ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 21 & 22, 2021

Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair August 2021, Current Event August 2021, Latest Current Affairs August 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച, ഇന്ത്യയിൽ തന്നെ നിർമ്മിച്ച, ലോകത്തിലെ ആദ്യ ഡി.എൻ.എ കോവിഡ്-19 വാക്സിൻ [Which is the the world's first DNA Covid-19 vaccine made in India, approved for immediate use in India]

     
A
  സൈകോവ്-ഡി
     
B
  ജാൻസെൻ
     
C
  കോവാക്സിൻ
     
D
  കൊവിഷീൽഡ്


ഉത്തരം :: സൈകോവ്-ഡി [ZyCov-D]

  • ലേകത്തിലെ ആദ്യ ഡിഎൻഎ കോവിഡ്-19 വാക്സിനായ സൈകോവ്-ഡി വാക്സിൻ വികസിപ്പിച്ചത് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈഡസ് കാഡില എന്ന കമ്പനിയാണ്.
  • ഇന്ത്യയിൽ, ലോകത്ത് തന്നെ അടിയന്തര ഉപയോഗത്തിന് ഇതുവരെ അനുമതി ലഭിച്ചിരുന്ന വാക്സിനുകളെല്ലാം ആർഎൻഎ (RNA) അധിഷ്ടിതമാണ്.
  • ലേകത്തിലെ ആദ്യ പ്ലാസ്മിക് ഡിഎൻഎ വാക്സിനാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈകോവ്-ഡി.
  • ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആദ്യ "നീഡിൽ ഫ്രീ" വാക്സിനാണ് സൈകോവ്-ഡി. കുത്തിവയ്ക്കുന്നതിന് പകരമായി 'ഫാർമാജെറ്റ്' എന്ന ഇൻജക്ടിങ് ഗൺ ഉപയോഗിച്ച് കുത്തിവയ്ക്കുന്നതുപോലെ അമർത്തുമ്പോൾ ഉർന്ന മർദത്തിൽ വാക്സിന തൊലിക്കടിയിലേക്കെത്തും.
2
12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും, മുതിർന്നവർക്കും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ആദ്യ ഇന്ത്യൻ കോവിഡ്-19 വാക്സിൻ [Which is the first Indian Covid-19 vaccine approved for emergency use in children and adults above 12 years of age?]

     
A
  സൈകോവ്-ഡി
     
B
  ജാൻസെൻ
     
C
  കോവാക്സിൻ
     
D
  കൊവിഷീൽഡ്


ഉത്തരം :: സൈകോവ്-ഡി [ZyCov-D]

  • ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ ഇന്ത്യയിൽ തന്നെ നിർമ്മിച്ച രണ്ടാമത്തെ കോവിഡ് വാക്സിനാണ് സൈകോവ്-ഡി.
  • ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ കോവിഡ് വാക്സിൻ ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ്.
  • ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്ന ആറാമത്തെ വാക്സിനാണ് സൈഡസ് കാഡിലയുടെ സൈകോവ്-ഡി.
  • സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് ഫൈവ്, യു.എസിന്റെ മോഡേണ, യു.എസിലെ തന്നെ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ജാൻസൻ എന്നീ വാക്സിനുകൾക്കാണ് ഇതിനകം അംഗീകാരം ലഭിച്ചിട്ടുള്ള മറ്റ അഞ്ച് വാക്സിനുകൾ.

3
2021 ഓഗസ്റ്റിൽ മരണമടഞ്ഞ കേരളത്തിലെ പ്രശസ്ത കായിക പരിശീലകനും, പി.ടി.ഉഷയുടെ കോച്ചും ആയിരുന്ന വ്യക്തി [Who was the famous sports coach and coach of PT Usha who passed away in August 2021 in Kerala]

     
A
  ഒ.എ.നമ്പ്യാർ
     
B
  ഒ.എസ്.നമ്പ്യാർ
     
C
  ഒ.എൻ.നമ്പ്യാർ
     
D
  ഒ.എം.നമ്പ്യാർ


ഉത്തരം :: ഒ.എം.നമ്പ്യാർ [O.M.Nambiar]

  • കേരളത്തിലെ പ്രശസ്ത അത്ലറ്റിക് കോച്ചായിരുന്നു ഒതയോത്ത മാധവൻ നമ്പ്യാർ എന്ന ഒ.എം.നമ്പ്യാർ.
  • 1935 ൽ കോഴിക്കോട് ജില്ലയിലെ വടകര മണിയൂർ മീനത്തുകര ഒതയോത്ത് തറവാട്ടിലാണ് ഒ.എം.നമ്പ്യാർ ജനിച്ചത്.
  • മികച്ച കായിക പരിശീലകർക്ക് നൽകുന്ന ദ്രോണാചാര്യ പുരസ്കാരം 1985-ൽ ആദ്യമായി ലഭിച്ച മൂന്നു പേരിൽ ഒരാളായിരുന്നു ഒ.എം.നമ്പ്യാർ.
  • ഒ.എം.നമ്പ്യാർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചത് 2021 ലാണ്
4
മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി 2021 ഓഗസ്റ്റിൽ ചുമതലയേറ്റത് [Who became the new Prime Minister of Malaysia in August 2021]

     
A
  മുഹിയുദ്ദീൻ യാസിൻ
     
B
  ഇസ്മായിൽ സാബ്രി യാക്കോബ്
     
C
  മഹത്തീർ മുഹമ്മദ്
     
D
  നൂർ ഹിഷാം അബ്ധുള്ള


ഉത്തരം :: ഇസ്മായിൽ സാബ്രി യാക്കോബ് [Ismail Sabri Yaakob]

  • ഭൂരിപക്ഷം നഷ്ടപെട്ടതിനാൽ 2021 ഓഗസ്റ്റിൽ രാജിവെയ്ക്കേണ്ടി വന്ന മലേഷ്യൻ പ്രധാന മന്ത്രി
    - മുഹിയുദ്ദീൻ യാസിൻ
5
വാഹനത്തിൽ ഇരുന്നു കൊണ്ട് കോവിഡ്-19 വാകസിനെടുക്കാവുന്ന കേരളത്തിലെ ആദ്യ ഡ്രൈവ് ത്രു വാക്സിനേഷൻ സെന്റർ ആരംഭിച്ചത് [Where is the first Drive Through Vaccination Center in Kerala started?]

     
A
  എറണാകുളം
     
B
  മലപ്പുറം
     
C
  തിരുവനന്തപുരം
     
D
  പത്തനംതിട്ട


ഉത്തരം :: തിരുവനന്തപുരം
  • തിരുവനന്തപുരം ജില്ലയിലെ വഴുതക്കാട് ഗവ.വിമൻസ് കോളേജിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ഡ്രൈവ് ത്രു വാക്സിനേഷൻ സെന്റർ ആരംഭിച്ചത്.
6
മലയാളത്തിലെ പ്രമുഖ നടന്മാരായ മമ്മൂട്ടിക്കും, മോഹലാലിനും ആദ്യമായി "ഗോൾഡൻ വിസ" അനുവദിച്ച രാജ്യം [Which country has granted "Golden Visa" to prominent Malayalam actors Mammootty and Mohalal?]

     
A
  യു.എ.ഇ
     
B
  ഖത്തർ
     
C
  സൌദി അറേബ്യ
     
D
  അമേരിക്ക


ഉത്തരം :: യു.എ.ഇ

  • ആദ്യമായാണ് കേരളത്തിലെ പ്രമുഖ നടൻമാർക്ക് യു.എ.ഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. 
  • യു.എ.ഇ യിൽ താമസിക്കാനോ, ജോലിനോക്കാനോ, പഠിക്കാനോ ആയി സ്പോൺസർമാരില്ലാതെ 5 മുതൽ 10 വർഷം വരെ കാലാവതിയിൽ നൽകുന്ന വിസയാണ് ഗോൾഡൻ വിസ.
  • വിസ ലഭിക്കുന്നവർക്ക് 100 ശതമാനം ഉടമസ്ഥാവകാശത്തോടെ സംരംഭം യു.എ.ഇ യിൽ തുടങ്ങാൻ കഴിയും.
7
ലോക കൊതുകു ദിനമായി 2021 ഓഗസ്റ്റിൽ ആചരിച്ച ദിവസം

     
A
  ഓഗസ്റ്റ് 17
     
B
  ഓഗസ്റ്റ് 20
     
C
  ഓഗസ്റ്റ് 14
     
D
  ഓഗസ്റ്റ് 19


ഉത്തരം :: ഓഗസ്റ്റ് 20

  • 1897-ഓഗസ്റ്റ് 20-ന് മലേറിയ പരത്തുന്ന രോഗാണുവായ പ്ലാസ്മോഡിയം കൊതുകിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്ന കണ്ടുപിച്ച, ഇന്ത്യയിൽ സേവനമനുഷ്ടിച്ച ബ്രിട്ടീഷ് ഡോക്ടറായ സർ. റൊണാൾഡ് റോസിന്റെ സ്മരണക്കായാണ് എല്ലാവർഷവും ലോക കൊതുകു ദിനമായി ഓഗസ്റ്റ് 20 ആചരിക്കുന്നത്.
  • സദ്ഭാവനാ ദിവസ് ആയി ആചരിക്കുന്ന ദിവസവും ഓഗസ്റ്റ് 20 ആണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും ഓഗസ്റ്റ് 20-ന് സദ്ഭാവനാ ദിവസ് ആചരിക്കുന്നത്.

8
മത്സ്യഫെഡ് (MATSYAFEd) ചെയർമാനായി 2021 ഓഗസ്റ്റിൽ നിയമിതനായത്

     
A
  ടി.മനോഹരൻ
     
B
  പി.പി.ചിത്തരഞ്ചൻ
     
C
  ജി. രാജാദാസ്
     
D
  കെ.സി.രാജീവ്


ഉത്തരം :: ടി.മനോഹരൻ

  • മത്സ്യഫെഡ് ചെയർമാനായിരുന്ന പി.പി.ചിത്തരഞ്ജൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ടി.മനോഹരനെ നിയമിച്ചത്.
  • കേരള ഫിഷറീസ് വകുപ്പ് മന്ത്രി ആരാണ്
    - സജി ചെറിയാൻ
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും