ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 27 & 28, 2021

Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair August 2021, Current Event August 2021, Latest Current Affairs August 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
2021 ഓഗസ്റ്റിൽ സുപ്രീംകോടതി ജഡ്ജിമാരായി എത്രപേരെയാണ് രാഷ്ട്രപതി പുതിയതായി നിയമിച്ചത് [How many new Supreme Court judges will be appointed by the President in August 2021?]

     
A
  5
     
B
  7
     
C
  8
     
D
  9


ഉത്തരം :: 9 പേർ

  • 9 പേരിൽ 3 പേർ വനിതകളാണ്. ബി.വി.നാഗരത്ന, ഹിമ കോഹ്ലി, ബി.എം.ത്രിവേദി എന്നീ വനിതാ ജഡ്ജിമാരും, സി.ടി.രവികുമാർ, അഭയ് ഓക്ക, വിക്രം നാഥ്, ജെ.കെ.മഹേശ്വരി, എം.എം.സുന്ദരേശ്, പി.എസ്.നരസിം ജഡ്ജുമാരുമാണ് പുതിയതായി നിയമിതരായത്.

2021 ഓഗസ്റ്റിൽ സുപ്രീംകോടതി ജഡ്ജായി നിയമിതനായ മലയാളി
- ജസ്റ്റിസ് സി.ടി.രവികുമാർ

പുതിയ ജഡ്ജിമാരെ നിയമിച്ചതിലൂടെ സീനിയോരിറ്റി പരിഗണിക്കുമ്പോൾ 2027-ൽ സുപ്രീംകോടതിയിലെ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആവാൻ സാദ്യതയുള്ളത് ആരാണ്.
- ജസ്റ്റിസ് ബി.വി.നാഗരത്ന

സുപ്രീംകോടതി ജഡ്ജിമാരുടെ അനുവദീയ അംഗബലം എത്രയാണ്
- 34 (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ)

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാണ്
- എൻ.വി.രമണ

എത്രാമത് ചീഫ് ജസ്റ്റിസ് ആണ് എൻ.വി.രമണ
- 48 മത്

2
ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യ ഹെർബൽ പാർക്ക് 2021 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഈ ഹെർബൽ പാർക്ക് സ്ഥിതിചെയ്യുന്നത് [India's first highest altitude herbal park was inaugurated in August 2021. In which Indian state is this herbal park located?]

     
A
  ഉത്തരാഘണ്ഡ്
     
B
  ഛാർഖണ്ഡ്
     
C
  ഹിമാചൽപ്രദേശ്
     
D
  സിക്കിം


ഉത്തരം :: ഉത്തരാഘണ്ഡ് [Uttarakhand]

  • 11,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ഹെർബൽ പാർക്ക്, ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്ന മന ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്.
3
ഏത് പ്രമുഖ വെബ് സേവന ദാതാക്കളുടെ വാർത്താ വെബ്സൈറ്റ് സേവനങ്ങളാണ് 2021 ആഗസ്റ്റിൽ ഇന്ത്യയിൽ പൂട്ടേണ്ടിവന്നത് [News website services of which major web service providers will be shut down in India by August 2021?]

     
A
  ഗൂഗിൾ (Google)
     
B
  മൈക്രോസോഫ്റ്റ് (Microsoft)
     
C
  യാഹു (Yahoo)
     
D
  അലക്സാ (Alexa)


ഉത്തരം :: യാഹു (Yahoo)

  • യാഹുവിന്റെ സേവനങ്ങളായ യാഹു ന്യൂസ്, യാഹു ക്രിക്കറ്റ്, യാഹു ഫിനാൻസ്, എന്റർടെയ്ൻമെന്റ് തുടങ്ങീ പോർട്ടലുകൾക്ക് ഇന്ത്യയിൽ പൂട്ടു വീഴാൻ കാരണം ഡിജിറ്റൽ മാധ്യമരംഗത്തെ വിദേശ മുതൽ മുടക്കിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പുതിയ നിയന്ത്രണങ്ങളാണ്.
  • പുതിയ നേരിട്ടുള്ള വിദേശ നിക്ഷേപ പോളിസി (Direct Foreign Investment - FDI) പ്രകാരം ഇന്ത്യൻ ഡിജിറ്റൽ മാധ്യമരംഗത്ത് വിദേശമുതൽമുടക്ക് 26 ശതമാനമായി 2019 സെപ്റ്റംബർ 18 -ന് പരിമിതിപ്പെടുത്തിയിരുന്നു.
  • ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്ന സ്ഥാപനമാണെങ്കിൽ വിദേശമുതൽ മുടക്ക് 26 ശതമാനമായി കുറയ്ക്കുകയോ, അല്ലെങ്കിൽ കമ്പനി വിദേശത്ത് രജിസ്റ്റർ ചെയ്യുകയോ വേണം.
  • യു.എസ്. ഡിജിറ്റൽ മാധ്യമകമ്പനിയായ യാഹു, യാഹു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഇന്ത്യൻ രജിസ്ട്രേഷൻ ഉപയോഗിച്ചാണ് ഇന്ത്യയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നത്. വിദേശമുതൽമുടക്ക് പരിമിതപ്പെടുത്താൻ യാഹുവിന് കഴിയാത്തതിനാലാണ് ഇന്ത്യയിൽ അവരുടെ സേവനം നിർത്തേണ്ടിവന്നത്.
4
ഇന്ത്യയിൽ ഡ്രോണുകൾ പറത്താൻ പ്രവർത്തനാനുമതി നൽകാനായി സജ്ജീകരിച്ചിരിക്കുന്ന വെബ്സൈറ്റ് [Website set up to issue operating licenses to fly drones in India]

     
A
  ഡിജിറ്റൽ ഇന്ത്യ
     
B
  സൈബർ ഡോം
     
C
  ഡിജിറ്റൽ സ്കൈ
     
D
  സൈബർ സ്കൈ


ഉത്തരം :: ഡിജിറ്റൽ സ്കൈ [Digital Sky]

5
മലയാളി ഗവേഷകനായ ഡോ.മുഹമ്മദിന്റെ നേതൃത്വത്തിൽ, ചൂടിനെ അതിജീവിക്കാൻ കന്നുകാലികളെ സഹായിക്കുന്ന ജീൻ അടുത്തിടെ കണ്ടെത്തിയിരുന്നു. എന്ത് പേരാണ് ജീനിന് നൽകിയിരിക്കുന്നത് [Led by Malayalee researcher Dr. Mohammad, a gene was recently discovered to help cattle survive the heat. What name is given to the gene?]

     
A
  മുദ്ര
     
B
  മുദ്രക്
     
C
  ലക്ഷ്യ
     
D
  ലക്ഷ്യക്


ഉത്തരം :: മുദ്ര [Mudra]

  • കേരളത്തിന്റെ തനത് പശു ഇനമായ വെച്ചൂർ പശുവിൽ നിന്നാണ് ജീൻ വികസിപ്പിച്ചെടുത്തത്.
  • പൂക്കോട് കേരള വെറ്ററിനറി സർവകലാശാലാ ജനിതക ശാസ്ത്ര വിഭാഗം അസിസ്റ്ററ്റ് പ്രഫസർ ആയ ഡോ.മുഹമ്മദ് എളയടത്തുമീത്തലിന്റെ നേതൃത്വത്തിൽ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൌദി എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് മുദ്ര ജീൻ കണ്ടെത്തിയിരിക്കുന്നത്.
6
സ്ത്രീ സംരംങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് നീതിആയോഗ് CISCO യുമായി ചേർന്ന് 2020 ഓഗസ്റ്റിൽ പുറത്തിറക്കിയ Women Enterpreneurship Platform (WEP) പുതിയ ഘട്ടം അറിയപ്പെടുന്നത് [The new phase of the Women Enterpreneurship Platform (WEP) launched in August 2020 by the NITI Aayog and CISCO to promote women empowerment is known as]

     
A
  WEP Niti
     
B
  WEP New
     
C
  WEP Nxt
     
D
  WEP CISCO


ഉത്തരം:: WEP Nxt

  • നീതി ആയോഗും യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്കി ഭീമൻമാരായ CISCO യും ചേർന്നാണ് സ്ത്രീകൾക്കു സ്വന്തമായി സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനുള്ള സഹായങ്ങൾ നൽകുന്ന പ്ലാറ്റ്ഫോമായ WEP യുടെ രണ്ടാം ഘട്ടമായ WEP Nxt ആരംഭിച്ചത്.
  • WEP (Women Enterpreneurship Platform) ന്റെ ആദ്യ ഘട്ടം 2017-ലാണ് ആരംഭിച്ചത്.
  • നീതി ആയോഗിന്റെ (NITI Aayog) CEO - അമിതാഭ് കാന്ത്
7
2021 ഓഗസ്റ്റ് മാസം ഇന്ത്യയുൾപ്പെട്ട ക്വാഡ് രാഷ്ട്രങ്ങൾ ചേർന്ന് നടത്തുന്ന സംയുക്ത നാവികാഭ്യാസം അറിയപ്പെടുന്നത്. [What is the name of the joint naval exercise conducted by the Quad nations including India in the month of August 2021?]

     
A
  INDRA Navy - 21
     
B
  Malabar - 21
     
C
  CORPAT
     
D
  Zayed Talwar - 21


ഉത്തരം :: Malabar - 21

  • ക്വാഡ് രാജ്യങ്ങളായ ഇന്ത്യ, യു.എസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നിവർ സംയുക്തമായി നടത്തുന്ന നാവികാഭ്യാസമാണ് മലബാർ - 21 എന്നറിയപ്പെടുന്നത്.
  • ഓഗസ്റ്റ് 26 മുതൽ 29 വരെ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലാണ് നാവികാഭ്യാസം നടക്കുന്നത്.
  • INS ശിവാലിക്കും INS കഡ്മാറ്റും ആണ് 2021 മലബാർ അഭ്യാസത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ നാവിക സേനയുടെ യുദ്ധകപ്പലുകൾ.
  • 1992 ലാണ് മലബാർ നാവികാഭ്യാസം ആരംഭിച്ചത് ഇന്ത്യയും അമേരിക്കയും ചേർന്നായിരുന്നു. 2015 ലാണ് ജപ്പാൻ പങ്കാളിയാവുന്നത്, 2020 ലാണ് ഓസ്ട്രേലിയ പങ്കാളിയാവുന്നത്.
8
ഇന്ത്യയിലെ ആദ്യ സ്മോഗ് ടവർ എവിടെയാണ് സ്ഥാപിച്ചത് [Where was the first smog tower in India located?]

     
A
  കൊൽക്കത്ത
     
B
  ബാംഗ്ലൂർ
     
C
  ഡൽഹി
     
D
  മുംബൈ


ഉത്തരം : ഡൽഹി [Delhi]

  • വായു മലിനീകരണം നിയന്ത്രിക്കുന്നതിനായാണ് ഡൽഹി സർക്കാർ സ്മോഗ് ടവറുകൾ സ്ഥാപിക്കുന്നത്.
  • ആദ്യ സ്മോഗ് ടവർ കോനാട്ട് പ്ലേസിലെ ബാബാ ഖരഗ് സിംഗ് മാർഗിലാണ് സ്ഥാപിച്ചിരിക്കുന്നത്.
9
ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യ മോട്ടോറൈസ്ഡ് വിൽചെയർ വെഹിക്കിൾ [The first locally made wheelchair vehicle made in India]

     
A
  നിയോ വീൽ
     
B
  നിയോ ബോൾട്ട്
     
C
  നിയോ ഡ്രൈവ്
     
D
  നിയോ സേഫ്


ഉത്തരം :: നിയോ ബോൾട്ട് (NeoBolt)

  • ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മദ്രാസ് ആണ് ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ മോട്ടോറൈസ്ഡ് വീൽചെയർ വെഹിക്കിളായ നിയോബോൾട്ട് വികസിപ്പിച്ചത്.
  • റോഡുകളിൽ മാത്രമല്ല മറ്റു ഭൂപ്രദേശങ്ങളിലും ഉപയോഗിക്കത്തക്ക രീതിയിലാണ് ഇതിന്റെ നിർമ്മാണം
10
BSF (ബോർഡർ സെക്യൂരിറ്റി ഫോർസ്) ന്റെ ഡയറക്ടർ ജനറലായി 2021 ഓഗസ്റ്റിൽ നിയമിതനായത് [ Who was appointed as the Director General of BSF (Border Security Force) in August 2021?]

     
A
  പങ്കജ് കുമാർ സിംഗ്
     
B
  സഞ്ജയ് അരോര
     
C
  എം.എം.നരവാനേ
     
D
  കരംബിർ സിംഗ്


ഉത്തരം :: പങ്കജ് കുമാർ സിംഗ് [Pankaj Kumar Singh]

11
ITBP (ഇന്തോ-ടിബറ്റൻ ബോർഡർ ഫോർസ്) ന്റെ ഡയറക്ടർ ജനറലായി 2021 ഓഗസ്റ്റിൽ നിയമിതനായത് [Who was appointed as the Director General of ITBP (Indo-Tibetan Border Force) in August 2021?]

     
A
  പങ്കജ് കുമാർ സിംഗ്
     
B
  സഞ്ജയ് അരോര
     
C
  എം.എം.നരവാനേ
     
D
  കരംബിർ സിംഗ്


ഉത്തരം :: സഞ്ജയ് അരോര [Sanjay Arora]

കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും