ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 23, 24 & 25, 2021

Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair August 2021, Current Event August 2021, Latest Current Affairs August 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
2021 ആഗസ്റ്റ് മാസം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ദേശീയ ധനസമ്പാദന പദ്ധതി [നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ (NMP)] കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. എത്ര കോടി രൂപ സമാഹരിക്കാനാണ് ഈ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്? [In August 2021, the Central Government announced a new fund raising scheme (National Monetisation pipeline (NMP) with public-private partnership. How many crores of rupees is the Central Government aiming to raise through this scheme?]

     
A
  5 ലക്ഷം കോടി
     
B
  6 ലക്ഷം കോടി
     
C
  10 ലക്ഷം കോടി
     
D
  8 ലക്ഷം കോടി


ഉത്തരം :: 6 ലക്ഷം കോടി [6 lakh crore]

  • പുതിയ പദ്ധതിപ്രകാരം 4 വർഷം കൊണ്ട് 6 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്.
  • സർക്കാരിന്റ നിയന്ത്രണത്തിലുള്ള റെയിൽവേ, വ്യോമയാനം, തുറമുഖം, വാർത്താവിതരണം, ഖനികൾ തുടങ്ങിയവ നിശ്ചിതകാലത്തേക്ക് സ്വകാര്യ മേഖലയ്ക്ക് കൈമാറി ധനസമാഹരണം നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
  • ഈ പണം അടിസ്ഥാന സൌകര്യ വികസനത്തിനായി ഉപയോഗിക്കും.
  • കേന്ദ്ര ധനകാര്യ മന്ത്രി ആരാണ് - നിർമല സീതാരാമൻ
2
കേരളത്തിലെ ഏത് പ്രധാന കലാപത്തിന്റെ 100-മത് വാർഷികമാണ് 2021 ഓഗസ്റ്റിൽ ആഘോഷിക്കുന്നത്. [August 2021 marks the 100th anniversary of which major riot in Kerala.]

     
A
  ആറ്റിങ്ങൽ കലാപം
     
B
  കൊളത്തൂർ കലാപം
     
C
  തലശ്ശേരി കലാപം
     
D
  മലബാർ കലാപം


ഉത്തരം :: മലബാർ കലാപം [Malabar rebellion]

  • 1921 ഓഗസ്റ്റ് മാസം മുതൽ 1922 ഫെബ്രുവരി വരെ മലബാർ ജില്ലയിലെ (ബ്രിട്ടീഷ് ഇന്ത്യ) ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാർക്കെതിരായി മലബാർ മേഖലയിലെ മാപ്പിളമാർ ആരംഭിച്ച സായുധ കലാപമാണ് മാപ്പിള കലാപം, മാപ്പിള ലഹള എന്നെല്ലാം അറിയപ്പെടുന്ന മലബാർ കലാപം.
  • 2021 ഓഗസ്റ്റ് മാസം മലബാർ കലാപത്തിൽ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള നീക്കം കൂടുതൽ വിവാദമായികൊണ്ടിരിക്കുന്ന അവസരത്തിൽ മലബാർ കലാപത്തെ കുറിച്ച് വരുന്ന മത്സരപരീക്ഷകളിൽ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ സാദ്യതയുണ്ട്.
3
മണിപ്പൂരിന്റെ പുതിയ ഗവർണറായി 2021 ഓഗസ്റ്റിൽ നിയമിതനായത് [Who was appointed as the new Governor of Manipur in August 2021?]

     
A
  നെജ്മ ഹെപ്തുള്ള
     
B
  ല ഗണേശൻ
     
C
  ഗംഗ പ്രസാദ്
     
D
  പി.എസ്.ശ്രീധരൻ പിള്ള


ഉത്തരം :: ല ഗണേശൻ [La. Ganesan]

  • തമിഴ് നാട്ടിലെ മുതിർന്ന ബി.ജെ.പി നേതാവും ആർ.എസ്.എസ് പ്രചാരകനുമായിരുന്ന വ്യക്തിയാണ് ല ഗണേഷൻ.
  1. ഗവർണറെ നിയമിക്കുന്നത് - രാഷ്ട്രപതി
  2. ഗോവ സംസ്ഥാന ഗവർണർ ആരാണ് - പി.എസ്.ശ്രീധരൻ പിള്ള
  3. കേരള ഗവർണർ ആരാണ് - ആരിഫ് മുഹമ്മദ് ഖാൻ
4
2021 ഓഗസ്റ്റ് 24 ന് ആരംഭിച്ച ടോക്യോ പാരാലിമ്പിക്സ് 2020 ന്റെ ഒഫിഷ്യൽ പാർട്നൽ ആരാണ്? [Who is the official partner of the Tokyo Paralympics 2020, which started on August 24, 2021?]

     
A
  തമ്സ് അപ് (Thums Up)
     
B
  അഡിഡാസ് (Adidas)
     
C
  പുമ (Puma)
     
D
  റീബോക്ക് (Reebok)


ഉത്തരം :: തമ്സ് അപ് (Thums Up)

  • ആദ്യമായാണ് ഒരു ബിവറേജ് ബ്രാൻഡ് പാരാലിമ്പിക്സ് ഗയിംസിന്റെ ഔദ്യോഗിക പാർട്നർ ആകുന്നത്.
  • ആദ്യമായാണ് ഒരു എഫ്എംസിജി (FMCG-Fast Moving Consumable Goods) ബ്രാൻഡ് (Thums Up) മെഗാ സ്പേർട്സ് ഇവന്റിൽ പങ്കാളിയാകുന്നത്.
  • കൊക്ക കോള കമ്പനിയാണ് തമ്സ് അപ് എന്ന കോള ബ്രാൻഡിന്റെ ഉടമ.

5
2020 ടോക്കിയോ പാരാലിമ്പിക്സിന്റെ ഭാഗ്യ ചിഹ്നം (Mascot) ഏതാണ് [What is the lucky symbol (mascot) of the 2020 Takyo Paralympics?]

     
A
  മിറൈയ്ടോവ
     
B
  സോമെയ്റ്റി
     
C
  വിനീഷ്യസ്
     
D
  ടോം


ഉത്തരം :: സോമെയ്റ്റി

  1. 2020 ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗ്യ ചിഹ്നം - മിറൈയ്ടോവ
  2. 2016 ലെ റിയോ ഒളിമ്പിക്സിന്റെ ഭാഗ്യ ചിഹ്നം - വിനീഷ്യസ്
  3. 2016 ലെ റിയോ പാരാലിമ്പിക്സിന്റെ ഭാഗ്യ ചിഹ്നം - ടോം
6
2020 ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയിൽ നിന്നുള്ള എത്ര കായിക താരങ്ങളാണ് മത്സരിക്കുന്നത് [How many athletes from India will be competing in the 2020 Tokyo Paralympics?]

     
A
  59
     
B
  43
     
C
  54
     
D
  44


ഉത്തരം :: 54

  • 2021 ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 5 വരെ നടക്കുന്ന ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയിൽ നിന്നുള്ള 54 താരങ്ങളാണ് മത്സരിക്കുന്നത്.
  • 22 കായിക ഇനങ്ങളിൽ, 540 മത്സര വിഭാഗങ്ങളിലാണ് ടോക്കിയോ പാരാലിമ്പിക്സ് അറങ്ങേറുന്നത്.
  • അത്ലറ്റുകളുടെ ശാരീരിക വെല്ലുവിളിയുടെ അടിസ്ഥാനത്തിൽ മത്സര വിഭാഗങ്ങൾ നിശ്ചയിക്കുന്നതിനാലാണ് 540 എണ്ണം ആയത്.
7
പാരാലിമ്പിക്സിൽ ആദ്യ മെഡൽ നേടിയ ഇന്ത്യക്കാരൻ [Who is the first Indian to win a medal in Paralympics?]

     
A
  മുരളികാന്ത് പെത്കർ
     
B
  മാരിയപ്പൻ തങ്കവേലു
     
C
  ഗിരീഷ നാഗരാജഗൗഡ
     
D
  ദീപ മാലിക്


ഉത്തരം :: മുരളികാന്ത് പെത്കർ

  • 1972-ലെ ഹൈഡൽബർഗ് (വെസ്റ്റ് ജർമ്മനി) പാരാലിമ്പിക്സിൽ 50മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിനാണ് വേൾഡ് റെക്കോഡോടെ സ്വർണ്ണവും, ഇന്ത്യയുടെ ആദ്യ പാരാലിമ്പിക്സി മെഡലും മുരളികാന്ത് പെത്കർ നേടിയത്.
  • ഇന്ത്യൻ ആർമിയിലെ ബോക്സിങ് താരമായിരുന്ന, പെത്കർ 1965 ഇന്തോ പാക് യുദ്ധത്തിൽ കൈ നഷ്ടപ്പെട്ടതോടെയാണ് നീന്തലിലേക്കും മറ്റ് കായിക ഇനങ്ങളിലേക്കും മാറിയത്.
  • 2018 രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
8
ഇന്ത്യ ആദ്യമായി ഏത് പാരാലിമ്പിക്സിലാണ് മത്സരിച്ചത് [In which Paralympic Games did India compete for the first time?]

     
A
  1972
     
B
  1968
     
C
  1984
     
D
  1988


ഉത്തരം :: 1968

  • 1968-ലെ ടെൽ അവീവ്, ഇസ്രായേലിൽ വച്ച് നടന്ന പാരാലിമ്പിക്സിലാണ് ഇന്ത്യ ആദ്യമായി മത്സരിക്കുന്നത്.
  • ഇന്ത്യയിൽ നിന്നുള്ള 10 പാരാ അത്ലറ്റുകളാണ് 1968 ലെ പാരാലിമ്പിക്സിൽ മത്സരിച്ചത്
  • മത്സരിച്ച ആർക്കും മെഡൽ നേടാൻ കഴിഞ്ഞില്ല.
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും