ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 20, 2021

Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair August 2021, Current Event August 2021, Latest Current Affairs August 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
2020-ലെ ദേശീയ അധ്യാപക പുരസ്കാരം കേരളത്തിൽ നിന്നുള്ള എത്രപേർക്ക് ലഭിച്ചു [How many people from Kerala have received the National Teacher Award 2020?]

     
A
  6 പേർക്ക്
     
B
  3 പേർക്ക്
     
C
  2 പേർക്ക്
     
D
  4 പേർക്ക്


ഉത്തരം :: 3 പേർക്ക്

  • 2020-ലെ ദേശീയ അധ്യാപക പുരസ്കാരം ലഭിച്ചവർ - 44 പേരാണ്
  • 2020-ലെ അധ്യാപക ദേശീയ അവാർഡ് ലഭിച്ച കേരളത്തിൽ നിന്നുള്ളവർ - എം.ബി.പ്രസാദ്, മാത്യു കെ.തോമസ്, എസ്.എൽ.ഫൈസൽ എന്നിവരാണ്
2
കേരള തപാൽ സർക്കിളിലെ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി 2021 ആഗസ്റ്റിൽ ചുമതലയേറ്റത് [Who will take over as the Chief Postmaster General of Kerala Postal Circle in August 2021?]

     
A
  ഷൂലി ബർമാൻ
     
B
  ബി.സെൽവകുമാർ
     
C
  ശർദ സമ്പത്ത്
     
D
  അഞ്ജു നിഗം


  • ഉത്തരം :: ഷൂലി ബർമാൻ [Shueli Burman]
3
ജിയോ മാമി മുംബൈ ചലച്ചിത്രമേള (Jio MAMI Mumbai Film Festival) യുടെ പുതിയ ചെയർ പേഴ്സണായി 2021 ഓഗസ്റ്റിൽ തിരഞ്ഞെടുത്തത് [Who is the new Chairperson of Jio MAMI Mumbai Film Festival?]

     
A
  ദീപിക പദുക്കോൺ
     
B
  പ്രിയങ്ക ചോപ്ര ജോനാസ്
     
C
  അഞ്ജലി മേനോൻ
     
D
  ശിവേന്ദ്ര സിംഗ് ദുംഗർപൂർ


  • ഉത്തരം :: പ്രിയങ്ക ചോപ്ര ജോനാസ് [Priyanka Chopra Jonas]
4
2020-ലെ കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്കാരത്തിന് എത്രപേരാണ് അർഹരായത് [ How many people are eligible for the Kerala Sahitya Akademi Comprehensive Contribution Award 2020?]

     
A
  10 പേർ
     
B
  6 പേർ
     
C
  7 പേർ
     
D
  2 പേർ


ഉത്തരം :: 6 പേർ

  • കെ.കെ.കൊച്ച്, മാമ്പുഴ കുമാരൻ, കെ.ആർ.മല്ലിക, സിദ്ധാർഥൻ പരുത്തിക്കാട്, ചവറ കെ.എസ്.പിള്ള, എം.എ റഹ്മാൻ തുടങ്ങിയവരാണ് 2020-ലെ കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്കാരത്തിന് അർഹരായത്.
  • പുരസ്കാരം ലഭിച്ച എല്ലാവർക്കും 30000 രൂപ വീതം ലഭിക്കും.
5
2020-ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചവർ [Who are the recipients of Kerala Sahitya Akademi Distinction in 2020?]

     
A
  എംഎ റഹ്മാൻ, കെ.കെ.കോച്ച്
     
B
  സേതു, പെരുമ്പടവം ശ്രീധരൻ
     
C
  കെ.ആർ.മല്ലിക, പെരുമ്പടവം ശ്രീധരൻ
     
D
  സേതു, ചവറ കെ.എസ്.പിള്ള


ഉത്തരം :: സേതു, പെരുമ്പടവം ശ്രീധരൻ [Sethu, Perumbadavam Sreedharan]

  • 2020-ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാഗത്വം നേടിയവർക്ക് 50000 രൂപയും 2 പവൻ സ്വർണ്ണ പതക്കവും ലഭിക്കും.
6
മികച്ച നോവലിനുള്ള 2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് [Who won the Kerala Sahitya Akademi Award 2020 for Best Novel ?]

     
A
  എസ്.ഹരീഷ്
     
B
  കെ.വി.മോഹൻകുമാർ
     
C
  വി.ജെ.ജെയിംസ്
     
D
  പി.എഫ് മാത്യൂസ്


ഉത്തരം :: പി.എഫ് മാത്യൂസ് [P.F.Mathews]

  • പി.എഫ് മാത്യൂസിന്റെ അടിയാള പ്രേതം എന്ന നോവലിനാണ് അവാർഡ് ലഭിച്ചത്.
  • 2019-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം മികച്ച നോവലിന് ലഭിച്ചത് - എസ്.ഹരീഷ് (നോവൽ-മീശ)

പി.എഫ് മാത്യൂസ്

  • മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും,ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ വ്യക്തിയാണ് പൂവങ്കേരി ഫ്രാൻസീസ് മാത്യു എന്ന പി.എഫ്.മാത്യൂ.
  • 1960 എറണാകുളത്ത് ജനിച്ച പി.എഫ് മാത്യു ധനതത്വശാസ്ത്രത്തിൽ ബിരുധവും, മലയാളത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
  • പത്താം വയസ്സിൽ ഏകാങ്ക നാടകവും, പതിനാറാം വയസ്സിൽ ചെറുകഥകളും മാത്യൂസ് എഴുതിത്തുടങ്ങി.
  • മലയാളത്തിലെ പ്രമുഖ മാസികകളായ മലയാള മനോരമ, കലാകൌമുദി, മാതൃഭൂമി, മാധ്യമം, ഭാഷാപോഷിണി തുടങ്ങിയവയിലെല്ലാം പി.എഫ് മാത്യുസിന്റെ ചെറുകഥകൾ തുടർച്ചയായി പ്രസിദ്ധീകരിക്കാറുണ്ട്.
  • ചാവുനിലം, ഇരുട്ടിൽ ഒരു പുണ്യാളൻ. അടയാള പ്രേതം എന്നിവ പ്രധാന നോവലുകളാണ്.
  • 2009-ൽ മികച്ച തിരക്കഥയ്ക്കുളള ദേശീയ ചലച്ചിത്രപുരസ്കാരം കുട്ടിസ്രാങ്ക് എന്ന സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്.
7
മികച്ച കവിതയ്ക്കുള്ള 2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് [Who won the Kerala Sahitya Akademi Award 2020 for Best Poetry ?]

     
A
  എം.ആർ.രേണുകുമാർ
     
B
  വി.എം.ഗിരിജ
     
C
  വീരാൻകുട്ടി
     
D
  ഒ.പി.സുരേഷ്


ഉത്തരം :: ഒ.പി.സുരേഷ്

  • താജ് മഹൽ എന്ന കൃതിയ്ക്കാണ് ഒ.പി.സുരേഷിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.

ഒ.പി.സുരേഷ്

  • കവിയും, രചിയിതാവുമായി ഒ.പി.സുരേഷ് മലപ്പുറം ജില്ലയിലെ ചീക്കോട് ആണ് ജനിച്ചത്.
  • അച്ഛൻ :: ഒ.പി.നാരായണൻ
  • അമ്മ :: തങ്കം.
  • പലകാലങ്ങളിൽ ഒരു പൂവ്, വെറുതെയിരിക്കുവിൻ, ഏകാകികളുടെ ആൾക്കൂട്ടം, താജ്മകൾ എന്നിവ പ്രധാന രചനകളാണ്.
8
മികച്ച ചെറുകഥയ്ക്കുള്ള 2020-ലെ കേരള സാഹിത്യ ആക്കാദമി പുരസ്കാരം ലഭിച്ചത് [Who won the Kerala Sahitya Akademi Award 2020 for Best Short Story ?]

     
A
  കെ.രേഖ
     
B
  വിനോയ് തോമസ്
     
C
  ഉണ്ണി.ആർ
     
D
  അയ്മനം ജോൺ


ഉത്തരം :: ഉണ്ണി.ആർ

  • ഉണ്ണി.ആർ ന്റെ "വാങ്ക്" എന്ന ചെറുകഥയ്ക്കാണ് 2020-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.
    മികച്ച ചെറുകഥയ്ക്കുള്ള 2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് - വിനോയ് തോമസ് (ചെറുകഥ -രാമച്ചി)


ഉണ്ണി. ആർ

  • മലയാളത്തിലെ ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ ഉണ്ണി ആർ 1974-ൽ കോട്ടയം ജില്ലയിലെ കുടമാളൂരിലാണ് ജനിച്ചത്.
  • അച്ഛൻ എൻ.പരമേശ്വരൻ നായർ അമ്മ കെ.എ.രാധമ്മ.
  • 19 കൊല്ലം ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ജോലിനോക്കിയിരുന്നു, ഇപ്പോൾ പൂർണമായും സാഹിത്യത്തിലും സിനിമാ തിരക്കഥ രചനയിലും സജീവമാണ്.
  • കാളിനടനം, ബഹുജീവിത്, പത്തുകല്പനകൾക്കിടയിൽ രണ്ടു പേർ, ആലീസിന്റെ അത്ഭുതലോകം, മുദ്രോരാക്ഷസം, ലീല, വാങ്ക് എന്നിവ ശ്രദ്ധിക്കപ്പട്ട കഥകളാണ്.
  • ബിഗ് ബി, കേരള കഫേ, ചാപ്പാ കുരിശ്, ബാച്ച്ലർ പാർട്ടി, മുന്നറിയിപ്പ്, കുള്ളന്റെ ഭാര്യ, ചാർലി, ലീല, തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ തിരക്കഥാ എഴുതിയിട്ടുണ്ട്.
  • 2020 കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ചെറുകഥയായ വാങ്ക് സിനിമയാക്കാൻ ഒരുങ്ങുകയാണ്.
  • വാങ്ക് സിനിമ സംവിധാനം ചെയ്യുന്നത് - കാവ്യപ്രകാശ്
9
മികച്ച യാത്രാവിവരണത്തിനുള്ള 2020-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് [Who won the Kerala Sahitya Akademi Award 2020 for Best Travelogue ?]

     
A
  സി.വി.ബാലകൃഷ്ണൻ
     
B
  വിധു വിൻസന്റ്
     
C
  ഹരികൃഷ്ണൻ
     
D
  കെ.എ.ഫ്രാൻസിസ്


ഉത്തരം :: വിധു വിൻസന്റ്

  • ദൈവം ഒളിവിൽ പോയ നാളുകൾ എന്ന യാത്രവിവരണത്തിനാണ് 2020-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.


വിധു വിൻസന്റ്

  • മലയാള ചലച്ചിത്ര സംവിധായകയും, മാധ്യമ പ്രവർത്തകയും, ഗ്രന്ഥകർത്താവുമായി വ്യക്തിയാണ് വിധു വിൻസന്റ്
    കൊല്ലം ജില്ലിയിലാണ് ജനിച്ചത്.
  • ഏഷ്യാനെറ്റ് ന്യൂസിലും, മീഡിയവൺ ടിവിയിലും മാധ്യമ പ്രവർത്തകയായി ജോലിനോക്കിയിട്ടുണ്ട്.
  • 2014-ൽ പുറത്തിറക്കിയ ദ കാസ്റ്റ് ഓഫ് ക്ലീൻലിനെസ് എന്ന ഡോക്യുമെന്ററിയുടെ തുടർച്ചയായി സംവിധാനം ചെയ്ത മാൻഹോൾ എന്ന ചിത്രത്തിന് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാള സിനിമയ്ക്കുള്ള ഫിപ്രസി അവാർഡും, മികച്ച നവാഗതസംവിധായികക്കുള്ള രജത ചകോരവും നേടി.
  • 2016-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരവും, മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരവും നേടി.
10
മലയാള ചലച്ചിത്ര സംവിധാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ആദ്യ വനിത [Who is the first woman to win the Kerala State Film Award for Malayalam Film Direction?]

     
A
  അഞ്ജലി മേനോൻ
     
B
  വിധു വിൻസന്റ്
     
C
  ഗീതു മോഹൻദാസ്
     
D
  രേവതി എസ് വർമ്മ


വിധു വിൻസന്റ്

11
സംസ്ഥാന സർക്കാരിന്റെ കേരളശാസ്ത്ര പുരസ്കാരം 2021-ൽ ലഭിച്ചത് [Who won the Kerala State Science Award of the in 2021?

ഉത്തരം :: എം.എസ്. സ്വാമിനാഥനും, താണു പത്മനാഭനും [MS. Swaminathan and Thanu Padmanabhan]

  • ഹരിത വിപ്ലവത്തിന്റെ പിതാവായ എം.എസ്.സ്വാമിനാഥന് കൃഷിശാസ്ത്രത്തിലെ ആജീവനാന്ത ഗവേഷണ നേട്ടം പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്.ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥന്റെ തറവാട്. എം.എസ്.സ്വാമിനാഥൻ ജനിച്ചത് തമിഴ്നാട്ടിലെ കുംഭകോണത്താണ്.
  • ഭൌതികശാസ്ത്രഞ്ജനായ താണു പത്മനാഭന് പുരസ്കാരം ലഭിച്ചത് പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം എന്നിവയുടെ പഠനത്തിനാണ്.
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും