ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജ്, ലോകത്തിലെ തന്നെ രണ്ടാമത്തെ വനിതാ ജഡ്ജിയായും അന്നാചാണ്ടിയെ കണക്കാക്കുന്നുണ്ട്.
ഇന്ത്യയുൾപ്പെടുന്ന കോമൻവെൽത്ത് രാജ്യങ്ങളിലെ ആദ്യ വനിതാ ജഡ്ജ്.
കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി (1959)
മുൻസിഫ് പദവിലെത്തിയ ആദ്യ കേരളീയ വനിത. തിരുവിതാം കൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരാണ് 1937 തിരുവിതാംകൂറിന്റെ ഒന്നാം ഗ്രേഡ് മുൻസിഫ് ആയി അന്നചാണ്ടിയെ നിയമിച്ചത്.
കേരളത്തിലെ ആദ്യകാല സ്ത്രീവാദി (feminist), ആദ്യകാല പേരെടുത്ത ക്രിമിനൽ വക്കീലുമായിരുന്നു അന്നചാണ്ടി.
1932-34 കാലത്ത് തിരുവിതാംകൂർ നിയമസഭാംഗമായിരിന്നിട്ടുണ്ട്.
"ശ്രീമതി" എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ സ്ഥാപക പത്രാധിപയായിരുന്നു അന്നാ ചാണ്ടി.
0 Comments