ര
     
D
  ടാറ്റാ മോട്ടോഴ്സ്


ഉത്തരം :: ടാറ്റാ മോട്ടോഴ്സ് [Tata Motors]

Notes in Malayalam

  • വ്യക്തിഗത ഉപയോഗത്തിനായി ടാറ്റാ മോട്ടോഴ്സ് പുറത്തിറക്കിയ രണ്ടാമത്തെ വൈദ്യുത കാറാണ് 'ടിഗോർ ഇവി'.
  • സുരക്ഷയ്ക്കായുള്ള 4 സ്റ്റാർ റേറ്റിങ്ങുള്ള കാർ 26 കിലോവാട്ട് ലിഥിയം അയോൺ ബാറ്ററിയിൽ ഒറ്റതവണ ചാർജിങ്ങിൽ 306 കിലോമീറ്റർ ഓടാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നത്
  • ടിഗോറിന്റെ തന്നെ ബാറ്ററി കപ്പാസിറ്റിയും റേഞ്ചും കുറഞ്ഞ മോഡലായ എക്സ്പ്രസ്-ടി എന്ന ഇലക്ട്രിക് കാറാണ് കമ്പനി ടാക്സി-ഫ്ലീറ്റ് ഉപയോഗത്തിന് പുറത്തിറക്കുന്നത്.
  • ടാറ്റാ മോട്ടോഴ്സിന്റെ ആദ്യ ഇലക്ട്രിക് കാറാണ് നെക്സോൺ ഇവി.

Notes in English
The Tigor EV is the second electric car launched by Tata Motors for personal use.
The company claims that the car has a 4 star rating for safety and can run 306 km on a single charge on a 26 kW lithium ion battery.
The company has launched the Taxi-Fleet, an electric car with Tigor's low battery capacity and range.
The Nexon EV is Tata Motors' first electric car.

6
കേരള അഡ്മിനിസ്ട്രറ്റീവ് ടൈബ്യൂണലിന്റെ അദ്യക്ഷനായി (ചെയർമാൻ) 2021 ഓഗസ്റ്റിൽ നിയമിതനായത്
[Who was appointed as the Chairman (Chairman) of the Kerala Administrative Tribunal in August 2021?]

     
A
  സി.ടി.രവികുമാർ
     
B
  സി. കെ. അബ്ധുൾ റഹീം
     
C
  വേണു കരുണാകരൻ
     
D
  എ.കെ.ബഷീർ


ഉത്തരം :: ജസ്റ്റിസ് സി. കെ. അബ്ധുൾ റഹീം [Justice C.K.Abdul Rahim]

Notes in Malayalam

  • രാഷ്ട്രപതി രാം നാഥ് ഗോവിന്ദാണ് കെഎടി ചെയർമാനായി ജസ്റ്റിസ് സി.കെ.അബ്ധുൾ റഹീംമിനെ നിയമിച്ചത്.
  • നാല് വർഷത്തേക്കോ 70 വയസ്സുവരെയോ ആണ് ഹൈക്കോടതിയിലെ റിട്ടയേർഡ് ജഡ്ജായ ജസ്റ്റിസ് സി.കെ.അബ്ധുൾ റഹീമിന്റെ കാലാവധി.

Notes in English
President Ram Nath Govind has appointed Justice CK Abdul Rahim as the Chairman of KAT.
The term of Justice CK Abdul Rahim, a retired judge of the High Court, is four years or up to 70 years.

7
സുപ്രീകോടതിയിൽ ചീഫ് ജസ്റ്റിസടക്കം നിലവിൽ എത്ര ജഡ്ജിമാരുണ്ട് [How many judges are present in the Supreme Court, including the Chief Justice?]

     
A
  34
     
B
  33
     
C
  24
     
D
  25


ഉത്തരം :: 33

Notes in Malayalam

  • 2021 ഓഗസ്റ്റിൽ പുതിയതായി 9 ജഡ്ജിമാർ കൂടി ചുമതലയേറ്റെടുത്തതോടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസടക്കമുള്ള ജഡ്ജിമാരുടെ അംഗബലം 24 നിന്ന് 33 ആയി ഉയർന്നത്.
  • സുപ്രീംകോടതിയുടെ അനുവദനീയ അംഗബലമായ 34 പേരിൽ ഒരാളുടെ കുറവാണ് ഇപ്പോഴുള്ളത്.
  • 2021 ഓഗസ്റ്റിൽ ചുമതലയേറ്റ 9 ജഡ്ജിമാരിൽ മൂന്നുപേർ വനിതകളാണ്, ഇതാദ്യമായാണ് ഇത്രയധികം പേർ ഒരുമിച്ച് സുപ്രീംകോടതിയിൽ ചുമതലയേൽക്കുന്നത്, ഇതിൽ മലയാളിയായ ജസ്റ്റിസ് സി.ടി.രവികുമാറും ഉണ്ടായിരന്നു.

Notes in English
With the appointment of nine new judges in August 2021, the number of judges, including the Chief Justice of the Supreme Court, has increased from 24 to 33.
At present, there is a shortfall of one of the 34 permitted members of the Supreme Court.
Of the nine judges who took office in August 2021, three are women. Justice CT Ravikumar, a Malayalee, was also among the nine

8
കേരളത്തിലെ തീരദേശവാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള കേരള ഫിഷറീസ് വകുപ്പിന്റെ പദ്ധതി
[What is the plan of the Kerala Fisheries Department for the rehabilitation of coastal people in Kerala?]

     
A
  പുനർഗേഹം പദ്ധതി
     
B
  ലക്ഷം വീട് പദ്ധതി
     
C
  ഗൃഹശ്രീ ഭവന പദ്ധതി
     
D
  ലൈഫ് മിഷൻ പദ്ധതി


ഉത്തരം :: പുനർഗേഹം പദ്ധതി [Punargeham (Rehabilitation) Plan]

Notes in Malayalam

  • തീരദേശത്ത് വേലിയേറ്റ മേഖലയിൽ നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റി സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയാണ് പുനർഗേഹം.

Notes in English
Punargeham is a state government project to relocate fisher families living within 50 meters of the coastal tidal zone to safer areas.

9
2021 ഓഗസ്റ്റ് അവസാനത്തോടെ വീശിയ 'ഐട' ചുഴലിക്കാറ്റ് നാശം വിതിച്ച രാജ്യം
[Which country was devastated by Hurricane Ida at the end of August 2021?]

     
A
  മെക്സിക്കോ
     
B
  അമേരിക്ക
     
C
  ഓസ്ട്രേലിയ
     
D
  ചൈന


ഉത്തരം :: അമേരിക്ക [United States of America]

More Related Question in Malayalam

  • 2021 ഓഗസ്റ്റിൽ തന്നെ അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ നാശം വിതച്ച കൊടുങ്കാറ്റ്
    - ഹെന്റി
  • 2021 ഓഗസ്റ്റ് മാസം "ഗ്രേസ്" എന്ന ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം
    - മെക്സിക്കോ

More Related Question
Which hurricane devastated New York City in August 2021?
- Henry

Which country was devastated by Hurricane "Grace" in August 2021?
- Mexico

10
2020 ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷന്മാരുടെ ഹൈ ജംപിൽ T-42 വിഭാഗത്തിൽ ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡൽ നേടിയത്
[Who won the silver medal for India in the men's high jump T-42 category at the 2020 Tokyo Paralympics?]

     
A
  മാരിയപ്പൻ തങ്കവേലു
     
B
  ശരത് കുമാർ
     
C
  സിങ് രാജ് അദാന
     
D
  സുന്ദർ സിംഗ് ഗർജാർ


ഉത്തരം :: മാരിയപ്പൻ തങ്കവേലു [Mariappan Thankavelu]

Notes in Malayalam

  • ഇന്ത്യയുടെ ഉറച്ച സ്വർണ്ണ പ്രതീക്ഷയായിരുന്ന തമിഴ്നാട് സ്വദേശി മാരിയപ്പന് മത്സരസമയത്തുണ്ടായ മഴ മികച്ച പ്രകടനം നടത്താൻ തടസ്സമായതിനെ തുടർന്ന് ഹൈ ജംപിൽ ലെ T-42 വിഭാഗത്തിൽ 1.86 മീറ്റർ ചാടാൻ മാത്രമേ സാധിച്ചുള്ളു. യു.എസ് ന്റെ സാം ഗ്രൂ ആണ് ഈ ഇനത്തിൽ 1.88 മീറ്റർ ചാടി സ്വർണ്ണം നേടിയത്.
  • 2016 റിയോ പാരാലിമ്പിക്സിൽ ഹൈജംപിൽ സ്വർണ്ണ ജേതാവായിരുന്നു മാരിയപ്പൻ തങ്കവേലു.
  • ഹൈജംപിലെ T-42 വിഭാഗത്തിൽ തന്നെയാണ് ബീഹീർ സ്വദേശി ശരത് കുമാർ ഇന്ത്യയ്ക്കുവേണ്ടി 2020 ടോക്കിയോ പാരാലിമ്പിക്സിൽ വെങ്കല മെഡൽ നേടിയത്.

Notes in English
Mariappan, a native of Tamil Nadu who was India's strongest gold hope, was able to jump only 1.86m in the T-42 category in the high jump due to rain during the competition. Sam Groo of the United States won the gold in the 1.88m.
Mariappan Thankavelu won gold in the high jump at the 2016 Rio Paralympics.
Sarath Kumar, a native of Bihar, won a bronze medal for India at the 2020 Tokyo Paralympics in the T - 42 high jump category.

11
2020 ടോക്കിയോ പാരാലിമ്പിക്സിൽ ഷൂട്ടിങ്ങിലെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം
[Who won the bronze medal in the 10m Air Pistol category at the 2020 Tokyo Paralympics?]

     
A
  സിങ് രാജ് അദാന
     
B
  സുന്ദർ സിംഗ് ഗർജാർ
     
C
  ദേവേന്ദ്ര ജാജരിയ
     
D
  സുമിത് ആന്റിൽ


ഉത്തരം :: സിങ് രാജ് അദാന [Singh Raj Adana]
12
2020 ടോക്കിയോ പാരാലിമ്പിക്സ് ജാവലിൽ ത്രോ എഫ്-46 വിഭാഗത്തിൽ വെള്ളി നേടിയ ഇന്ത്യൻ താരം [Who was the Indian to win silver in the Javelin throw F-46 category at the 2020 Tokyo Paralympics ?]

     
A
  സിങ് രാജ് അദാന
     
B
  സുന്ദർ സിംഗ് ഗർജാർ
     
C
  ദേവേന്ദ്ര ജാജരിയ
     
D
  സുമിത് ആന്റിൽ


ഉത്തരം :: ദേവേന്ദ്ര ജാജരിയ [Devendra Jajaria]

  • ഇതേവിഭാഗത്തിൽ തന്നെ (ജാവലിൻ ത്രോ എഫ്-46) ഇന്ത്യയുടെ സുന്ദർ സിംഗ് ഗർജാർ വെങ്കലവും നേടി.
  • India's Sundar Singh Garjar also won bronze in the same category (Javelin Throw F-46).
13
2020 ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയ്ക്കായി വെള്ളിമെഡൽ നേടിയ യോഗേഷ് കതുനിയയുടെ കായിക ഇനം ഏതാണ്.
What is the sport of Yogesh Kathuniya, who won a silver medal for India at the 2020 Tokyo Paralympics?]

     
A
  ഡിസ്കസ് ത്രോ
     
B
  ജാവലിൻ ത്രോ
     
C
  ഷൂട്ടിങ്
     
D
  ഹൈ ജംപ്


ഉത്തരം :: ഡിസ്കസ് ത്രോ [Discus Throw]

  • 2020 ടോക്കിയോ പാരാലിമ്പിക്സിൽ ഡിസ്കസ് ത്രോയിലെ എഫ് 56 വിഭാഗത്തിലാണ് ഇന്ത്യയുടെ യോഗേഷ് കതുനിയ വെള്ളി നേടിയത്.

    India's Yogesh Kathuniya won silver in the F56 category of discus throw at the 2020 Tokyo Paralympics.

കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും